Nenchuruki Prarthichappol – Lyrics

നെഞ്ചുരുകി പ്രാർത്ഥിച്ചപ്പോൾ
സങ്കടങ്ങൾ കേട്ടറിഞ്ഞു എന്റെ ഉള്ളിലേക്ക്
വന്ന എന്റെ യേശുവേ
മോഹങ്ങൾ തൻ താഴ്‌വരയിൽ
ഞാൻ അലയും നാളുകളിൽ
സ്നേഹമോടെ തേടിവന്ന നിന്റെ കാരുണ്യം
സ്മരിച്ചിടുമെന്നുമേ ഞാൻ
സ്തുതിച്ചിടും അങ്ങയെ
തിരുഹിതമാണെനിക്ക് ഏക പാത എന്നും

(നെഞ്ചുരുകി…. )

മനസ്സിലെ ആശപോലെനടന്നതെത്ര പാതകൾ
ഉലകസുഖങ്ങളെകിയില്ല ശാന്തി തെല്ലുമേ
ഒരു ഞൊടിയിൽ മറഞ്ഞുപോകുമേതു സ്നേഹവും
അനശ്വര സ്നേഹമോ നീ മാത്രമേകിടുന്നതും
അറിഞ്ഞൊരുമാത്രയിൽ അണഞ്ഞു ഞാൻ
അണമുറിയാത്ത നിൻ സ്നേഹപ്രവാഗം
കുരിശിൽ കണ്ടു ദൈവമേ നിറയും മിഴികളോടെ ഞാൻ

(നെഞ്ചുരുകി…. )

ഹൃദയമെരിഞ്ഞു നീറും പാപമേറ്റുചൊല്ലവേ
തിരുമുറിപ്പാടുകളിൽ ഏറ്റുവാങ്ങി ആർദ്രമായി
മനസ്സിലെ നൊമ്പരങ്ങൾ പങ്കുവെച്ച വേളയിൽ
തിരുമൊഴി പൂക്കളാൽ തലോടി സൗഖ്യമേകി നീ
അണഞ്ഞ സ്വാപ്നങ്ങളെ തെളിച്ചു പ്രത്യാശയിൽ
തകർന്ന ബന്ധങ്ങളെ പുതുക്കി നിൻ സ്നേഹത്തിൽ
ഇതുപോൽ സ്നേഹമേകാൻ ധരയിൽ വേറെ ആരിനി

(നെഞ്ചുരുകി…. )

Texted by Leema Emmanuel

Leave a comment