Daily Readings

ദിവ്യബലി വായനകൾ – Saint Justin, Martyr  on Tuesday of week 9 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 1/6/2021

Saint Justin, Martyr 
on Tuesday of week 9 in Ordinary Time

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, കുരിശിന്റെ ഭോഷത്തംവഴി യേശുക്രിസ്തുവിന്റെ ഉത്കൃഷ്ടജ്ഞാനം
രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിനെ വിസ്മയകരമായി അങ്ങ് പഠിപ്പിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍, അബദ്ധസിദ്ധാന്തങ്ങള്‍ വിട്ടുപേക്ഷിച്ച്
വിശ്വാസസ്ഥിരത ഞങ്ങള്‍ ഉള്‍ക്കൊള്ളുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

തോബി 2:9-14
അന്ധതയാകുന്ന കഷ്ടപ്പാടു വന്നിട്ടും അദ്ദേഹം ദൈവത്തിനെതിരായി പിറുപിറുത്തില്ല.

ഞാന്‍, തോബിത്, പെന്തക്കുസ്താ തിരുനാളിന്റെ രാത്രിയില്‍ ശവസംസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങി. അശുദ്ധനായിരുന്നതുകൊണ്ട് ഞാന്‍ അങ്കണത്തിന്റെ മതിലിനോടു ചേര്‍ന്നുകിടന്ന് ഉറങ്ങി; മുഖം മൂടിയിരുന്നില്ല. എന്റെ പുറകില്‍ മതിലിന്മേല്‍ കുരുവികള്‍ ഇരിക്കുന്നുണ്ടായിരുന്നു. അതു ഞാന്‍ അറിഞ്ഞില്ല. അന്നുരാത്രി കുരുവികളുടെ ചുടുകാഷ്ഠം ഇരുകണ്ണുകളിലും വീണ് വെളുത്ത പടലങ്ങള്‍ ഉണ്ടായി. പല വൈദ്യന്മാരെയും സമീപിച്ചെങ്കിലും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല. എലിമായിസിലേക്കു സ്ഥലം മാറിപ്പോകുന്നതുവരെ അഹിക്കാര്‍ എന്നെ സംരക്ഷിച്ചു. ഉപജീവനത്തിനുവേണ്ടി എന്റെ ഭാര്യ അന്ന സ്ത്രീകള്‍ക്കു വശമായ തൊഴില്‍ ചെയ്തു. സാധനങ്ങള്‍ ഉണ്ടാക്കി ഉടമസ്ഥന്മാര്‍ക്കു കൊടുക്കുകയായിരുന്നു അവളുടെ പതിവ്. ഒരിക്കല്‍ അവള്‍ക്കു കൂലിക്കു പുറമേ ഒരാട്ടിന്‍കുട്ടിയെക്കൂടി അവര്‍ കൊടുത്തു. അവള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഞാന്‍ ചോദിച്ചു: ഇതിനെ എവിടെനിന്നുകിട്ടി? കട്ടെടുത്തതല്ലേ? ഉടമസ്ഥനെ തിരിച്ചേല്‍പിക്കുക. കട്ടെടുത്തത് ഭക്ഷിക്കുന്നത് ശരിയല്ല. കൂലിക്കു പുറമേ സമ്മാനമായി തന്നതാണെന്ന് അവള്‍ പറഞ്ഞു. പക്‌ഷേ, എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ആട്ടിന്‍കുട്ടിയെ തിരിച്ചുകൊടുക്കണമെന്ന് ഞാന്‍ ശഠിച്ചു. അവളുടെ ഈ പ്രവൃത്തിയില്‍ ഞാന്‍ ലജ്ജിച്ചു. അവള്‍ ചോദിച്ചു: നിന്റെ ദാനധര്‍മങ്ങളും സല്‍പ്രവൃത്തികളും എവിടെ? എല്ലാം അറിയാമെന്നല്ലേ ഭാവം?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 112:1-2,6a,7,9

നീതിമാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍
ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും;
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.

നീതിമാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു.
or
അല്ലേലൂയ!

നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല;
അവന്റെ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്.
അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും;
അവന്‍ ഭയപ്പെടുകയില്ല; അവന്‍ ശത്രുക്കളുടെ പരാജയം കാണും.

നീതിമാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു.
or
അല്ലേലൂയ!

അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു;
അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു;
അവന്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കും.

നീതിമാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 12:13-17
സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.

അക്കാലത്ത്, യേശുവിനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവര്‍ അവന്റെ അടുത്തേക്ക് അയച്ചു. അവര്‍ വന്ന് അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയം ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങള്‍ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ? അവരുടെ കാപട്യം മനസ്സിലാക്കി അവന്‍ പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ. അവര്‍ അതു കൊണ്ടുവന്നപ്പോള്‍ അവന്‍ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റെത് എന്ന് അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവര്‍ അവനെക്കുറിച്ച് വിസ്മയിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ജസ്റ്റിന്‍ ഊര്‍ജസ്വലതയോടെ
കാത്തുപാലിച്ച ഈ ദിവ്യരഹസ്യങ്ങള്‍,
യോഗ്യതയോടെ ആഘോഷിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. 1 കോറി 2:2

നിങ്ങളുടെ ഇടയിലായിരുന്നപ്പോള്‍
യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ,
അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ,
മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു
ഞാന്‍ തീരുമാനിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ
പ്രബോധനങ്ങള്‍ അനുസരിച്ചുകൊണ്ട്,
സ്വീകരിച്ച ദാനങ്ങള്‍ക്ക് കൃതജ്ഞതാനിര്‍ഭരരായി
സദാ ഞങ്ങള്‍ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s