ഇത്തിരിവെട്ടം 3

ഇത്തിരിവെട്ടം 3

സന്തോഷമായിക്കാൻ എന്തും ചെയ്യാൻ തയ്യാറായി ജീവിക്കുന്നവരാണ് മനുഷ്യർ. എന്നാൽ സന്തോഷത്തേക്കാൾ മനുഷ്യന് എന്നും കൂട്ട് ദുഃഖങ്ങൾ തന്നെയാണ്. നിന്റെ ആഗ്രഹങ്ങൾ, പ്രതീക്ഷകളാണ് ദുഃഖത്തിനു കാരണം എന്നു പറയാറുണ്ട്. സന്തോഷത്തിന്റെ വിപരീത അവസ്ഥ നിരാശയാണ്. എല്ലാം വേട്ടയാടുന്നു എല്ലാം നഷ്ടമായി എന്ന മാനസികാവസ്ഥയുള്ള സ്ഥിരസ്ഥിതി അവസ്ഥ. ഒന്നും ചെയ്യുന്നതിൽ സംതൃപ്തിയോ നമ്മളെത്തന്നെ എല്ലാത്തിലും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ. മനുഷ്യന്റെ നിരാശ പലപ്പോഴും എല്ലാത്തരം വൃത്തികെട്ട കാര്യങ്ങളിലേക്കും ഒരുവനെ നയിക്കുന്നു: വെള്ളത്തിന് പകരം മദ്യമൊക്കെ വെള്ളംപോലെ അകത്താക്കുക, സെക്സ് ഫാന്റസികളുടെ അഡിക്ട് ആവുക, ഭക്ഷണം ഉണ്ടാക്കുന്നതിൽ മടികാണിച്ചു ഫാസ്റ്റ് ഫുഡിൽ മാത്രം interest കാണിക്കുക,എന്തിനും ഏതിനും മറ്റുള്ളവരുടെമെക്കിട്ടുകയാരുക, എല്ലാവരെയും എപ്പോളും കുറ്റപ്പെടുത്തുക എന്നിങ്ങനെ അങ്ങനെ ജീവിതത്തെ കൊണ്ടുപോകും.
പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരവസ്ഥയാണിത്. സ്വയം ലോകത്തിന് കീഴടങ്ങുന്നു. എന്റെ ജീവിതംകൊണ്ട് ഒരു പ്രയോജനവുമില്ല എന്നു ചിന്തിച്ചു തുടങ്ങുന്നു. ഇതൊരുത്തരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ വിഷാദത്തിന്റെസ്റ്റിയറോയിഡ് ആണ്. വികാരങ്ങളുടെ ആത്മഹത്യാ കോക്ടെയ്ൽ. സ്വയം നിരാശ അനുഭവിക്കുമ്പോൾ അടിസ്ഥാനപരമായി ഒന്നിനെക്കുറിച്ചും താൽപ്പര്യമുണ്ടാകില്ല.

ഇങ്ങനെ ഉള്ള അവസ്ഥകളെ തരണം ചെയ്യാൻ എന്തേലും കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാനുള്ള ഒരു പരിശ്രമമാണുണ്ടാകേണ്ടത്. നമ്മളെക്കാളും നമ്മളുടെ വ്യക്തിപരമായ ആഗ്രഹങ്ങളേക്കാളും വലുത്. നമ്മുടെ നിലവിലെ ദൈനംദിന ജീവിതത്തിൽ എന്തെങ്കിലും യഥാർത്ഥ അർത്ഥം കണ്ടെത്തിയില്ലെങ്കിൽ, നമ്മൾ വിഷാദത്താൽ വലയം ചെയ്യപ്പെട്ടുപോകും.
എന്തേലും മികച്ച ഒന്നിലേക്ക്: പാട്ടുകൾ കേൾക്കുന്നതാകാം, പുസ്തകങ്ങൾ വായിക്കുന്നതാകം, നല്ല സിനിമകൾ കാണുന്നതാകാം, വെറുതെ പ്രകൃതിയിൽ കൂടിയുള്ള ചില നടത്തങ്ങൾ ആകാം, മനസിലുള്ളവ കുത്തികുറിക്കുന്നതാകാം … ഇതുവഴി പതുക്കെ ജീവിതത്തിന്റെ നിയന്ത്രണം സ്വയം നേടാൻ തുടങ്ങുകയും മികച്ച കാര്യത്തിനായി(semething great) പരിശ്രമിക്കുകയും ചെയ്യും. കാര്യങ്ങൾ വേഗത്തിലാക്കാൻ, നമ്മൾ ചെയ്യുന്ന അതേ മൂല്യങ്ങളുള്ള ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകുന്നത് നല്ലതാണ്. എഴുത്തുകാരുടെ കൂട്ടായ്മാ, കവികളുടെ കൂട്ടായ്മ, സഞ്ചരികളുടെ കൂട്ടായ്മാ, സ്പോർട്സിൽ interest ഉള്ളവരുടെ കൂട്ടായ്മാ അങ്ങനെയങ്ങനെ.. കാരണം ഒരേ ഇന്റെരെസ്റ്റ്‌ ഉള്ളവർക്കു പരസ്പരം മനസിലാക്കാൻ എളുപ്പമാരിക്കും. അതേസമയം വലിയ കാര്യങ്ങളോടുള്ള കരുതലുള്ള മനോഭാവം നമ്മെ മുന്നോട്ട് പോകാൻ ഒരു ഊർജവും പ്രദാനചെയ്യും. മാർക്ക്‌ മാൻസൺ
പ്രത്യാശ കെട്ടിപ്പടുക്കുന്നതിനും നിലനിർത്തുന്നതിനും ഞങ്ങൾക്ക് മൂന്ന് കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. control, values and community. (നിയന്ത്രണബോധം, മൂല്യത്തിലുള്ള വിശ്വാസം, ഒരു സമൂഹം). “നിയന്ത്രണം” എന്നാൽ നമ്മുടെ ജീവിതത്തെ നമ്മൾതന്നെ നിയന്ത്രിക്കുന്നതായി നമ്മുക്ക് തോന്നുന്ന ഒരു അവസ്ഥയാണിത്. നമ്മളാണ് നമ്മുടെ ജീവിതത്തിന്റെ രക്ഷിതാവ്, സംരക്ഷകൻ എന്നൊരു ബോധ്യമാണിത്. “മൂല്യങ്ങൾ” എന്നതിനർത്ഥം പ്രവർത്തിക്കാൻ പര്യാപ്തമായ എന്തെങ്കിലും, മികച്ചത് ഉണ്ടായിരിക്കുക, അതിനായി പരിശ്രമിക്കുക എന്നതാണ്. ജീവിതത്തിന്റെ മൂല്യമെന്നതിനെ ജീവിതത്തെ അംഗീകരിക്കുക എന്നു വേണേൽ കൂട്ടിച്ചേർത്തു വായിക്കാം. “കമ്മ്യൂണിറ്റി” എന്നാൽ നമ്മൾ ചെയ്യുന്ന അതേ കാര്യങ്ങളെ വിലമതിക്കുകയും അവ നേടുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമാണ് നമ്മൾ എന്ന ബോധ്യമാണ്. ജീവിതം എന്നത് എന്നോടുതന്നെയുള്ള ഒരു സമരമാണ്, എന്നോടുതന്നെ സമരസപ്പെടാനുള്ള ഒരു സമരം. എന്നെ ഞാൻ തന്നെ അംഗീകരിച്ചാൽ ഞാൻ സന്തോഷവാന്നരിക്കും അല്ലേൽ നിരാശമാത്രമാകും ബാക്കിപത്രം.

✍️ Sjcmonk (23/10/2020)

Leave a comment