Va Va Yeshunatha – Lyrics

വാ വാ യേശു നാഥാ
വാ വാ സ്നേഹനാഥാ..
ഹാ എൻ ഹൃദയം തേടിടും
സ്നേഹമേ നീ വാ വാ യേശു നാഥാ

നീ എൻ പ്രാണനാഥൻ നീ എൻ സ്നേഹരാജൻ
നിന്നിലെല്ലാമെൻ ജീവനും സ്നേഹവുമേ
വാ വാ യേശു നാഥാ …

പാരിലില്ലിതുപോൽ വാനിലില്ലിതുപോൽ
നീയൊഴിഞ്ഞുള്ളൊരാനന്ദം ചിന്തിച്ചിടാൻ
വാ വാ യേശു നാഥാ …

പൂക്കൾക്കില്ല പ്രഭ തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്ദം വർണ്ണ്യമല്ല
വാ വാ യേശു നാഥാ …

വേണ്ട പോകരുതേ നാഥാ നിൽക്കേണമേ
തീർത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശു നാഥാ….

ആധി ചേരുകിലും വ്യാധി നോവുകിലും
നീ അരികിലെന്നാലെനിക്കാശ്വാസമേ
വാ വാ യേശു നാഥാ….

ശാന്തിയിൽ നീന്തി നീന്തി… കാന്തിയിൽ മുങ്ങി മുങ്ങി
നിന്നിൽ ഞാനുമേ എന്നിൽ നീ ഇങ്ങനെ നാം
വാ വാ യേശു നാഥാ….

Texted by Leema Emmanuel

Leave a comment