അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – ഏപ്രിൽ 8

⚜️⚜️⚜️⚜️ April 08 ⚜️⚜️⚜️⚜️
കൊറിന്തിലെ വിശുദ്ധ ഡിയോണിസിയൂസ് മെത്രാന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

രണ്ടാം നൂറ്റാണ്ടില്‍ മാര്‍ക്കസ്‌ ഒറേലിയൂസ് ചക്രവര്‍ത്തിയുടെ കാലത്താണ് വിശുദ്ധ വിശുദ്ധ ഡിയോണിസിയൂസ് ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. അക്കാലത്ത് സഭയിലെ വാക്ചാതുര്യമുള്ള ഇടയന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധന്‍. ജീവന്റെ വാക്കുകള്‍ തന്റെ കുഞ്ഞാടുകള്‍ക്ക് മാത്രം പകര്‍ന്ന് കൊടുക്കുന്നതില്‍ സംതൃപ്തനല്ലായിരുന്നു വിശുദ്ധന്‍, ദൂരെയുള്ളവരെ പോലും സമാശ്വാസിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക വിശുദ്ധന്റെ പതിവായിരുന്നു.

വിവിധ ക്രൈസ്തവ സഭകള്‍ക്ക് വിശുദ്ധന്‍ എഴുതിയ കത്തുകള്‍ മൂലമാണ് അദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്‌. യുസേബിയൂസിന്റെ വിവരണങ്ങളില്‍ നിന്നുമാണ് വിശുദ്ധനെ കുറിച്ചും, അദ്ദേഹമെഴുതിയ കത്തുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടുള്ളത്‌. വിശുദ്ധ പീറ്റര്‍ സോട്ടര്‍ പാപ്പായുടെ കാലത്ത്‌, റോമില്‍ നിന്നും ലഭിച്ച സഹായത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് വിശുദ്ധന്‍ റോമന്‍ സഭയ്ക്ക് എഴുതിയ കത്തിൽ സഭ നടത്തിവന്നിരുന്ന കാരുണ്യപ്രവർത്തനങ്ങളെ ഇദ്ദേഹം ഉള്ളുതുറന്നു പ്രകീർത്തിച്ചു.

പോപ്പ് ക്ലമന്റ് (Clement), പോപ്പ് സോട്ടർ (Soter) എന്നിവരുടെ കത്തുകളെ കോറിന്തോസുകാര്‍ അങ്ങേയറ്റം ബഹുമാനത്തോടെയാണ് പരിഗണിക്കുന്നതെന്നും ഈ കത്തിൽ ഇദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധന്‍ റോമന്‍ സഭക്കെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു:- “ആദ്യകാലം മുതലേ എല്ലാസ്ഥലങ്ങളിലുമുള്ള സഭകളുടെ നിലനില്‍പ്പിനായി സഹായങ്ങള്‍ അയച്ചുകൊടുക്കുന്നത് നിന്റെ പതിവാണ്. ആവശ്യമുള്ളവര്‍ക്ക് നീ സഹായം കൊടുക്കുന്നു. പ്രത്യേകിച്ച് ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ വേണ്ടി; ഇതില്‍ നീ നിനക്ക് മുന്‍പുള്ള പിതാക്കന്‍മാരുടെ മാതൃക പിന്തുടരുന്നു. ഇക്കാര്യത്തില്‍ അനുഗ്രഹീതനായ മെത്രാന്‍ സോട്ടര്‍, തന്റെ മുന്‍ഗാമികളില്‍ നിന്നും ഒരുപടി മുന്നിലാണ്. അദ്ദേഹം അവരേയും മറികടന്നിരിക്കുന്നു; ഒരു പിതാവ്‌ മക്കള്‍ക്കെന്നപോലെ അദ്ദേഹം നല്‍കിയ ആശ്വാസം എടുത്ത്‌ പറയേണ്ട കാര്യമില്ലല്ലോ, ഈ ദിവസം നാം ഒരുമിച്ച് നമ്മുടെ കര്‍ത്താവിന്റെ ദിനം ആഘോഷിച്ചു.”

അക്കാലത്തെ മതവിരുദ്ധ വാദങ്ങളെ ക്കുറിച്ച് വിശുദ്ധന്‍ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, ആദ്യമൂന്ന്‍ നൂറ്റാണ്ടുകളിലെ ഭീകരമായ മതവിരുദ്ധ വാദങ്ങള്‍ വിശുദ്ധ ലിഖിതങ്ങളുടെ തലതിരിഞ്ഞ വ്യാഖ്യാനങ്ങള്‍ വഴിയല്ല വന്നിട്ടുള്ളത്, മറിച്ച്, ദൈവദൂഷകരുടെ അബദ്ധമായ തത്വശാസ്ത്ര വിദ്യാലയങ്ങളില്‍ നിന്നുമാണ്; മതവിരുദ്ധവാദങ്ങള്‍ വിഗ്രഹാരാധകരുടെ അന്ധവിശ്വാസപരമായ അഭിപ്രായങ്ങളുടെ ചിറകിലേറി. വിശുദ്ധ ഡിയോണിസിയൂസ് ഇത്തരം ദൈവനിഷേധപരമായ തെറ്റുകളുടെ ഉറവിടങ്ങളെ ചൂണ്ടികാട്ടി. ഏതു തരത്തിലുള്ള തത്വശാസ്ത്ര വിഭാഗങ്ങളില്‍ നിന്നുമാണ് ഓരോ മതവിരുദ്ധവാദവും ഉയര്‍ത്തെഴുന്നേറ്റതെന്നും വിശുദ്ധന്‍ ജനങ്ങളെ പഠിപ്പിച്ചു.

ഗ്രീക്ക്കാര്‍ വിശുദ്ധ ഡിയോണിസിയൂസിനെ ഒരു രക്തസാക്ഷി എന്ന നിലയില്‍ ആദരിക്കുന്നു. കാരണം, വിശുദ്ധന്‍ സമാധാനപൂര്‍വ്വമാണ് മരണപ്പെട്ടതെന്ന് കാണപ്പെടുന്നുണ്ടെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി അദ്ദേഹം ഒരുപാടു കഷ്ടതകള്‍ സഹിച്ചു. എന്നാല്‍ ലാറ്റിന്‍കാര്‍ വിശുദ്ധനെ ഒരു കുമ്പസാരകനായി മാത്രമാണ് പരിഗണിക്കുന്നത്. പാശ്ചാത്യ ദേശങ്ങളിൽ ഏപ്രില്‍ 8-നും പൗരസ്ത്യ രാജ്യങ്ങളിൽ നവംബര്‍ 29-നും ഇദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിച്ചുവരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അലക്സാണ്ട്രിയായിലെ എദേസിയൂസ്

2. കോമാ ബിഷപ്പായ അമാന്‍സിയൂസ്

3. അസിന്‍ ക്രിറ്റൂസ്, ഫ്ലെഗോണ്‍, ഹെറോഡിയോണ്‍

4. കാര്‍ത്തെജിലെ കണ്‍ചെസ്സാ

5. ആഫ്രിക്കയിലെ ജാനുവാരിയൂസ്, മാക്സിമാ മക്കാരിയാ.

6. ടൂഴ്സിലെ ബിഷപ്പായ പെര്‍പെത്തൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട ദൈവത്തിൽ വിശ്വസിക്കുവിൻ എന്നിലും വിശ്വസിക്കുവിൻ (യോഹന്നാൻ 14.1) കർത്താവും ദൈവവുമായി മരണത്തെ തോൽപ്പിച്ചു ഉയിർത്തെഴുന്നേറ്റ യേശുവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു. വിശ്വാസത്തോടെ അങ്ങയോടു ചേർന്ന് നിൽക്കുവാനും അങ്ങയിലുള്ള പ്രത്യാശയിൽ ജീവിക്കുവാനും ഒരു ദിവസംകൂടി എനിക്ക് നൽകുന്നതിനാൽ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു. എന്നെ അനുഗ്രഹിക്കുന്ന ദൈവം അങ്ങാണല്ലോ. ഇന്നേ ദിവസം വിശുദ്ധിയിലും വിശ്വാസത്തിലും ജീവിക്കുവാൻ വേണ്ടുന്ന അഭിഷേകം എനിക്ക് നല്കണമേ. അങ്ങനെ ഞാൻ എന്റെ കുടുംബത്തിനും ദേശത്തിനും തൊഴിൽ മേഖലയിലും ഒരനുഗ്രഹമായി തീരട്ടെ. കർത്താവേ അസ്വസ്ഥതകളും ആകുലതകളും പെരുകുമ്പോൾ നഷ്ട ധൈര്യനാകാതെ എന്റെ കണ്ണുകളും മനസ്സും അങ്ങയിലേക്കുയർത്തി പ്രത്യാശയോടെ ജീവിക്കുവാൻ എന്നെ സഹായിക്കണമേ. ഞാൻ ആഗ്രഹിക്കുന്നവ നടന്നില്ലെങ്കിലും അങ്ങയുടെ തിരുഹിതം എന്റെ ജീവിതത്തിൽ പൂർത്തിയാകട്ടെ. അതിനായി എന്നെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇന്നേ ദിവസം എന്റെ പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ. അങ്ങയിൽ നിന്നും അകന്നുപോയ ഓരോരുത്തരും അനുതാപത്തോടെ അങ്ങയുടെ സ്നേഹത്തിലേക്ക് തിരികെ വരുവാൻ ഇടയാക്കന്നമേ ആമേൻ..

വിശുദ്ധ മാർട്ടിൻ ഡി പോറസ്, ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s