അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ജൂലൈ 07 | Daily Saints | July 07

⚜️⚜️⚜️⚜️ July 07 ⚜️⚜️⚜️⚜️
വിശുദ്ധ പന്തേനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍, ക്രിസ്തീയ പ്രമാണങ്ങള്‍ പഠിപ്പിക്കുവാനായി ഒരു വിദ്യാലയം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

വിശുദ്ധ ലിഖിതങ്ങളില്‍ പന്തേനൂസ് നേടിയ അഗാധമായ പാണ്ഡിത്യം വഴിയായി അന്ധകാരത്തില്‍ നിന്നും വിശുദ്ധന് പുറത്തേക്കിറങ്ങേണ്ടതായി വന്നു. അധികം വൈകാതെ തന്നെ വിശുദ്ധന്‍ ആ ക്രിസ്തീയ വിദ്യാലയത്തിന്റെ തലവനായി നിയമിതനായി. പന്തേനൂസിന്റെ അഗാധമായ പാണ്ഡിത്യത്താലും, അദ്ദേഹത്തിന്റെ അധ്യാപനരീതിയുടെ പ്രത്യേകതയാലും ആ സ്ഥാപനത്തിന്റെ പ്രസിദ്ധി മറ്റുള്ള തത്വചിന്തകരുടെ വിദ്യാലയങ്ങളേക്കാളും ഒരുപാട് പ്രചരിച്ചു. വിശുദ്ധന്‍ പഠിപ്പിച്ചിരുന്ന പാഠങ്ങള്‍ അവ കേള്‍ക്കുന്നവരുടെ ഉള്ളില്‍ പ്രകാശവും അറിവും ഉളവാക്കുവാന്‍ ഉതകുന്നതായിരിന്നു.

ഇതിനിടെ അലെക്സണ്ട്രിയായില്‍ വ്യാപാരത്തിനെത്തിയ ഇന്ത്യാക്കാര്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ ക്ഷണിച്ചു, പിന്നീട് വിശുദ്ധന്‍ തന്റെ വിദ്യാലയം ഉപേക്ഷിച്ച് കിഴക്കന്‍ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുവാനായി പോയി. വിശ്വാസത്തിന്റെ ചില വിത്തുകള്‍ ഇതിനോടകം തന്നെ അവിടെ മുളച്ചതായി വിശുദ്ധന് കാണുവാന്‍ കഴിഞ്ഞു. 216-വരെ തന്റെ സ്വകാര്യ അദ്ധ്യാപനം തുടര്‍ന്നതിനു ശേഷം തന്റെ മരണം കൊണ്ട് മഹനീയവുമായ ജീവിതത്തിന് വിശുദ്ധന്‍ അന്ത്യം കുറിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഫ്രാന്‍സിലെ ഇല്ലിദിയൂസ്

2. മിലാന്‍ ബിഷപ്പായിരുന്ന അംബെലിയൂസ്

3. ഔക്സേറിലെ ബിഷപ്പായിരുന്ന ആഞ്ചലെമൂസ്

4. ബ്രെഷ്യ ബിഷപ്പായിരുന്ന അപ്പൊളോണിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

അന്യസ്ഥലത്ത് ആയിരം ദിവസത്തേക്കാൾ.. അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസം ആയിരിക്കുന്നത് കൂടുതൽ അഭികാമ്യമാണ്.. (സങ്കീർത്തനം : 84/10)

ഞങ്ങളുടെ കർത്താവായ ദൈവമേ..

സൃഷ്ടികളുടെ സ്തുതിഗീതങ്ങളോടു ചേർന്ന് ഞങ്ങളും അങ്ങയുടെ പരിപാലനയ്ക്കു നന്ദിയർപ്പിച്ചു പ്രാർത്ഥിക്കുന്നു. നിന്നെക്കാളധികമായി ഞാനാരാധിച്ചു വന്ന എന്റെ സമ്പത്തിനോ.. നേട്ടങ്ങൾക്കോ.. കഴിവുകൾക്കോ എന്റെ ആത്മാവിനെ സുരക്ഷിതമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവില്ലാതെ ഇത്രയും നാൾ ഞാൻ ജീവിച്ചു വന്നത് ഒരു മൂഢസ്വർഗത്തിലായിരുന്നു.. എല്ലാ സൗഭാഗ്യങ്ങളുടെയും നടുവിൽ ജീവിച്ചിട്ടും എനിക്കു ലഭിക്കാതെ പോയ മനഃശാന്തിയും.. ഉറക്കമില്ലാത്ത രാത്രികളും.. അസംതൃപ്തമായ ജീവിതസാഹചര്യങ്ങളും ദൈവത്തിങ്കലേക്കു തിരിയാൻ ഇനിയും വൈകരുതെന്ന സത്യത്തെയാണല്ലോ എന്നിൽ ഓർമ്മിപ്പിക്കുന്നത്.. നാഥാ.. അങ്ങയുടെ ദാസരുടെ ഇടയിൽ നിന്നും എന്നെ തിരസ്കരിക്കരുതേ.. എന്നേക്കും അങ്ങയെ സ്തുതിച്ചു കൊണ്ട് അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവരാകാനുള്ള അനുഗ്രഹമേകി ഞങ്ങളെ നയിക്കേണമേ.. നശ്വരമായ ലോകവസ്തുക്കളിൽ ആകൃഷ്ടരായി വിനാശത്തിന്റെ മഹാപ്രവാഹത്തിലേക്ക് നടന്നടുക്കാതെ നിന്നെ മാത്രം ശരണംഗമിക്കാനും.. നിന്നിൽ മാത്രം എന്റെ സർവസ്വവും സമർപ്പിക്കാനുമുള്ള കൃപയിൽ ഞങ്ങളെ നിത്യം നിലനിർത്തേണമേ..

വിശുദ്ധ മരിയഗൊരേത്തി.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ 🙏

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s