ഡിസംബർ 31-ന് കോട്ടയം ചമ്പക്കര സെന്റ് ജോസഫ്സ് ദേവാലയത്തിൽ വച്ച് ഡീക്കൻ ഡിജുമോൻ ദേവസ്യ തിരുപ്പട്ടം സ്വീകരിക്കുന്നു. അഭിവന്ദ്യ മാർ ജോസഫ് അരുമച്ചാടത്ത് പിതാവിന്റെ കൈവെപ്പ് ശുശ്രൂഷയിലൂടെയാണ് പൗരോഹിത്യ സ്വീകരണം നടക്കുന്നത്.
തിരുപ്പട്ട സ്വീകരണ ചടങ്ങിന് ശേഷം അദ്ദേഹം തന്റെ പ്രഥമ ദിവ്യബലിയും അർപ്പിക്കും. ദൈവകൃപയ്ക്ക് നന്ദി അർപ്പിച്ചുകൊണ്ട് തന്റെ ജീവിതത്തിലെ ഈ അനുഗ്രഹീത നിമിഷം അദ്ദേഹം പങ്കുവെക്കുന്നു.
ദൈവത്തിന്റെ അനന്തമായ കൃപയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട്, എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ ഒരു നിമിഷം പങ്കുവയ്ക്കുകയാണ്.
ഡിസംബർ 31-ാം തീയതി കോട്ടയം ചമ്പക്കര സെന്റ് ജോസഫ്സ് ദേവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ് അരുമച്ചാടത്ത് പിതാവിന്റെ കൈവെപ്പ് ശുശ്രൂഷയിലൂടെ ഞാൻ തിരുപ്പട്ടം സ്വീകരിക്കുകയാണ്. തുടർന്ന് എന്റെ പ്രഥമ ദിവ്യബലിയും അർപ്പിക്കുന്നതാണ്.

ഒത്തിരി സ്നേഹത്തോടെ,
Dn. Dijumon Devasia Karottu Kolammackal MCBS


Leave a Reply