ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഡീക്കൻ ഫ്രാങ്ക്ളിൻ വെട്ടുകല്ലേലിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും 2026 ഡിസംബർ 27 ഞായറാഴ്ച നടക്കും. പയ്യാനിത്തോട്ടം സെൻറ് അൽഫോൻസാ ദൈവാലയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും.
ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ഫ്രാങ്ക്ളിൻ (ജോസഫ്) വെട്ടുകല്ലേൽ 2026 ഡിസംബർ 27-ാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് പയ്യാനിത്തോട്ടം സെൻറ് അൽഫോൻസാ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയുടെ കൈവയ്പ്പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്.
എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഇക്കാലമത്രയും പ്രാർഥിച്ചതിനും കരുതിയതിനും ഒത്തിരി നന്ദി.
സ്നേഹപൂർവ്വം,
ഡീക്കൻ ഫ്രാങ്ക്ളിൻ വെട്ടുകല്ലേൽ MCBS


Leave a Reply