Karuthunnavan Njanallayo – Lyrics

കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിന് നീ
കണ്ണുനീരിന്റെ താഴ്‌വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ

എന്റെ മഹത്വം കാണുക നീ
എന്റെ കൈയിൽ തരിക നിന്നെ (2)
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്ന്
എന്നും നടത്തിടും കൃപയിൽ (2)

(കരുതുന്നവൻ… )

എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറക്കുകില്ല (2)
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും വഴിനടത്തിടും ധരയിൽ

(കരുതുന്നവൻ… )

അബ്രാഹാമിന്റെ ദൈവം അല്ലയോ
അത്ഭുതങ്ങൾ ചെയ്കയില്ലയോ (2)
ചെങ്കടലിലും വഴിതുറക്കാൻ
ഞാൻ എന്നും ശക്തനല്ലയോ (2)

(കരുതുന്നവൻ… )

Texted by Leema Emmanuel

Leave a comment