ഇടയനെ വിളിച്ചു ഞാൻ കരഞ്ഞപ്പോൾ
ഉടനവൻ അരികിൽ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്റെ കാൽ വഴുതാനിടയവുകിലാ (2)
പച്ചയാം പുൽമേട്ടിൽ നയിക്കാം
ജീവജലം നല്കിനിന്നെ ഉണർത്താം (2)
ഇരുളല വീഴും താഴ്വരയിൽ
വഴി തെളിച്ചെന്നും കൂടെ വരാം (2)
വഴി തെളിച്ചെന്നും കൂടെ വരാം
എന്റെ തോളിൽ ഞാൻ നിന്നെ വഹിക്കാം
നൊമ്പരങ്ങൾ എന്നും ഞാൻ അകറ്റാം (2)
മുറിവുകൾ ഏറും മാനസ്സത്തിൽ
അനുദിനം സ്നേഹം ഞാൻ നിറക്കാം (2)
അനുദിനം സ്നേഹം ഞാൻ നിറക്കാം
Texted by Leema Emmanuel
Categories: Lyrics, Uncategorized