മാതാപിതാക്കളുടെ പ്രാര്‍ത്ഥന

സ്നേഹസമ്പന്നനായ ദൈവമെ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. വിവാഹമെന്ന പരിശുദ്ധകൂദാശയിലൂടെ അങ്ങയുടെ സൃഷ്ടികര്‍മത്തില്‍ ഞങ്ങളെ പങ്കാളികളാക്കിയ നല്ല ദൈവമേ, ഞങ്ങളുടെ ഈ കൊച്ചുഭവനത്തെ അങ്ങ് കാണുന്നുവല്ലോ. നസ്രത്തിലെ കൊച്ചുഭവനത്തിന്‍റെ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ഞങ്ങളെ സഹായിക്കേണമേ. പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഈ ഭവനത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ. ഞങ്ങളുടെ ഈ ഭവനം ശാന്തിയുടെയും സമാധാനത്തിന്‍റെയും വിളനിലമാകട്ടെ. ദൈവം നല്‍കുന്ന മക്കളെ ദൈവചിന്തയില്‍ വളര്‍ത്തുവാനും നല്ല ബോധ്യങ്ങളും ചിന്തകളും ഉള്‍ക്കൊണ്ട്‌ അത് തലമുറക്ക് പങ്കുവെക്കുവാനും ഞങ്ങളെ പ്രപ്തരാക്കണമേ. അബ്രാഹത്തെയും സാറായേയും അനുഗ്രഹിച്ച കാരുണ്യവാനായ അങ്ങ് ഞങ്ങളുടെ ജീവിതത്തെയും ഐശ്വര്യപൂര്‍ണമാക്കണമേ. ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ ഈ കൊച്ചുഭവനം ഒന്നിച്ചുനീങ്ങുവാന്‍ സഹായിക്കണമേ. മദ്യപാനത്തിലും മയക്കു മരുന്നിലും മുഴുകാതെയും അസന്മാര്‍ഗ്ഗികതയിലും അബദ്ധസഞ്ചാരങ്ങളിലുംപെട്ട് താളം തെറ്റാതെയും ഞങ്ങളെ കാത്തുകൊള്ളേണമേ. സന്തോഷത്തിലും, ദു:ഖത്തിലും, സമ്പത്തിലും, ദാരിദ്രത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാന്‍ ഞങ്ങളെ ശക്തരാക്കണമേ. അങ്ങയുടെ സന്ദേശം ഞങ്ങളുടെ പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവുമാകട്ടെ. ഞങ്ങളുടെ പരിശ്രമങ്ങളെ ഫലമണിയിക്കുകയും ജീവിതത്തെ വിജയിപ്പിക്കുകയും ചെയണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ! ആമ്മേന്‍

“മാതാപിതാക്കളെ ബഹുമാനിക്കുന്നവനെ അവന്‍റെ തലമുറകള്‍ സന്തോഷിപ്പിക്കും” (പ്രഭാ . 3:5)

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s