യേശുവിളിക്കുന്നു, യേശുവിളിക്കുന്നു…

Advertisements

യേശുവിളിക്കുന്നു, യേശുവിളിക്കുന്നു
സ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടി
യേശു വിളിക്കുന്നു-യേശു വിളിക്കുന്നു

ആകുലവേളകളില്‍
ആശ്വാസം നല്‍കിടും താന്‍
എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍
എണ്ണമില്ലാ നന്മ നല്‍കിടും താന്‍ – യേശു

കണ്ണീരെല്ലാം തുടയ്ക്കും
കണ്‍മണി പോല്‍ കാക്കും
കാര്‍മേഘം പോലെ കഷ്ടങ്ങള്‍ വന്നാലും
കനിവോടെ നിന്നെ കാത്തിടും താന്‍ – യേശു

മനഃക്ലേശം നേരിടുമ്പോള്‍
ബലം നിനക്കു നല്‍കും
അവന്‍ നിന്‍ വെളിച്ചവും രക്ഷയുമാകയാല്‍
താമസമെന്യേ നീ വന്നീടുക – യേശു

സകല വ്യാധിയെയും
ഗുണമാക്കും വല്ലഭന്‍ താന്‍
ആരായിരുന്നാലും ഭേദങ്ങള്‍ എന്നിയെ
കൃപയാലെ നിന്നെ കാത്തിടും താന്‍ – യേശു

യേശുവിളിക്കുന്നു…

Advertisements
Fediverse reactions
April 2023
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
30  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading