ജോസഫ് രാവിലെ അഗ്നി

ജോസഫ് ചിന്തകൾ 98

ജോസഫ് രാവിലെ അഗ്നി

 
സ്പെയിനിലെ വലൻസിയയിൽ (Valencia) നടന്നിരുന്ന ഒരു പുരാതന ജോസഫ് പാരമ്പര്യത്തെക്കുറിച്ചാണ് ഇന്നത്തെ ചിന്ത. വിശുദ്ധ യൗസേപ്പിനോടുള്ള ബഹുമാനാർത്ഥം തീ കത്തിക്കുന്ന ഒരു ആചാരം അവിടെ നിന്നിരുന്നു. വലൻസിയിലെ മരപ്പണിക്കാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു ആചാരമായിരുന്ന ഇത്. മാർച്ചുമാസം പത്തൊമ്പതിനു മുമ്പ് ആശാരിമാർ അവരുടെ പണിശാല വൃത്തിയാക്കി ചപ്പുചവറുകൾ അവരുടെ മദ്ധ്യസ്ഥൻ്റ തിരുനാൾ ദിനത്തിൽ അഗ്നിക്കിരയാക്കിയിരുന്നു. അവിശുദ്ധമായതിനെ വെടിഞ്ഞ്  യൗസേപ്പിതാവിൻ്റെ സഹായത്താൽ പുതിയ തുടക്കത്തിനു ആരംഭം കുറിക്കുന്നതാണ് ഇതർത്ഥമാക്കുന്നത്.
 
ഇന്നും ഈ ആചാരം വേറൊരു രീതിയിൽ നിലനിൽക്കുന്നു. ആളുകൾ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ തോറും കയറി ഇറങ്ങി തടികൊണ്ട് ഉണ്ടാക്കിയ മാതൃകകളോ, കളിപ്പാട്ടങ്ങളോ, രൂപങ്ങളോ, മാർച്ചു പത്തൊമ്പതിലെ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിനു വേണ്ടി ശേഖരിക്കുകയും അതിൻ്റെ പ്രദർശനം ക്രമീകരിക്കുകയും ചെയ്യുന്നു. പോഴ വർഷത്തെ പ്രധാന രാഷ്ട്രീയ സംസ്കാരിക വിഷയങ്ങളെ ആസ്പദമാക്കിയും തടികൊണ്ടുള്ള മാതൃകകൾ നിർമ്മിക്കാറുണ്ട്. ഈ മാതൃകകൾ ജനങ്ങൾ വിലയിരുത്തുകയും ഏറ്റവും മികച്ച സൃഷ്ടിക്ക് യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനം സമ്മാനം നൽകുകയും ചെയ്യുക പതിവാണ്. ബാക്കി നിർമ്മിതികളെയെല്ലാം അന്നത്തെ ജോസഫ് തീയിൽ ദഹിപ്പിക്കുന്നതാണ് ആചാരം. അതു വഴി മാർച്ച് 19 ലെ സായാഹ്നം വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനാർത്ഥമുള്ള ഒരു ഉത്സവരാവായി വിശ്വാസികൾ ആഘോഷിക്കുന്നു.
 
പഴയ മനുഷ്യനെ പരിത്യജിച്ച് വിശുദ്ധിയും നന്മയും നിറഞ്ഞ പുതിയ മനുഷ്യനെ ധരിക്കുന്നതിൽ മനുഷ്യനെ സഹായിക്കുന്ന വാത്സല്യം നിറഞ്ഞ പിതാവാണ് യൗസേപ്പ് എന്നതാണ് ഈ ജോസഫ് അഗ്നി അർത്ഥമാക്കുന്നത്.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment