ഡീക്കൻ അഗസ്റ്റിൻ (എബിൻ) ചെറുവേലിൽ എം.സി.ബി.എസ്. 2026 ഡിസംബർ 31 വ്യാഴാഴ്ച പൗരോഹിത്യം സ്വീകരിക്കുന്നു. മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവാണ് പൗരോഹിത്യ സ്വീകരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. തുടർന്ന് അദ്ദേഹം തന്റെ പ്രഥമ ദിവ്യബലിയർപ്പിക്കും.
ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഞാൻ ഡീക്കൻ അഗസ്റ്റിൻ (എബിൻ) ചെറുവേലിൽ 2026 ഡിസംബർ 31-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30 ന് മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്.
എനിക്കുവേണ്ടി പ്രാർഥിക്കണം. ഇക്കാലമത്രയും പ്രാർഥിച്ചതിനും കരുതിയതിനും ഒത്തിരി നന്ദി.
സ്നേഹപൂർവ്വം,
ഡീക്കൻ അഗസ്റ്റിൻ ചെറുവേലിൽ MCBS


Leave a Reply