Prayer of Protection from Covid, Malayalam Prayer

കോവിഡ് സംരക്ഷണ പ്രാർത്ഥന
(കുടുംബ പ്രാർത്ഥനയിൽ ചൊല്ലാൻ )

ജീവന്റെ നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നൽകി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയുടെ പരിപാലനയ്ക്കു ഞങ്ങൾ നന്ദി പറയുന്നു.

കൊറോണ വൈറസ് ബാധയിൽ നിന്നും ഈ ലോകത്തെ സംരക്ഷിക്കണമേ. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരെയും ഈശോയുടെ തിരു രക്തത്താൽ വിശുദ്ധീകരിച്ച്, സുരക്ഷിതരായി കാത്തുകൊള്ളണമേ. രോഗം മൂലം മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യാശ്വാസം നൽകണമേ. ആരോഗ്യപ്രവർത്തകർ, വൈദികർ, സമർപ്പിതർ, മിഷനറിമാർ, നിയമപാലകർ, വിദേശത്ത് ജോലി ചെയ്യുന്ന മക്കൾ, സാധുജനങ്ങൾ, പലവിധ രോഗാവസ്ഥയിൽ കഴിയുന്നവർ, സാമ്പത്തികക്ലേശം അനുഭവിക്കുന്നവർ, എന്നിവരെ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ.

എല്ലാവരും അവിടുത്തെ കരുണയാൽ സുരക്ഷിതരായിരിക്കുവാനും, വൈറസ് ബാധ ലോകത്തിൽ നിന്നും തുടച്ചു നീക്കുവാനും, സകലരും ദൈവമഹത്വം അറിയുവാനും ഇടയാക്കണമേ. പരിശുദ്ധ അമ്മേ, ദൈവമാതാവേ, ഞങ്ങളുടെ കുടുംബങ്ങളെ ആരോഗ്യത്തിൽ സംരക്ഷിക്കേണമേ. നിത്യം, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും. ആമ്മേൻ .🙏

3 വിശ്വാസപ്രമാണം
3 സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..
3 നന്മനിറഞ്ഞ മറിയമേ.
3 ത്രിത്വസ്തുതി
🙏🙏🙏🌹🌹

Advertisements

One thought on “Prayer of Protection from Covid, Malayalam Prayer

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s