പെൺ മക്കളുടെ സുരക്ഷക്കും വിദ്യഭ്യാസത്തിനുമായി തയ്യാറക്കിയപദ്ധതികൾ

കേന്ദ്ര സർക്കാർ നമ്മുടെ പെൺ മക്കളുടെ സുരക്ഷക്കും വിദ്യഭ്യാസത്തിനുമായി തയ്യാറക്കിയ ചില പദ്ധതികളുടെ വിവരങ്ങൾ

🛡 സുകന്യ സമൃദ്ധി യോജന (SSAY)

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തി നല്ല ഒരു വിവാഹ ജീവിതവും സുരക്ഷയും ഉറപ്പാക്കാൻ സുകന്യ സമൃദ്ധി യോജന സമ്പാദ്യ പദ്ധതി. പത്തുവയസിനു താഴെ പ്രായമുളള പെൺകുട്ടികൾക്കായി പരമാവധി പലിശ നിരക്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതാണ് ഈ പദ്ധതി. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയും ഏറ്റവും കൂടിയ നിക്ഷേപം 1,50,000 രൂപയുമാണ്. പരമാവധി 14 വർഷത്തേയ്ക്കാണ് നിക്ഷേപം നടത്തേണ്ടത്.

🛡 ബേട്ടി ബച്ചാവോ ബേട്ടി പഠാവോ

പെൺകുഞ്ഞുങ്ങളുടെ നേർക്കുള്ള സമൂഹത്തിന്‍റെ മനോഭാവത്തിൽ മാറ്റം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആൺകുഞ്ഞുങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന പെൺകുഞ്ഞുങ്ങളുടെ ജനന നിരക്കും, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും നേരിടാനുളള നടപടിയാണ് കേന്ദ്ര ഗവൺമെൻറിന്‍റെ ഈ പദ്ധതി. മഹിളകളുടെയും ബാലികമാരുടെയും സംരക്ഷണത്തിനും അവരുടെ സാമൂഹ്യപരവും, വിദ്യാഭ്യാസ പരവുമായ ഉന്നമനത്തിനുവേണ്ടിയുള്ള പദ്ധതിയാണിത്, ലിംഗ നിർണ്ണയം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിൽ സാമൂഹിക അവബോധം കൊണ്ടുവരുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് ഉണ്ട്.

🛡 ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പ്‌ പദ്ധതി

ഏക മകൾ മാത്രമായവർക്ക് സ്കൂൾ, കോളേജ് തലങ്ങളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ വരെ സ്കോളർഷിപ്പ് ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്. മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും. സി.ബി.എസ്.ഇ സ്കൂൾ കൂട്ടികൾക്കും ഇതിനു അർഹതയുണ്ട്.

🛡 പ്രഗതി സ്കോളർഷിപ്പ് പദ്ധതി

6 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് ട്യൂഷൻ ഫീസ് ഇനത്തിൽ 30,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് പ്രഗതി സ്കോളർഷിപ്പ്. മെറിറ്റ് അടിസ്ഥാനത്തിലാണ് അർഹരായ കുട്ടികളെ കണ്ടെത്തുന്നത്.

🛡 പ്രധാനമന്ത്രി വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാഭ്യാസത്തിന് എളുപ്പത്തിലുളള വായ്പ ലഭ്യമാക്കാനായി ബാങ്കുകളും മറ്റും നൽകുന്ന വിദ്യാഭ്യാസ വായ്പകൾ സംബന്ധിച്ചും ഗവൺമെൻറിന്‍റെ വിദ്യാഭ്യാസ നയങ്ങൾ സംബന്ധിച്ചും സമഗ്രമായ വിവരങ്ങൾ നൽകുന്ന ഏകജാലക പോർട്ടലാണ് വിദ്യാലക്ഷ്മി. ഓൺലൈൻ സ്കോളർഷിപ്പുകൾ സംബന്ധിച്ച വിശദാംശങ്ങളും സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനവും ഈ പോർട്ടലിലുണ്ട്.

🛡 ദേശീയ സ്കോളർഷിപ്പ് പോർട്ടൽ

ഇത് ഒരു ഏകജാലക സംവിധാനമാണ്. ഒരു പോയിൻറിൽ നിന്ന് വിവിധ സേവനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. സ്കോളർഷിപ്പിനുള്ള വിദ്യാർത്ഥികളുടെ അപേക്ഷ, അതിന്‍റെ രസീത് അതിന്‍റെ നടപടി, അനുമതി, വിതരണം ഇതെല്ലാം ഈ പോർട്ടലിൽനിന്ന് സാധ്യമാക്കുന്നു.16 മന്ത്രാലയങ്ങളിൽ നിന്നുള്ള 77 സ്കോളർഷിപ്പുകൾ ഇതു വഴി ലഭ്യമാണ് ഇതു വരെ ഏകദേശം 16,17,000 സ്ഥാപനങ്ങൾ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തു…

Leave a comment