മാർപാപ്പയുടെ ധ്യാനഗുരു കർദിനാൾ പദവിയിലേക്ക്

മാർപാപ്പയുടെ ധ്യാനഗുരു ഫാ. റനിയെരോ കന്താലമെസ്സ കർദിനാൾ പദവിയിലേക്ക്.
 
ഫ്രാൻസീസ് പാപ്പ ഒക്ടോബർ 20 നു പ്രഖ്യാപിച്ച പുതിയ കർദിനാളുമാരുടെ പട്ടികയിൽ എൺപത്തിയാറുകാരനായ പേപ്പൽ ധ്യാനഗുരു ഫാ. റനിയെരോ കന്താലമെസ്സ O.F.M. Cap യും ഉൾപ്പെടുന്നു.
 
ഇറ്റലിയിലെ അസ്കോളി പിക്കെനോയിൽ 1934 ജൂലൈ 22 നാണ് കപ്പൂച്ചിൻ സഭാംഗമായ റനിയെരോ കന്താലമെസ്സ ജനിച്ചത്. 1958 ൽ പുരോഹിതനായി അഭിഷിക്തനായി. സിറ്റ്സര്ലണ്ടിലുള്ള ഫൈബുർഗ് (Fribourg) സർവ്വകലശാലയിൽ നിന്നു 1962 ൽ ദൈവശാസ്ത്രത്തിലും, ഇറ്റലിയിലെ മിലാൻ സർവ്വകലശാലയിൽ നിന്നും 1966 ക്ലാസിക്കൽ സാഹിത്യത്തിലും ഡോക്ടറൽ ബിരുദങ്ങൾ കരസ്ഥമാക്കി. മിലാൻ കത്തോലിക്കാ സർവ്വകലാശാലയിൽ പുരാതന ക്രൈസ്തവ ചരിത്രത്തിൻ്റെ (History of Ancient Christianity) അധ്യാപനും Religious Sciences ഡിപ്പാർറ്റുമെൻ്റിൻ്റെ ഡയറക്ടറുമായിരുന്നു ഫാ. കന്താലമെസ്സ. 1975 മുതൽ 1981 വരെ അന്തർദേശീയ ദൈവശാസ്ത്ര കമ്മീഷനിൽ അംഗമായിരുന്നു. പന്ത്രണ്ടു വർഷക്കാലം കത്തോലിക്കാ സഭയും പെന്തക്കോസ്തൽ സഭകളും തമ്മിലുള്ള ഡയലോഗ് കമ്മീഷനിലെ അംഗമായിരുന്നു. 1979 ൽ അധ്യാപന ജോലിയിൽ നിന്നു രാജിവച്ചു മുഴു സമയ സുവിശേഷ പ്രഘോഷകനായി.
 
1980 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ റനിയെരോ കന്താലമെസ്സ അച്ചനെ പേപ്പൽ വസതിയിലെ ധ്യാന പ്രസംഗകനായി നിയമിച്ചു. 2005 ൽ ബനഡിക്ട് പതിനാറാമൻ പാപ്പയും 2013 ൽ ഫ്രാൻസീസ് പാപ്പയും ഈ നിയമനം വീണ്ടും പുതുക്കി നൽകി. പേപ്പൽ ധ്യാനഗുരു എന്ന നിലയിൽ ആഗമന കാലത്തും നോമ്പുകാലത്തും വത്തിക്കാൻ കൂരിയിലെ മാർപാപ്പയും കർദ്ദിനാളുമാരും മെത്രാൻമാരും അടങ്ങുന്ന സംഘത്തിനു ധ്യാന വിചിന്തകൾ നൽകിയിരുന്നു.
 
ലോകത്തെ പല രാജ്യങ്ങളിലും കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് പ്രേക്ഷകരോട് സംസാരിക്കാൻ കന്താലമെസ്സയെ ക്ഷണിക്കാറുണ്ട്. നിരവധി സർവ്വകലാശാലകളിൽ നിന്നു കന്താലമെസ്സയ്ക്കു ഓണററി ഡിഗ്രികൾ ലഭിച്ചട്ടുണ്ട്. ഇന്ത്യയാനിയിലെ നോട്രേഡാം യൂണിവേഴ്സിറ്റി, ഇറ്റലിയിലെ മസെരാറ്റ യൂണിവേഴ്സിറ്റി ഒഹിയോയിലെ ഫ്രാൻസിസ്കൻ യൂണിവേഴ്സിറ്റി ഓഫ് സ്റ്റ്യൂബെൻവില്ലെ അവയിൽ ചിലതാണ്. ആദിമസഭയിലെ ക്രിസ്തു ദർശനം, പുരാതന സഭയിലെ ഈസ്റ്റർ, തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ആദ്യകാല പുസ്തകങ്ങൾക്ക് പുറമേ, പേപ്പൽ കുടുംബങ്ങളോട് നടത്തിയ ധ്യാന പ്രസംഗങ്ങൾ, മറ്റു നിരവധി ആത്മീയ ചിന്തകളും പുസ്തകങ്ങളായിട്ടുണ്ട് ഈ പുസ്തകങ്ങൾ ഇരുപതിലധികം വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്തട്ടുണ്ട്.
 
2020 നവംബർ ഇരുപത്തിയെട്ടാം തീയതി ഫ്രാൻസീസ് പാപ്പായിൽ നിന്നു റനിയെരോ കന്താലമെസ്സ അച്ചൻ കർദിനാളിൻ്റെ ഔദ്യോഗിക സ്ഥാനചിഹ്നങ്ങൾ സ്വീകരിക്കും.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment