Viduthalin Athmave… Lyrics

വിടുതലിൻ ആത്മാവേ…

Advertisements

വിടുതലിൻ ആത്മാവേ എന്നിൽ നിറയണമേ
അഗ്നിതൻ അഭിഷേകമായെന്നിൽ പടരണമെ
പാപമെല്ലാം ചാമ്പലാക്കണമേ
കൃപയാൽ ജ്വലിപ്പിക്കണേ

ഓ അഗ്നി അഭിഷേകമെ
കാറ്റായ് വീശണമെ തീ കാറ്റായ് വീശണമെ

ഇസ്രയേലിന്റെ പ്രകാശമേ
അഗ്നിക്കായ് ജ്വലിക്കണമെ
പരിശുദ്ധാത്മാവേ ഒരു ജ്വാലയായ് മാറണമെ
എന്നിൽ കത്തിപ്പടരണമെ
മുള്ളുകളെല്ലാം ദഹിച്ചീടട്ടെ
ഹൃത്തിൽ വന്നു വസിച്ചീടണെ.

(ഓ അഗ്നി…)

ശ്ലീഹരിൽ നിറഞ്ഞ ആത്മാവേ
എന്നിൽ നിറയണമെ
പരിശുദ്ധാത്മാവേ ഒരു ജ്വാലയായ് മാറണമെ
അഗ്നിയാൽ സ്നാനം ചെയ്യണമെ
പുതുസൃഷ്ടിയായെന്നെ മാറ്റണമെ
സാക്ഷിയായ് ഉയർത്തണെ (2)

(ഓ അഗ്നി…)

Advertisements

Leave a comment