പീറ്റർ വെരിയാര... വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ (അലോഷ്യസ് വെരിയാര) പിതാവ്... 1856ൽ പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായി. തനിക്കൊരു മകനുണ്ടായാൽ അവനെ സെമിനാരിയിൽ വിടുമെന്ന് ആ പിതാവ് അന്നേ വിചാരിച്ചു കാണണം. 1875ൽ ആണ് അലോഷ്യസ് വെരിയാര ജനിച്ചത്. അവനു 12 വയസ്സ് കഷ്ടി ആയപ്പോൾ 1887ൽ, അവന്റെ പിതാവ് അവനെ ഡോൺബോസ്‌കോയുടെ ഒറേറ്ററിയിൽ ബോർഡിങ്ങിൽ കൊണ്ടാക്കി. തൻറെ മകനൊരു വൈദികനാവണം എന്ന അതിയായ മോഹമായിരുന്നു അതിന്റെ പിന്നിൽ. "പക്ഷെ അപ്പാ", … Continue reading May 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം | Feast of Mary Help of Christians
Day: May 24, 2023
ഞാൻ ക്രിസ്തുവിനെ കാണുന്നില്ല
"നിങ്ങൾ മികച്ച ഒരു അധ്യാപകനായിരിക്കാം. പക്ഷേ നിങ്ങളുടെ പഠിപ്പിക്കലുകളിൽ ഞാൻ ക്രിസ്തുവിനെ കാണുന്നില്ല"!! ക്രിസ്തുശിഷ്യനാകാനുള്ള വിളി ക്രിസ്ത്വനുകരണത്തിലേക്കുള്ള വിളിയാണ്!! ഒരു ക്രിസ്തുശിഷ്യന്റെ രൂപീകരണം വചനത്തിലുള്ള വിശ്വാസത്തിന്റെ ഉണർവ്വോടെ ആരംഭിക്കുന്നു, പരിശുദ്ധാത്മശക്തിയാൽ നടക്കുന്ന നവീകരണത്താലും രൂപാന്തരീകരണത്താലും അത് തുടർന്നുകൊണ്ടേയിരിക്കുന്നു, അയാളുടെ ഫലം ചൂടുന്ന ശുശ്രൂഷയാലും വ്യക്തിപരമായ സാക്ഷ്യത്താലും അത് പ്രകടമാകുന്നു. യേശു തന്നെയും അവന്റെ പരസ്യശുശ്രൂഷ തുടങ്ങിയത് തിരുവചനങ്ങളിൽ നിന്ന് വായിച്ചുകൊണ്ടായിരുന്നു, ജനങ്ങളെ വിസ്മയിപ്പിച്ച വായന.. അതിൽ നിന്ന് അവൻ അവരെ പഠിപ്പിച്ചത് അന്നുവരെ അവർ കേട്ടിരുന്നതിൽ നിന്ന് … Continue reading ഞാൻ ക്രിസ്തുവിനെ കാണുന്നില്ല