വിശുദ്ധ ജോൺ മരിയ വിയാനി | Amal Siby

വിശുദ്ധ ജോൺ മരിയ വിയാനി | Amal Siby

Advertisements

TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs

toneofchristmedia

Song | St. John Maria Vianney
Type | Christian Devotional Song
Genre | Saint Song
Lyrics & Music | Fr. Xavier Kunnumpuram mcbs
Singer | Amal Siby
Programming |Mixing & Mastering | Fr.Xavier Kunnumpuram mcbs
Voice Recording | Tom Pala Communications
Visual Direction & Editing | Fr. Xavier Kunnumpuram mcbs
Produced & Published by TONE OF CHRIST MEDIA

Lyrics

വിശുദ്ധ ജോൺ മരിയ വിയാനി
ക്രിസ്തുവിൻ പാവന പുരോഹിതാ
വൈദികർക്ക് മാതൃകയും വഴികാട്ടിയും
മധ്യസ്ഥനുമായി നീയെന്നും വിളങ്ങിടുന്നു

നിൻ പരിശുദ്ധിയോട് ചേർന്ന് നിൽപ്പു
യേശുവിൻ പാതയിൽ മുന്നേറുവാൻ
കൈപിടിച്ച് ഞങ്ങളെ നയിക്കൂ
വഴികളിൽ ഇടറി വീഴാതിടുവാൻ

അറിവിനെ വെല്ലും ദൈവജ്ഞാനത്താലെ
അതിശയിപ്പിച്ചു നീ ഈ ലോകത്തെ
കഴിവുകളെക്കാൾ ദൈവ കാരുണ്യത്തെ
ആശ്രയിച്ചതാണ് എന്നും നിൻ മഹത്വം

പാപമോചന വേദിയിൽ സാന്നിധ്യമായി
കഴുകി തുടച്ചു നീ ഹൃദയങ്ങളേ
കരുണയോടെയെന്നും കണ്ണീർ തുടച്ചവൻ നീ
ഞങ്ങൾക്കായ് എപ്പോഴും ആശ്രയമേകിടുന്നു

Advertisements

Leave a comment