Br Thomas Paul

വ്യക്തിപരമായ പ്രാർത്ഥന

ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്.

വ്യക്തിപരമായ പ്രാർത്ഥന
——- ——— ———
Episode 20
————-
https://youtu.be/wEvoMNLv-Kg
YouTube video no 022

വ്യക്തിപരമായ പ്രാർത്ഥന എന്ന് പറഞ്ഞാൽ എന്താണ്? വ്യക്തിപരമായ പ്രാർത്ഥന എന്ന് പറഞ്ഞാല് കതകടച്ച് മുറിയിൽ പോയി പ്രാർത്ഥിക്കുക എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അങ്ങിനെ അല്ല. വ്യക്തിയായ നമ്മളിൽ വ്യക്തിയായ ദൈവം വസിക്കുന്നു. ദൈവം ആരാകുന്നു? ഒരു വ്യക്തി ആകുന്നു. ഒരു ശക്തിയോ ഒരു തത്വമോ ഒരു നിയമമോ, നിയമങ്ങളുടെ അനുഷ്ഠാനമോ ഒന്നുമല്ല. ദൈവം ഒരു വ്യക്തിയാകുന്നു. ഒരു ആൾ ആണ്. ആ ആൾ ഒരു ദൈവം ആണ് . ആ ആളിൽ മൂന്ന് ആളുകളുണ്ട്. ഈ മൂന്ന് ആളുകൾ കൂടിയ ഒരാൾ. ഇത് ഒരു വലിയ രഹസ്യമാണ്. ഈ മൂന്ന് ആളു കൂടിയ ഒരാൾ, നമ്മളാകുന്ന ആളുടെ ഹൃദയത്തിൽ വസിക്കുന്നു. ആ വ്യക്തിയുമായിട്ടുള്ള ബന്ധത്തിനാണ് വ്യക്തിപരമായ പ്രാർത്ഥന എന്ന് പറയുന്നത്. വ്യക്തിപരമായ പ്രാർത്ഥന അഥവാ പേഴ്സണൽ പ്രയർ എന്ന് പറഞ്ഞാൽ, ദൈവം ആകുന്ന വ്യക്തി നമ്മളാകുന്ന തന്റെ മക്കൾക്ക് വ്യക്തിപരമായി തന്റെ ജീവൻ, തന്റെ വിശുദ്ധി, തന്റെ സ്നേഹം, തന്റെ ജ്ഞാനം, ഇതെല്ലാം പകർന്നു തരുന്ന സമയം ആണ് ആ വ്യക്തിപരമായ പ്രാർത്ഥന സമയം.

സിസ്റ്റർസ്സിനും അച്ചൻമാർക്കും കാനോൻ നമസ്കാരം ഉണ്ട്. നിയമപരമായി അവർ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന ആണ്. അത് പ്രാർഥിച്ചില്ലെങ്കിൽ കുമ്പസാരിക്കേണ്ട ഒരു പാപം ആണത്. അങ്ങിനെ പ്രാർത്ഥിക്കുന്നില്ലെങ്കിൽ അവരുടെ ജീവിതത്തിൽ വരൾച്ച ഉണ്ടാകും. ഈ കാനോന നമസ്കാരങ്ങൾക്ക് ഇടയിൽ അവർക്ക് വ്യക്തിപരമായി പ്രാർഥിക്കാൻ കുറച്ചു സമയം ഉണ്ട്. അതിനു അവർ ചിലപ്പോൾ ‘meditation time’ എന്ന് പറയും. നമ്മൾ വിചാരിച്ചിരുന്നത് ഇതൊക്കെ കോവേന്തയിലും സിസ്റ്റേഴ്സ്സിനും മാത്രം ഉള്ളതാണ് എന്നാണ്. നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം. ആരും നമ്മെ ഇത് പഠിപ്പിച്ചിട്ടുമില്ല. സാധാരണ നമ്മൾ എഴുന്നേറ്റാൽ ഉടൻ അടുക്കളയിലേക്ക് ഓടും. അല്ലെങ്കിൽ ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കുള്ള ഓട്ടം. അതല്ല നമ്മൾ ചെയ്യേണ്ടത്. ഒരു ഉദാഹരണം പറയട്ടെ. പെട്രോൾ ഒഴിക്കാതെ വാഹനം ഓടിക്കാൻ പറ്റോ? ചാർജ് ചെയ്യാതെ ഫോൺ വർക്ക് ചെയ്യുമോ? നമ്മുടെ ജീവിതത്തിന്റെ പ്രധാന കാര്യം, എത്ര സമയം വ്യക്തിപരമായി പ്രാർത്ഥിക്കുന്നു എന്നതാണ്. പലർക്കും അറിയാത്ത ഒരു കാര്യം ആണ് വ്യക്തിപരമായ പ്രാർത്ഥന. ഒരു ദിവസം ഒരു മണിക്കൂർ പറ്റിയില്ലെങ്കിലും, പത്ത് മിനിറ്റെങ്കിലും വ്യക്തിപരമായ പ്രാർത്ഥനക്ക് മാറ്റി വക്കണം.നമുക്ക് ഒരു പ്രചോദനം ആയി പറയാണെങ്കിൽ,
ബ്രദർ ഒരു ദിവസം മൂന്നു മണിക്കൂർ വ്യക്തിപരമായി പ്രാർത്ഥിക്കുന്ന ആളാണ്. ഈശോയുടെ ബ്രദർനുള്ള നിർദ്ദേശം അതാണ്.

ചിലർ എന്തെങ്കിലും പ്രശ്നം ആയി ബ്രദറിന്റെ അടുത്ത് വരുമ്പോൾ ബ്രദർ ചോദിക്കാറുണ്ട്, നിങ്ങൾ എത്ര നേരം വ്യക്തിപരമായി പ്രാർത്ഥിക്കാറുണ്ട്. പലർക്കും അത് അറിയുക പോലും ഇല്ല. പലരുടെയും ഉത്തരം അതിനൊന്നും സമയം ഇല്ല എന്നാവും. എല്ലാ പ്രശ്നങ്ങളുടെയും കാരണം ഇതാണ്. നമ്മൾ വ്യക്തിപരമായ ഒരു അടുപ്പമോ, പ്രാർത്ഥനയോ ദൈവവുമായി ഇല്ല. പെട്രോൾ ഇല്ലാതെ വണ്ടി തള്ളുന്നത് പോലെ. എണ്ണ ഇല്ലാതെ എഞ്ചിൻ ഓടിക്കാൻ ശ്രമിക്കുന്നത് പോലെ. ഈശോ തന്നെ പലയിടത്തും ഒറ്റക്കിരുന്നു പിതാവിനോട് പ്രാർത്ഥിക്കുന്നത് ബൈബിളിൽ പറയുന്നുണ്ട്. ഈശോ എന്നും അതിരാവിലെ എഴുന്നേറ്റ് പ്രാർത്ഥിക്കുമായിരുന്നു. ഇപ്പോൾ നമ്മൾ ചിന്തിച്ചേക്കാം. എന്തിനാണ് ഈശോ പ്രാർത്ഥിക്കേണ്ട ആവശ്യം. ദൈവവും മനുഷ്യനുമാണ് ഈശോ. ഈശോയിലുള്ള ദൈവത്വം, മനുഷ്യത്വത്തിലേക്ക് പകരുന്നതാണ് പ്രാർത്ഥന. അത് തന്നെയാണ് നമ്മളും ചെയ്യുന്നത്. നമ്മിൽ ഈശോ ഉണ്ട്. നമ്മിൽ ദൈവത്വം ഉണ്ട്. എന്നാല് നമ്മിൽ ഒരു മനുഷ്യത്വം ഉണ്ട്. നമ്മിൽ യാക്കോബ് ഉണ്ട്, അതേസമയം നമ്മിൽ എസാവുമുണ്ട്. യാക്കോബിന്റെ കൈ കൊണ്ട് എസ്സാവിനെ നേരെയാക്കണം.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന ഏറ്റവും വലിയ വിജയം ആണ് ഒരു പത്ത് മിനിറ്റ് എങ്കിലും ദൈവവും ആയി വ്യക്തിപരമായ പ്രാർത്ഥന ക്ക് സമയം കണ്ടെത്തണം. പത്ത് മിനിറ്റ് എന്ന് പറയുന്നത്, തുടങ്ങി വക്കാൻ ആണ്. അത് പതിയെ ഒരു മണിക്കൂറിലേക്ക് നീട്ടണം. ബ്രദർ തയ്യാറാക്കിയ പേഴ്സണൽ പ്രയറിന്റെ ലഘുലേഖ ഉപയോഗിച്ച് പ്രാർത്ഥിക്കുമ്പോൾ അത് ഒരു മണിക്കൂർ ആയി നീളും. തയ്യാറാക്കിയ പുസ്തകത്തിൽ വരച്ചു വച്ചിരിക്കുന്ന ചക്രങ്ങൾ, നമ്മുടെ ആന്തരിക വ്യക്തിത്വത്തിന്റെ ഒരു ഘടന ആണ്. നമ്മുടെ ആത്മാവ് ആണ് നടുവിലുള്ള വൃത്തം. നടുവിൽ കാണുന്ന ത്രികോണം, നമ്മുടെ ആത്മാവിൽ ഉള്ള തൃത്വൈക ദൈവം ആണ്. അതിനു തൊട്ടുള്ള വൃത്തം ആണ് നമ്മുടെ ആത്മാവ്.

നമ്മുടെ ആത്മാവിന പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ദൈവം വസിക്കുന്നു. ആ വാസത്തിനെ ആണ് നമ്മൾ സഹവാസം (നിന്നിൽ ഞാൻ, എന്നിൽ നീ) എന്ന് പറയുന്നത്. ഈ സഹവാസം എന്നിൽ ഉണ്ട്. അതിന്റെ പ്രധാന കാര്യം നമ്മെ ദൈവത്തെ പോലെ ആക്കുക എന്നതാണ്. അത് ഒരിക്കലും അകന്നു പോകാത്ത ഒരു ബന്ധം ആണ്. അതിനു ചുറ്റുമുള്ള വൃത്തങ്ങൾ, നമ്മുടെ മനസാക്ഷി, മനസ്സിന്റെ വിവിധ തലങ്ങൾ,(അബോധ മനസ്സ്, ഉപബോധ മനസ്സ്, ബോധമനസ്സു, ഇന്ദ്രിയങ്ങൾ) ആണ്. ഇത് നമ്മുടെ ഹൃദയത്തിന്റെ രമ്യഹർമ്യങ്ങൾ എന്ന് വിളിക്കാം. ഇവിടെയെല്ലാം വിശുധീകരണം നടത്തുന്നുണ്ട് പരിശുദ്ധാത്മാവ്. നമ്മുടെ മനസാക്ഷിയിൽ തെറ്റായ ബോധ്യം എടുത്ത് മാറ്റി ജ്ഞാനം പകരുന്നു. ഈ പ്രാർത്ഥനയിൽ വച്ചിരിക്കുന്ന തോത് ഇതാണ്. നമ്മിൽ വസിക്കുന്ന തൃത്വത്തെ ആരാധിക്കുക. സ്തുതിക്കുക. പുകഴ്ത്തുക. ഇതാണ് ആദ്യത്തെ മൂന്ന് സ്റ്റെപ്. നാലാമത്തെ പോയിന്റ്, സമർപ്പണം ആണ്. നമ്മുടെ ആന്തരിക മേഖലകളെ സമർപ്പിക്കുന്നു. ആദ്യം ആത്മാവിനെ സമർപ്പിക്കുന്നു. മനസാക്ഷിയെ സമർപ്പിക്കുന്നു. നമ്മുടെ മനസ്സിനെ സമർപ്പിക്കുന്നു. ഇന്ദ്രിയങ്ങൾ, ചിന്ത, ഭാവന, നമ്മുടെ പ്രവർത്തികൾ, നമ്മുടെ പ്രശ്നങ്ങൾ എല്ലാം അങ്ങു സമർപ്പിക്കുക. അത് കഴിഞ്ഞ് അതിനെ വിശുദ്ധീകരിക്കുക. അഞ്ചാമത്തെ point- ‘sanctification’- വിശുദ്ധികരണം. ഈശോ തന്നെ ബലിയർപ്പണത്തിന് അല്ലെങ്കിൽ ഏറ്റവും വലിയ അന്ത്യത്താഴത്തിന്റെ ആ ശുശ്രൂഷ ആരംഭിക്കുന്നതിന് മുൻപ് എന്ത് ചെയ്തു? തന്റെ പുറകുപ്പായം എടുത്ത് മാറ്റി ഒരു കച്ച ഉടുത്ത് ഒരു ദാസനെ പോലെ ആയി അപ്പാസ്തോലൻമാരുടെ കാലുകൾ കഴുകാൻ ഇരുന്നു. അപ്പോൾ ശിമയോൻ പത്രോസ് പറഞ്ഞു, അങ്ങു എന്റെ കാല് കഴുകാൻ ഞാൻ സമ്മതിക്കില്ല. അപ്പോഴാണ് ഈശോ പറഞ്ഞത്, ഞാൻ നിന്റെ പാദം കഴുകിയില്ലെങ്കിൽ നിനക്ക് എന്നോട് പങ്കില്ല. പണ്ട് മുതലേ നടക്കുന്ന ഒരു കാര്യം ആണ് വിശുദീകരണം. വിശുദ്ധി കൂടാതെ ഒരു കാര്യവും ഇല്ല. വിശുദ്ധി നമ്മുടെ പ്രവർത്തി അല്ല. വിശുദ്ധികരണം പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധികരിക്കുന്ന ഈശോയുടെ പ്രവർത്തിയാണ്. അവിടുത്തെ കൃപാ സമുദ്രത്തിൽ ഞങ്ങളുടെ പാപങ്ങളും കടങ്ങളും കഴുകി കളയണമേ, എന്ന് വിശുദ്ധ കുർബാനയിൽ നമ്മൾ പ്രാർത്ഥിക്കുന്നു. ദൈവികത മാനുഷികതയിലേക്ക് ഒഴുകുമ്പോൾ ആദ്യം സംഭവിക്കുന്നത് വിശുദ്ധീകരണം ആണ്. ദൈവീകരണം, ശക്തീകരണം, മഹത്വീകരണം, നീതീകരണം, ഇതെല്ലാം സംഭവിക്കുന്നു.

പണ്ട് കാലത്ത് വീട്ടിൽ നിന്നു ഒരാൾ പുറത്തുപോയി വരുമ്പോൾ കാല് കഴുകി മാത്രമേ അകത്ത് പ്രവേശിക്കാവൂ. അതിനായി അടിമകളെ നിർത്തിയിട്ടുണ്ടാവും. ആ പ്രവർത്തി ആണ് ഈശോ ശിഷ്യന്മാരുടെ കാലു കഴുകലിൽ ചെയ്തത്. ഈശോ ആ അടിമയെ പോലെ ആയി. ഇത് പ്രതിനിധാനം ചെയ്യുന്നത്, ഞാൻ വന്നിരിക്കുന്നത് നിങ്ങളെ വിശുദ്ധീകരിക്കാനാണ്. എത്ര വലിയ പ്രതീകം ആണ്. ഈശോ കുനിഞ്ഞ് നമ്മുടെ കാല് കഴുകുന്നു. ഇപ്പോഴും ഈശോ അത് തന്നെയാണ് ചെയ്യുന്നത്. ഓരോ ശുശ്രൂഷയിലും കുമ്പസാരത്തിലും, കുർബാനയിലും ഈശോ ഇത് തന്നെയാണ് ചെയ്യുന്നത്. ഈശോ നമ്മെ കുമ്പസാരിപ്പിക്കുന്നു എന്ന് പറഞ്ഞാൽ ഈശോ നമ്മുടെ പാപം ഏറ്റെടുക്കുന്നു. ഈശോ നമ്മുടെ കാല് കഴുകുന്നു. ഹൃദയം കഴുകുന്നു.കൃപ കൊണ്ട് നിറക്കുന്നു. പേഴ്സണൽ പ്രയറിൽ ശുദ്ധീകരണത്തിന്റെ ഭാഗം വരുമ്പോൾ, ഓരോ ഭാഗവും സമർപ്പിച്ചു പ്രാർത്ഥിക്കാം. ആറാമത്, ശക്തീകരണം. ഇവിടെയാണ് ആത്മാവിന്റെ ഫലങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത്. ഇതിൽ ഏതാണ് നമ്മിൽ ഇല്ലത്തതെങ്കിൽ അതിനായി നമ്മൾ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം. ഒരു അഞ്ചു മിനിറ്റെങ്കിലും ഇതിനായി പ്രാർത്ഥിക്കണം. ഇപ്പോൾ നമ്മൾ കഴുകി വിശുധീകരിച്ചു,ഇനി നിറയുകയാണ്. ആദ്യം നിറയേണ്ടത് ആത്മാവിന്റെ ഫലങ്ങൾ ആണ്. പിന്നെ ആത്മാവിന്റെ ദാനങ്ങൾ. പിന്നീട് വരദാനങ്ങൾ. ഒരു പാട് വരദാനങ്ങൾ ഉണ്ട്. അത് നമ്മൾ കണ്ട് പിടിക്കണം. സ്നേഹം, ശാന്തി, ആനന്ദം, ജ്ഞാനം, അറിവ്, വിവേകം ഇത്രക്കും വേണ്ടിയെങ്കിലും എല്ലാവരും എന്തായാലും പ്രാർത്ഥിക്കണം. ജ്ഞാനത്തിന്റെ ഈ വിഷയം നമ്മൾ ധ്യാനിക്കുന്നത് കൊണ്ട് ഇപ്പൊൾ തന്നെ അതിനായി നമ്മൾ ഏറെ പ്രാർത്ഥിക്കുന്നു. ഇങ്ങിനെ ഓരോന്നായി നമ്മൾ പ്രാർത്ഥിക്കണം. സ്നേഹവും ജ്ഞാനവും നിറയുമ്പോൾ ആണ് ക്ഷമിക്കുവാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിത പങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, കൂട്ടുകാർ എല്ലാവരോടും ക്ഷമിക്കുവാനും സ്നേഹിക്കുവാനും സാധിക്കും. എല്ലാ ദിവസവും ക്ഷമിക്കാനും സ്നേഹിക്കുവാനും ഉള്ള കാര്യങ്ങൾ ഉണ്ടാകും.

നിസ്സാരകര്യങ്ങളെ കുറിച്ച് മനസ്സിൽ വിഷമം ഉണ്ടാവുകയാണെങ്കിൽ അതെല്ലാം ക്ഷമിക്കുവാനും സ്നേഹിക്കുവാനും സാധിക്കും. അത് കഴിയുമ്പോൾ നമ്മൾ നല്ല നിലമായി. ഇതാണ് നല്ല നിലം. ഈ പ്രാർത്ഥന ഉണ്ടാകാൻ ഉള്ള കാരണം ഇതായിരുന്നു. ഹൃദയം നല്ല നിലം ആകണം എന്ന പരിശുദ്ധാത്മാവിന്റെ സന്ദേശം അനുസരിച്ചാണ് ബ്രദർ ഈ പേഴ്സണൽ പ്രയർ ന്റെ ലഘുലേഖ ഉണ്ടാക്കിയത്. നമ്മുടെ ഹൃദയത്തിൽ വചനം ശേഖരിക്കണം.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പറയാറുള്ളത് – “Your heart should become a Terminus of a word of God” എന്നാണ്. നമ്മുടെ ഉള്ളിൽ വചനത്തിന്റെ ഒരു Terminos ആയിരിക്കണം. വചനം നമ്മിൽ വരണം. വചനം നമ്മിൽ എഴുതപ്പെടണം. വചനം നമ്മുടെ ഹൃദയത്തില് എഴുതപ്പെടണമെങ്കിൽ നമ്മുടെ ഹൃദയം നല്ല നിലമാകണം.

ബ്രദർ ആരംഭിക്കാൻ പോകുന്ന ബൈബിൾ അക്കാദമിയിലെ ആദ്യത്തെ സിലബസ് ഇതാണ്. ഈശോ പറഞ്ഞു, ഞാൻ പഠിച്ചത് പോലെ നിങ്ങൾ പഠിക്കണം. ഈശോ എങ്ങിനെ പഠിച്ചു? ഈശോ ശിശു ആയിരുന്നപ്പോൾ ജ്ഞാനം നിറഞ്ഞ് ശക്തനായി. ബൈബിൾ അക്കാദമിയിലെ ആദ്യ പഠനം ജ്ഞാനം ആണ്. പിന്നെ ഈശോ പഠിച്ചത് സങ്കീർത്തനങ്ങൾ ആണ്. അതിനോടൊപ്പം വിശുദ്ധ കുർബാന ചൊല്ലി പ്രാർത്ഥിച്ച് നമ്മിൽ രൂപാന്തരികരണം നടക്കും. നാല് സുവിശേഷവും കാണാപാഠം ആക്കും.നമ്മൾ മറ്റു എന്തൊക്കെ കാണാപാഠം പഠിക്കുന്നു. ഈശോമിശിഹായുടെ സുവിശേഷം എന്ത് കൊണ്ട് പഠിക്കുന്നില്ല. സുവിശേഷത്തിൽ തന്നെ ഈശോ പറഞ്ഞിട്ടുള്ളതാണ്, ഞാൻ പറയുന്ന വചസ്സുകൾ ശ്രദ്ധയോടെ കേൾക്കുവിൻ. വചനം കാണാപാഠം പഠിക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? നമ്മുടെ ഹൃദയത്തില് കല്ലും മുള്ളും നിറഞ്ഞിരിക്കുന്നത് കൊണ്ടാണ്. മറ്റു പല നമ്പറും ഓർത്തിരിക്കാൻ ബുദ്ധിമുട്ടുള്ള ബ്രദർന് ബൈബിൾ വചനവും അതിന്റെ നമ്പറും ഓർത്തിരിക്കാൻ കഴിയുന്നു. കാരണം, പ്രഭാതത്തിൽ പിതാവിനോട് പ്രാർത്ഥിക്കും, അങ്ങു നടാത്ത ചെടികളും കളകളും പിഴുതു മാറ്റെണമെ എന്ന്.

ഇൗ ലോകത്തിന്റെ അറിവുകൾ എല്ലാം ആവശ്യമില്ല. നമുക്ക് ആവശ്യമില്ലാത്ത വാർത്തകളും വിശേഷങ്ങളും വായിച്ച് സമയം നഷ്ടപ്പെടുത്തേണ്ട ആവശ്യം ഇല്ല. അതാണ് പൗലോസ് ശ്ലീഹാ പറഞ്ഞത്, ഞാൻ നിങ്ങളോടു കൂടെ ആയിരുന്നപ്പോൾ യേശുക്രിസ്തുവിനെ കുറിച്ചല്ലാതെ മറ്റൊന്നിനെയും കുറിച്ച് അറിയേണ്ടതില്ല എന്ന് തീരുമാനിച്ചു. എന്താണ് നമ്മുടെ വിളി? ഇങ്ങിനെ കുറച്ച് ദിവസം ചെയ്തു നോക്കൂ. ഹൃദയത്തില് വചനം എഴുത്പ്പെടണമെങ്കിൽ,നാലോ അഞ്ചോ വചനം എഴുതി വച്ച്, ഇടക്കിടെ എടുത്ത് വായിച്ച്, പറഞ്ഞു പഠിക്കണം. നമ്മുടെ കുട്ടികളെയും ഇതുപോലെ പഠിപ്പിക്കണം. വിസിറ്റിംഗ് കാർഡ് പോലെ കാർഡ് വാങ്ങി വച്ച്, അതിൽ ഒരു വചനം എഴുതി വപ്പിച്ച് പഠിപ്പിക്കണം. ഇടക്ക് ചോദിച്ചു, ഓർമ്മിപ്പിക്കും. ഓർക്കണം. മറക്കണം. വീണ്ടും ഓർക്കണം. അങ്ങിനെ പഠിക്കണം. പ്രായമായാലും ഇത് തന്നെ ചെയ്യണം. ഇങ്ങിനെ വചനം പഠിചാൽ എന്താണ് ഉണ്ടാവുക എന്നറിയാമോ? വചനം നമ്മുടെ ഹൃദയത്തിൽ വന്നു നിറഞ്ഞുകഴിയുമ്പോൾ ഒരു പ്രസരണം ഉണ്ട്. ഇതിന്റെ പ്രസരണം എങ്ങോട്ടാ? നമ്മുടെ രക്തബന്ധത്തിലേക്ക് ഇത് പ്രസരിക്കും. ഇത് അങ്ങിനെ നമ്മുടെ രക്തത്തിൽ പ്രസരിക്കും. അങ്ങിനെ രക്തത്തിൽ പ്രസരിച്ചാൽ എശൈയ്യ 59:21 സംഭവിക്കും.

കര്ത്താവ് അരുളിച്ചെയ്യുന്നു: ഞാന് അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്; നിന്െറ മേലുള്ള എന്െറ ആത്മാവും, നിന്െറ അധരങ്ങളില് ഞാന് നിക്ഷേപിച്ചവചനങ്ങളും, നിന്െറയോ നിന്െറ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില് നിന്ന് ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്ത്താവാണ് ഇത് അരുളിച്ചെയ്യുന്നത്. ഏശയ്യാ 59 : 21
ഇതാണ് അടുത്ത തലമുറക്ക് നമുക്ക് കൊടുക്കുവാനുള്ളത്. അതിനു പകരം നമ്മൾ നമ്മുടെ മക്കൾക്ക് മാളികകളും കുറെ സമ്പത്തും അല്ല കരുതിവേക്കേണ്ടത്. അവർക്ക് കൊടുക്കേണ്ട സമ്പത്ത് ജ്ഞാനവും വചനവും നമ്മിൽ നിറച്ച, ഇത് നമ്മുടെ മക്കൾക്ക് കൊടുക്കണം. ഇതിന് ഒരു ഉദാഹരണം ആയി മാത്രം പറയാം.

ബ്രദറിന്റെ അപ്പൻ മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്നേഹത്തോടെ അടുത്ത് വിളിച്ചു പഴയ ഓർമ്മകൾ പങ്കുവച്ചു. എന്നിട്ട് പറഞ്ഞു, നീ കുഞ്ഞായിരുന്നപ്പോൾ നിന്നെ ഞാൻ മടിയിലിരുത്തി നിന്റെ കാതുകളിൽ ഞാൻ പറയുമായിരുന്നു, പത്രോസെ നീ പാറയാകുന്നു. ഈ പാറമേൽ എൻറെ പള്ളി ഞാൻ പണിയും. ഈ വചനം. ആകസ്മികമായി ഇന്ന് ബ്രദറിൽ സംഭവിച്ചു കൊണ്ടിരുന്നു. 28 വർഷം ആയി ബ്രദറിന്റെ മുഴുവൻ ശ്രദ്ധയും പള്ളി പണിയലിൽ ആണ്. മാർപ്പാപ്പയുടെ ലേഖനങ്ങൾ എല്ലാം മീഡിയ വഴി പ്രസിദ്ധീകരിക്കുന്നു. ഇപ്പോൾ യൂട്യൂബ് വഴി പ്രസിദ്ധീകരിക്കുന്നു. അത് പഠിക്കുന്നു. അത് പ്രസിദ്ധീകരിക്കുന്നു.

എന്ന് അപ്പൻ ആത്മാവിലേക്ക് പകർന്ന വചനം, ജീവിതത്തെ ഇന്ന് നയിക്കുന്നു. സങ്കീർത്തനം 119:105 ൽ പറയുന്നത് എന്താണെന്ന് നോക്കാം അങ്ങയുടെ വചനം എന്െറ പാദത്തിനു വിളക്കും പാതയില് പ്രകാശവുമാണ്. സങ്കീര്ത്തനങ്ങള് 119 : 105 നമ്മുടെ ഹൃദയത്തില് വചനം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ഹൃദയത്തിന് ഒരു ജ്വലനം ഉള്ളൂ. ആരെങ്കിലും സംസാരിക്കുമ്പോൾ, എന്ത് വേണമെങ്കിലും സംസാരിച്ചോട്ടേ. ഒരു മിനിറ്റിനകം നമുക്ക് അറിയാം ഇദ്ദേഹത്തിന്റെ ഹൃദയത്തില് വചനം ഉണ്ടെന്ന്. കുറച്ചു നേരം കൂടി സംസാരിച്ചാൽ, ഇതെല്ലാം വചനത്തിന്റെ കരുത്താണ് ഉള്ളതെന്നും. അതാണ് നമ്മുടെ അളവുകോൽ. നമ്മുടെ ജീവിതത്തിൽ , പ്രായമായാലും സുവിശേഷം പഠിക്കുകയാണെങ്കിൽ ,ക്രിസ്തുവിന്റ ശരീരമാകുന്ന സഭയുടെ വളരെ വലിയ അവിഭാജ്യ ഘടകമായ നമ്മൾ ഓരോരുത്തരിലും ഈ വചനവും പരിശുദ്ധാത്മാവും നിറയുമ്പോൾ സഭ മുഴുവനിലും പ്രത്യക ചലനം ഉണ്ടാകും.

ഒരു പൂർണ്ണമായ മാറ്റം സംഭവിക്കേണ്ടത് അത്യാവശ്യമാണ്. അതിനു നമ്മൾ ദൈവവും ആയുള്ള പേഴ്സണൽ പ്രയർ ഇൽ അഭിവൃദ്ധി പ്രാപിക്കണം. ഒപ്പം നമ്മുടെ കൃത്യമായ ഹൃദയ വിശുധീകരണവും ശക്തീകരണവും നടക്കണം. അതിനു ശേഷം വചനം പഠിക്കണം. അങ്ങിനെ നമ്മുടെ ആത്മാവ് ദൈവത്തിന്റെ വചനത്തിൽ നിറയുമ്പോൾ, നമ്മുടെ വീട്ടിൽ വാട്ടർ ടാങ്കിൽ വെള്ളം നിറയുമ്പോൾ എല്ലാ മുറിയിലും വെള്ളം കിട്ടും. അതുപോലെ വീട്ടിലെ കാരണവനായ അപ്പനിൽ വചനം നിറയുമ്പോൾ, വീട്ടിൽ എല്ലാവരിലേക്കും നിറയും. മാതാപിതാക്കളുടെ ഉത്തരവാദിത്വം ആണ്. ഇൗ ഉത്തരവാദിത്വം നമ്മിൽ നിറയുമ്പോൾ, ലോകം മുഴുവൻ സമുദ്രം ജലം കൊണ്ടെന്ന പോലെ ദൈവത്തിന്റെ ജ്ഞാനം കൊണ്ടും വചനം കൊണ്ടും നിറയും. ഈ പറയുന്നത് തിയറി അല്ല. ബ്രദർ ന്റെ ജീവിതത്തിലെ അനുഭവം ആണ്. പ്രഭാതത്തിൽ ഉണർന്നാൽ ഉടനെ വീട്ടിലെ ജോലിയിലേക്ക് പ്രവേശിക്കുക അല്ല ചെയ്യേണ്ടത്. ഒരിടത്ത് ഇരുന്നു കുറച്ചു സമയം ഹൃദയത്തില് കർത്താവിനെ ആരാധിച്ചു വ്യക്തിപരമായി പ്രാർത്ഥിക്കണം.
വചനം വായിക്കണം.

Categories: Br Thomas Paul, Uncategorized

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s