ഒരു കാര്യം ചോദിക്കട്ടെ

ഒരു കാര്യം ചോദിക്കട്ടെ? ഈ ഒരു ചോദ്യം സാധരണ ആയി നാം കേൾക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ചങ്കിടിപ്പ് ഉണ്ടാകും. എന്താണ് തന്നോട് സംസാരിക്കുന്ന ആള് ചോദിക്കാൻ പോകുന്നത് എന്ന്.

എന്നാൽ ഇതുപോലെ ഈശോ ചോദ്യം ചോദിച്ച ഒരാളുണ്ട് മാറ്റാരുമല്ല നമ്മുടെ പത്രോസ് ശ്ലീഹ. ഒന്നുമാത്രമേ തമ്പുരാൻ ചോദിച്ചോള്ളൂ “ഇവരേക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന് മാത്രം.

പക്ഷെ പത്രോസ് ശ്ലീഹ പറയുന്ന മറുപടികൾ നമുക്കറിയാം. എന്നാൽ ഈശോ ആഗ്രഹിച്ച ഉത്തരം മൂന്നാമത്തെ പ്രാവശ്യം ആണ് പത്രോസിൽ നിന്നും ലഭിച്ചത്. “കർത്താവെ നിനക്കെല്ലാം അറിയാം ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നുവല്ലോ”

അത്രമേൽ ഹൃദയം ഈശോയോട് ചേർത്തപ്പോൾ പത്രോസ് ഈശോയുടെ വചനത്തെപ്രതി മരിക്കുവാൻ പോലും തയ്യാറായി…

ഇന്ന് നമ്മെയും നോക്കി ക്രിസ്തു ഇതേ ചോദ്യം ആവർത്തിക്കുന്നുണ്ട്… ഇവരേക്കാൾ അധികമായി ഈ ലോക സുഖങ്ങളേക്കാൾ ഉപരിയായി ഈശോയെ നീ സ്നേഹിക്കുന്നുണ്ടോ എന്ന്. നമ്മുടെ ഉത്തരം എന്താകും എന്ന് ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു.

തന്നെ അയച്ച പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോ ഇവയെല്ലാം ചെയ്തത് പിതാവിനോടുള്ള സ്നേഹത്താൽ മാത്രം ആണ്. സ്നേഹം പൂർണ്ണമാകുന്നിടത്ത് ക്രിസ്തു സന്നിഹിതനാണ് കാരണം അവൻ സ്നേഹം മാത്രമായിരുന്നു.

ക്രിസ്തു… എന്റെ ജീവിതത്തിൽ എല്ലാം സ്വന്തമാക്കാൻ ഞാൻ ഓടിയപ്പോൾ സ്വന്തമാക്കലല്ല സ്നേഹത്തെപ്രതി നഷ്ടപ്പെടുത്തുമ്പോൾ ആണ് അവയെല്ലാം എനിക്ക് സ്വന്തമാകുന്നത് എന്നവൻ പഠിപ്പിച്ചു തന്നു; അതും സ്വന്തം ജീവിതം വഴി.

എന്റെ ഈശോയെ നിന്റെ സ്നേഹം സ്വന്തമാക്കാൻ ഞാൻ ഇനിയും എന്നെ എത്രമാത്രം നഷ്ടപ്പെടുത്തേണ്ടിയിരിക്കുന്നു; പത്രോസ് ശ്ലീഹയെ പോലെ. 🙏🙏

✍ ജിസ് മരിയ ജോർജ്ജ്

Advertisements
Advertisements

2 thoughts on “ഒരു കാര്യം ചോദിക്കട്ടെ

    1. എടാ യൂണിവേഴ്സിറ്റി ലാസ്റ്റ് സെമെസ്റ്റർ ആണ് കുറച്ചു തിരക്കായി… Bt എഴുതിക്കോളാം 🥰🥰

      Liked by 1 person

Leave a comment