നീലം… മറന്നോ എന്നെ…

🟦നീലം…:മറന്നോ എന്നെ…:

Neelam
ഓർമയുണ്ടോ ഈ സാധനം.പണ്ട് തീപ്പെട്ടി കൂടു പോലുള്ള ഒരു ബോക്സിൽ നിന്ന് ഇടതു കയ്യിൽ എടുത്ത് അല്പം വെള്ളമൊഴിച്ചു തള്ളവിരൽ കൊണ്ടു നന്നായി ചാലിച്ചു വെള്ളമൊഴിച്ചു വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ചു കഴിയുമ്പോൾ ഇടതു കയ്യുടെ ഉള്ളും വലതു കയ്യുടെ തള്ള വിരലും നല്ല നീല നിറമാകും.കഴുകി പിഴിഞ്ഞു വെച്ചിരിക്കുന്ന വെള്ള തുണി അതിൽ മുക്കി വെണ്മയേറ്റി പത്രാസിൽ നടന്നിരുന്ന ഒരു കാലം.

പ്രകൃതിദത്തമായ നീലം നീലമരി എന്ന പയറുവർഗ ചെടിയിൽ നിന്നും ആണ് ഉത്പാദിപ്പിക്കുന്നത്.

ഒരു പക്ഷെ മറ്റൊരു കൃഷിക്കും അവകാശപ്പെടാൻ കഴിയാത്ത ഉജ്വലമായ സമര ചരിത്രവും നീലത്തിന് സ്വന്തം.ബ്രിടീഷുകാർ ഇന്ത്യക്കാരെ കൊണ്ട് നിർബന്ധിച്ചു നീലം കൃഷി ചെയ്യിക്കുക ആയിരുന്നു. തുച്ഛമായ പ്രതിഫലം മാത്രം കിട്ടിയിരുന്ന കർഷകർ ഒന്നാം സ്വാതന്ത്ര സമരത്തിനൊപ്പം പ്രക്ഷോഭം ആരംഭിച്ചു. വർഷങ്ങളോളം പ്രതിഷേധങ്ങളും സമരങ്ങളും നീണ്ടു നിന്നെങ്കിലും അതിന് വിജയം കണ്ടെത്തിയത് ചമ്പാരനിലെ നീലം കർഷകരുടെ പ്രശനം പരിഹരിക്കാനായി ഗാന്ധി ജി സത്യാഗ്രഹ സമരവുമായി ഇറങ്ങിയപ്പോൾ ആണ്.അങ്ങിനെ നീലം സമരവും സത്യാഗ്രഹവും വിജയമാകുകയും നിർബന്ധിത കൃഷി യിൽ നിന്ന് കർഷകർ മോചിപ്പിക്കപെടുകയും ചെയ്തു.

നമ്മൾ വെളുപ്പിക്കാൻ ഉപയോഗിച്ച നീലം ഒരു നിസ്സാരനല്ല എന്നു മനസ്സിലായില്ലേ?

സിന്തറ്റിക് നീലത്തിന്റെ വരവോടെ പ്രകൃതി ദത്ത നീലത്തിന് ആവശ്യക്കാർ ഇല്ലാതായി.

നീലം തുള്ളിനീലം ആയപ്പോൾ അതിനൊപ്പം മനസ്സു കീഴടക്കിയ റേഡിയോ പരസ്യം.

തുള്ളിനീലം ഹായ് റീഗൽ തുള്ളിനീലം ഹായ്
വെണ്മയെത്രയോ വെണ്മയെത്രയോ.

പിന്നീട് തുള്ളിനീലം എന്ന പേരും ഉജാല എന്ന ബ്രാൻഡ് കയ്യടക്കി. നീലം വിസ്‌മൃതിയിലും ആയി.

🍁അറിവുകൾ വാട്‌സ്ആപ്പ് ഗ്രൂപ്പ്🍁

Leave a comment