ഓശാന സന്ദേശം… സുബിനച്ചൻ

ഓശാന സന്ദേശം…
ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്ന ചിലരുണ്ട്…, ഒരായിരം വേദനകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും. യേശുവും അങ്ങനെയായിരുന്നു.
യേശുവിൻ്റെ രാജകീയ പ്രവേശം ജെറുസലെം നിവാസികൾക്ക് ഉത്സവ പ്രതീതിയായിരുന്നു; പ്രത്യേകിച്ച് ശിഷ്യന്മാർക്ക്. അവർ ശരിക്കും ആഘോഷിച്ചു, അവൻ രാജാവായാൽ തങ്ങളാരാ…
എന്നാൽ യേശുവോ? അവനും അത് ഉത്സവമാക്കി, ആഗതമാകുന്ന അതിദാരുണമായ മരണത്തെ ഉത്സവം പ്പോലെ ആഘോഷമാക്കാൻ അവനെപ്പോലെ മറ്റാർക്കാണ് സാധിച്ചിട്ടുള്ളത്.
ആദ്യ ഓശാന ദിനത്തിൽ അവൻ്റെ ചിരിയിൽ നിന്നും വായിച്ചെടുക്കാൻ പറ്റാതെപ്പോയ് അന്നത്തെ ലോകത്തിനും, എന്തിനേറെ അവൻ്റെ സന്തത സഹചാരികൾക്കും. അവൻ്റെ ചിരിക്കും, വേദനയ്ക്കും, പ്രവൃത്തിയ്ക്കും പിന്നിലെ രഹസ്യം വായിച്ചെടുത്ത് ധ്യാനിക്കാം ഈ ഓശാന ദിനത്തിൽ…
ജറുസലെമിക്കുള്ള കാലെടുത്തു വയ്ക്കൽ മരണത്തിലേയ്ക്കുള്ള കാലെടുത്ത് വയ്ക്കലാണെന്ന് അവനറിയാം. ഓശാന ഞായറാഴ്ചയാണ് യഹൂദർ പെസഹാ യ്ക്കുള്ള കുഞ്ഞാടിനെ തിരഞ്ഞെടുക്കുക. ക്രമപ്രകാരം ലോക പാപ പരിഹാര ബലിയ്ക്ക് യേശു സ്വയം തെരഞ്ഞെടുത്ത ദിനം. അതിനെ കെങ്കേമമാക്കാൻ അവനല്ലാതെ മറ്റാർക്ക സാധിക്ക.,.

ജീവിതത്തിലെ ചില നിമിഷങ്ങളുണ്ട്, ചങ്കുപ്പറഞ്ഞു പോകുന്ന വേദനയിലും ചിരിച്ച് കൊണ്ട് മറ്റുള്ളവരെ അഭീമുഖീകരിക്കുന്ന, അവരൊടൊത്ത് ആനന്ദിക്കുന്ന രംഗങ്ങൾ.
നിൻ്റെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടി നീ പൊഴിക്കാതെ നിർത്തുന്ന കണ്ണീരാണ് നിൻ്റെ ഹൃദയത്തെ മാംസളമാക്കുന്നതും, അവർക്ക് സന്തോഷവും സമാധാനവും നൽകുന്നതും.
അതിദാരുണമായേക്കാവുന്ന വേദനകളെപ്പോലും ഈ കൊറോണ സമയത്ത് യേശുവിനെപ്പോലെ ആഘോഷമായ് വരവേൽക്കാം.

ഓശാന ഞായർ മംഗളങ്ങൾ – സുബിനച്ചൻ…😁😁😁

Leave a comment