sunday sermon jn 3, 15-21

April Fool

ദനഹാക്കാലം അഞ്ചാം ഞായർ

യോഹ 3, 15-21

സന്ദേശം

The Ultimate Sermon On John 3:16 | Sharefaith Magazine

ദൈവത്തിന്റെ വെളിപാടുകളാണ് ദനഹാക്കാലത്തിലൂടെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നത്. ദനഹാക്കാലം അഞ്ചാം ഞായറാഴ്ച്ചത്തെ സുവിശേഷത്തിലൂടെയും ഒരു വെളിപാടാണ് നമുക്ക് ലഭിക്കുന്നത്. വെളിപാട് ഇതാണ്: ദൈവം സ്നേഹമാകുന്നു. സ്നേഹം ദൈവമാകുന്നു. ക്രിസ്തുവിലൂടെ വെളിപ്പെട്ട ഈ മഹാരഹസ്യം ഇന്നത്തെ സുവിശേഷത്തിലാണ് ഉള്ളത്. ” അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ദൈവ സ്നേഹത്തിന്റെ പാരമ്യമായി, ക്രിസ്തുവായി ദൈവം ഈ ഭൂമിയിൽ അവതരിച്ചുകൊണ്ടു അവിടുന്ന് തന്റെ സ്നേഹം പ്രകടമാക്കി. ക്രിസ്തുവാകട്ടെ തന്റെ ജീവിതത്തിലൂടെ ദൈവത്തിന്റെ സ്നേഹം എന്താണെന്ന് ലോകത്തിനു മനസ്സിലാക്കി കൊടുത്തു. ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്, “മകളേ, മകനേ നിന്നിലൂടെ എന്റെ സ്നേഹം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.” നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം, ക്രിസ്തുവിന്റെ സ്നേഹം വെളിവാക്കപ്പെടുന്നവിധം ജീവിക്കുക എന്നതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിലെ പതിനാറാം വാക്യം ബൈബിളിലെ ഏറ്റവും മനോഹരമായ വാക്യമാണ്. ക്രിസ്തുമതത്തിന്റെ സകല ദൈവശാസ്ത്രവും, ക്രിസ്തുമതത്തിന്റെ കാമ്പും കാതലും ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നു. ‘ക്രിസ്തുവായി ഈ ഭൂമിയിൽ അവതരിക്കത്തക്കവിധം ദൈവം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ചു. തന്നിൽ വിശ്വസിക്കുന്നരാരും നശിച്ചുപോകാതെ രക്ഷപ്രാപിക്കേണ്ടതിനു അവിടുന്ന് നമുക്ക് വേണ്ടി മരിച്ചു. ഉത്ഥാനം ചെയ്തു ഇന്നും ജീവിക്കുന്നു. സുവിശേഷങ്ങളുടെ summary ആണ് ഈ ദൈവ വചനം. തുടർന്നുവരുന്ന വചനങ്ങളോ ദൈവസ്നേഹത്തിന്റെ സ്വഭാവത്തെ വെളിവാക്കുന്നതും.

ബൈബിൾ മുഴുവൻ, ഉത്പത്തി മുതൽ വെളിപാടുവരെ, വരച്ചുകാണിക്കുന്നതു…

View original post 755 more words

Leave a comment