പൊട്ടി കരഞ്ഞു സന്തോഷ് ജോർജ് അർമേനിയൻ ജനതയുടെ കഥ ഏറ്റെടുത്തു ലോക മലയാളികൾ

പൊട്ടി കരഞ്ഞു സന്തോഷ് ജോർജ് അർമേനിയൻ ജനതയുടെ കഥ ഏറ്റെടുത്തു ലോക മലയാളികൾ

പൊട്ടി കരഞ്ഞു സന്തോഷ് ജോർജ് അർമേനിയൻ ജനതയുടെ കഥ ഏറ്റെടുത്തു ലോക മലയാളികൾ. 

ഇസ്ലാം മതം സ്വീകരിക്കാത്ത പെണ്കുട്ടികളെ ബലാത്സംഗം ചെയ്തതിനു ശേഷം നഗ്നരാക്കി കുരിശിൽ തറച്ചു ആനന്ദം കണ്ടെത്തുമ്പോൾ രക്ഷപെടാൻ വേണ്ടി ഇസ്ലാം മതം സ്വീകരിക്കാത്ത അർമേനിയൻ ജനതയുടെ കഥ. കംമെന്റിൽ നിറഞ്ഞതു വികാര ഭരിതമായ സന്ദേശങ്ങൾ. 90 ശതമാനം ക്രിസ്ത്യാനികൾക്കും അറിയാത്ത അർമേനിയൻ കൂട്ടക്കൊല ലോകോതോട് വിളിച്ചു പറഞ്ഞപ്പോൾ പലരും നിശാംബ്ദമായതു നമ്മുക്ക് കാണാൻ സാധിക്കും.

https://bit.ly/3vrfUHF


—————————


MARCH 14

അർമേനിയൻ ക്രൈസ്തവരുടെ വംശഹത്യക്ക് നേതൃത്വം നൽകിയ ഓട്ടോമൻ തുർക്കിയുടെ ഗ്രാൻഡ് വിസിയർ തല്ലാത്ത് പാഷയെ അർമേനിയൻ വിപ്ലവകാരി സൊഘോമോൻ ടെഹ്‌ലീറിയൻ വധിച്ചതിന്റെ ( 1921 ) നൂറാം വാർഷികം.

ലോകചരിത്രത്തിൽ തന്നെ അതിക്രൂരവും ഭയാനകവുമായ ഒരു അധ്യായമാണ് അർമേനിയൻ വംശഹത്യ. 15 ലക്ഷം ക്രൈസ്തവർ ആണ് മതവെറിയന്മാരായ ഓട്ടോമൻ തുർക്കികളുടെ രക്തദാഹത്തിനു മുൻപിൽ ജീവൻ നഷ്ടപെട്ടത്. ഒപ്പം അനറ്റോളിയൻ ഭൂപ്രദേശത്തെ മറ്റു മത വംശീയ ന്യൂനപക്ഷങ്ങളായ ഗ്രീക്ക് അസീറിയൻ ക്രൈസ്തവരെയും കൂട്ടക്കൊല ചെയ്തു. ഇന്റർപോളും അന്താരാഷ്ട്ര നീതിന്യായ കോടതിയും എന്തിനു വംശഹത്യ നടത്തിയ കുറ്റവാളികളെ ലോകത്തെവിടെ പോയി ഒളിച്ചാലും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനുള്ള സംവിധാനങ്ങളും ഒന്നുംതന്നെ അന്നുണ്ടായിരുന്നില്ല. 1920-1922 ഇൽ പ്രത്യേക കോടതി അർമേനിയൻ ക്രൈസ്തവരുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ മുൻ ഉദ്യോഗസ്ഥരെ കുറ്റവാളികളും പിടികിട്ടാപള്ളികളുമായി പ്രഘ്യാപിച്ചു.
തല്ലാത്ത് പാഷ എന്ന ഗ്രാൻഡ് വിസിയാർ ഖലീഫയുടെ കീഴിൽ പ്രധാനമന്ത്രിക് തുല്യമായ പദവി അതിൽ പ്രധാനിയായിരുന്നു. തുർക്കി എന്ന രാഷ്ട്രത്തിന്റെ രക്ഷയും വിമോചനവും അർമേനിയക്കാർ പൂർണമായി ഇല്ലാതായാൽ മാത്രമേ സാധ്യമാകു എന്നാണ് തല്ലാത്ത് പാഷ പറഞ്ഞിരുന്നത്. വളഞ്ഞിട്ട് വെടിവെച്ചും, മൃഗങ്ങളെ പോലെ മരുഭൂമിയിലൂടെ ഭക്ഷണവും വെള്ളവും ഇല്ലാതെ നടത്തിയും മതവർഗീയ സർപ്പങ്ങളായ ഓട്ടോമൻ തുർക്കിഷ് ഉദ്യോഗസ്ഥർ അർമേനിയൻ ക്രൈസ്തവരെ കൊന്നുതള്ളി. അങ്ങനെ കൊല്ലപ്പെട്ട നിരപരാധികളിൽ സഖോമോന്റെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
നാസികളെ ന്യൂറംബർഗിൽ വിചാരണ ചെയ്തു വധശിക്ഷ നൽകിയത് പോലെയൊന്നും അന്ന് സംഭവിച്ചില്ല.
മണിനടിയിൽ ആയ നിരപരാധികൾക്കും നിഷ്ടൂരം ബലാത്സംഗത്തിനിരയായ ആയിരകണക്കിന് അർമേനിയൻ സ്ത്രീകൾക്കും നീതി ലഭിക്കില്ല എന്ന തിരിച്ചറിവ് അർമേനിയൻ യുവാക്കളിൽ പ്രതികാരത്തിന്റെ അഗ്നി ജ്വലിപ്പിച്ചു. അവിടെയാണ് ഓപ്പറേഷൻ
നേമസിസ് ജനിക്കുന്നത് : പ്രധാനമായും ജർമനി ഇറ്റലി ജോർജിയ എന്നീ രാജ്യങ്ങളിലേക്ക് രക്ഷപെട്ട് പോയ വംശഹത്യക്ക് പിന്നിൽ പ്രവർത്തിച്ച കറുത്തകരങ്ങളെ തിരഞ്ഞുപിടിച്ചു ഇല്ലാതാക്കുക. അതും പകൽ വെളിച്ചത്തിൽ. ശേഷം രക്ഷപെടാതെ നിയമത്തിനു കീഴടങ്ങുക. 1921 മാർച്ച് 14നു സൊഖോമോൻ ചെയ്തതും ഇതേ ഓപ്പറേഷൻ നെമസിസിന്റെ ഭാഗമായി നീതിക്കുവേണ്ടിയുള്ള ഒരു ധീരകൃത്യം.

സൊഖോമോന്റെ വിചാരണ അന്ന് ജനശ്രദ്ധ നേടിയ ഒരു സംഭവം ആയിരുന്നു. “ഞാൻ കുറ്റം സമ്മതിക്കുന്നില്ല, കാരണം എന്റെ മനസാക്ഷി കുറ്റമറ്റതാണ്. ഞാൻ ഒരാളുടെ ജീവൻ എടുത്തു. ശരി തന്നെ. എന്നാൽ അയാൾ ഒരു കൊലപാതകി ആയിരുന്നു”
പന്ത്രണ്ട് പേരടങ്ങുന്ന ജ്യൂറി സൊഖോമോൻ നിരപരാധി എന്ന് തന്നെ വിധിയെഴുതി. നീതി നിഷേധിക്കപ്പെട്ട അർമേനിയൻ ജനതയോടുള്ള വികാരം ജർമൻ സമൂഹത്തിലും യൂറോപ്പിലും അലയടിച്ചു. സൊഖോമോൻ വീണ്ടും ജീവിച്ചു അർമേനിയൻ ജനതയുടെ നായകനായി. പിന്നീട് തന്റെ നാട്ടിൽ നിന്നും തന്നെയുള്ള ഒരു അർമേനിയൻ വംശജയെ വിവാഹം കഴിച്ചു കുറെ നാൾ യൂറോപ്പിലും പിന്നീട് അമേരിക്കയിലേക്കും കുടിയേറി.

വംശഹത്യ മൂലം മൺമറഞ്ഞുപോയ തന്റെ ജനതയുടെ ആത്മാവിന് നീതിയുടെ ഒരു കനൽ വെട്ടം തന്റെ പകവീട്ടലിലൂടെ പകർന്നുനൽകിയ സൊഖോമോൻ കാലിഫോർണിയയിലെ അറാറാത്ത് സിമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

ലോകചരിത്രത്തിൽ തന്നെ ക്രിസ്തുമതം ഔദ്യോഗികമതമായി അംഗീകരിച്ച ആദ്യ രാജ്യമാണ് അർമേനിയ. മതവെറിയന്മാരാലും അക്രമികളാലും ചുറ്റപ്പെട്ട പ്രദേശം. നോഹയുടെ പേടകം ഉറച്ച അറാറാത്ത്
പർവതത്തെ ദേശീയതയുടെ പ്രതീകമായി കണ്ടു ക്രിസ്തീയവിശ്വാസചൈതന്യം
തലമുറതലമുറകളിലേക്ക് പകർന്ന് നൽകുന്ന ക്രിസ്ത്യൻ സമുദായം ആണ് അർമേനിയൻ വംശം.
ചരിത്രത്തിന്റെ പലഘട്ടങ്ങളിലും അർമേനിയൻ ജനത നിരന്തരവും നിഷ്ട്ടൂരവുമായ നരനായാട്ടിന് ഇരകളായിട്ടുണ്ട്.

കഴിഞ്ഞ വർഷം കൊറോണയുടെ പശ്ചാത്തലത്തിൽ അസർബൈജാൻ അർമേനിയൻ ഭൂരിപക്ഷ സ്വയംഭരണ പ്രദേശമായ ആർട്സാക്കിൽ അധിനിവേശം നടത്തി. 21 ആം നൂറ്റാണ്ടിൽ യൂറേഷ്യൻ മേഖലയിൽ പഴയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കെട്ടുപോയ ഊർജം വീണ്ടെടുത്ത് മതരാഷ്ട്രീയ ലക്‌ഷ്യം വെച്ച് മുന്നേറുന്ന എർദോഗൻ നയിക്കുന്ന തുർക്കി എല്ലാവിധ സഹായങ്ങളും അസര്ബൈജാന് നൽകി. സിറിയയിൽ നിന്നും ജിഹാദി കൂലിപട്ടാളത്തെ ഇറക്കി കൊടുത്തു. സഹായിക്കുമെന്ന് പ്രതീക്ഷിച്ച റഷ്യ പോലും വേണ്ടതുപോലെ ഇടപെട്ടില്ല. ധീരമായി ചെറുത്തുനിന്നു എങ്കിലും അര്മേനിയക്കാർ വീണ്ടും പരാജയപെട്ടു. വംശഹത്യ ഭയന്നു വീണ്ടും പാലായനം. നൂറുവർഷങ്ങൾക്ക് ഇപ്പറവും അർമേനിയൻ ക്രൈസ്തവർ മതവംശീയ പീഡനങ്ങളുടെ ഇരകളായി തുടരുന്നു.

Advertisements

Source:-

https://www.newstokindia.com/news-204-armenian-genocide-explain-in-malayalam-by-santhosh-george-kulangara

One thought on “പൊട്ടി കരഞ്ഞു സന്തോഷ് ജോർജ് അർമേനിയൻ ജനതയുടെ കഥ ഏറ്റെടുത്തു ലോക മലയാളികൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s