പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.
പ്രിയപ്പെട്ടവരേ,
ഒത്തിരി സന്തോഷത്തോടെയാണ് ഇന്ന് നിങ്ങളെ ഞാൻ കാണുന്നതും നിങ്ങളോട് സംസാരിക്കുന്നതും. വളരെ അനുഗ്രഹീതമായ ഒരു യാത്ര പൂർത്തിയാകുന്ന ദിവസമാണ് ഇന്ന്.
നമുക്ക് ദൈവം തന്ന ശക്തമായ ഒരു പ്രേരണയായിരുന്നു ഇത്. അനേക നാളുകളായി മനസ്സിൽ കർത്താവ് തന്നു കൊണ്ടിരുന്ന ചില ആത്മീയ പ്രേരണകൾ സമാഹരിച്ച്, ഒരു ദിവസം ദൈവസന്നിധിയിൽ ഇരിക്കുമ്പോൾ, ദൈവം അതിശക്തമായ ഒരു സാന്നിധ്യത്തിൽ സംസാരിച്ച വലിയൊരു പ്രേരണയിലാണ് ഈ ദിവ്യകാരുണ്യ വിശുദ്ധീകരണ–വിമോചന–മഹത്വീകരണ യാത്ര ആരംഭിക്കാൻ ആഗ്രഹിച്ചത്.
അപ്പോൾ, നമ്മൾ ഈ ഒരു യാത്ര അവസാനിക്കുന്ന ഈ ദിവസം നമുക്ക് ദൈവത്തിന് നന്ദി പറയാനുള്ള ഒരു സമയം കൂടിയായിട്ട് എടുക്കണം.
ഒരുപാട് പേർ ഇതിനുവേണ്ടി നമ്മളെ സഹായിച്ചിട്ടുണ്ട്, പ്രാർത്ഥിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് ഇത് നിങ്ങളിലേക്ക് എത്തുമ്പോൾ, ഒരാൾക്കു പോലും കിട്ടാതെ പോകരുത് എന്ന നിർബന്ധത്തിലാണ് കേരളത്തിലെ ക്രിസ്തീയ ചാനലുകൾ ഇത് ഏറ്റെടുത്തത്.
ശാലോമും ഷെക്കീനയും ഗുഡ്നസും വേൾഡ് ടു വേൾഡും , അതുപോലെ യൂട്യൂബിലെ ചാനലുകളും എല്ലാം ഈ ശുശ്രൂഷ നിങ്ങളിലേക്ക് എത്തുന്നതിന് സഹായിച്ചു.
നമുക്ക് ഈ ക്രിസ്തീയ ആത്മീയ മാധ്യമശുശ്രൂഷകളെ ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം.
അതുപോലെ തന്നെ, ഞാൻ ഈ 40 ദിവസത്തെയും ഈ എപ്പിസോഡുകൾ റെക്കോർഡ് ചെയ്യാൻ തെരഞ്ഞെടുത്ത സ്ഥലം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിന്റെ വളരെ അടുത്തുള്ള, നിങ്ങൾക്ക് പലർക്കും പരിചയമുള്ള World to World Bible Museum എന്ന ആ വലിയ
ബൈബിൾ സംബന്ധമായ കാര്യങ്ങൾ കാണാനും പരിചയപ്പെടാനുമൊക്കെ അവസരം തരുന്ന വലിയൊരു ബൈബിൾ മ്യൂസിയമാണിത്.
മുൻപ് ഞാൻ ഇതിനെക്കുറിച്ച് പല തവണ പറഞ്ഞിട്ടുണ്ട്.
ആ വേൾഡ് ടു വേൾഡിന്റെ ചാപ്പലിലാണ് ഈ 40 ദിവസത്തെയും ശുശ്രൂഷകൾ റെക്കോർഡ് ചെയ്യപ്പെട്ടത്.
അതിന് സഹായിച്ച അവിടെയുള്ള ശുശ്രൂഷകര് ടെക്നീഷ്യൻസ് എല്ലാവരും അവരെയെല്ലാം ഓർത്ത് ഇന്ന് പ്രത്യേകം നിങ്ങളെല്ലാം പ്രാർത്ഥിക്കണം. അവരുടെ ശുശ്രൂഷ ഇതിന് വലിയ അനുഗ്രഹമായിട്ടുണ്ട്.
ഞാൻ നേരത്തെ സൂചിപ്പിച്ച ക്രിസ്തീയ ചാനലുകളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്വം വഹിക്കുന്ന ആളുകളൊക്കെ പലരും ഈ ശുശ്രൂഷയിൽ വളരെ സ്തുത്യർഹമായ വളരെ പോസിറ്റീവായ സഹായം പല രീതിയിൽ ചെയ്തുതന്നിട്ടുണ്ട്.
ശാലോമിന്റെയും ഷെക്കീന ടെലിവിഷന്റെയും ഗുഡ്നസിന്റെയും വേൾഡ് ടു വേൾഡിന്റെയുമെല്ലാം അണിയറപ്രവർത്തകരെ ഞാൻ ഒത്തിരി സ്നേഹത്തോടെ ഈ സമയത്ത് ഓർക്കുകയാണ്. അവർക്ക് പ്രത്യേകം നന്ദി പറയുന്നു.
ഈ ശുശ്രൂഷ ഞാൻ റെക്കോർഡ് ചെയ്യുമ്പോൾ ലോകത്തിന്റെ നാനാഭാഗത്ത് ഇരുന്ന് ചില വളരെ ഹൃദയടുപ്പമുള്ള വൈദികരും സിസ്റ്റേഴ്സും അല്മായ പ്രേഷിതരും
അതേ സമയത്ത്, ആ റിയൽ ടൈമിൽ, നമുക്കു
വേണ്ടി മുട്ടിൻമേൽ നിൽക്കുന്നുണ്ടായിരുന്നു.
അവരെയെല്ലാം ഓർത്ത് ഞാൻ കർത്താവിന് നന്ദി പറയുന്നു.
വലിയ അനുഗ്രഹത്തിന്റെ ഒരു യാത്ര ഇന്ന് പൂർത്തിയാകുമ്പോൾ, ഇന്ന് ഇത് എങ്ങനെ അവസാനിപ്പിക്കണം, എന്താണ് നിങ്ങളോട് പറയേണ്ട സന്ദേശം എന്ന് ഞാൻ ചിന്തിക്കുമ്പോൾ എന്റെ മനസ്സിൽ വന്ന, ദൈവം തന്ന ഒരു പ്രേരണ
ഒന്നാം നൂറ്റാണ്ടിലെ സഭാപിതാക്കന്മാർ മുതൽ ഈ കാലഘട്ടത്തിലെ വിശുദ്ധർ വരെ വിശുദ്ധ കുർബാനയെക്കുറിച്ച് പറഞ്ഞ മനോഹരമായ ചില വാക്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്ന് ഈ ശുശ്രൂഷ അവസാനിപ്പിക്കാം എന്നാണ് ഞാൻ കരുതുന്നത്.
എന്താണ് കുർബാനയെക്കുറിച്ച് പറയപ്പെട്ടിട്ടുള്ള ആത്മീയ ബോധ്യങ്ങൾ
ബൈബിളിന് പുറത്ത്?
അതിലേക്കാണ് നമ്മൾ ഇന്ന് പോകുന്നത്.
ഒന്നു മുതൽ അഞ്ചു വരെയുള്ള നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാർ പറഞ്ഞ ചില വാക്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ്.
എ.ഡി. 107 ൽ അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്
പറഞ്ഞ ഒരു വാചകം വളരെ മനോഹരമാണ്.
“നമ്മുടെ പാപങ്ങൾക്കു വേണ്ടി പീഡ സഹിക്കുകയും പിതാവ് തന്റെ നന്മയാൽ ഉയിർപ്പിക്കുകയും ചെയ്ത നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ മാംസമാണ് വിശുദ്ധ കുർബാന.”
ഇന്ന് യേശുവിന്റെ യഥാർത്ഥ ശരീരം, യഥാർത്ഥ രക്തം ഈ രീതിയിലുള്ള അതാണോ കുർബാന എന്ന രീതിയിലുള്ള ദൈവശാസ്ത്ര ഭിന്നതകളൊക്കെ നിലനിൽക്കുന്ന ഒരു കാലത്ത്, നൂറ്റി ഏഴാം ആണ്ടിൽ എ.ഡി. 107-ൽ വിശുദ്ധ ഇഗ്നേഷ്യസ് പറയുകയാണ്:
“യേശുക്രിസ്തുവിന്റെ മാംസമാണ് വിശുദ്ധ കുർബാന.”
എ.ഡി. 155 ലെ
രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ, വിശുദ്ധ ജസ്റ്റിൻ മാർട്ടർ, അദ്ദേഹം പറയുന്ന മനോഹരമായ ഒരു വാചകം:
“ഇത് സാധാരണ അപ്പമോ സാധാരണ പാനീയമോ ആയി ഞങ്ങൾ കാണുന്നില്ല.”
നിങ്ങൾ നോക്കുക, 155-ാം ആണ്ടിലാണ് ക്രിസ്തുവർഷം 155-ാം ആണ്ടിൽ രക്തസാക്ഷിയായ, വേദപണ്ഡിതനായ, അപ്പോളജിസ്റ്റായ വിശുദ്ധ ജസ്റ്റിൻ പറയുന്നത്:
“ഇത് സാധാരണ അപ്പമോ സാധാരണ പാനീയമോ ആയി ഞങ്ങൾ സ്വീകരിക്കുന്നില്ല.
ദൈവവചനത്താൽ വിശുദ്ധീകരിക്കപ്പെട്ട ഈ ആഹാരം അവതാരമെടുത്ത യേശുക്രിസ്തുവിന്റെ ശരീരവും രക്തവുമാണ്.”
Real Body and Blood.
ഇതിൽ കൂടുതൽ എന്ത് ധാരണകളാണ് ആദിമസഭയിൽ നിന്ന് നമുക്ക് വേണ്ടത്?
ഇനി എ.ഡി. 350-ൽ, 350 യിൽ ജെറുസലേമിലെ വിശുദ്ധ സിറിൽ,
അദ്ദേഹം പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ്.
“ഈ അപ്പത്തെയും വീഞ്ഞിനെയും വെറും അപ്പവും വീഞ്ഞുമായി കരുതരുത്. കർത്താവിന്റെ വചനം അനുസരിച്ച് അവ അവിടുത്തെ ശരീരവും രക്തവുമാണ്.”
ഇനി വിശുദ്ധ ജോൺ ക്രിസോസ്റ്റം — എ.ഡി. 400 ആണ്.
400
വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുകയാണ്:
“എത്രയോ പേർ പറയുന്നു, അവിടുത്തെ മുഖം ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ! എന്നാൽ ഇതാ, ദിവ്യകാരുണ്യത്തിൽ നിങ്ങൾ അവിടുത്തെ കാണുന്നു, സ്പർശിക്കുന്നു, ഭക്ഷിക്കുന്നു.”
നേരിട്ട് ക്രിസ്തുവിനെ കാണുന്നു, തൊടുന്നു, ഭക്ഷിക്കുന്നു.
ഇനി ജോൺ ക്രിസോസ്റ്റം തന്നെ അദ്ദേഹം തന്നെ പറഞ്ഞ മറ്റൊരു വാചകം:
“വിശുദ്ധ കുർബാന അൾത്താരയിൽ അർപ്പിക്കപ്പെടുമ്പോൾ ദിവ്യകാരുണ്യത്തെ ആദരിക്കുന്ന എണ്ണമറ്റ മാലാഖമാരാൽ ദേവാലയങ്ങൾ നിറയുന്നുണ്ട് .”
നമ്മൾ കാണാത്ത ഒരു തലമാണത്. എണ്ണമറ്റ മാലാഖമാരാൽ ദേവാലയം നിറയുന്നുണ്ട് കുർബാന അൾത്താരയിൽ അർപ്പിക്കപ്പെടുമ്പോൾ.
ഇനി ഈ middle age ലേയ്ക്ക് വരുമ്പോൾ മധ്യകാല സഭയിലേക്ക് വരുമ്പോൾ, 13, 14, 15 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ചില വിശുദ്ധരുടെ വചനങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
അതിൽ ഏറ്റവും വലിയ വിശുദ്ധനാണ് വിശുദ്ധ ഫ്രാൻസിസ് അസീസി
1181മുതൽ –1226 വരെയാണ്
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കാലഘട്ടം.
അദ്ദേഹം പറഞ്ഞ ഒരു വാചകം ഇങ്ങനെയാണ്.
“ഈ ലോകത്തിൽ എന്റെ നഗ്നനേത്രങ്ങൾ കൊണ്ട് പരമോന്നതനായ ദൈവപുത്രനെ ഞാൻ കാണുന്നത് വിശുദ്ധ കുർബാനയിലാണ്.”
വിശുദ്ധ ഫ്രാൻസിസ് അസീസി പറയുകയാണ്:
“എന്റെ നഗ്നനേത്രം കൊണ്ട് ഈ ലോകത്തിൽ വെച്ച് ഞാൻ എന്റെ അത്യുന്നതനായ ദൈവപുത്രനെ കാണുന്നത് അവിടുത്തെ ശരീരത്തിലും രക്തത്തിലുമാണ്.”
ഇനി 1380 ൽ മരിച്ച ഒരു വിശുദ്ധയാണ് സിയന്നായിലെ വിശുദ്ധ കത്രീന, കാതറിൻ.
വിശുദ്ധ കാതറിൻ പറയുന്നത്
“ഈ മധുരമേറിയ കൂദാശയിൽ നീ നിന്നെത്തന്നെ മുഴുവനായി, ദൈവമായും മനുഷ്യനായും, ഞങ്ങൾക്ക് നൽകുന്നു.”
ഞാൻ നേരത്തെ ഇത് പറഞ്ഞതാണ്:
Body, Blood, Soul and Divinity.
“ഈ മധുരമേറിയ കൂദാശയിൽ നീ നിന്നെത്തന്നെ പൂർണ്ണമായി, ദൈവമായും മനുഷ്യനായും, ഞങ്ങൾക്ക് നൽകുന്നു.”
ഇനി 1456 ൽ മരിച്ച ഒരു വിശുദ്ധനാണ് ലോറൻസ് ജസ്റ്റീനിയൻ. അദ്ദേഹം പറയുന്ന ഒരു വാചകം വളരെ ശ്രദ്ധേയമാണ്.
“വിശുദ്ധ കുർബാന വഴി ലഭിക്കുന്ന അനുഗ്രഹങ്ങൾ എണ്ണാൻ മനുഷ്യന്റെ നാവിന് സാധ്യമല്ല. പാപി ദൈവവുമായി അനുരഞ്ജനത്തിലാകുന്നു. നീതിമാൻ കൂടുതൽ നീതിമാനാകുന്നു. പാപങ്ങൾ വേരോടെ പിഴുതെറിയപ്പെടുന്നു. നന്മകളും പുണ്യയോഗ്യതകളും വർദ്ധിക്കുന്നു. പിശാചിന്റെ പദ്ധതികളെല്ലാം തകർക്കപ്പെടുന്നു.”
കുർബാനയിൽ സംഭവിക്കുന്ന കാര്യമാണ് ഇത് എന്ന് വിശുദ്ധ ലോറൻസ് ജസ്റ്റീനിയൻ പറയുകയാണ്.
ഇനി ആധുനിക വിശുദ്ധരെ നമ്മൾ പരിശോധിക്കുമ്പോൾ നമുക്ക് അതായത് 18, 19,20 നൂറ്റാണ്ടുകളിലെ ആളുകളെയാണ് ഞാൻ എടുക്കുന്നത്.
18-20th century.
1859-ൽ മരിച്ച വിശുദ്ധനാണ് വിശുദ്ധ ജോൺ മരിയ വിയാനി.
അദ്ദേഹം പറഞ്ഞ ഒരു മൂന്ന് വാചകങ്ങൾ വായിക്കാം.
“ദിവ്യകാരുണ്യത്തെക്കാൾ, വിശുദ്ധ കുർബാനയെക്കാൾ, മഹത്തായ മറ്റൊന്നില്ല. ദൈവത്തിന് ഇതിലും ശ്രേഷ്ഠമായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് അവിടുന്ന് നമുക്ക് തരുമായിരുന്നു.”
ഇതിനേക്കാൾ മഹത്തായ മറ്റൊന്നും ദൈവത്തിന് നമുക്ക് തരാനില്ല. ഉണ്ടായിരുന്നെങ്കിൽ അവിടുന്ന് അത് നമുക്ക് തന്നേനെ.
എന്നിട്ട് അദ്ദേഹം വീണ്ടും പറയുകയാണ്.
“വിശുദ്ധ കുർബാന എന്താണെന്ന് നാം ശരിക്കും മനസ്സിലാക്കിയിരുന്നെങ്കിൽനമ്മൾ ആനന്ദം കൊണ്ട് മരിച്ചുപോയേനെ.”
ശരിക്കും മനസിലാക്കിയിരുന്നെങ്കിൽ
ഇനി മൂന്നാമത്തെ വാചകം വളരെ പ്രധാനപ്പെട്ടതാണ്:
“ഈ ലോകത്തെ മുഴുവൻ സൽപ്രവൃത്തികളും, ലോകത്തുള്ള എല്ലാ മനുഷ്യരും ചെയ്യുന്ന എല്ലാ സൽപ്രവൃത്തികളും ഒരുമിച്ചു വെച്ചാൽ , മറുവശത്ത് വിശുദ്ധ കുർബാന വെച്ചാൽ, ഈ ലോകത്തിലെ എല്ലാ മനുഷ്യരുടെയും എല്ലാ സൽപ്രവൃത്തികളും കുർബാന എന്ന മഹാപർവ്വതത്തിന്റെ മുമ്പിൽ മണൽത്തരികൾ പോലെ നിസ്സാരമാണ്.”
നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു.
ലോകത്തുള്ള എല്ലാ മനുഷ്യരും ചെയ്യുന്ന എല്ലാ സൽപ്രവൃത്തികളും കൂട്ടിവെച്ചാലും, അത് മണൽത്തരിയാണ്. ആ മണൽത്തരിയുടെ മുമ്പിൽ ഉയർന്നുനിൽക്കുന്ന മഹാപർവ്വതമാണ് കുർബാന.
ഇനി 1568 ൽ മരിച്ച ഒരു വിശുദ്ധനാണ് വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്.
വിശുദ്ധ എയ്മാർഡ്
അദ്ദേഹം പറയുന്നത്:
“ക്രിസ്ത്യാനികളേ, നിങ്ങൾ അറിയണം: വിശുദ്ധ കുർബാന ഏറ്റവും വിശുദ്ധമായ പ്രവർത്തിയാണ്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനേക്കാൾ അധികമായി ദൈവത്തെ മഹത്വപ്പെടുത്താൻ ഒന്നും തന്നെ ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല.”
അതായത്, ഒരു ക്രിസ്തുവിശ്വാസിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ് കുർബാനയിൽ സംബന്ധിക്കുക.
ഇനി പോർട്ട് മൗറീസിലെ വിശുദ്ധ ലിയോണാർഡ്
വിശുദ്ധ ലിയോണാർഡ്
1751 ലാണ് ആ വിശുദ്ധൻ മരിക്കുന്നത്.
ആ വിശുദ്ധൻ പറയുന്നത്:
“വിശുദ്ധ കുർബാനയുടേത് അല്ലാതാകുന്ന നിമിഷം തന്നെ അതായത് വിശുദ്ധ കുർബാന ഇല്ലാതാകുന്ന, കുർബാനയിൽ പങ്കെടുക്കാൻ കഴിയാതാകുന്ന നിമിഷം തന്നെ, മുഴുവൻ ലോകവും അഗാധഗർത്തത്തിൽ പതിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
ലിസ്യുവിലെ വിശുദ്ധ തെരേസ്
കൊച്ചുത്രേസ്യ പറയുകയാണ്:
“കുരിശിലേക്ക് നോക്കുമ്പോൾ ഈശോ എത്രമാത്രം നിന്നെ സ്നേഹിച്ചു എന്ന് മനസ്സിലാകും. തിരുവോസ്തിയിലേക്ക് നോക്കുമ്പോൾ ഇപ്പോഴും അവിടുന്ന് എത്രമാത്രം നിന്നെ സ്നേഹിക്കുന്നു എന്ന് മനസ്സിലാകും.”
ഇനി വിശുദ്ധ പാദ്രെ പിയോ
1968-ലാണ് അദ്ദേഹം മരിച്ചത്.
വിശുദ്ധ പാദ്രെ പിയോ
“സൂര്യൻ ഉദിക്കാത്ത ഒരു ദിവസത്തെപ്പറ്റി ഭാവനയിലെങ്കിലും എനിക്ക് ചിന്തിക്കാൻ കഴിയും. എന്നാൽ വിശുദ്ധ കുർബാന ഇല്ലാത്ത ഒരു ദിവസത്തെപ്പറ്റി എനിക്ക് ഭാവനയിൽ പോലും ചിന്തിക്കാൻ പോലും കഴിയില്ല.”
ഇനി ചില മാർപാപ്പമാരുടെ വാക്കുകൾ കൂടി പറഞ്ഞിട്ട് ഇന്നത്തെ ഈ എപ്പിസോഡ് അവസാനിപ്പിക്കാം.
വിശുദ്ധ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ
പതിനാറാമൻ അല്ല, ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ.
അദ്ദേഹം 1914 മുതൽ 1922 വരെ മാർപാപ്പയായിരുന്ന ആളാണ്.
അദ്ദേഹം പറയുകയാണ്:
“മരണശേഷം ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുന്നതിനേക്കാളും ഫലം ചെയ്യും ഒരാൾ തന്റെ ജീവിതകാലത്ത് കുർബാനയിൽ പങ്കെടുക്കുന്നത്.”
അതായത്, ഞാൻ മരിച്ചു കഴിഞ്ഞ് എന്റെ ആത്മാവിനു വേണ്ടി കുർബാന അർപ്പിക്കുന്നതിനേക്കാളും നല്ലത്, ഞാൻ ജീവിച്ചിരിക്കുമ്പോൾ വിശുദ്ധ കുർബാനയിൽ
പങ്കെടുക്കുന്നതാണ്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2005 ലാണ് അദ്ദേഹം കാലം ചെയ്തത്.
അദ്ദേഹം പറഞ്ഞ ഒരു വാചകം:
“സഭ തന്റെ ജീവൻ സ്വീകരിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണ്.”
സഭ തന്റെ ജീവൻ പ്രാണൻ സ്വീകരിക്കുന്നത് കുർബാനയിൽ നിന്നാണ്.
ഫ്രാൻസിസ് മാർപാപ്പ
അദ്ദേഹം പറയുന്ന വാചകം:
“ദിവ്യകാരുണ്യം പൂർണ്ണരായവർക്ക് നൽകുന്ന പ്രതിഫലമല്ല; ദുർബലരായവർക്ക് നൽകുന്ന ശക്തിയേറിയ ഔഷധവും പോഷണവുമാണ്.”
ദിവ്യകാരുണ്യം പൂർണ്ണരായവർക്ക്, merit കൂടിയവർക്ക് നൽകുന്ന ഒരു award അല്ല. മറിച്ച് ദുർബലർക്ക് നൽകുന്ന ശക്തമായ ഔഷധവും പോഷണവുമാണ്.
പ്രിയപ്പെട്ടവരേ, ഇത് ഞാൻ
ഒരുപാട് selections, omissions നടത്തിയിട്ട് ഞാൻ വളരെ ചുരുക്കി ഒരു 16, 16 പേരുടെ കാര്യങ്ങൾ നിങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവന്നതാണ്.
നൂറു കണക്കിന് ഉദ്ധരണികൾ ഞാൻ ഇത് പരിശോധിച്ചപ്പോൾ നൂറുകണക്കിന് quotations ആണ് മനോഹരമായത് കുർബാനയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. എല്ലാം കൂടി പറയാൻ ഒരു എപ്പിസോഡിൽ സമയം ഇല്ലാത്തതുകൊണ്ട് ഞാൻ അതിന് മുതിരുന്നില്ല.
ചില കാര്യങ്ങൾ പറഞ്ഞ് ഈ ശുശ്രൂഷ അവസാനിപ്പിക്കാം.
എനിക്ക് ഒത്തിരി സന്തോഷമുണ്ട്. ഒത്തിരി നിങ്ങളോട് നന്ദിയുണ്ട്.
ഈ യാത്രയിൽ നിങ്ങൾ ഒരുമിച്ച് വന്നതിന് ഞാൻ ദൈവത്തിന് മഹത്വവും സ്തോത്രവും സമർപ്പിക്കുകയും ചെയ്യുന്നു.
ഒന്ന് രണ്ടു കാര്യങ്ങൾ ഇത് സമാപിക്കുന്നതിനു മുമ്പ് ഓർമ്മിപ്പിക്കാനുള്ളത്
ഒന്ന്, ഇന്ന് ഈ 40-ാമത്തെ ദിവസം നമ്മൾ ദൈവസന്നിധിയിൽ ഇരുന്ന് അല്പസമയം കൂടുതൽ പ്രാർത്ഥിക്കും.
ഇന്നത്തെ ആരാധന ഒരല്പം കൂടി ദീർഘമായ ഒരു ആരാധനയായിരിക്കും.
അപ്പോ ഈ ആരാധനയിൽ ശക്തമായ വിമോചനത്തിന്റെ ശുശ്രൂഷ നടത്തും.
നിങ്ങളുടെ നിയോഗങ്ങളെല്ലാം ചേർത്തുവെക്കും.
അപ്പോഴ് എനിക്ക് പറയാനുള്ള, ഓർമ്മിപ്പിക്കാനുള്ള ഒരു കാര്യം
നിങ്ങൾ ഇന്ന് എവിടെയെങ്കിലും പോയി ഒരു വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം.
കുർബാനയിൽ പങ്കെടുത്ത്, കർത്താവിന്റെ സന്നിധിയിൽ ഇരുന്ന്, ഈ നിയോഗങ്ങളെല്ലാം സമർപ്പിക്കണം.
മറ്റൊരു കാര്യം എനിക്ക് ഓർമ്മിപ്പിക്കാനുള്ളത്
40 ദിവസത്തെ പ്രാർത്ഥന കഴിയുമ്പോൾ ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഓർമിപ്പിക്കാൻ ഉള്ളത്
ഈശോയ്ക്ക് ഉണ്ടായതു പോലെ തന്നെ ശക്തമായ ഒരു പ്രലോഭനം നമുക്ക് വരാൻ എല്ലാ സാധ്യതയും ഉണ്ട്.
അത് ഒഴിവായി കിട്ടുന്നത് മഹാഭാഗ്യമാണ്. എന്നാൽ എന്റെ അനുഭവം വെച്ച് ഞാൻ പറയുകയാണ്.
ദൈവം നമ്മളെ സഹായിക്കും.
നിങ്ങൾക്ക് സഹനം ഉണ്ടാകും, പ്രയാസം ഉണ്ടാകും എന്ന് ഭയപ്പെടേണ്ട.
ഒരു പ്രലോഭനം നിങ്ങൾ പ്രതീക്ഷിക്കണം.
ഈശോയെ പിശാച് വന്ന് പരീക്ഷിച്ചതു പോലെ തന്നെ പിശാച് വന്ന് പ്രലോഭിപ്പിക്കും.
പാപത്തിലേക്ക് തള്ളിയിടാൻ പ്രലോഭിപ്പിക്കും.
മൂന്ന് മേഖലകൾ ശ്രദ്ധിക്കണം.
ഒന്ന്, ജഡം. ജഡത്തിന്റെ പാപം, ശരീരത്തിന്റെ അശുദ്ധി
ഈ മേഖലയിൽ വലിയ പ്രലോഭനം വരാൻ സാധ്യതയുണ്ട്. അത് നമ്മൾ സൂക്ഷിക്കണം.
രണ്ടാമത്തേത്, പണം. പണം അതിശക്തമായ ഒരു പ്രലോഭനമായി പിശാച് വെച്ചുനീട്ടും. നമ്മൾ അതിൽ വീണുപോകാൻ ഇടയാവരുത്.
മൂന്നാമത്തേത്, അംഗീകാരങ്ങൾ, നേട്ടം, അധികാരം, സ്ഥാനമാനങ്ങൾ.
ഇങ്ങനെയുള്ള ആഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ വിതച്ച്
പ്രത്യേകിച്ച് നിങ്ങൾ ശ്രദ്ധിക്കുക,
കലഹം, വഴക്ക്, ഭിന്നത, മറ്റുള്ളവരോട് ദേഷ്യപ്പെടാനുള്ള സാഹചര്യം, തമ്മിൽ ഭിന്നിക്കാനുള്ള സാഹചര്യങ്ങൾ ഇവയെല്ലാം വരുമ്പോൾ ഓർത്തോണം പിശാച് വലിയൊരു പ്രലോഭനം അതായത് 40 ദിവസം നടത്തിയ യാത്രയുടെ കൃപ കളയാൻ പിശാച് ശക്തമായ പ്രലോഭനങ്ങൾ കൊണ്ടുവരും .
അത് നിങ്ങൾ അറിഞ്ഞിരിക്കണം. ഒരുങ്ങിയിരിക്കണം. തയ്യാറായിരിക്കണം.
ദൈവം എന്തിനാണ് ഇത് അനുവദിക്കുന്നത്?
ഒരു സമ്മാനം കിട്ടാൻ ഒരു പരീക്ഷ എപ്പോഴും ഉണ്ട്.
ഇത്രയും പ്രാർത്ഥിച്ച് ഒരുങ്ങിയത് പഠനമാണ്, പരിശീലനമാണ്. അതിന്റെ ഒടുവിലത്തെ പരീക്ഷ ആയിരിക്കും ആ പ്രലോഭനം.
അതു കൊണ്ട് അത് നിങ്ങൾ അറിയാതെ പോകരുത്.
“ഇത് കഴിഞ്ഞു, എല്ലാം എനിക്ക് കിട്ടി” എന്ന് പറഞ്ഞിരിക്കരുത്.
ഈ ദിവസങ്ങളിൽ നിങ്ങൾ നല്ല പ്രാർത്ഥനയിലും കൃപയിലും ആയിരിക്കണം.
ഒരു വലിയ നന്മ നിങ്ങൾക്കു വരുന്നതിനു മുമ്പ് നിങ്ങൾ തെറ്റിപോകുമോ എന്നറിയാൻ പിശാച് പല പരീക്ഷണങ്ങളും കൊണ്ട് വരാൻ സാധ്യതയുണ്ട് എന്ന് നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കുന്നു.
അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം.
ഞാൻ നേരത്തെ പറഞ്ഞതുപോലെ, ദീർഘമായ ഒരു ആരാധന ഇതിന്റെ ഒടുവിലുണ്ട്. അതിൽ നിങ്ങൾ സംബന്ധിക്കണം.
അതു കൂടാതെ, ഞാൻ നിങ്ങളെ ഓർമിപ്പിക്കുന്നു ഈ ശുശ്രൂഷയിലൂടെ ലഭിച്ച നന്മകളും അനുഗ്രഹങ്ങളും നിങ്ങൾ ഞങ്ങളെ എഴുതി അറിയിക്കണം.
നിങ്ങൾക്ക് എഴുത്തുകൾ എഴുതാം. അതാണ് കുറച്ചു കൂടി സൗകര്യം. ഒരു എഴുത്തു എഴുതി അയയ്ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല ഇന്ന്.
മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ, മലങ്കര ഹിൽസ് വേറ്റനാട്, 695028
ഇതാണ് ഞങ്ങളുടെ വിലാസം.
നിങ്ങൾക്ക് ഈ ശുശ്രൂഷയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ തീർച്ചയായും എഴുതി അയക്കണം.
മലങ്കര ഹിൽസ്
മൗണ്ട് കാർമൽ ധ്യാനകേന്ദ്രം മലങ്കര ഹിൽസ് വേറ്റനാട്, 695028
അതുപോലെ ഇമെയിൽ ആയിട്ട് അയയ്ക്കാൻ താത്പര്യമുള്ളവർക്ക് mcrc മൗണ്ട് കാർമൽ റിട്രീറ്റ് സെന്ററിന്റെ ഷോർട്ട് ഫോം ആണത്.
mcrctrivandrum
t r i v a n d r u m
mcrctrivandrum@gmail.com
ഇതാണ് ഞങ്ങളുടെ ഇമെയിൽ അഡ്രസ്
ഇതിനകത്ത് നിങ്ങളുടെ സാക്ഷ്യങ്ങൾ, നിങ്ങൾക്കുണ്ടായ ദൈവാനുഭവങ്ങൾ, നിങ്ങളുടെ പ്രാർത്ഥന അനുഭവങ്ങൾ ഇതെല്ലാം എഴുതി അയയ്ക്കണം എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.
അത് പോലെ തന്നെ നിങ്ങൾ ഈ ശുശ്രൂഷയിൽ പങ്കെടുത്ത ആളുകൾക്ക് മൗണ്ട് കാർമലിൽ വന്ന് പ്രാർത്ഥിക്കാനുള്ള ഒരു സാഹചര്യം കൂടി നമ്മൾ ഒരുക്കുന്നുണ്ട്.
പ്രത്യേകിച്ച് നമ്മൾ ആഗ്രഹിക്കുന്നത് നമുക്ക് ഇത് സെപ്റ്റംബർ മാസം നമുക്ക് അറിയാമല്ലോ എട്ടാം തീയതിയാണ് ഈ ശുശ്രൂഷ അവസാനിക്കുന്നത്.
അപ്പോ സെപ്റ്റംബർ 8-ന് ഇത് അവസാനിച്ചു കഴിഞ്ഞാൽ നമുക്ക്
അന്ന് ഞാൻ നിങ്ങളെ എല്ലാവരെയും ഒരുമിച്ച് ഇവിടെ വിളിക്കാത്തതിന് കാരണം, അന്ന് തിരുനാളാണ്; എല്ലാ ഇടവകകളിലും ശുശ്രൂഷകൾ ഉള്ള ദിവസമാണ്.
അത് നിങ്ങളുടെ ഇടവകയിലുള്ള പങ്കാളിത്തം കുറയാതിരിക്കാനാണ് അന്ന് ഇവിടെ ഒരുമിച്ച് വരാൻ ആവശ്യപ്പെടാത്തത്.
എന്നാൽ അത് കഴിഞ്ഞു വരുന്ന ശനിയാഴ്ച Second Saturday ആണ്. നിങ്ങൾക്ക് അറിയാവുന്നതുപോലെ മൗണ്ട് കാർമലിൽ വലിയ ശുശ്രൂഷ നടക്കുന്ന ദിവസമാണ് Second Saturday.
അത് പന്ത്രണ്ടാം തീയതിയാണ്.
സെപ്റ്റംബർ മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച നമ്മൾ ഈ 40 ദിവസം നടത്തിയ യാത്രകളുടെ ഒരു നന്ദിസൂചകമെന്ന വണ്ണം നമ്മൾ കുർബാനയർപ്പിച്ചു ഞാൻ നിങ്ങൾക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കും.
കുർബാന അർപ്പിച്ച് പ്രാർത്ഥിച്ച്
അന്നത്തെ Second Saturday ശുശ്രൂഷകളിലും പങ്കെടുത്ത് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഏറ്റവും സ്നേഹത്തോടെ സ്വാഗതം.
വന്നുപോകാൻ പറ്റുന്ന എല്ലാ ആളുകളും ഈ പ്രാർത്ഥനയിൽ പങ്കെടുത്തവർ എല്ലാവരും അന്ന് നേരിട്ട് വന്ന് പ്രാർത്ഥിച്ച് ആശീർവാദം വാങ്ങി അനുഗ്രഹം ഒക്കെ പ്രാപിച്ച് പോകുന്നത് നല്ലതാണ്.
നിങ്ങളെ ഞാൻ ഏറ്റവും സ്നേഹത്തോടെ ക്ഷണിക്കുകയും ചെയ്യുന്നു.
അതുപോലെ തന്നെ, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഈ ക്ലാസുകൾ റെക്കോർഡ് ചെയ്യപ്പെട്ടത് വേൾഡ് ടു വേൾഡിന്റെ സ്റ്റുഡിയോയിലാണ്. ചാപ്പലിലാണ്.
ഇവിടെയുള്ള ബൈബിൾ മ്യൂസിയം വളരെ മനോഹരമായ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ബൈബിൾ മ്യൂസിയങ്ങളിൽ ഒന്നായി തന്നെ കാണാൻ പറ്റുന്ന ഒരു ശുശ്രൂഷയാണിത്.
നിങ്ങൾക്ക് സാധിക്കുന്നവർ ഇവിടെ വന്ന് ഈ Bible Museum കൂടി സന്ദർശിക്കണം എന്ന് ഞാൻ ഈ സന്ദർഭവശാൽ സൂചിപ്പിക്കുക കൂടി ചെയ്യുന്നു.
ഈ ശുശ്രൂഷകൾ നിങ്ങളിലേക്ക് എത്തുന്നതിന് സഹായിച്ച ശാലോം ടെലിവിഷനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.
ഷെക്കീന ചാനലിനു വേണ്ടി പ്രാർത്ഥിക്കണം.
ഗുഡ്നസ് ടിവിക്കു വേണ്ടി പ്രാർത്ഥിക്കണം.
World to World ന്റെ ടെലിവിഷൻ ശുശ്രൂഷകൾക്കു വേണ്ടിയും പ്രാർത്ഥിക്കണം.
മൗണ്ട് കാർമലിന്റെ ശുശ്രൂഷകളെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ചേർത്തുവെക്കണം എന്ന് സ്നേഹത്തോടെ ഏറ്റവും സ്നേഹത്തോടെ ഓർമ്മിപ്പിച്ചു കൊണ്ട് ഞാൻ ഈ സംസാരം അവസാനിപ്പിക്കുകയാണ്.
ആരാധനയിൽ നമ്മൾ ഈ പ്രാർത്ഥനകളെല്ലാം സമാപിപ്പിക്കുന്ന ഒരു ശുശ്രൂഷ നടത്തും.
അപ്പോൾ അതിൽ നാം കൂടുതൽ കാര്യങ്ങൾ നമ്മൾ പ്രാർത്ഥിക്കേണ്ട കാര്യങ്ങൾ അല്ലെങ്കിൽ പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് എന്നതുമെല്ലാം ആരാധനയിൽ ചേർത്തുവെക്കാം.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
തുടർന്നും എന്നെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം.
ഇതുപോലെ മറ്റ് ദൈവപ്രേരണയിലുള്ള ശുശ്രൂഷകളുമായി നമുക്ക് വീണ്ടും കണ്ടുമുട്ടാം.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ആമേൻ
ആരാധന:
ആരാധ്യൻ
യേശു പരാ, വണങ്ങുന്നു ഞാൻ പ്രിയനേ;
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ.
ആരാധ്യൻ
യേശു പരാ, വണങ്ങുന്നു ഞാൻ പ്രിയനേ;
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ.
നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ
നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ
ആരാധ്യൻ
യേശു പരാ, വണങ്ങുന്നു ഞാൻ പ്രിയനേ;
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ.
നിൻ കരത്തിൻ ആശ്ലേഷം പകരുന്നു ബലം എന്നിൽ.
നിൻ കരത്തിൻ ആശ്ലേഷം പകരുന്നു ബലം എന്നിൽ.
ആരാധ്യൻ,
യേശു പരാ, വണങ്ങുന്നു ഞാൻ പ്രിയനേ;
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
ആരാധ്യൻ,
യേശു പരാ, വണങ്ങുന്നു ഞാൻ പ്രിയനേ;
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ
കർത്താവേ, അങ്ങയുടെ സന്നിധിയിൽ വസിച്ചോട്ടെ.
അങ്ങയുടെ പാദങ്ങൾ ഞാൻ ചുംബിച്ചോട്ടെ.
നിരന്തരമായി അങ്ങയെ ആരാധിക്കുന്ന ഒരു ജീവിതശൈലി, കർത്താവേ, എനിക്ക് തരണമേ എന്ന് പ്രാർത്ഥിക്കാം.
എപ്പോഴും അവിടുത്തെ സാന്നിധ്യത്തിൽ ആയിരിക്കാൻ ആഗ്രഹിക്കാം.
അങ്ങയുടെ സന്നിധിയിൽ നിന്ന് വേർപെട്ടു പോകാൻ ഇടയാവരുതേ എന്ന് പ്രാർത്ഥിക്കാം.
എപ്പോഴും അങ്ങയുടെ മുഖം നോക്കി ജീവിക്കാൻ കൃപ തരണമേ എന്ന് ആഗ്രഹിച്ച് നമുക്ക് പാടാം.
സന്നിധിയിൽ വസിച്ചോട്ടെ,
പാദങ്ങൾ ചുംബിച്ചോട്ടെ.
സന്നിധിയിൽ വസിച്ചോട്ടെ,
പാദങ്ങൾ ചുംബിച്ചോട്ടെ.
ആരാധ്യൻ,
യേശു പരാ, വണങ്ങുന്നു ഞാൻ പ്രിയനേ;
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ.
നമുക്ക് പാടാം ആരാധ്യൻ
ആരാധ്യൻ,
യേശു പരാ, വണങ്ങുന്നു ഞാൻ പ്രിയനേ;
തേജസ്സെഴും നിൻ മുഖമെൻ
ഹൃദയത്തിനാനന്ദമേ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
കർത്താവേ, അങ്ങേക്ക് നന്ദി പറയുകയാണ്.
ഞങ്ങൾ നടന്ന വഴികളെല്ലാം ഞങ്ങൾ ഒത്തിരി സ്നേഹത്തോടെ ഓർക്കുന്നു.
കർത്താവ് നടത്തിയ വഴികളാണെന്ന് തിരിച്ചറിയുന്നു.
ഞങ്ങൾ ഒരുമിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പല ഇടങ്ങളിലായിരുന്ന് , പല കാര്യങ്ങൾ ചെയ്തു കഴിഞ്ഞ 40 ദിവസം പരിശുദ്ധ കുർബാന എന്ന ഒരേ വിഷയത്തിൽ ഞങ്ങളുടെ ഹൃദയം ഏകാഗ്രമാക്കി.
മറ്റെല്ലാ വ്യഗ്രതകളിൽ നിന്നും ഒഴിഞ്ഞ്, ഉപവാസത്തിലും പ്രാർത്ഥനയിലും ആരാധനയിലും ബലിയർപ്പിച്ചു കർത്താവിനെ ആരാധിച്ചും, പുണ്യജീവിതം നയിക്കാൻ അഭ്യസിച്ചും, തിന്മകളെ ഒഴിവാക്കാൻ പരിശ്രമിച്ചും, കർത്താവേ, അങ്ങ് ആവശ്യപ്പെടുന്ന ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഞങ്ങളുടെ ജീവിതത്തെ ഒരുക്കിയും സമർപ്പിച്ചും കഴിഞ്ഞ 40 ദിവസം അങ്ങയോട് ചേർന്നിരിക്കാൻ ഞങ്ങളെ സഹായിച്ച അങ്ങയുടെ അനന്തമായ കൃപയ്ക്ക് നന്ദി പറയുന്നു.
അങ്ങാണ് ഞങ്ങളെ നടത്തിയതെന്ന് തിരിച്ചറിയുന്നു.
ഞങ്ങൾ നിന്നതല്ല; അങ്ങ് ഞങ്ങളെ നിർത്തിയതാണ്.
ഞങ്ങൾ നേടുന്നതല്ല, അങ്ങയുടെ ദാനമാണ്.
ഞങ്ങളുടെ കഴിവല്ല; അങ്ങയുടെ കൃപയാണ്.
പ്രിയരേ,
കഴിഞ്ഞ നാളുകളിൽ, പ്രത്യേകിച്ച് കഴിഞ്ഞ 40 ദിവസം, ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ പ്രതിസന്ധികൾ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സഹനങ്ങൾ ഉണ്ടായിരുന്നു.
അപ്രതീക്ഷിതമായ പൈശാചിക ആക്രമണങ്ങൾ ഉണ്ടായിരുന്നു.
മനസ്സ് തകർന്നുപോയ അനുഭവങ്ങൾ ഉണ്ടായിരുന്നു.
പ്രതീക്ഷ നഷ്ടപ്പെട്ട അനുഭവങ്ങൾ ഉണ്ടായിരുന്നു.
നിരാശ ഒത്തിരി ഉള്ളിൽ വന്നിട്ടുണ്ട്.
ഇതിന്റെയെല്ലാം നടുവിലും ഈ യാത്ര മുടങ്ങാതെ നടത്താൻ, എവിടെയെങ്കിലും വച്ച് ഒന്ന് അല്പം തീക്ഷ്ണത കുറഞ്ഞാൽ, ഒരു ദിവസം മുടങ്ങിയാൽ പോലും വീണ്ടും കൂടുതൽ തീക്ഷ്ണതയോടെ ആരംഭിക്കാൻ കർത്താവാണ് നമ്മളെ നടത്തിയത്.
ദൈവമാണ് ഈ ശുശ്രൂഷ ചെയ്യാൻ നമ്മളെ സഹായിച്ചത്.
അതിൽ പങ്കെടുക്കാൻ നമ്മളെ ഒരുക്കിയത്.
കർത്താവിന് മഹത്വം കൊടുക്കുകയാണ്.
ശ്രേഷ്ഠന്മാർ തങ്ങളുടെ കിരീടങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ വെച്ച് പറഞ്ഞു:
“മഹത്വവും സ്തുതിയും പുകഴ്ചയും ആരാധനയും കർത്താവേ, അങ്ങേക്ക് മാത്രമാണ്.”
സങ്കീർത്തനം 115-ൽ നാം വായിക്കുന്നു:
“ഞങ്ങൾക്കല്ല, കർത്താവേ, ഞങ്ങൾക്കല്ല; അങ്ങയുടെ കാരുണ്യത്തെ പ്രതി അങ്ങയുടെ നാമത്തിനാണ് മഹത്വം നൽകപ്പെടേണ്ടത്.”
കഴിവല്ല, കൃപയാണ്
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രമെൻ ദൈവമേ.
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രമെൻ യേശുവേ
എണ്ണിയാൽ ഒടുങ്ങാത്ത ദാനങ്ങൾക്കും നന്മകൾക്കും അനുഗ്രഹങ്ങൾക്കെല്ലാം നന്ദി പറയുകയാണ്.
ഞങ്ങളുടെ ആരോഗ്യം, ഞങ്ങൾക്ക് തന്ന കൃപകൾ, കഴിവുകൾ, നന്മകൾ, കുടുംബം, ജീവിതപങ്കാളി, മാതാപിതാക്കൾ, മക്കൾ, വരുമാനമാർഗങ്ങൾ, ജീവിതത്തിന്റെ സൗകര്യങ്ങൾ
ദൈവം സംരക്ഷിച്ച അനുഭവങ്ങൾ, പൊതിഞ്ഞു പിടിച്ച നേരങ്ങൾ, കർത്താവ് ചേർത്തു പിടിച്ച അവിടുത്തെ വാത്സല്യം, ആശ്ളേഷം പലരിലൂടെയും ഞങ്ങളോട് അങ്ങ് പ്രകടിപ്പിച്ച സ്നേഹം എല്ലാം ഓർത്ത് നന്ദി പറയുന്നു.
കഴിവല്ല കർത്താവേ; ഞങ്ങൾ ഇതുവരെ എത്താൻ അങ്ങാണ് ഞങ്ങളെ സഹായിച്ചത്.
കഴിവല്ല, നിൻ കൃപയാണേ;
ബലമല്ല, നിൻ ദയയാണേ.
കഴിവല്ല, നിൻ കൃപയാണേ;
ബലമല്ല, നിൻ ദയയാണേ.
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രമെൻ ദൈവമേ.
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രമെൻ യേശുവേ.
കഴിവല്ല, നിൻ കൃപയാണേ;
ബലമല്ല, നിൻ ദയയാണേ.
കഴിവല്ല, നിൻ കൃപയാണേ;
ബലമല്ല, നിൻ ദയയാണേ.
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രമെൻ ദൈവമേ.
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രമെൻ യേശുവേ.
നല്ല കർത്താവേ, അങ്ങേക്ക് നന്ദി പറയുന്നു.
പ്രിയപ്പെട്ടവരേ,
കർത്താവായ യേശുവിനെ ദിവ്യകാരുണ്യത്തിൽ വിശ്വസിച്ച് ഏറ്റുപറഞ്ഞ് ആരാധിക്കാൻ പോവുകയാണ്.
നമ്മുടെ കർത്താവ് നമുക്കു വേണ്ടി ജീവൻ തന്നു എന്ന് നമ്മൾ വിശ്വസിച്ച് ഏറ്റെടുക്കുകയാണ്.
ദിവ്യകാരുണ്യ ശുശ്രൂഷയുടെ സമാപനത്തിൽ പരിശുദ്ധ കുർബാനയിലെ യേശുവിന്റെ സാന്നിധ്യത്തെ ഒരിക്കൽ കൂടി വിശ്വാസത്തോടെ നമുക്ക് ഏറ്റു പറഞ്ഞ് പ്രാർത്ഥിക്കാം.
ചൊല്ലിത്തരുന്ന പ്രാർത്ഥന ഏറ്റു ചൊല്ലാം.
പിതാവായ ദൈവമേ,
പുത്രനായ യേശുവിനെ
ഞങ്ങളുടെ പാപങ്ങളുടെ പരിഹാരബലിയായി
അയച്ചു തന്നതിനും
പുത്രനായ യേശുവേ,
ഞങ്ങൾക്ക് പകരമായി മരിച്ചതിനും,
ഉയിർത്തെഴുന്നേറ്റതിനും,
ജീവിക്കുന്നവനായി വിശുദ്ധ കുർബാനയിൽ
ഞങ്ങളോടുകൂടെ ആയിരിക്കുന്നതിനും,
അങ്ങേക്ക് നന്ദി പറഞ്ഞു കൊണ്ട്
അങ്ങയെ ആരാധിക്കുന്നു.
സത്യമായും അങ്ങ് ദൈവപുത്രനാണെന്ന്
ഞാൻ വിശ്വസിക്കുന്നു.
പരിശുദ്ധ കുർബാനയിൽ സത്യമായും
അങ്ങയുടെ ശരീരവും ആത്മാവും ശരീരവും ആത്മാവും ദൈവത്വവും കർത്താവേ
സന്നിഹിതമായിരിക്കുന്നുവെന്ന്
ഞാൻ വിശ്വസിക്കുന്നു, ഞാൻ ഏറ്റുപറയുന്നു.
അവിടുന്ന് സത്യമായും
വിശുദ്ധ കുർബാനയിൽ ജീവിക്കുന്നവനായി
പ്രത്യക്ഷപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു.
അങ്ങയുടെ ദിവ്യകാരുണ്യത്തിലെ
യഥാർത്ഥ സാന്നിധ്യത്തെ
ഞാൻ ഏറ്റുപറയുന്നു.
വിശുദ്ധ കുർബാന യേശു തന്നെയാണെന്ന്
ഞാൻ വിശ്വസിക്കുന്നു.
യേശുവിനെ ഏകരക്ഷകനായി,
ഏകദൈവമായി,
ഏകകർത്താവായി
ഞാൻ വിശ്വസിക്കുന്നു,
ഏറ്റു പറയുന്നു,
ആരാധിക്കുന്നു.
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
സക്രാരികളിൽ സത്യമായും
ജീവിക്കുന്ന ദൈവം സന്നിഹിതനാണെന്ന്
ഞാൻ വിശ്വസിക്കുന്നു.
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
യേശു കർത്താവാണെന്നും
യേശു ദൈവമാണെന്നും
ഞാൻ വിശ്വസിക്കുന്നു;
ഞാൻ പ്രഖ്യാപിക്കുന്നു.
കണ്ണുകൾ അടച്ച് ഈ സമയത്ത് മാമോദീസയിൽ ഏറ്റുപറഞ്ഞ വിശ്വാസം ഒരിക്കൽ കൂടി ഏറ്റുപറയുകയാണ്.
ഒരിക്കൽ കൂടി കർത്താവിന്റെ സാന്നിധ്യത്തെ ഹൃദയത്തിലേക്ക് ഏറ്റെടുക്കുകയാണ്.
വിശ്വാസം പ്രഖ്യാപിക്കുമ്പോൾ രക്ഷ കടന്നുവരും. ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റു പറയുകയും ചെയ്യുമ്പോൾ സത്യമായും ദൈവകൃപ നമ്മുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും കടന്നുവരും.
നമുക്ക് കണ്ണുകൾ അടച്ച് ഈ വിശ്വാസപ്രഖ്യാപനം ഏറ്റവും സത്യസന്ധതയോടെ നിർവഹിക്കാം.
യേശു കർത്താവാണെന്നും
യേശു ദൈവമാണെന്നും
ഞാൻ വിശ്വസിക്കുന്നു,
ഞാൻ പ്രഖ്യാപിക്കുന്നു.
യേശു കർത്താവാണെന്നും
യേശു ദൈവമാണെന്നും
ഞാൻ വിശ്വസിക്കുന്നു,
ഞാൻ പ്രഖ്യാപിക്കുന്നു.
യേശുവേ
രക്ഷകാ
കർത്താവേ
നാഥനേ.
യേശുവേ
രക്ഷകാ
കർത്താവേ
നാഥനേ.
യേശു കർത്താവാണെന്നും
യേശു ദൈവമാണെന്നും
ഞാൻ വിശ്വസിക്കുന്നു,
ഞാൻ പ്രഖ്യാപിക്കുന്നു.
യേശു കർത്താവാണെന്നും
യേശു ദൈവമാണെന്നും
ഞാൻ വിശ്വസിക്കുന്നു,
ഞാൻ പ്രഖ്യാപിക്കുന്നു.
യേശുവിനെ കർത്താവായി ഏറ്റുപറയുമ്പോൾ, സാത്താനെയും അവന്റെ എല്ലാ സ്വാധീനങ്ങളെയും നാം ഉപേക്ഷിക്കാനായി ഒരുങ്ങുകയാണ്.
നമ്മുടെ ജീവിതത്തിൽ പിശാചിന് നമ്മൾ അവസരം കൊടുത്ത മേഖലകൾ, സാത്താനെ നമ്മൾ അംഗീകരിച്ച സമയം ഓരോ പാപം ചെയ്തപ്പോഴും പിശാചിനെയാണ് നമ്മൾ ഏറ്റുപറഞ്ഞത്.
“നിങ്ങൾക്ക് ആരെ വേണം, യേശുവിനെയോ ബറാബ്ബാസിനെയോ?”
എന്ന് പീലാത്തോസ് ചോദിച്ച ചോദ്യം പോലെ, എന്റെയും നിന്റെയും ജീവിതത്തിൽ അനേകം തവണ ദൈവം നമ്മളോട് ചോദിച്ചിട്ടുണ്ട്
നിനക്ക് പുണ്യം വേണോ, പാപം വേണോ?
നിനക്ക് യേശുവിനെ വേണോ, പിശാചിനെ വേണോ?
അനേകമനേകമനേകം സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും നമ്മൾ യേശുവിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്; പിശാചിനെ ഏറ്റുപറഞ്ഞിട്ടുണ്ട്.
ഓരോ പാപവും പിശാചിന്റെ മുമ്പിൽ തലകുനിച്ച നിമിഷമാണ്. പിശാചിന് ബലിപീഠം പണിത നിമിഷമാണ്. പിശാചിനെ ആരാധിച്ച നിമിഷമാണ്.
പ്രിയപ്പെട്ടവരേ, നമുക്ക് ഒരുങ്ങാം.
സാത്താനെ തള്ളിപ്പറയാൻ, പിശാചിനെ ഉപേക്ഷിക്കാൻ, പൈശാചികമായ എല്ലാ സ്വാധീനങ്ങളെയും തള്ളിപ്പറഞ്ഞ് പ്രാർത്ഥിക്കാൻ.
നമുക്ക് ഏറ്റുചൊല്ലി പ്രാർത്ഥിക്കാം:
കർത്താവായ യേശുവേ,
അങ്ങയെ ഏറ്റു പറഞ്ഞ് ആരാധിക്കുമ്പോൾ,
പൈശാചികമായ എല്ലാ സ്വാധീനങ്ങളെയും
ഞാൻ ഉപേക്ഷിക്കുന്നു.
സാത്താനുമായി ഞാനോ എന്റെ കുടുംബമോ
പാപം വഴിയോ,
ആരാധന വഴിയോ,
സമ്പർക്കങ്ങൾ വഴിയോ
സൃഷ്ടിച്ചിട്ടുള്ള എല്ലാ പൈശാചിക ബലിപീഠങ്ങളും
തകരട്ടെ.
കർത്താവായ യേശുവേ,
പിശാചിനെ
അവന്റെ ആഡംബരങ്ങളെ
പിശാച് കൊണ്ടു വരുന്ന സന്തോഷങ്ങളെ
പൈശാചികമായ സ്വാധീനങ്ങളെ യേശുവേ
ഞാൻ ഉപേക്ഷിക്കുന്നു.
ഞാൻ തള്ളിപ്പറയുന്നു.
ഞാൻ നിഷേധിക്കുന്നു.
പാപത്തെയും,
പാപസ്വാധീനങ്ങളെയും,
പാപസാഹചര്യങ്ങളെയും,
പാപം കൊണ്ടു വരുന്ന സന്തോഷത്തെയും
ഞാൻ ഉപേക്ഷിക്കുന്നു.
എന്റെ ശരീരത്തിന് പാപത്തിനു വേണ്ടിയുള്ള ദാഹത്തെ ഞാൻ തള്ളിപ്പറയുന്നു.
യേശുവേ,
പാപം ചെയ്യാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
പാപത്തിനു വേണ്ടിയുള്ള എന്റെ ശരീരത്തിന്റെ വീണു പോയ ജഡത്തിന്റെ ദാഹത്തെ, യേശുവേ, നിന്റെ കുരിശിൻ ചുവട്ടിലേയ്ക്ക് ദിവ്യകാരുണ്യത്തിലേയ്ക്ക് ഞാൻ സമർപ്പിക്കുന്നു.
എന്റെ അവയവങ്ങളെ ഞാൻ സമർപ്പിക്കുന്നു.
എന്റെ ബുദ്ധിയെ,
ചിന്തകളെ,
ഓർമ്മയെ,
ഭാവനയെ,
മോഹങ്ങളെ,
ആഗ്രഹത്തെ യേശുവേ
എന്റെ മുറിവുകളെ,
എന്റെ അനുഭവങ്ങളെ,
എന്റെ ട്രോമകളെ,
യേശുവേ, ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.
അവയെല്ലാം യേശു നാമത്തിൽ ഞാൻ ഉപേക്ഷിക്കുന്നു.
തഴക്കദോഷങ്ങളെ,
ദുശ്ശീലങ്ങളെ,
ആവർത്തിച്ചു ചെയ്യുന്ന പാപങ്ങളെ
ഞാൻ ഉപേക്ഷിക്കുന്നു.
യേശുവേ.
ഹാലേലൂയ
ഹാലേലൂയ
ഹാലേലൂയ
നമുക്ക് സ്തുതിച്ചു പ്രാർത്ഥിക്കാം.
സാത്താനെയും അവന്റെ എല്ലാ സ്വാധീനങ്ങളെയും നമുക്ക് ഉപേക്ഷിക്കാം.
ഹാലേലൂയ! ഹാലേലൂയ! ഹാലേലൂയ!
കർത്താവെ ആരാധിക്കുന്നു
സ്തുതിക്കുന്നു, സ്തുതിക്കുന്നു, സ്തുതിക്കുന്നു.
സ്തുതിക്കുന്നു, സ്തുതിക്കുന്നു, സ്തുതിക്കുന്നു.
സ്തുതിക്കുന്നു, സ്തുതിക്കുന്നു,
ഹാലേലൂയ! ഹാലേലൂയ!
പാപത്തിന് എന്റെ മേൽ ഭരണമില്ല.
രോഗത്തിന് എന്റെ മേൽ ഭരണമില്ല.
ശാപത്തിന് എന്റെ മേൽ ഭരണമില്ല.
സാത്താന് എന്റെ മേൽ ഭരണമില്ല.
ഹാലേലൂയ! ഹാലേലൂയ!
ഹാലേലൂയ!
പാടി ആരാധിച്ച് കർത്താവിനെ മഹത്വപ്പെടുത്തുമ്പോൾ എല്ലാ തിന്മയുടെ സ്വാധീനങ്ങളും കുടുംബങ്ങളിൽ നിന്ന് വിട്ടുമാറാൻ ആഗ്രഹിക്കട്ടെ.
വീട്
വീട് നിൽക്കുന്ന മണ്ണ്,
വീട്ടിലെ മുറികൾ,
ഉപകരണങ്ങൾ,
ഉപയോഗവസ്തുക്കൾ,
വരുമാനമാർഗങ്ങൾ,
വാഹനങ്ങൾ,
വളർത്തുമൃഗങ്ങൾ,
നമ്മുടെ ജീവിതത്തിന്റെ മേഖലകൾ,
താമസിക്കുന്ന സ്ഥലങ്ങൾ,
കഴിക്കുന്ന ഭക്ഷണം,
കുടിക്കുന്ന വെള്ളം,
നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഇവയിൽ നിന്നെല്ലാം എല്ലാം സാത്താന്റെ എല്ലാ സ്വാധീനങ്ങളും യേശുവിന്റെ അധികാരമുള്ള നാമത്തിൽ മാറിപ്പോകാൻ കൽപ്പിച്ച് പ്രാർത്ഥിക്കുന്നു.
സാത്താനെ ഉപേക്ഷിക്കുന്നു.
പിശാചിനെ തള്ളിപ്പറയുന്നു.
പാപത്തിലൂടെയോ, കർത്താവേ, ഏതെങ്കിലും തരത്തിലുള്ള പിശാചുമായുള്ള സമ്പർക്കങ്ങളിലൂടെയോ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് കടന്നു വന്നിട്ടുള്ള എല്ലാ പൈശാചിക സ്വാധീനങ്ങളും ഇപ്പോൾ യേശുവിന്റെ നാമത്തിൽ മാറിപ്പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സാത്താനെ ഉപേക്ഷിച്ച് പ്രാർത്ഥിക്കുമ്പോൾ,
ഭക്ഷണത്തിലൂടെ,
വെള്ളത്തിലൂടെ, കർത്താവേ
കണ്ട കാഴ്ചകളിലൂടെ,
കേട്ട കേൾവിയിലൂടെ,
വായിച്ച പുസ്തകങ്ങളിലൂടെ,
അറിഞ്ഞ അറിവിലൂടെ, കർത്താവേ
സോഷ്യൽ മീഡിയയിലൂടെ,
ടെലിവിഷനിലൂടെ,
ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ,
കർത്താവേ
സമ്പർക്കങ്ങളിലൂടെ,
സ്പർശനത്തിലൂടെ,
സഞ്ചരിച്ച വഴികളിലൂടെ,
ഇടപഴകിയ വ്യക്തികളിലൂടെ,
പോയ സ്ഥലങ്ങളിലൂടെ
കർത്താവേ, ഏതെങ്കിലും തരത്തിലുള്ള തിന്മയുടെ സ്വാധീനങ്ങൾ ഞങ്ങളുടെ അകത്തോ പുറത്തോ, ശരീരത്തിന്റെ ഉള്ളിലോ വെളിയിലോ എവിടെയെങ്കിലും കർത്താവേ കടന്നുവന്നിട്ടുണ്ടെങ്കിൽ അങ്ങേക്കറിയാം.
ഈ സമയം ദിവ്യകാരുണ്യ സന്നിധിയിൽ നിന്ന് അവയെ ഞങ്ങൾ തള്ളിപ്പറയുന്നു; ഉപേക്ഷിക്കുന്നു.
ഞങ്ങളുടെ ശരീരത്തിൽ നിന്ന്,
മനസ്സിൽ നിന്ന്, ഞങ്ങളുടെ
ആത്മാവിൽ നിന്ന്,
കുടുംബത്തിൽ നിന്ന്,
ഭവനത്തിൽ നിന്ന്,
ദാമ്പത്യത്തിൽ നിന്ന്,
മക്കളിൽ നിന്ന്,
ഞങ്ങളുടെ ശുശ്രൂഷകളിൽ നിന്ന്,
ഞങ്ങളുടെ ശുശ്രൂഷാകേന്ദ്രങ്ങളിൽ നിന്ന്,
ഞങ്ങളുടെ കുടുംബങ്ങളിൽ നിന്ന്
എല്ലാം അവൻ മാറിപ്പോകാൻ ഈശോയുടെ നാമത്തിൽ കൽപ്പിച്ച് പ്രാർത്ഥിക്കുന്നു.
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
അഹങ്കാരത്തിന്റെ,
അസൂയയുടെ,
മോഹത്തിന്റെ,
കോപത്തിന്റെ,
ദ്രവ്യാഗ്രഹത്തിന്റെ,
വ്യഭിചാരത്തിന്റെ
കർത്താവേ എല്ലാ പിശാചുക്കളെയും ഞങ്ങൾ തള്ളിപ്പറയുന്നു.
ഹല്ലേലൂയ ഹല്ലേലൂയ!
ഹല്ലേലൂയ ഹല്ലേലൂയ!
ഹല്ലേലൂയ!
അന്തരീക്ഷ ശക്തികളുടെ അധിപന്മാരെ, കർത്താവേ
ജലത്തിലുള്ള അരൂപികളെ, കർത്താവേ
മണ്ണിലുള്ള അരൂപികളെ,
വായുവിലുള്ള അരൂപികളെ,
യേശുവിന്റെ നാമത്തിൽ ഞങ്ങൾ തള്ളിപ്പറയുന്നു.
ഹല്ലേലൂയ
പൈശാചിക ബലിപീഠങ്ങളെ പൂർവികർ സൃഷ്ടിച്ച ബലിപീഠങ്ങളെ യേശുവിന്റെ നാമത്തിൽ ഞങ്ങൾ തള്ളിപ്പറയുന്നു.
ഹല്ലേലൂയ ഹല്ലേലൂയ!
ഹല്ലേലൂയ ഹല്ലേലൂയ!
ഹല്ലേലൂയ!
എല്ലാ സാത്താന്യ അരൂപികളെ എല്ലാ സർപ്പഅരൂപികളെ പൈത്തൺ സ്പിരിറ്റുകളെ, മറൈൻ സ്പിരിറ്റുകളെ എല്ലാ സെക്ഷ്വൽ സ്പിരിറ്റുകളെ ജസബൽ സ്പിരിറ്റുകളെ യേശുവിന്റെ നാമത്തിൽ ബന്ധിച്ച് പ്രാർത്ഥിക്കുന്നു.
ഹാലേലൂയ
യേശുവേ, ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
കുടുംബജീവിതം തകർക്കുന്ന അസ്മോദേവൂസിന്റെ അരൂപികളെ അപകടം ഉണ്ടാക്കുന്ന അബദ്ദോന്റെ അരൂപികളെ യേശുവിന്റെ നാമത്തിൽ ബന്ധിച്ച് ബഹിഷ്കരിക്കുന്നു.
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
യേശുവേ, ആരാധന
ആരാധന!
ആരാധന
ആരാധന!
ആരാധന
ആരാധന!
കരങ്ങളടിച്ച് പാടി ആരാധിക്കാം.
യേശു തന്റെ ജീവൻ കൊടുത്ത്
എന്നെ അവൻ വീണ്ടെടുത്തു.
യേശു തന്റെ ജീവൻ കൊടുത്ത്
എന്നെ അവൻ വീണ്ടെടുത്തു.
തന്റെ തന്നെ രക്തം കൊടുത്ത്
എന്നെ അവൻ സ്വന്തമെടുത്തു.
തന്റെ തന്നെ രക്തം കൊടുത്ത്
എന്നെ അവൻ സ്വന്തമെടുത്തു.
പാപത്തിന് എന്റെ മേൽ ഭരണമില്ല;
ഒരു തിന്മയും എന്നെ ഇനി തൊടുകയില്ല.
പാപത്തിന് എന്റെ മേൽ ഭരണമില്ല;
ഒരു തിന്മയും എന്നെ ഇനി തൊടുകയില്ല.
യേശുവിൻ ക്രൂശിലെ പീഡകളാലെ
സാത്താനെ ശാസിക്കുന്നു;
എന്നേക്കും വിട്ടുപോക
സാത്താനെ ശാസിക്കുന്നു;
എന്നേക്കും വിട്ടുപോക
യേശു തന്റെ അടിപ്പിണരാൽ
എന്റെ രോഗങ്ങൾ ഏറ്റെടുത്തു.
യേശു തന്റെ അടിപ്പിണരാൽ
എന്റെ രോഗങ്ങൾ ഏറ്റെടുത്തു.
അവൻ ഏറ്റ പീഡകളാൽ
സൗഖ്യത്തിൻ ശക്തി പകർന്നു.
അവൻ ഏറ്റ പീഡകളാൽ
സൗഖ്യത്തിൻ ശക്തി പകർന്നു.
രോഗത്തിന് എന്റെ മേൽ ഭരണമില്ല;
ഇനി ദുരിതങ്ങളിൽ ഞാൻ പതറുകയില്ല.
രോഗത്തിന് എന്റെ മേൽ ഭരണമില്ല;
ഇനി ദുരിതങ്ങളിൽ ഞാൻ പതറുകയില്ല.
യേശുവിൻ ക്രൂശിലെ പീഡകളാൽ
രോഗത്തെ ശാസിക്കുന്നു;
എന്നേക്കും വിട്ടുപോക ശാസിക്കുന്നു.
രോഗത്തെ ശാസിക്കുന്നു;
എന്നേക്കും വിട്ടുപോക
ഈശോയേ!
ഈശോയേ!
ഈശോയേ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
കർത്താവിന്റെ തിരുമുമ്പിൽ ഈ സമയത്ത് നമ്മുടെ കുടുംബത്തിന്റെ പ്രതിനിധിയായി നമുക്ക് നിൽക്കാം.
നമ്മുടെ കുടുംബത്തിന്റെ പ്രതിനിധിയായി നിന്ന് നമ്മുടെ കുടുംബത്തിന്റെ എല്ലാ പാപങ്ങൾക്കും നമുക്ക് ഈശോയോട് മാപ്പ് ചോദിക്കാം.
നമ്മുടെ ജീവിതത്തിൽ വന്നുപോയ വ്യക്തിപരമായ പാപങ്ങൾക്ക് മാത്രമല്ല, മാതാപിതാക്കൾ പൂർവികർ , ഈ കുടുംബവൃക്ഷത്തിന്റെ വംശാവലിയിൽ ഏതെങ്കിലും ഒരു ശാഖയിൽ ആരുടെയെങ്കിലും കണ്ണുനീരോ രക്തമോ, അടക്കിപ്പിടിച്ച തേങ്ങലുകളോ, ശാപങ്ങളോ,
കണ്ണുനീരോ രക്തമോ, നിലവിളികളോ, ആവലാതികളോ, മനസ്സുനൊന്ത് ശപിച്ച സന്ദർഭങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിനു കാരണമായ സംഭവങ്ങൾ കർത്താവേ ഈ സമയത്ത് പരിശുദ്ധ കുർബാനയിലേക്ക് വെക്കുകയാണ്.
പാവപ്പെട്ടവന്റെ നിലവിളികൾ ഉയരുന്നതിന് നിരപരാധികളുടെ രക്തം വീഴുന്നതിന്, കർത്താവ് നിരോധിച്ചിട്ടുള്ള അശുദ്ധപാപങ്ങൾ ഇവയിലൂടെയെല്ലാം കുടുംബത്തിലേക്ക് വന്ന കണ്ണീരിനു മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുന്നു.
പ്രത്യേകിച്ച് വൈദികഹത്യ, ഗുരുഹത്യ, മാതാപിതാക്കളോട് ചെയ്ത ദ്രോഹങ്ങൾ, മുതിർന്നവരോട് ചെയ്ത ദ്രോഹങ്ങൾ, അഗതികൾ, നിരാലംബർ, വികലാംഗർ, പാവപ്പെട്ടവർ, പരദേശികൾ, വേലക്കാർ ഇവരോട് ചെയ്ത ദ്രോഹങ്ങൾ ഓർത്ത് കുടുംബത്തിനു വേണ്ടി മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുന്നു.
എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
ഓരോ മകനും മകളും ഈ സമയത്ത് പ്രാർത്ഥിക്കണം.
ജീവിതത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങൾ എല്ലാം, കർത്താവേ, ഈ 40 ദിവസത്തെ യാത്രയിൽ ഞങ്ങൾ നടത്തിയ പ്രാർത്ഥനകളും ഏറ്റെടുത്ത പരിത്യാഗങ്ങളും സ്വീകരിച്ച്, അതിനേക്കാൾ എത്രയോ മടങ്ങ് യോഗ്യതയുള്ള പരിശുദ്ധ കുർബാന അങ്ങ് അതിനു വേണ്ടി സഹിച്ച പീഡകൾ സ്വീകരിച്ച്, ഞങ്ങളോട് കരുണയാവണമേ എന്ന് ആഗ്രഹിച്ചു എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങൾക്ക് മാപ്പ് ചോദിച്ചു പ്രാർത്ഥിക്കുന്നു.
കരുണ തോന്നണേ
എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ.
പാപിയാണ് ഞാൻ.
കരുണ തോന്നണേ
എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ
പാപിയാണ് ഞാൻ
ഒരിക്കൽ കൂടി പാടി പ്രാർത്ഥിക്കാം
എണ്ണമേറും പാപത്താൽ, കർത്താവേ, ജീവിതത്തിൽ ഭാരം നിറയുകയാണ്.
കർത്താവേ, എന്റെ ജീവിതം പ്രതീക്ഷയില്ലാത്ത കെട്ടുപോകുന്ന വിളക്കുപോലെ
എന്റെ ജീവിതം ആടിയുലയുകയാണ്.
ഈശോ, കരുണയാവണമേ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കാം
എണ്ണമേറും പാപത്താൽ
ഭാരമേറും ജീവിതം;
എണ്ണവറ്റിയ വിളക്കുമായി
നീങ്ങിടുന്ന ജീവിതം.
വീണുടഞ്ഞ മൺപാത്രമാണ് ഞാൻ നാഥാ
വീണ്ടും ഒരു ജനനം നൽകിടേണമേ നാഥാ
കരുണ തോന്നണേ,
എന്നിൽ അലിവു തോന്നണേ;
പാപിയാണ് ഞാൻ, നാഥാ
പാപിയാണ് ഞാൻ
കരുണ തോന്നണേ,
എന്നിൽ അലിവു തോന്നണേ;
പാപിയാണ് ഞാൻ, നാഥാ
പാപിയാണ് ഞാൻ
മാതാപിതാക്കളുടെ പൂർവികരുടെ പാപങ്ങൾക്ക് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കാം.
കർത്താവേ, ജീവിതത്തിൽ ഞങ്ങളുടെ ആരുടെയെങ്കിലും കുടുംബത്തിൽ ഈ ശുശ്രൂഷയിൽ പങ്കെടുത്ത ഞങ്ങളുടെ കുടുംബവഴികളിൽ എവിടെയെങ്കിലും ഏതെങ്കിലും തിന്മ കൊണ്ടു വന്ന തടസ്സങ്ങൾ, ആത്മീയ ബ്ലോക്കുകൾ, ഭൗതിക തടസ്സങ്ങൾ, കർത്താവേ കാലിക ശിക്ഷകൾ കൈമാറ്റം വന്നപ്പോൾ കൈമാറ്റം ചെയ്തപ്പോൾ തലമുറകളിലേക്ക് കടന്നുവന്ന ബന്ധനാവസ്ഥകൾ, തകർച്ചകൾ കർത്താവേ
പൂർവികർക്കുവേണ്ടി പരിഹാരം ചെയ്യാൻ ഞങ്ങളുടെ ജീവിതത്തിൽ അവശേഷിച്ച യാതനകളും വേദനകളും ഈ സമയത്ത് ഈശോയുടെ മുമ്പിലേക്ക് വെച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ പൂർവികർ ആരെങ്കിലും പിശാചിന് ബലിപീഠങ്ങൾ പണിതിട്ടുണ്ടെങ്കിൽ, ഗിദെയോനെ പോലെ ഈ ആരാധനയിൽ ഞങ്ങളത് തകർക്കുന്നു ജെറോബോവാം തീർത്ത ബലിപീഠം ജോസിയ തകർത്തതുപോലെ, ഇതാ ഞങ്ങൾ ആ പൈശാചിക ബലിപീഠങ്ങൾ സത്യദൈവമായ ത്രിയേക ദൈവത്തെ ആരാധിച്ച് ഇപ്പോൾ തകർത്തു കളയുന്നു.
കർത്താവേ, ഞങ്ങളുടെ പൂർവികർക്കുവേണ്ടി പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ മാതാപിതാക്കൾ അവരുടെ മാതാപിതാക്കൾ അവരുടെ മാതാപിതാക്കൾ കഴിഞ്ഞു പോയ മൂന്ന്-നാല് തലമുറകളെ പൂർവികരെ സമർപ്പിക്കുന്നു.
ഒപ്പം അനന്തര തലമുറകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
കർത്താവേ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ, ഗർഭപാത്രത്തിലുള്ള കുട്ടികൾ, ശിശുക്കൾ, ബാലികാബാലന്മാർ, കർത്താവേ കൗമാരക്കാർ, യുവജനങ്ങൾ, മുതിർന്ന മക്കൾ, കർത്താവേ അടുത്ത തലമുറ വരാനിരിക്കുന്ന അനേകായിരം തലമുറകളെ ഇവരെയെല്ലാം ഈ ആരാധനയിൽ ചേർത്തുവെച്ച് പ്രാർത്ഥിക്കുന്നു.
എല്ലാ പാപങ്ങളും ക്ഷമിക്കണമേ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു
പൂർവ്വപാപത്തിൻ
ശാപം പേറിടുന്നു ഞാൻ,
രോഗവും ദുരിതവും നാൾക്കുനാൾ വളരും
പൂർവ്വപാപത്തിൻ
ശാപം പേറിടുന്നു ഞാൻ,
രോഗവും ദുരിതവും നാൾക്കുനാൾ വളരും
ദൈവത്തിൻ ആത്മാവും എന്നിൽ നിർവീര്യമായ്
പാപമെന്നെ പാതാളവഴിയിലെത്തിച്ചു.
കരുണ തോന്നണേ,
എന്നിൽ അലിവു തോന്നണേ;
പാപിയാണ് ഞാൻ, നാഥാ
പാപിയാണ് ഞാൻ
പാടാം
കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
പ്രിയമുള്ളവരേ,
ഈ സമയത്ത് വളരെ ഗൗരവമായ ഒരു കാര്യം ദിവ്യകാരുണ്യത്തിനു മുമ്പിൽ നമ്മൾ പ്രാർത്ഥിക്കുകയാണ്.
നമുക്ക് മാപ്പ് ചോദിക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് പരിശുദ്ധ കുർബാനയ്ക്കെതിരെ നടന്നിട്ടുള്ള അവഹേളനങ്ങൾ.
ദിവ്യകാരുണ്യം യേശുവിന്റെ ശരീരവും രക്തവും ആണെന്ന് വിശ്വസിക്കാതെ, അലക്ഷ്യമായും അശ്രദ്ധമായും അയോഗ്യതയോടെയും പരിശുദ്ധ കുർബാനയെ സമീപിച്ച എല്ലാ നിമിഷങ്ങൾക്കും, കർത്താവേ, ഞങ്ങൾ മാപ്പ് ചോദിക്കുന്നു.
പരിശുദ്ധ കുർബാനയിൽ ഈശോ തന്നെയാണ് ഞങ്ങളിലേക്ക് വരുന്നതെന്ന് തിരിച്ചറിയാതെ, അല്ലെങ്കിൽ അത് ഓർക്കാതെ, ഗൗരവമായി എടുക്കാതെ, അശുദ്ധിയോടെ പാപത്തോടെ വെറുപ്പിലും വിദ്വേഷത്തിലും കഴിയുമ്പോഴും പരിശുദ്ധ കുർബാന സ്വീകരിച്ച് അങ്ങയെ അവഹേളിച്ച നിമിഷങ്ങൾക്ക് മാപ്പ് ചോദിക്കുന്നു.
ദൈവമായ കർത്താവേ,
സ്നേഹത്തിന്റെ ഈ കൂദാശയിൽ വെറുപ്പോടെ കടന്നുവന്നതിന്, സ്നേഹമില്ലാതെ ജീവിച്ചിട്ടും വിശുദ്ധ കുർബാന സ്വീകരിക്കാൻ മനസാക്ഷിക്കുത്തില്ലാതെ അങ്ങയുടെ സന്നിധിയിലേക്ക് വന്നതിന് മാപ്പ് ചോദിക്കുന്നു.
ദിവ്യകാരുണ്യത്തിൽ അങ്ങ് വന്നു നിറയുന്ന ബലിപീഠങ്ങളെ മലിനമാക്കിയതിന് മാപ്പ് ചോദിക്കുന്നു.
ദേവാലയങ്ങളിൽ കലഹങ്ങൾ പ്രശ്നങ്ങൾ വഴക്കുകൾ തമ്മിൽത്തല്ല് കായികമായ ഉപദ്രവം കർത്താവേ വാക്കേറ്റം പല തരത്തിലുള്ള abusive ആയ ലാംഗ്വേജ് ഉപയോഗിച്ചതിന് കർത്താവേ മാപ്പ് ചോദിക്കുന്നു.
അങ്ങയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ദേവാലയത്തെ മത്സരക്കളമാക്കിയതിന് മാപ്പ് ചോദിക്കുന്നു.
ദൈവമായ കർത്താവേ,
ദിവ്യകാരുണ്യസംബന്ധമായി സഭയിൽ നടന്ന എല്ലാ പ്രശ്നങ്ങൾക്കും മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുന്നു.
ഞങ്ങളുടെ അറിവില്ലായ്മ ഗൗരവമില്ലായ്മ തിരിച്ചറിവില്ലായ്മ കർത്താവേ, വചനത്തെക്കുറിച്ചുള്ള ധാരണയില്ലായ്മകൾക്ക് മാപ്പ് ചോദിക്കുന്നു.
ഒരുമിച്ച് ഒരേ മേശയിൽ, ഐക്യത്തോടെ, ഒട്ടിപ്പിടിച്ച ഒന്നായ ഹൃദയത്തോടെ ഒരുമിച്ചു വരേണ്ടവർ തമ്മിൽത്തല്ലി അകന്നുപോയ എല്ലാ സാഹചര്യങ്ങൾക്കും മാപ്പ് ചോദിക്കുന്നു.
ഒരുമയുടെ കൂദാശയുടെ പേരിൽ ഞങ്ങൾക്കിടയിൽ സംഭവിച്ച ഭിന്നതകൾക്ക് മാപ്പ് ചോദിക്കുന്നു.
കർത്താവേ,
പരിശുദ്ധ കുർബാനയിൽ ഈശോയാണ് വരുന്നതെന്ന് അറിയാതെ, ഈശോയുടെ സ്നേഹമാണെന്നറിയാതെ, അതിന്റെ പേരിൽ ഉണ്ടാക്കിയ വഴക്കുകളെ ഓർത്ത് മാപ്പ് ചോദിക്കുന്നു.
കഴിഞ്ഞ രണ്ടായിരം വർഷത്തെ ഞങ്ങളുടെ സഭയുടെ ചരിത്രത്തിൽ പരിശുദ്ധ കുർബാനയ്ക്കെതിരെ നടന്നിട്ടുള്ള എല്ലാ അവഹേളനങ്ങളും അത് ഗ്ലോബൽ ആയിട്ടാണോ പ്രാദേശികമായിട്ടാണോ എവിടെയാണെങ്കിലും ഈ സമയത്ത് കർത്താവേ മാപ്പ് ചോദിച്ച് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്.
ഞങ്ങളുടെ പിഴയാണ്.
ഞങ്ങളുടെ മാത്രം പിഴയാണെന്ന് തിരിച്ചറിയുന്നു.
ആരുടെ മേലും കുറ്റം ആരോപിക്കുന്നതിനു പകരം, ഞങ്ങൾ ഓരോരുത്തരുടെയും പാപമാണത് എന്ന് തിരിച്ചറിയുന്നു.
ഈ സമയത്ത് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുമ്പോൾ,അത് പോലെ എല്ലാ ഡെസക്കറേഷനും ഞങ്ങൾ മാപ്പ് ചോദിച്ചു പ്രാർത്ഥിക്കുകയാണ്.
വിശുദ്ധ ഇടങ്ങളെ മലിനമാക്കിയതിന് മാപ്പ് ചോദിക്കുന്നു.
പ്രത്യേകിച്ച്, കർത്താവിന് പ്രതിഷ്ഠിക്കപ്പെട്ട ദേവാലയങ്ങളെ മാന്യമായും പവിത്രമായും വിശുദ്ധിയോടെയും ഇടാതിരുന്നതിനും
ദേവാലയങ്ങളെ മറ്റിടങ്ങൾ പോലെ സാധാരണയായി കണ്ടതിന് കർത്താവേ പവിത്രമായ ദേവാലയ അങ്കണങ്ങളിൽ ദൈവവചനത്തിന് നിരക്കാത്ത കാര്യങ്ങൾ നടത്തിയതിന് കർത്താവേ ലോകത്തിന്റെ കാര്യങ്ങൾ ബലിപീഠത്തിലേക്ക് ദേവാലയങ്ങളിലേക്ക് കൊണ്ടുവന്നതിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു.
വിശുദ്ധ ഇടങ്ങളെ അശുദ്ധമാക്കിയ പാപത്തിന് മാപ്പ് ചോദിക്കുന്നു.
കർത്താവേ,
വഴക്കുകളിലൂടെയും ജഡികപാപങ്ങളിലൂടെയും ലൈംഗികപാപങ്ങളിലൂടെയും അങ്ങേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദേവാലയങ്ങളെയോ ഭവനങ്ങളെയോ താമസസ്ഥലങ്ങളെയോ ദൈവം പ്രവർത്തിക്കേണ്ട സ്ഥലങ്ങളെ കർത്താവേ പ്രോപ്പർട്ടികളെ ഞങ്ങൾ അശുദ്ധമാക്കിയിട്ടുണ്ട് അതിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു.
ദൈവമായ കർത്താവേ, എല്ലായിടങ്ങളിലും
പ്രത്യേകിച്ച് ഭവനങ്ങളിൽ മദ്യപാനം, ലഹരിയുടെ ഉപയോഗം, ലൈംഗികപാപങ്ങൾ, വഴക്കുകൾ എന്നിവയിലൂടെ ഞങ്ങളുടെ വീടുകൾ അശുദ്ധമാക്കി ദൈവസാന്നിധ്യത്തെ മറന്നു പോയതിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു.
ഞങ്ങളുടെയോ മറ്റുള്ളവരുടെയോ ഭവനങ്ങളോ ആലയങ്ങളോ ഞങ്ങളുടെ പാപം മൂലം മലിനമായിട്ടുണ്ടെങ്കിൽ, ദിവ്യകാരുണ്യ ഈശോയെ, ഈ സമയത്ത് മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുന്നു.
കരുണയാവണമെന്ന് പ്രാർത്ഥിക്കുന്നു
അഭിഷേകം തരണമെന്ന് പ്രാർത്ഥിക്കുന്നു
കർത്താവേ, ഈ മേഖലയെ അവിടുത്തെ സന്നിധിയിലേക്ക് വെക്കുമ്പോൾ വലിയൊരു മോചനവും ആശ്വാസവും അങ്ങ് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
കരുണ നിറഞ്ഞ പിതാവേ,
നീ ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാൽ
എന്നെ കഴുകണേ നാഥാ നീ
കരുണ നിറഞ്ഞ പിതാവേ,
നീ ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാൽ
എന്നെ കഴുകണേ നാഥാ നീ
കരുണ നിറഞ്ഞ പിതാവേ,
പാപക്കറകളെ എല്ലാം നീ നന്നായി കഴുകി കളയണമേ
താതാ മാമക പാപങ്ങൾ ഘോരമെന്നും
നിൻ കൺമുൻപിൽ നിന്നോടാണേ
ദ്രോഹങ്ങൾ
സർവ്വം ചെയ്തത്
സർവേശാ
തെറ്റും കുറ്റവും എല്ലാം ഞാൻ
ചെയ്തതു നിന്നുടെ തിരുമുമ്പിൽ.
കരുണ നിറഞ്ഞ പിതാവേ,
നീ ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാ ധാരകളാൽ
എന്നെ കഴുകണേ, നാഥാ നീ
കരുണ നിറഞ്ഞ പിതാവേ,
നീ
ഈശോയെ,
ഈ സമയത്ത് അവിടുത്തെ സന്നിധിയിൽ നിന്ന് ഞങ്ങൾക്കു വേണ്ടിയും, പൂർവികർക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബാംഗങ്ങൾക്കു വേണ്ടിയും, സഭയ്ക്കു വേണ്ടിയും എല്ലാം കരുണ പ്രാപിക്കുമ്പോൾ, അവിടുന്ന് ഞങ്ങളോട് ആവശ്യപ്പെട്ട പ്രകാരം ഞങ്ങളെ വേദനിപ്പിച്ചവരെയും
ഞങ്ങളുടെ ഹൃദയത്തിൽ കൈപ്പും കലർപ്പും ഭാരവും കൊണ്ടുനടക്കാൻ കാരണമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്ന വ്യക്തികളെയും ഈശോയുടെ മുമ്പിലേക്ക് വെക്കുകയാണ്.
കർത്താവേ, ഞങ്ങളുടെ മനസ്സിന് ഭാരം തന്ന വ്യക്തികളെ, ഞങ്ങളെ സത്യമായും ആഴത്തിൽ നോവിച്ച മനുഷ്യരെ, ഞങ്ങളെ വഞ്ചിച്ചവരെ, ചതിച്ചവരെ, വിശ്വസിച്ച സാഹചര്യങ്ങളിൽ ഒറ്റിക്കൊടുത്തവരെ, ഞങ്ങളെ തള്ളിപ്പറഞ്ഞവരെ, വേണ്ടെന്ന് വെച്ചവരെ, ഉപേക്ഷിച്ചിട്ട് പോയവരെ, ഒറ്റപ്പെടുത്തിയവരെ, അകന്നുപോയവരെ
പലതരത്തിൽ ഞങ്ങൾക്ക് ആത്മീയഭാരം തന്നവരെ, ഇപ്പോഴും ഞങ്ങളെക്കുറിച്ച് ദൂഷണം പറയുന്നവരെ ഇപ്പോഴും ഞങ്ങളെ വെറുക്കുന്നവരെ ഇപ്പോഴും ഞങ്ങളുടെ നാശം കാണാൻ ആഗ്രഹിക്കുന്നവരെ കർത്താവേ, ഈ സമയത്ത് അവിടുത്തെ തിരുമുമ്പിലേക്ക് ഞങ്ങൾ വെക്കുകയാണ്.
ദൈവമേ,
ക്ഷമിക്കാൻ പറ്റാത്ത നിമിഷങ്ങളെ അങ്ങയുടെ കരങ്ങളിൽ വെക്കുകയാണ്.
തീരുമാനമെടുത്ത് മാത്രം പ്രാർത്ഥിക്കാനേ ഞങ്ങൾക്ക് കഴിയൂ.
ക്ഷമിക്കണമെങ്കിൽ അവിടുന്ന് ഞങ്ങളെ സഹായിക്കണം.
ഭൂമിയിൽ ആരോടും കൈപ്പില്ലാതെ മടങ്ങിപ്പോകാൻ സഹായിക്കണം
ഒരാളോടു പോലും കർത്താവേ മനസ്സിൽ ഒരു ഭാരമില്ലാതെ മടങ്ങിപ്പോകാൻ സഹായിക്കണം
ഈ ആയുസ്സിൽ ആരെയും വെറുക്കാതെ ഞങ്ങൾ കണ്ണുപൂട്ടി അങ്ങയുടെ സന്നിധിയിലേക്ക് വരണം.
അതിന് ഞങ്ങളെ അങ്ങ് സഹായിക്കണം
അതിനു വേണ്ട കൃപ, കർത്താവേ, പരിശുദ്ധ കുർബാനയിൽ അങ്ങ് തരണം
അങ്ങയുടെ മുമ്പിൽ നിൽക്കുമ്പോൾ ഞങ്ങളിലേക്ക് സ്നേഹത്തിന്റെയും ഔദാര്യത്തിന്റെയും കരുണയുടെയും ഒരു ഹൃദയം അങ്ങ് തന്ന് സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
വേദനിപ്പിച്ച എല്ലാ വ്യക്തികളെയും മനസ്സിലേക്ക് കൊണ്ടുവന്ന് കർത്താവിന്റെ തിരുമുമ്പിൽ നമുക്ക് പ്രാർത്ഥിക്കാം
കർത്താവേ, എന്നെ സഹായിക്കണം
ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളെ
ആത്മീയ ശക്തിയാൽ നിറക്കേണമേ.
മറക്കുവാൻ കഴിയാത്ത ദുഃഖങ്ങളെ
മനസ്സിൽ നിന്ന് നീ മായ്ക്കേണമേ.
ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളെ
ആത്മീയ ശക്തിയാൽ നിറക്കേണമേ.
മറക്കുവാൻ കഴിയാത്ത ദുഃഖങ്ങളെ
മനസ്സിൽ നിന്ന് നീ മായ്ക്കേണമേ.
യേശുവേ എൻ യേശുവേ,
നീ മാത്രമെൻ സഹായം.
യേശുവേ എൻ യേശുവേ,
നീ മാത്രമെൻ സഹായം
നീതിക്കു വേണ്ടി ഞാൻ പൊരുതിടുമ്പോൾ,
ശത്രുക്കൾ എൻ ചുറ്റും പെരുകിയപ്പോൾ
നീതിക്കു വേണ്ടി ഞാൻ പൊരുതിടുമ്പോൾ,
ശത്രുക്കൾ എൻ ചുറ്റും പെരുകിയപ്പോൾ
അന്നെന്നെ തറയ്ക്കാൻ കുരിശുമായി വന്നവരെ
സമർപ്പിച്ചിതാ യേശുവിൻ മുമ്പിൽ
പൂർണ്ണമായി മാപ്പ് നൽകുന്നു.
യേശുവേ എൻ യേശുവേ,
നീ മാത്രമെൻ സഹായം.
യേശുവേ എൻ യേശുവേ,
നീ മാത്രമെൻ സഹായം
കർത്താവേ,
ഈ നിമിഷങ്ങളിൽ ഒരു വലിയ അനുഗ്രഹം ഞങ്ങൾക്ക് മാത്രമല്ല, ഞങ്ങളുടെ ഭവനത്തിനും, ഞങ്ങളുടെ ജോലിമേഖലയ്ക്കും, ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തിനും, ഞങ്ങളുടെ പ്രോപ്പർട്ടികൾക്കും, ഞങ്ങൾ ജീവിക്കുന്ന ഇടങ്ങൾക്കും, ദേശത്തിനും എല്ലാം തരാൻ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്.
പ്രിയപ്പെട്ടവരേ,
ഇത് ഒരു ആശീർവാദത്തിന്റെയും ഒരു വെഞ്ചരിപ്പിന്റെയും സമയമാണ്.
ഈ സമയത്ത് നമ്മുടെ ഭവനത്തെ കർത്താവ് ആശീർവദിക്കും . നമ്മുടെ ഓഫീസിനെ ജോലിസ്ഥലങ്ങളെ നമ്മുടെ വാഹനങ്ങളെ, നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളെ സമ്പത്തിനെ താമസിക്കുന്ന ഇടങ്ങളെ ദേശത്തെ കർത്താവ് പരിശുദ്ധ കുർബാനയിൽ നിന്ന് അനുഗ്രഹിക്കുന്ന സമയമാണിത്.
ദിവ്യകാരുണ്യ ഈശോ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് — നാല് ദിക്കുകളിലേയ്ക്ക്
അവിടുത്തെ സാന്നിധ്യം പരിശുദ്ധ കുർബാനയിൽ നിന്ന് അയയ്ക്കുന്ന നേരമാണിത്.
ലൂക്കാ 5:17-ൽ പറയും. രോഗികളെ സുഖപ്പെടുത്താനുള്ള ശക്തി യേശുവിൽ ഉണ്ടായിരുന്നു .
ലൂക്കാ 6:19-ൽ തിരുവചനം പഠിപ്പിക്കും അവിടുത്തെ ശരീരത്തിൽ നിന്ന് ശക്തി പുറപ്പെട്ടു എല്ലാവരെയും സുഖപ്പെടുത്തി.
രക്തസ്രാവക്കാരിയായ സ്ത്രീയിലേയ്ക്ക് അവിടുത്തെ ശരീരത്തിൽ നിന്ന് ശക്തി പുറപ്പെട്ടു.
ആ ശക്തി ഇതാ, മൗണ്ട് കാർമലിന്റെ ഈ അൾത്താരയിൽ നിന്ന് ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും
എവിടെയെല്ലാം ഇരുന്ന് നിങ്ങൾ ഈ ആത്മീയ കൂട്ടായ്മയിൽ ഈ ദിവസം പ്രാർത്ഥിച്ചുവോ ആ സ്ഥലങ്ങളിലേയ്ക്കെല്ലാം കഴിഞ്ഞ 40 ദിവസവും ഈ പ്രാർത്ഥനയിൽ പങ്കു ചേരാൻ നിങ്ങളെ ദൈവം ഏത് സ്ഥലത്താണോ ഒരുക്കിയത് ആ സ്ഥലങ്ങളിലേക്കെല്ലാം കർത്താവിന്റെ ശക്തി എത്തട്ടെ.
നിങ്ങളുടെ ആ വീട്ടിലേയ്ക്ക്, നിങ്ങളുടെ ജോലിസ്ഥലത്തേയ്ക്ക്, നിങ്ങളുടെ ഓഫീസുകളിലേക്ക്, ബിസിനസിലേയ്ക്ക്നിങ്ങളുടെ വരുമാനമാർഗങ്ങളിലേക്ക്, നിങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളിലേക്ക്, നിങ്ങളുടെ സമ്പത്ത് നിങ്ങളുടെ മണ്ണ് എല്ലായിടത്തേക്കും കർത്താവ് തന്റെ ശരീരത്തിൽ നിന്ന് ശക്തി അയയ്ക്കുകയാണ്.
ദിവ്യകാരുണ്യത്തിന്റെ ശക്തി നിങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരുമ്പോൾ, അവിടെ സംഭവിക്കുന്നത് അവിടെ സാത്താനുള്ള അധികാരം ഇല്ലാതാകുന്നു. യേശു അവിടെ രാജാവായി പ്രവേശിക്കുന്നു.
നിങ്ങളുടെ വാതിൽക്കൽ കർത്താവ് മുട്ടിവിളിക്കുന്നതും നിങ്ങൾ വാതിൽ തുറന്നുകൊടുക്കുന്നതും ഈശോ നിങ്ങളുടെ വീടിനകത്തേക്ക് കയറി നിങ്ങളുടെ വീട്ടിൽ പ്രധാന സ്ഥാനം ഏറ്റെടുക്കുന്നതുമാണ് ഈ വെഞ്ചരിപ്പിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത്.
നിങ്ങളുടെ വീടിനകത്തേയ്ക്ക് ഈശോ കടന്നു വരികയാണ്.
കർത്താവ് ശാരീരികമായി അവിടുത്തെ സാന്നിധ്യം നിങ്ങളുടെ ഭവനത്തിലും ഏതെല്ലാം സ്ഥലങ്ങളോ സാഹചര്യങ്ങളോ വസ്തുക്കളോ നിങ്ങൾ സമർപ്പിക്കുന്ന അതിലേക്കെല്ലാം കർത്താവിന്റെ ആ സാന്നിധ്യം കടന്നുവരികയാണ്.
വിശുദ്ധ വസ്തുക്കൾ, ജപമാലകൾ, കാശുരൂപങ്ങൾ, ബൈബിൾ, കുരിശ്, പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ, പ്രാർത്ഥനാസ്ഥലങ്ങൾ, രൂപക്കൂടുകൾ, തിരുസ്വരൂപങ്ങൾ, ഛായാചിത്രങ്ങൾ — എല്ലാം ഈ സമയത്ത് കർത്താവിന്റെ ആശീർവാദം കൊണ്ട് നിറയുന്ന സമയമാണ്.
യേശുവിന്റെ രക്തം അവയുടെ മേലെല്ലാം തളിക്കപ്പെടുകയാണ്.
നമുക്ക് വലിയ പ്രാർത്ഥനയിൽ ആയിരിക്കാം.
ഭവനങ്ങളിൽ നിങ്ങൾ എവിടെയായിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ വീട്ടിൽ വിശുദ്ധജലം തളിച്ച്, അവിടെയെല്ലാം വിശുദ്ധീകരിച്ച്, ഈ സമയത്ത് കർത്താവിന്റെ സാന്നിധ്യത്തെ നമ്മൾ ഏറ്റെടുക്കണം.
കർത്താവേ പ്രാർത്ഥിക്കുന്നു അങ്ങയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നു.
അങ്ങേയ്ക്ക് അധികാരം ഈ ലോകത്തിലും കർത്താവേ
സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും എല്ലാം അങ്ങേക്കാണ് അധികാരം.
അങ്ങ് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനാണ്.
കർത്താവേ ഭൂമി മുഴുവൻ അങ്ങയുടേതാണ്.
ഞങ്ങൾ താമസിക്കുന്ന ഇടം അതിന്റെ അധികാരി അങ്ങാണ്.
കാലാകാലങ്ങളിൽ പാപം മൂലമോ, കർത്താവേ ദൈവത്തെ മറന്നോ ഏതെങ്കിലും തരത്തിലുള്ള പൈശാചിക സമ്പർക്കങ്ങളിലൂടെയോ,സാത്താന് ഞങ്ങളുടെ ജീവിതത്തിൽ എവിടെയെങ്കിലും ശരീരത്തിലോ, മനസ്സിലോ, ആത്മാവിലോ, വീട്ടിലോ, കർത്താവേ ഏതെങ്കിലും ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ, വാഹനങ്ങളിലോ എവിടെയെങ്കിലുമൊക്കെ പിശാചിന് ഞങ്ങൾ കൊടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാക്കാൻ നീ ഞങ്ങളുടെ വീട്ടിലേക്ക് ഇപ്പോൾ വരണമേ.
ഞങ്ങളുടെ ജീവിതത്തിലേക്ക് ഇപ്പോൾ വരണമേ.
ഞങ്ങളുടെ മുറിയിലേക്ക് ഇപ്പോൾ വരണമേ.
ഞങ്ങളുടെ താമസസ്ഥലത്തേക്ക് ഇപ്പോൾ വരണമേ.
കർത്താവേ, ഇപ്പോൾ അങ്ങ് ഞങ്ങളെ ആശീർവദിക്കണമേ.
അങ്ങ് പോകുന്നിടത്തെല്ലാം അങ്ങ് വരുന്നിടത്തെല്ലാം അവിടെയുള്ള എല്ലാ വസ്തുക്കളെയും അങ്ങ് തൊടുന്നു
ഈശോയെ അങ്ങയുടെ രക്തം അതിന്റെ മേലെല്ലാം തളിക്കപ്പെടുന്നു.
കർത്താവേ ഞാൻ പ്രാർത്ഥിക്കുന്നു
ഇപ്പോൾ ഈ മക്കൾ എവിടെയായിരുന്നാലും അവിടെ കർത്താവിന്റെ സാന്നിധ്യം നിറയുമാറ്
ദൈവശക്തി നിറയുമാറ്
യേശുവിന്റെ രക്തം തളിക്കപ്പെടട്ടെ.
അവിടെയുള്ള അന്ധകാരങ്ങൾ മാറട്ടെ.
പാപം നടന്നിട്ടുള്ള സ്ഥലങ്ങളാണെങ്കിൽ, അവിടെയുള്ള തിന്മകൾ ഇപ്പോൾ യേശുവിന്റെ നാമത്തിൽ എന്നെന്നേക്കുമായി വിട്ടുമാറട്ടെ.
യേശുവിന്റെ രക്തം അവിടെ തളിക്കപ്പെടുമ്പോൾ കർത്താവേ അവിടെ വീണ പാപത്തിന്റെ എല്ലാ സ്വാധീനവും അതിന്റെ അവസാനത്തെ അവശേഷിപ്പും അവിടെ നിന്ന് മാറിപ്പോകട്ടെ.
കർത്താവേ,
ഞങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ അങ്ങയുടെ സാന്നിധ്യം നിറയട്ടെ.
ഞങ്ങളുടെ അടുക്കളകളിൽ, ബെഡ്റൂമുകളിൽ, കർത്താവേ ഓഫീസുകളിൽ, സ്വീകരണമുറികളിൽ, കർത്താവേ ഞങ്ങളുടെ വീടിന്റെ ഇടനാഴികളിൽ, കർത്താവേ ഞങ്ങളുടെ വീടിന്റെ പ്രവേശനകവാടത്തിൽ, കർത്താവേ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴികളിൽ വളർത്തു മൃഗങ്ങളിൽ വാഹനങ്ങളിൽ എല്ലായിടത്തും യേശുവിന്റെ ശക്തി യേശുവിന്റെ രക്തത്തിന്റെ ശക്തി ഇപ്പോൾ വ്യാപരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ,
ഈ ഭൂഖണ്ഡങ്ങളിൽ എവിടെയായിരുന്നാലും, ഏത് വിദൂര സ്ഥലത്തായിരുന്നാലും, ദൈവമേ കടലിൽ ജോലി ചെയ്യുന്നവരാണെങ്കിലും കർത്താവേ ആകാശമാർഗം സഞ്ചരിക്കുന്നവരാണെങ്കിലും , ഇപ്പോൾ അവർ എവിടെയായിരുന്നാലും ആ സ്ഥലങ്ങളിലെല്ലാം ദൈവമേ അങ്ങയുടെ സാന്നിധ്യം നിറയട്ടെ.
കർത്താവേ
വെള്ളത്തിൽ കരയിൽ ആകാശത്തിൽ എല്ലായിടത്തും കർത്താവിന്റെ സാന്നിധ്യം നിറയട്ടെ.
ഹല്ലേലൂയ! ഹാലേലൂയ
യേശുവേ,
സ്തുതിക്കുന്നു
സ്തുതിക്കുന്നു
.സ്തുതിക്കുന്നു
സ്തുതിക്കുന്നു
യേശുവിന്റെ രക്തം തളിക്കപ്പെടട്ട
യേശുവിന്റെ രക്തം തളിക്കപ്പെടട്ടെ
യേശുവിന്റെ രക്തം തളിക്കപ്പെടട്ടെ.
അന്ധകാരപീഡകൾ മാറിപ്പോകട്ടെ.
തിന്മ മാറിപ്പോകട്ടെ.
നിരാശ മാറിപ്പോകട്ടെ.
രോഗപീഡകൾ മാറിപ്പോകട്ടെ.
കർത്താവേ ദാരിദ്ര്യം മാറിപ്പോകട്ടെ.
കടക്കെണികൾ മാറിപ്പോകട്ടെ.
അസ്വസ്ഥതകൾ മാറിപ്പോകട്ടെ.
കർത്താവേ ഈ ദൈവജനത്തെ വലച്ചു കൊണ്ടിരിക്കുന്ന അന്ധകാരപീഡകൾ ഇവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുമാറാൻ ഇപ്പോൾ യേശുവിന്റെ നാമത്തിൽ കല്പിച്ചു പ്രാർത്ഥിക്കുന്നു.
കർത്താവേ, ഈ സമയത്ത് പ്രാർത്ഥിക്കുമ്പോൾ
ഏതെങ്കിലും അന്ധകാരപീഡകൾ മൂലം ഈ കുടുംബങ്ങൾ വലയുന്നുണ്ടെങ്കിൽ, അവ ഈശോയുടെ നാമത്തിൽ ആ സ്ഥലങ്ങളിൽ നിന്നെല്ലാം മാറിപ്പോകാൻ കല്പിക്കുന്നു.
നാടിന്റെ മേൽ ദേശത്തിന്റെ മേൽ കർത്താവേ രാജ്യത്തിന്റെ മേൽ കർത്താവിന്റെ പരിശുദ്ധ കുർബാനയിൽ നിന്ന് ശക്തി ഒഴുകിവരട്ടെ.
ഒഴുകി നിറയട്ടെ
പ്രാർത്ഥിക്കുന്നു
കർത്താവേ അവിടുത്തെ ജനം സഞ്ചരിക്കുന്ന ഓരോ ഇടവും ദൈവമേ പ്രഭാതത്തിൽ ഉണരുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ ഞങ്ങൾ പോകുന്ന ഇടങ്ങൾ മുഴുവൻ ഈശോയുടെ സാന്നിധ്യം കൊണ്ട് നിറയട്ടെ.
ഹല്ലേലൂയ! ഹല്ലേലൂയ!
ഹല്ലേലൂയ! ഹല്ലേലൂയ!
ഹല്ലേലൂയ! ഹല്ലേലൂയ!
കരങ്ങളടിച്ചു കരങ്ങളടിച്ചു പാടി ആരാധിച്ച് :
യേശുവിന്റെ
രക്തം, യേശുവിന്റെ രക്തം
യേശുവിന്റെ രക്തം തളിക്കപ്പെടട്ടെ.
കർത്താവേ പാപം ശാപം പൈശാചിക ബന്ധനം യേശുവിന്റെ രക്തത്താൽ മാറിപ്പോകട്ടെ
യേശുവിന്റെ രക്തത്താൽ മാറിപോകട്ടെ
ഉച്ചമുതൽ ഉള്ളങ്കാൽ വരെ യേശുവിന്റെ രക്തം തളിക്കപ്പെടട്ടെ.
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂയാ
കരങ്ങളടിച്ച് കരങ്ങളടിച്ച്
തിരുകരത്താൽ
താങ്ങി എന്നെ തിരുരക്തത്താൽ
കഴുകണമേ
തിരുകരത്താൽ
താങ്ങി എന്നെ തിരുരക്തത്താൽ
കഴുകണമേ
പെരുമഴപോൽ പെയ്യട്ടെ
പെരുമഴപോൽ പെയ്യട്ടെ
യേശുവിൻ രക്തം
യേശുവിൻ രക്തം
യേശുവിൻ തിരുരക്തം
യേശുവിൻ രക്തം
യേശുവിൻ രക്തം
യേശുവിൻ തിരുരക്തം
തിരുകരത്താൽ
താങ്ങി എന്നെ തിരുരക്തത്താൽ
കഴുകണമേ
പാടാം
തിരുകരത്താൽ
താങ്ങി എന്നെ തിരുരക്തത്താൽ
കഴുകണമേ
പെരുമഴപോൽ പെയ്യട്ടെ
പെരുമഴപോൽ പെയ്യട്ടെ
യേശുവിൻ രക്തം
യേശുവിൻ രക്തം
യേശുവിൻ തിരുരക്തം
യേശുവിൻ രക്തം
യേശുവിൻ രക്തം
യേശുവിൻ തിരുരക്തം
ഹാലേലൂയ.
പ്രിയമുള്ളവരേ,
ഈ സമയത്ത് ദൈവത്തിന്റെ ആത്മാവ് നിറയാൻ വേണ്ടി പ്രാർത്ഥിച്ചതിനു ശേഷമാണ് നമ്മൾ സമാപന ആശീർവാദം സ്വീകരിക്കുന്നത്.
പരിശുദ്ധാത്മാവ് നിറയാൻ വേണ്ടി പ്രാർത്ഥിക്കുന്നതിനു തൊട്ടുമുമ്പ്, ഈ 40 ദിവസങ്ങളിൽ നമ്മൾ ഓരോരുത്തരും കർത്താവ് ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ — നമ്മുടെ ജീവിതനിയോഗം ജീവിതത്തെ ഭാരപ്പെടുത്തുന്ന അനേകം കാര്യങ്ങൾ നമ്മൾ കർത്താവിന് സമർപ്പിക്കുന്ന സമയമാണിത്.
ബോധപൂർവം ഓരോ കാര്യങ്ങളും കർത്താവിന്റെ മുമ്പിലേക്ക് നമുക്ക് കൊടുക്കാം.
ഈശോയെ, എല്ലാം ഞാൻ സമർപ്പിക്കുന്നു.
ഇപ്പോൾ സമർപ്പണത്തിന്റെ ഗാനം പാടും.
എല്ലാം സമർപ്പിക്കുന്നു.
പൂർണ്ണമായിട്ട് കർത്താവേ, ഞാൻ സമർപ്പിക്കുന്നു.
നമ്മൾ ഗാനം പാടിക്കൊണ്ടിരിക്കുന്ന സമയത്ത്, പ്രിയപ്പെട്ടവരേ, നമുക്ക് അല്പസമയം നമുക്ക് കിട്ടുന്നത് സമർപ്പിക്കാനുള്ള സമയമാണ്.
രോഗമാണെങ്കിൽ,
കർത്താവേ, കഴിഞ്ഞ 40 ദിവസം ഞാൻ പ്രാർത്ഥിച്ചത്
ആരുടെയെങ്കിലും മാനസാന്തരത്തിനു വേണ്ടിയാണെങ്കിൽ,
ജീവിതത്തെ ഭാരപ്പെടുത്തുന്ന ഏതെങ്കിലും കാര്യം, ജീവിതത്തിന്റെ വേദന, തകർച്ച അതെന്തുമാകട്ടെ
നമ്മൾ എഴുതി വെച്ചിട്ടുള്ള കാര്യങ്ങളുണ്ടെങ്കിൽ, എഴുതിയ പേപ്പറുകൾ ഉണ്ടെങ്കിൽ, അതെല്ലാം ദിവ്യകാരുണ്യത്തിലേക്ക് നീട്ടാം.
മൗണ്ട് കാർമലിന്റെ ഈ അൾത്താരയിൽ നിന്ന് ഈ സമർപ്പണപ്രാർത്ഥന നടത്തുമ്പോൾ നിങ്ങളുടെ ഓരോ നിയോഗവും ഒരു അൾത്താരയിലേക്കു മാത്രമല്ല സമർപ്പിക്കപ്പെടുന്നത്; അത് ഈശോയുടെ തിരുഹൃദയത്തിലേക്കാണ് സമർപ്പിക്കുന്നത്.
കഴിഞ്ഞ 40 ദിവസം തിരുവചനം ആവശ്യപ്പെട്ട പ്രകാരം ഒരുങ്ങി പ്രാർത്ഥിച്ച നമ്മൾ, യേശുവിന്റെ തിരുഹൃദയത്തിലേക്ക് ഇതാ നമ്മുടെ ആ വേദന വെക്കുകയാണ്.
പ്രിയപ്പെട്ടവരേ,
നിങ്ങൾ ഭൗതികമായ എല്ലാ കാര്യങ്ങളും വെച്ചുകഴിയുമ്പോൾ അവസാനമായി ഞാൻ ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു ഈശോയോട് പറയണം
എന്റെ ആത്മീയ റാങ്ക് ഈ ശുശ്രൂഷയിലൂടെ വർദ്ധിപ്പിച്ചു തരണമേ.
എനിക്കൊരു spiritual update ഉണ്ടാകണമേ.
ഇന്നലെ വരെയുള്ള എന്റെ ആത്മീയജീവിതം ആയിരിക്കരുത് നാളെ മുതൽ.
എന്റെ spiritual rank കൂടണം, കർത്താവേ
എന്റെ ആത്മീയ മണ്ഡലത്തിലെ സ്ഥാനം മാറണം.
എനിക്ക് വലിയൊരു അപ്ഡേറ്റ് ഉണ്ടാവണം ഒരു upgrade ഉണ്ടാകണം
ഈ കാര്യം സമാപനത്തിൽ പ്രാർത്ഥിച്ചു മാത്രമേ നമ്മൾ ഈ സമർപ്പണപ്രാർത്ഥന അവസാനിപ്പിക്കാവൂ.
ഈ ആരംഭനിമിഷങ്ങളിൽ പ്രിയപ്പെട്ടവരേ നമ്മൾ ഈ പാട്ട് പാടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്തു നിങ്ങൾ പാട്ടിന്റെ വരികൾ ശ്രദ്ധിക്കണ്ട ,നിങ്ങൾ നിങ്ങളുടെ വേദനകൾ, രോഗങ്ങൾ, തകർച്ചകൾ, ഈ ദിവസങ്ങളിൽ ദൈവം ഇടപെടണമെന്ന് ആഗ്രഹിച്ച കാര്യങ്ങളുണ്ട് അത് നിങ്ങൾ എഴുതി വെച്ചിട്ടുണ്ട് അതെല്ലാം
ഓരോന്നോരോന്നോരോന്നായി കർത്താവിന്റെ മുമ്പിലേക്ക് സമർപ്പിക്കാം.
അതിന്റെ ഏറ്റവും ഒടുവിൽ ഏറ്റവും ഒടുവിൽ
കർത്താവേ, എന്റെ ആത്മീയസ്ഥാനം മാറണം
എന്റെ ആത്മാവിൽ വലിയൊരു വളർച്ച ഉണ്ടാകണം.
എന്റെ പ്രാർത്ഥനാജീവിതം ഇന്നുമുതൽ മാറണം കർത്താവേ
എന്റെ ജീവിതത്തിൽ പാപത്തോട് എനിക്ക് യുദ്ധം ചെയ്യാനുള്ള ശക്തി കൂടണം. അത് എനിക്ക് വർദ്ധിച്ചു കിട്ടണം.
പിശാചിന്റെ മേൽ എനിക്കുള്ള അധികാരം കൂടണം.
എന്റെ spiritual ranking വർദ്ധിക്കണം.
അത് പ്രാർത്ഥിച്ച് നമുക്ക് അവസാനിപ്പിക്കുകയും ചെയ്യാം.
നമ്മൾ ആയിരിക്കുന്ന സ്ഥലത്ത് കണ്ണുകൾ അടച്ച് ശാന്തമായി ഇരുന്ന്
നിങ്ങൾ എഴുതി വെച്ചിട്ടുണ്ടെങ്കിൽ അത് നോക്കിയോ, അല്ലെങ്കിൽ ഉള്ളിൽ ഓർത്തോ, എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കാനുള്ള സമയമാണിത്.
ബലിവേദിയിൽ അർപ്പിക്കാനായ്
കാഴ്ചകളേന്തി ഞാൻ നിൽപ്പൂ
സർവ്വേശ്വരാ,
എൻ ദൈവമേ
നിൻ സന്നിധേ.
എൻ ജീവിതം
പൂർണ്ണമായേകുന്നു നാഥാ
ബലിവേദിയിൽ അർപ്പിക്കാനായ്
കാഴ്ചകളേന്തി ഞാൻ നിൽപ്പൂ
സർവ്വേശ്വരാ,
എൻ ദൈവമേ
നിൻ സന്നിധേ.
എൻ ജീവിതം
പൂർണ്ണമായേകുന്നു നാഥാ
സ്വീകരിക്കൂ അനുഗ്രഹിക്കൂ
ഞങ്ങളെ പൂർണ്ണമായി നാഥാ
സ്വീകരിക്കൂ അനുഗ്രഹിക്കൂ ഞങ്ങളെ പൂർണ്ണമായി നാഥാ.
അടിയന്റെ പ്രാർത്ഥന കേൾക്കേണമേ
ഇന്നവിടുത്തെ മകനായി കരുതേണമേ
അടിയന്റെ പ്രാർത്ഥന കേൾക്കേണമേ
ഇന്നവിടുത്തെ മകനായി കരുതേണമേ
നാഥാ പാപിയാണെന്നാകിലും അലിവോടെ
എൻ കാഴ്ച സ്വീകരിക്കൂ
ബലിവേദിയിൽ അർപ്പിക്കാനായ്
കാഴ്ചകളേന്തി ഞാൻ നിൽപ്പൂ
സർവ്വേശ്വരാ,
എൻ ദൈവമേ
നിൻ സന്നിധേ.
എൻ ജീവിതം
പൂർണ്ണമായേകുന്നു നാഥാ
സ്വീകരിക്കൂ അനുഗ്രഹിക്കൂ
ഞങ്ങളെ പൂർണ്ണമായി നാഥാ
സ്വീകരിക്കൂ അനുഗ്രഹിക്കൂ ഞങ്ങളെ പൂർണ്ണമായി നാഥാ
പരിശുദ്ധാത്മാവിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാനുള്ള സമയമാണ് ഇനി.
പരിശുദ്ധാത്മാഭിഷേകം നിറയാൻ ആഗ്രഹിക്കാം.
ലൂക്കാ 1:35
ദൂതൻ മറുപടി പറഞ്ഞു:
“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.”
പരിശുദ്ധാത്മാവ് വരും എന്ന വാഗ്ദാനം പരിശുദ്ധ അമ്മ ഏറ്റെടുത്തതു പോലെ, പ്രിയപ്പെട്ടവരേ,ഞാൻ നിങ്ങളോട് ഈ സമയത്ത് ഓർമിപ്പിക്കുകയാണ് നിങ്ങൾ ഓരോരുത്തരും പരിശുദ്ധ അമ്മ നിന്ന സ്ഥാനത്ത് നിന്ന് ഈ വാഗ്ദാനം ഏറ്റെടുക്കുക.
അമ്മ ആമേൻ പറഞ്ഞതുപോലെ, ആ ദൈവസ്വരത്തിന് ആമേൻ പറയുക.
“ഇതാ ഞാൻ കർത്താവിന്റെ ദാസി;
നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.”
നീ പറഞ്ഞത് എന്നിൽ നിറവേറട്ടെ.
പരിശുദ്ധാത്മാവ് നിന്റെ മേൽ വരും;
അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും.
കർത്താവേ, പ്രാർത്ഥിക്കുന്നു.
ഏലിയാ പ്രാർത്ഥിച്ചു കാർമൽ മലയുടെ മുകളിൽ
അങ്ങ് മാത്രമാണ് ഏകസത്യദൈവം. എല്ലാ ഹൃദയങ്ങളെയും അങ്ങിലേക്ക് അങ്ങ് തിരികെ വിളിക്കുന്നു.
കർത്താവേ അങ്ങ് മാത്രമാണ് ഏകസത്യദൈവം. ഞാൻ അങ്ങയുടെ ദാസനാണ്.
അങ്ങ് പറഞ്ഞിട്ടാണ് ഞാൻ ഇതെല്ലാം ചെയ്തത് എന്ന് ജനം അറിയേണ്ടതിന് നിന്റെ അഗ്നി ഇറങ്ങി വരണമേ
ഏലിയാ പ്രാർത്ഥിച്ചപ്പോൾ, കർത്താവേ, നിന്റെ അഗ്നി, നിന്റെ തീ ഇറങ്ങി വന്നു.
അതുപോലെ പ്രാർത്ഥിക്കുന്നു.
ഈ സമയത്ത് മോൺ കാർമലിന്റെ ഈ അൾത്താരയിൽ നിന്ന് ബലഹീനനായ ഞാൻ പ്രാർത്ഥിക്കുമ്പോൾ, കർത്താവേ, കഴിഞ്ഞ 40 ദിവസം ഒരു പൊട്ടനെ പോലെ, പൊട്ടിയെ പോലെ, കർത്താവേ, ഒരു കുഞ്ഞിനെ പോലെ, ബുദ്ധിയില്ലാത്ത ആളെ പോലെ ദൈവസ്വരം കേട്ടപ്പോൾ അതിന്റെ പിന്നാലെ ചോദ്യം ചെയ്യാതെ വന്ന ഈ ജനത്തെ നീ അനുഗ്രഹിക്കണമേ.
ബുദ്ധിമാന്മാരിലും വിവേകികളിലും നിന്ന് മറച്ചുവെച്ച് കുഞ്ഞുങ്ങൾക്ക് വെളിപ്പെടുത്തുന്ന കർത്താവേ, ഈ യാത്ര നടത്തിയ ഒരു മകനെയും മകളെയും പോലും നിരാശയോടെ ഇത് അവസാനിപ്പിക്കാൻ അനുവദിക്കരുതേ.
കർത്താവേ പ്രാർത്ഥിക്കുന്നു.
അങ്ങ് മാത്രമാണ് ഏകസത്യദൈവം എന്ന് ഈ ജനം അറിയേണ്ടതിന് നിന്റെ ആത്മാവിനെ ഇവരുടെ മേൽ അയക്കണമേ.
അളവില്ലാതെ
ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.
കർത്താവേ, അവിടുന്ന് അളന്നല്ല ആത്മാവിനെ തരുന്നത്.
ഞങ്ങൾക്ക് ആവശ്യമുള്ളതിലും അധികം ആത്മാവിനെ തരണമേ.
കർത്താവേ, ഞങ്ങൾക്ക് ഒരുപാട് ആത്മാവിന്റെ നിറവ് തരണമേ.
കർത്താവേ പരിശുദ്ധാത്മാവിന്റെ ശക്തി ഞങ്ങളിൽ ഒരുപാട് വർധിപ്പിക്കണമേ.
ഹല്ലേലൂയ!
പ്രിയപ്പെട്ടവരേ, ദാഹിച്ചു പ്രാർത്ഥിക്കണം.
ആരും വെറുതെയിരിക്കരുത്.
എവിടെയായിരുന്നാലും, ഇപ്പോൾ ഈ നിമിഷങ്ങൾ വിലപ്പെട്ടതാണെന്ന് കരുതണം.
നിങ്ങൾ പ്രാർത്ഥിക്കണം.
ദൈവാത്മാവിനാൽ നിറയണം.
തെരുവുകളിൽ വെച്ച് പരിശുദ്ധാത്മാവിനാൽ നിറയട്ടെ.
ബസ് സ്റ്റോപ്പുകളിൽ വെച്ച് പരിശുദ്ധാത്മാവിനാൽ നിറയട്ടെ.
ബസ്സിനകത്ത് ഇരുന്ന് പരിശുദ്ധാത്മാവിനാൽ നിറയട്ടെ.
ജോലിസ്ഥലത്ത് ഇരുന്ന് പരിശുദ്ധാത്മാവിനാൽ നിറയട്ടെ.
ദേവാലയങ്ങളിൽ ഇരുന്ന് പരിശുദ്ധാത്മാവിനാൽ നിറയട്ടെ.
നിങ്ങളുടെ ഭവനങ്ങളിൽ, നിങ്ങളുടെ ബെഡ്റൂമുകളിൽ ഇരുന്ന് പരിശുദ്ധാത്മാവിനാൽ നിറയട്ടെ.
നിങ്ങളുടെ പ്രാർത്ഥനാമുറികളിൽ ഇരുന്ന് ഇപ്പോൾ പരിശുദ്ധാത്മാവിനാൽ നിറയട്ടെ.
ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ആ ഘട്ടത്തിലിരുന്ന് ആശുപത്രിയിൽ ഇരുന്ന് , നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണക്കിടക്കയുടെ മുമ്പിൽ ഇരുന്ന് അല്ലെങ്കിൽ ഏറ്റവും worst കേസിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണ ശയ്യയ്ക്ക് മൃതശരീരത്തിന് അരികിൽ നിന്ന് നിങ്ങൾ പ്രാർത്ഥിക്കുകയാണെങ്കിലും നിങ്ങൾ ഈ സമയത്ത് പരിശുദ്ധാത്മാവിൽ നിങ്ങൾ നിറയട്ടെ.
ഏറ്റവും നിരാശ നിറഞ്ഞ അവസ്ഥയിൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരട്ടെ.
ഹല്ലേലൂയ!
കർത്താവേ, ഇപ്പോൾ ആത്മാവിനെ അയക്കണമേ.
ഇപ്പോൾ ആത്മാവ് ഇറങ്ങി വരണമേ.
പന്തക്കുസ്താ ദിനം സമാഗതമായപ്പോൾ അവരെല്ലാവരുടെ മേലും അഗ്നിജ്വാലകളായി ഇറങ്ങി വന്ന, കൊടുങ്കാറ്റുപോലെ വീശിയടിച്ച, അവരുടെ നാവിനെ ബലപ്പെടുത്തിയ, ഹൃദയത്തിൽ അഭിഷേകം നിറച്ച ഓ! പരിശുദ്ധാത്മാവേ
ഇപ്പോൾ ഈ കൂടാരത്തിൽ നിന്ന് എല്ലാ മക്കളിലേക്കും ആത്മാവ് പകരപ്പെടട്ടെ.
പിതാക്കന്മാരിലേക്ക്
വൈദികരിലേക്ക്
സന്യസ്തരിലേക്ക്
സന്യാസസമൂഹങ്ങളിലേക്ക്
ശുശ്രൂഷാവേദികളിലേക്ക്
കർത്താവേ സഭയുടെ ശുശ്രൂഷകളിലേക്ക്
കർത്താവേ ദേവാലയങ്ങളിലേക്ക്
ദൈവജനത്തിലേക്ക്
കുടുംബങ്ങളിലേക്ക്
കുട്ടികളിലേക്ക്
തലമുറകളിലേക്ക്
പരിശുദ്ധാത്മാവ് നിറയട്ടെ.
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
അളവില്ലാതെ അളവില്ലാതെ ആത്മാവിനെ അയക്കണം കർത്താവേ.
ഹല്ലേലൂയ!
പരിശുദ്ധാത്മാവേ,
പരിശുദ്ധാത്മാവേ
അളവില്ലാതെന്നിൽ നിറയണമേ.
പാടാം
പരിശുദ്ധാത്മാവേ,
പരിശുദ്ധാത്മാവേ
അളവില്ലാതെന്നിൽ നിറയണമേ.
പരിശുദ്ധാത്മാവേ,
പരിശുദ്ധാത്മാവേ
അധികമായി എന്നിൽ
നിറയണമേ.
പരിശുദ്ധാത്മാവേ,
പരിശുദ്ധാത്മാവേ
അധികമായി എന്നിൽ നിറയണമേ.
അത് മുട്ടോളം പോരായേ,
അരയോളം പോരായേ
അത് മുട്ടോളം പോരായേ,
അരയോളം പോരായേ
നീന്തിട്ടല്ലാതെ കടപ്പാനാകരുതേ
ഓ നീന്തിട്ടല്ലാതെ കടപ്പാനാകരുതേ
അളവില്ലാതെ, അളവില്ലാതെ,
അളവില്ലാതെ, അളവില്ലാതെ,
അളവില്ലാതെന്നിൽ നിറയണമേ.
ഓ അളവില്ലാതെന്നിൽ നിറയണമേ.
പരിശുദ്ധാത്മാവേ,
പരിശുദ്ധാത്മാവേ
അളവില്ലാതെന്നിൽ നിറയണമേ.
എന്റെ പരിശുദ്ധാത്മാവേ,
അളവില്ലാതെന്നിൽ നിറയണമേ.
പരിശുദ്ധാത്മാവേ,
പരിശുദ്ധാത്മാവേ
അധികമായി എന്നിൽ നിറയണമേ.
എന്റെ പരിശുദ്ധാത്മാവേ,
പരിശുദ്ധാത്മാവേ
അധികമായി എന്നിൽ നിറയണമേ.
അത് മുട്ടോളം പോരായേ,
അരയോളം പോരായേ
അത് മുട്ടോളം പോരായേ,
അരയോളം പോരായേ
നീന്തിട്ടല്ലാതെ കടപ്പാനാകരുതേ
ഓ നീന്തിട്ടല്ലാതെ കടപ്പാനാകരുതേ
അളവില്ലാതെ, അളവില്ലാതെ,
അളവില്ലാതെ, അളവില്ലാതെ,
അളവില്ലാതെന്നിൽ നിറയണമേ.
ഓ അളവില്ലാതെന്നിൽ നിറയണമേ
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
ഹല്ലേലൂയ!
പ്രിയപ്പെട്ടവരേ,
സമാപന ആശീർവാദം സ്വീകരിക്കാനായിട്ട് നമ്മൾ ഒരുങ്ങുകയാണ്.
സാധിക്കുന്നവരെല്ലാം മുട്ടിൻമേൽ നിൽക്കുക.
ഈ ആശീർവാദം കർത്താവ് നമ്മുടെ ജീവിതത്തിന് , നമ്മുടെ തലമുറകൾക്ക് , നമ്മുടെ വരുമാനമാർഗത്തിന്, ആരോഗ്യത്തിന് , നമ്മുടെ മനസ്സിന് എല്ലാം തരുന്ന അനുഗ്രഹത്തിന്റെ ഏറ്റവും പ്രകടമായ അടയാളമായി മാറുകയാണ്.
അത്ഭുതങ്ങളും അടയാളങ്ങളും ദൈവശക്തിയാൽ ഈ
സമയത്ത് സംഭവിക്കും.
കർത്താവ് അവിടുത്തെ അനന്തശക്തി നമ്മുടെ
ജീവിതത്തിന് ആവശ്യമുള്ള വിധത്തിൽ നമ്മളിലേക്ക്
ഒഴുക്കിത്തരും.
ജീവിതത്തിന്റെ കെട്ടുകളും തടസ്സങ്ങളും ബന്ധനാവസ്ഥകളും പൈശാചികമായ ഓപ്പറേഷൻസും യേശു ഇപ്പോൾ തന്റെ ശക്തി അയച്ച് തകർക്കും.
അവിടുത്തെ നാമം മഹത്വമുള്ള അവിടുത്തെ പരിശുദ്ധി വെളിപ്പെടുമ്പോൾ, ഈ സമയത്ത് പിശാചുക്കൾ ഓടിമറയുകയും അന്ധകാരപീഡകൾ മാറി അകന്നു ഇല്ലാതാവുകയും ദൈവത്തിന്റെ കരം വെളിപ്പെടുകയും ചെയ്യും.
മാലാഖമാർ ഇറങ്ങിവരുകയും ദൈവശക്തിയാൽ കർത്താവ് അന്തരീക്ഷത്തെ നിറക്കുകയും ചെയ്യുമ്പോൾ, പ്രിയപ്പെട്ടവരേ, ആ ബോധ്യത്തോടെ നമ്മൾ ഈ അനുഗ്രഹം വാങ്ങുകയാണ്.
നമ്മൾ കഴിഞ്ഞ 39 ദിവസവും പരിശുദ്ധകുർബാനയുടെ ആശീർവാദം സ്വീകരിച്ചു.
ഇന്ന് ഈ സമാപന ദിവസം ദൈവത്തിന്റെ ആത്മാവ് മോശയുടെ മേൽ മഹത്വം ഇറക്കിയതുപോലെ നമ്മളെ മഹത്വം കൊണ്ട് നിറക്കുന്ന സമയമായിട്ട് ഇത് മാറും
ഏലിയാ ശക്തി പ്രാപിച്ചതുപോലെ നമ്മൾ ശക്തി പ്രാപിക്കുന്ന സമയമായി ഇത് മാറും
യേശു പിശാചിനെ നേരിടാൻ ശക്തിയുള്ളവനായി 40 ദിവസത്തെ പ്രാർത്ഥനയ്ക്കുശേഷം പുറത്തുവന്നതുപോലെ, പൈശാചിക ശക്തികളെ തോൽപ്പിക്കാനുള്ള ശക്തി നമ്മളിൽ വെളിപ്പെടുന്ന ഒരു സമയമായി ഇത് മാറും
ഇസ്രായേൽ ജനത്തിൽ നിന്ന് ജോഷ്വായും കാലേബും വിജയിച്ചവരായി മരുഭൂമിയിൽ 40 വർഷം കഴിഞ്ഞു പുറത്തുവന്നതുപോലെ, നമ്മളെ പരാജയപ്പെടുത്താൻ കാത്തിരിക്കുന്ന ശക്തികളിൽ നിന്ന് വിജയിച്ചു പുറത്തുവരുന്ന ഒരു അഭിഷേകം നമ്മളിൽ വെളിപ്പെടുന്ന ഒരു സമയമായി ഇത് മാറും.
പ്രളയത്തിനു ശേഷം 40 ദിവസം കഴിഞ്ഞ് നോഹ പുറത്തിറങ്ങുമ്പോൾ എല്ലാം കഴുകപ്പെട്ടു എല്ലാം
വൃത്തിയാക്കപ്പെട്ടു ശുദ്ധീകരിക്കപ്പെട്ടു ഭൂമിയെ നോഹ കണ്ടതുപോലെ, പെട്ടകത്തിൽ നിന്നും ഇറങ്ങിവന്ന നോഹ ഇപ്പോൾ ആ കാണുന്ന കാഴ്ചയാണ് നമ്മുടെ ജീവിതത്തിൽ
പെട്ടകത്തിൽ നിന്നും ഇറങ്ങിവന്ന നോഹ എല്ലാം കഴുകപ്പെട്ടു എല്ലാം
വൃത്തിയാക്കപ്പെട്ടു വിശുദ്ധീകരിക്കപ്പെട്ടു കണ്ടത് പോലെ നമ്മുടെ
കുടുംബത്തില് ദാമ്പത്യത്തില് ജീവിതത്തില് ആത്മീയ-ഭൗതിക മേഖലകളില് എല്ലാം കർത്താവ് വിശുദ്ധീകരിച്ച് വെടിപ്പാക്കി ഒരു വലിയ അനുഭവം തരുന്ന ഒരു സമയമായി ഈ ആശീർവാദം മാറും.
നമ്മൾ കർത്താവിന്റെ മുമ്പിൽ ഒരുക്കത്തോടെ നടത്തിയ ഈ ശുശ്രൂഷയിൽ ദൈവം നമുക്ക് തരുന്ന ആത്മീയ ഭൗതിക അനുഗ്രഹങ്ങളുടെ ഒരു വലിയ സ്ഥിരീകരണമായി confirmation ആയി ഈ ആശീർവാദം മാറുകയാണ്.
ആ ബോധ്യത്തോടെ കർത്താവിനെ സ്തുതിച്ചു ആരാധിച്ചുകൊണ്ട് നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കാം.
ഹല്ലേലൂയ!
ഹല്ലേലൂയ!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
യേശുവേ,
യേശുവേ
യേശുവേ
യേശുവേ
യേശുവേ
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
യേശുവേ,
യേശുവേ
യേശുവേ
യേശുവേ
യേശുവേ
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
ആരാധന!
യേശുവേ,
യേശുവേ
യേശുവേ
യേശുവേ
യേശുവേ
ആരാധന!
ആരാധന!
ആരാധന!
ആരാധന!
യേശുവേ,
യേശുവേ
യേശുവേ
ആരാധന!
ആരാധന!
ആരാധന!
ആരാധന!
യേശുവേ
ഭൂവാകെ നമിക്കും നിന്നെ,
എല്ലാ നാവും സ്തുതി പാടും.
കബറടഞ്ഞോർനൽ ശരണം നീയേ,
മൃതരുടെ ഉയിർപ്പും നീ തന്നെ.
ഹല്ലേലൂയ!
പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ,
എന്നുമെന്നും അങ്ങേക്കാരാധന.
പരിശുദ്ധ പരമമാം
ദിവ്യകാരുണ്യമേ,
എന്നുമെന്നും അങ്ങേക്കാരാധന.
പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ,
എന്നുമെന്നും അങ്ങേക്കാരാധന.


Leave a Reply