കരുണയുടെ അപ്പസ്‌തോലൻ

ഈശോയാൽ സ്നേഹിക്കപ്പെടുന്നു,… താൻ ഈശോയുടെ വാത്സല്യഭാജനമാണ് എന്ന ചിന്ത.. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം…

ഇതൊക്കെ ചേർന്ന് എങ്ങനെയാണ് മനുഷ്യരെ മാറ്റി മറിക്കുക!

തങ്ങളെയും ഗുരുവിനെയും സ്വീകരിക്കാതിരുന്ന സമരിയക്കാരെ സ്വർഗ്ഗത്തിൽ നിന്ന് അഗ്നിയിറങ്ങി നശിപ്പിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചോട്ടെ, എന്ന് ചോദിച്ച ശിഷ്യൻ പിൽക്കാലത്ത് അറിയപ്പെട്ടത് കരുണയുടെ അപ്പസ്‌തോലൻ എന്നാണ്. “കുഞ്ഞുമക്കളേ, വാക്കിലും പ്രവൃത്തിയിലുമല്ല നാം സ്നേഹിക്കേണ്ടത് ; പ്രവൃത്തിയിലും സത്യത്തിലുമാണ് “… “ കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ല ‘… “സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം ദൈവം സ്നേഹമാണ് “… ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹം ലേഖനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അത്രക്ക് സ്നേഹത്താൽ നിറഞ്ഞുകവിഞ്ഞവൻ.

ഈശോയുടെ ആ പ്രിയശിഷ്യന്റെ തിരുന്നാളാണ് ഇന്ന്. ഈശോയുടെ സ്നേഹം നമ്മുടെയും സ്വാർത്ഥതകളെ ചിന്തേര് പോലെ ചെത്തിക്കളഞ്ഞ് ഹൃദയത്തെ മിനുക്കിയെടുക്കട്ടെ…

അപ്പസ്തോലനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാൻ ശ്ലീഹയുടെ തിരുന്നാൾ ആശംസകൾ…

Advertisements
Advertisements

Leave a comment