Vachanam Hrudayathil Grahichavale – Lyrics

വചനം ഹൃദയത്തിൽ ഗ്രഹിച്ചവളെ
വചനം ഉദരത്തിൽ വഹിച്ചവളെ
വചനം മാനുജനായി അവതരിക്കാൻ
ജീവിതമേകിയ മരിയാംബികെ

(വചനം… )

അവൻ പറയുന്നത് ചെയ്തീടുവാൻ
അരുളിയ നാഥേ കന്യാംബികേ
യേശുവിൻ പാതയിൽ നീങ്ങിടുവാൻ
നാഥേ സഹായമേകണമേ.

(അവൻ പറയുന്നത്… )

സെഹിയോൻ ശാലയിൽ അന്നൊരുനാൾ
ശിഷ്യ ഗണങ്ങൾക്ക് തുണയായി
പ്രാർത്ഥന നൽകിയ മാതാവേ
ഞങ്ങൾക്കും തുണ ഏകണമേ

(സെഹിയോൻ… )

Texted by Leema Emmanuel

One thought on “Vachanam Hrudayathil Grahichavale – Lyrics

Leave a comment