യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ

മുപ്പത്തിയാറാം വയസ്സിൽ ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ
 
വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ
 
José Ramón Miguel Agustín
 
1927 നവംബർ 27-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഒരു യുവ വൈദീകൻ്റെ അതിശയിപ്പിക്കുന്ന ജീവിത കഥ
 
1891 ജനുവരി പതിമൂന്നാം തീയതി മിഗുവൽ പ്രോ, മെക്സിക്കോയിലെ ഗ്വാഡലൂപ്പിയിൽ ഒരു ഖനി മുതലാളിയുടെ മകനായി ജനിച്ചു . ഹോസേ റാമോൺ മിഗുവൽ അഗസ്റ്റിൻ (José Ramón Miguel Agustín) എന്നായിരുന്നു പൂർണ്ണ നാമം.
പതിനൊന്ന് മക്കളുള്ള കുടുബത്തിലെ മൂന്നാമനായിരുന്നു മിഗുവൽ. പിതാവിൻ്റെ സുഖസമൃദ്ധമായ ബിസനസു തുടരുന്നതിനോ, തൻ്റെ ആരാധികമാരിൽ ഒരാളെ വിവാഹം കഴിക്കുന്നതിനോ മിഗുവൽ തുനിഞ്ഞില്ല. തൻ്റെ മൂത്ത സഹോദരി മിണ്ടാമഠത്തിൽ ചേർന്ന ഉടനെ മിഗുവേലും തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞു. 1909 ൽ ഈശോസഭയിൽ ചേർന്ന മിഗുവേൽ വൈദീക പരിശീലനം പൂർത്തിയാക്കാൻ വിവിധ രാജ്യങ്ങളിൽ പോകേണ്ടി വന്നു. മെക്സിക്കൻ വിപ്ലവ വനാന്തരം ഈശോ സഭയ്ക്ക് അവിടെ നിന്നു പാലായനം ചെയ്യേണ്ട അവസ്ഥ വന്നു.
 
1925ൽ ബെൽജിയത്തു വച്ചാണ് മിഗുവേൽ പൗരോഹിത്യം സ്വീകരിച്ചത്. തൊട്ടടുത്ത വർഷം സ്വദേശമായ മെക്സിക്കോയിലേക്ക് തിരിച്ചുപോയെങ്കിലും, മിഗുവേൽ എത്തി ഇരുപത്തിമൂന്നാം ദിനം പ്രസിഡൻ്റ് കായസ് പൊതുവായ ദൈവമായ ശുശ്രൂഷകൾ നിരോധിക്കുവാനും വൈദീകരെ അറസ്റ്റു ചെയ്യുവാനും ഉത്തരവിറക്കി.
ഒരു വൈദീകനടുത്ത ഉത്തരവാദിത്വങ്ങൾ, ഒരു ബിസനസുകാരൻ, ടാക്സി ഡ്രൈവർ, യാചകൻ പോലീസ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി വേഷങ്ങളിൽ അദ്ദേഹം നിർവ്വഹിച്ചു. മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ സാധിക്കുമായിരുന്ന എല്ലാ സഹായങ്ങളും മിഗുവേൽ ചെയ്തിരുന്നു. സാഹസികമായ പ്രോ അച്ചൻ്റെ കഥകൾ കുറഞ്ഞ കാലയളവിനുള്ളിൽ നാടെങ്ങും പരക്കാൻ തുടങ്ങി.
 
1927 ൽ പ്രസിഡൻ്റ് കയ്യാസിനെതിരെ ഒരു ബോംബാക്രമണമുണ്ടായപ്പോൾ പ്രോ അച്ചനെ അന്യായമായി അറസ്റ്റു ചെയ്യുകയും മരണശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. അങ്ങനെ മുപ്പത്തിയാറാമത്തെ വയസ്സിൽ മിഗുവേൽ പ്രോ അച്ചൻ രക്തസാക്ഷിയായി. കത്തോലിക്കരുടെ ആത്മധൈര്യം തകർക്കാൻ പ്രോ അച്ചൻ്റെ മരണത്തിലൂടെ കഴിയുമെന്ന് പ്രസിഡൻ്റ് വിചാരിച്ചു. തനിക്കു നേരേ വെടി ഉയർത്താൻ നിയോഗിക്കപ്പെട്ടവരോടു ക്ഷമിച്ച പ്രോ അച്ചൻ്റെ അന്ത്യ വചസ്സുകൾ ഇപ്രകാരമായിരുന്നു ” ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ! ദൈവമേ ഞാൻ നിരപരാധിയാണന്നു നീ അറിയുന്നുവല്ലോ! പൂർണ്ണ ഹൃദയത്തോടെ എൻ്റെ ശത്രുക്കളോടു ഞാൻ ക്ഷമിക്കുന്നു.”
കരങ്ങൾ ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ ബന്ധിച്ചു. വെടിയുണ്ടകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ “ക്രിസ്തു ജയിക്കട്ടെ” എന്ന അർത്തനാദത്തോടെ ആ പാവനാത്മാവ് സ്വർഗ്ഗത്തിലേക്കു പറന്നു.
 
സ്വർഗ്ഗത്തിലെത്തി മറ്റു വിശുദ്ധന്മാരെ കാണുമ്പോൾ മെക്സിക്കൻ തൊപ്പി ധരിച്ച നൃത്തം ചെയ്യുമെന്ന് ജീവിച്ചിരിക്കുമ്പോൾ പ്രോ അച്ചൻ വാഗ്ദാനം ചെയ്തിരുന്നു.
 
പ്രോ അച്ചൻ്റെ രക്തസാക്ഷിത്വം മെക്സിക്കൻ കത്തോലിക്കരുടെ ആത്മധൈര്യം വർദ്ധിപ്പിക്കുകയാണ് ചെയ്ത് . പ്രോ മിഗുവേലച്ചൻ്റെ മരണം ഒരു ദുരന്തമായിരുന്നില്ല മറിച്ചൊരു ദൈവീക ദാനമായിരുന്നു.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Advertisements
The amazing life story of a young priest who was bravely martyred at the age of
Blessed Miguel Pro
 
The amazing life story of a young priest who was bravely martyred for Christ on November 1927, 27 at the age of 27
 
1891 January 1891th Miguel Pro was born as the son of a mine owner in Guadaloopi, Mexico. osé Ramón Miguel Agustín was the full name.
 
Miguel was the third of the family with eleven children. Miguel didn’t dare to continue his father’s comfortable business or marry one of his fans. As soon as his elder sister joined Mindamouth, Miguel also recognized his call. Miguel had to go to various countries to complete the priestly training in 1909 The Mexican Revolutionary Forest Jesus had to flee from there.
 
In 1925, Miguel received citizenship in Belgium. Despite returning to native Mexico next year, Miguel arrived, on the twenty-third day President Kayas ordered to ban general God services and arrest priests.
He performed in many roles like responsibilities of a priest, a businessman, taxi driver, beggar police officer etc. Miguel did all the help others could have done. The stories of the adventurous Pro Father have started spreading across the country in a short period of time.
 
Pro father was unfairly arrested and sentenced to death after a bombing against President Kayyas in 1927 So, at the age of thirty-six, Miguel Pro father became a martyr. The President thought that it could be possible to destroy the self-courage of the Catholics through the death of Pro Father. The last words of Pro Father who forgives those who were appointed to shoot him were like ′′ May God have mercy and bless you! Lord you know I’m innocent! With all my heart I forgive my enemies.”
 
The hands bound Christ as if they were crucified. When the bullets were floating in the chest, the holy spirit flew to heaven with the shouting ′′ Let Christ prevail Pro father promised while alive that he would dance with a Mexican hat when he comes to heaven and meets other saints.
 
Pro father’s martyrdom is enhancing the self-confidence of Mexican Catholics. Pro Miguelachan’s death was not a disaster but a divine gift.
 
Fr. Jayson Kunnel mcbs
Advertisements

Leave a comment