നീതിമാനും നിർമ്മലനും ദാവീദിൻ്റെ പുത്രനുമായ വി. യൗസേപ്പേ സ്വസ്‌തി ! കർത്താവ് അങ്ങയോടു കൂടെ. പുരുഷന്മാരിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവനാകുന്നു. അങ്ങയുടെ പരിശുദ്ധ മണവാട്ടിയായ മറിയത്തിന്റെ ഉദരഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
വി. യൗസേപ്പേ, ഈശോയുടെ വളർത്തുപിതാവേ, തിരുസഭയുടെ സംരക്ഷകനേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളണമേ. ആമേൻ.


Leave a Reply