ആത്മാവിനുള്ളിൽ മഴവില്ലുപോൽ…
ആത്മാവിനുള്ളിൽ മഴവില്ലുപോൽ
തെളിയുന്ന സ്നേഹമാണീശോ
അകതാരിനുള്ളിൽ അലയാഴി പോൽ
ഒഴുകുന്ന സ്നേഹമാണീശോ… 2
ആ ദിവ്യ സ്നേഹത്തിൻ അടയാളമാണീസക്രാശി മുന്നിലെ ക്രൂശുരൂപം
തുണയില്ലാതാകുമ്പോൾ താങ്ങായി മാറും
ആശ്വാസമാകുമീ ദൈവസ്നേഹം…
ആത്മാവിനുള്ളിൽ…
ആ…ആ…
ദിവ്യനാഥൻ്റെ തിരുമുമ്പിൽ ഞാനും
ഹൃദയം തുറന്നൊന്നു കരഞ്ഞ നേരം
നീറുന്ന ഓർമ്മകളെല്ലാം
ദിവ്യസുകാരി തന്നിലായി ചേർത്ത നേരം
എൻ നാവിലപ്പമായ് നീയണഞ്ഞപ്പോൾ ഞാനും നിന്നോട് ചേർന്നിരുന്നു… 2
ദിവ്യകാരുണ്യമെ സ്നേഹമെ
എന്നാത്മാവിൽ നിറയേണമെ
പാവനസ്നേഹമായ് ജീവനിൽ
നീ വന്നു വാഴേണമെ… 1
തെളിവാർന്ന നിന്മുഖം കാണാൻ
അൾത്താര മുന്നിലായ് അണഞ്ഞ നേരം
നോവും മനസിലെ മുള്ളുകളും
നിൻ മരക്കുരിശോടു ചേർത്ത നേരം
എൻ ഹൃത്തിൽ നാഥനായ് വന്നണഞ്ഞപ്പോൾ
നിർമ്മല സ്നേഹം ഞാനറിഞ്ഞു
ദിവ്യകാരു… 1
ആത്മാ… 2