മരിയ നാറ്റിവിഡാഡ് വെനിഗാസ് ഡി ലാടോറെ (1868–1959)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം

ഏഴാം ദിനം

“എളിമ വാതിൽ തുറക്കുമ്പോൾ പരോപകാരപ്രവർത്തികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു. “
മരിയ നാറ്റിവിഡാഡ് വെനിഗാസ് ഡി ലാടോറെ (1868–1959)
മെക്സിക്കോയിൽ നിന്നുള്ള ഒരു കത്തോലിക്കാ കന്യാസ്ത്രീയായിരുന്നു മരിയ നാറ്റിവിഡാഡ് വെനിഗാസ് ഡി ലാ ടോറെ .1920 കളുടെ അവസാനത്തിൽ മെക്സിക്കോയിൽ കത്തോലിക്കർക്കു ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഭരണകൂടം സ്പോൺസർ ചെയ്ത ക്രിസ്റ്ററോ പ്രക്ഷോഭത്തിൽ മൂന്നു വർഷത്തിനിടയിൽ തൊണ്ണൂറായിരം പേർ കൊല്ലപ്പെട്ടു. 1921 ൽ മരിയ ഗ്വാഡലജാറയിലെ യേശുവിൻ്റെ തിരുഹൃദയത്തിൻ്റെ പുത്രിമാർ (Daughters of the Sacred Heart of Jesus of Guadalajara) എന്ന സന്യാസ സഭ സ്ഥാപിക്കുകയും വിശുദ്ധ കുർബാനയിലെ ഈശോയുടെ മരിയ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. കലുഷിതമായ ഈ കാലയളവിൽ മദർ മരിയുടെ നേതൃത്വത്തിൽ ആശുപത്രികളിൽ തുറക്കുകയും യാതൊരു പക്ഷഭേദം കൂടാതെ എല്ലാവർക്കുമായിആശുപത്രി പ്രവർത്തനക്ഷമതമാക്കുകയും ചെയ്തു.
മരിയ നാറ്റിവിഡാഡ് വെനിഗാസ് ഡി ലാടോറെ (1868–1959)
വിശുദ്ധ കുർബാനയിലെ ഈശോയുടെ മരിയോടൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ മരിയ, മൗലീകമായ ക്രിസ്തീയ സ്നേഹത്തോടെ എല്ലാവരെയും ആശുപത്രികളിലും ഹൃദയത്തിലും സ്വീകരിക്കാൻ നീ തയ്യാറായി. ഈ നോമ്പുകാലത്ത് നിൻ്റെ മാതൃക പിൻചെന്ന് എല്ലാവരിലും ക്രിസ്തുവിനെ ദർശിച്ച് ഹൃദയ തുറന്നു സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment