Big Data and the New Era (Malayalam Write-up)

*ബിഗ്‌ ഡേറ്റയുടെ നവയുഗം*

കഴിഞ്ഞ ദിവസം ഒരു പിസ്സ ഓര്‍ഡര്‍ ചെയ്യാനായി വിളിക്കുന്ന ഒരു കസ്റ്റമറും, ഗൂഗിള്‍ പിസ്സ സ്റ്റോറും തമ്മിലുള്ള ഇപ്രകാരം ഒരു സാങ്കല്‍പ്പിക ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വന്നത് കാണാനിടയായി:

കസ്റ്റമര്‍: “ഹലോ! ഗോര്‍ഡന്‍ പിസ്സയല്ലേ?

ഗൂഗിള്‍: അല്ലല്ലോ സര്‍, ഇത് ഗൂഗിള്‍ പിസ്സയാണ്.

കസ്റ്റമര്‍: അപ്പോള്‍ ഞാന്‍ നമ്പര്‍ തെറ്റി വിളിച്ചതാണോ?

ഗൂഗിള്‍: അല്ല സര്‍, ആ പിസ്സാ സ്റ്റോര്‍ ഗൂഗിള്‍ വാങ്ങി.

കസ്റ്റമര്‍: ഓ. ശരി, എനിക്കൊരു പിസ്സ ഓര്‍ഡര്‍ ചെയ്യണമായിരുന്നു.

ഗൂഗിള്‍: സാറിന്‍റെ പതിവ് പിസ്സയാണോ?

കസ്റ്റമര്‍: അപ്പോള്‍ ഞാന്‍ പതിവായി ഓര്‍ഡര്‍ ചെയ്യാറുള്ളത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഗൂഗിള്‍: താങ്കളുടെ കാളര്‍ ഐഡിയില്‍ നിന്ന് കഴിഞ്ഞ പതിനഞ്ചു തവണ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് 12-slice with double-cheese, sausage, and thick crust പിസ്സയാണ്.

കസ്റ്റമര്‍: ഓക്കേ. അപ്പോള്‍ ഇത്തവണയും അതു തന്നെ ആയിക്കോട്ടെ.

ഗൂഗിള്‍: സര്‍ ഇത്തവണ അത് മാറ്റി ഒരു 8-slice with ricotta, arugula, and tomato പിസ്സ ആയാലോ.

കസ്റ്റമര്‍: അതുവേണ്ട. എനിക്ക് പച്ചക്കറികള്‍ ഇഷ്ടമല്ല.

ഗൂഗിള്‍: പക്ഷേ താങ്കളുടെ കൊളസ്ട്രോള്‍ നില അല്‍പ്പം മോശമാണ്.

കസ്റ്റമര്‍: അത് നിങ്ങള്‍ എങ്ങനെ അറിഞ്ഞു?

ഗൂഗിള്‍: കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ താങ്കളുടെ രക്തപരിശോധനാഫലം ഞങ്ങളുടെ പക്കല്‍ ഉണ്ട്.

കസ്റ്റമര്‍: ഉണ്ടായിരിക്കാം. എന്നാലും താങ്കള്‍ നിര്‍ദേശിച്ച പിസ്സ എനിക്ക് വേണ്ട. ഞാന്‍ കൊളസ്ട്രോളിനുള്ള മരുന്നു കഴിക്കുന്നുണ്ട്.

ഗൂഗിള്‍: പക്ഷേ താങ്കള്‍ കൃത്യമായി മരുന്നു കഴിക്കുന്നില്ലല്ലോ. നാലു മാസങ്ങള്‍ക്ക് മുന്‍പാണല്ലോ Drugsale Network –ല്‍ നിന്ന് താങ്കള്‍ 30 ഗുളികകളുടെ ഒരു പാക്കറ്റ് വാങ്ങിയത്.

കസ്റ്റമര്‍: ഞാന്‍ പിന്നീട് കൂടുതല്‍ ഗുളികകള്‍ മറ്റൊരു കടയില്‍ നിന്ന് വാങ്ങിയിരുന്നു.

ഗൂഗിള്‍: താങ്കളുടെ ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് അങ്ങനെയൊരു പെയ്മെന്റ്റ് പോയിട്ടില്ലല്ലോ.

കസ്റ്റമര്‍: ഞാന്‍ അത് പണമായിട്ടാണ് നല്‍കിയത്.

ഗൂഗിള്‍: പക്ഷേ താങ്കളുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റില്‍ അതിനുള്ള പണം താങ്കള്‍ ബാങ്കില്‍നിന്നു പിന്‍വലിച്ചതായി കാണുന്നില്ലല്ലോ.

കസ്റ്റമര്‍: എന്‍റെ കയ്യില്‍ വേറെ പണം ഉണ്ടായിരുന്നു.

ഗൂഗിള്‍: അതെയോ. അങ്ങനെയൊരു തുക താങ്കള്‍ കഴിഞ്ഞ തവണ ഫയല്‍ ചെയ്ത ആദായനികുതി റിട്ടേണ്‍ കാണിക്കുന്നില്ലല്ലോ.

കസ്റ്റമര്‍: മതിയായി. താനും തന്‍റെ പിസ്സയും പോയി തുലയൂ. ഗൂഗിളും, ഫേസ്ബുക്കും, വാട്ട്സപ്പും, ട്വിറ്റെറും ഒക്കെ എനിക്കു മതിയായി. ഇന്‍റെര്‍നെറ്റും, സെല്‍ ഫോണും, ഇല്ലാത്തതും, സദാ നിരീക്ഷണത്തിനു വിധേയനാവാത്തതുമായ ഏതെങ്കിലും ഒറ്റപ്പെട്ട ദ്വീപിലേക്ക് കുടിയേറാന്‍ ഞാന്‍ തീരുമാനിച്ചു.

ഗൂഗിള്‍: താങ്കളുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും സര്‍. പക്ഷേ അതിനു മുന്‍പ് താങ്കള്‍ക്ക് താങ്കളുടെ പാസ്സ്പോര്‍ട്ട് പുതുക്കേണ്ടിവരും. അതിന്‍റെ കാലാവധി കഴിഞ്ഞിട്ട് അഞ്ച് ആഴ്ചയായി!

ഈ സംഭാഷണം ഒരു തമാശയായി കാണാന്‍ കഴിയില്ല. കാരണം ഇത് ഇന്നിന്‍റെ യാഥാര്‍ഥ്യമാണ്. രണ്ടു മേഘലകളില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടം നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

Leave a comment