അനുദിന വിശുദ്ധർ | ജൂലൈ 27 | Daily Saints | July 27

⚜️⚜️⚜️⚜️ July 27 ⚜️⚜️⚜️⚜️
വിശുദ്ധ പാന്തലിയോണ്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഐതീഹ്യമനുസരിച്ച് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാധാരണ ചികിത്സകനായിരുന്നു വിശുദ്ധന്‍. കൊട്ടാരത്തിലെ വഴിപിഴച്ച ജീവിതരീതിയില്‍ ആകൃഷ്ടനായ പാന്തലിയോണ്‍ വിശ്വാസത്തില്‍ നിന്നും അകന്നു. എന്നാല്‍, പാന്തലിയോണിന്റെ ഭക്തയായ അമ്മയുടെ മാതൃക ചൂണ്ടികാട്ടികൊണ്ടുള്ള ഹെര്‍മോലാവൂസ്‌ എന്ന പുരോഹിതന്റെ ഉപദേശം വിശുദ്ധന്റെ ജീവിതത്തെ പാടെ മാറ്റി. അതേതുടര്‍ന്ന് വിശുദ്ധന്‍ തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുത്തു. രോഗികളില്‍ ഏറ്റവും പീഡിതരും പാവപ്പെട്ടവരുമായവരെ സുഖപ്പെടുത്തുവാനായി തന്റെ കഴിവ് മുഴുവന്‍ ചിലവഴിച്ചു. ജീവിതം മുഴുവന്‍ അദ്ദേഹം ക്രിസ്തുവിനായി സമര്‍പ്പിച്ചു.

ക്രിസ്തുവിലുള്ള വിശുദ്ധന്റെ വിശ്വാസം നിമിത്തം, മാക്സിമിയന്‍ ചക്രവര്‍ത്തി വിശുദ്ധനെ പിടികൂടുവാന്‍ ഉത്തരവിടുകയും, തുടര്‍ന്ന് ബന്ധനസ്ഥനാക്കുകയും ചെയ്തു. ചക്രവര്‍ത്തി വിശുദ്ധനെ നിരവധി മര്‍ദ്ദനമുറകള്‍ക്ക് വിധേയനാക്കി. എന്നാല്‍ ഈ പീഡനങ്ങളെ അതിജീവിക്കുവാനുള്ള ശക്തി യേശു വിശുദ്ധനു നല്‍കി. അവസാനം മൂര്‍ച്ചയേറിയ വാളുകൊണ്ടുള്ള ഒരു വെട്ടിനാല്‍ വിശുദ്ധന്‍ തന്റെ സഹനങ്ങളില്‍ നിന്നും മോചിതനായി. ചികിത്സകരുടെ മാധ്യസ്ഥനായിട്ട് വിശുദ്ധ പാന്തലിയോണിനെ പരിഗണിച്ചു വരുന്നു. റോമിലും, കോണ്‍സ്റ്റാന്റിനോപ്പിളിലും നിരവധി ദേവാലയങ്ങള്‍ വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ ഒരു മഹാനായ രക്തസാക്ഷിയും, അത്ഭുതപ്രവര്‍ത്തകനുമായിട്ടാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്. തെക്കന്‍ ഇറ്റലിയില്‍ വിശുദ്ധന്റെ തിരുശേഷിപ്പു സൂക്ഷിക്കുന്നുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെ സമീപത്തുള്ള ഒരു മഠത്തിന്‍റെ അധിപയായിരുന്നഅന്തൂസ്

2. കോര്‍ഡോവയിലെ ഔറേലിയൂസ്, ജോര്‍ജ്

3. സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പാ

4. കോണ്‍സ്റ്റന്‍റയിന്‍

5. റവേന്നാ ബിഷപ്പായിരുന്ന എക്ലെസിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ഞാൻ നിന്നോട് കരുണ കാണിച്ചതു പോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ..(മത്തായി : 18/33)

കരുണാമയനായ ദൈവമേ..
പുതിയൊരു ദിവസം കൂടി ഞങ്ങളുടെ ജീവിതത്തിൽ ചേർത്തു വച്ച അങ്ങയുടെ സ്നേഹത്തിനു നന്ദി.. ആകാശം പോലെ സുസ്ഥിരമായ അങ്ങയുടെ വിശ്വസ്തതയിൽ ശരണപ്പെട്ടു കൊണ്ട് പ്രാർത്ഥനയോടെ ഞങ്ങളിതാ അണഞ്ഞിരിക്കുന്നു.. കുറവുകളെ ഇഷ്ടപ്പെടാനോ, കുറവുള്ളവരോട് കൂട്ടു കൂടാനോ മടിയുള്ളവരാണ് ഞങ്ങളിൽ പലരും.. സുഖമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ജീവിതത്തിലേക്ക് ആവശ്യമില്ലാത്ത തലവേദനയെ വിളിച്ചു വരുത്താൻ വയ്യ എന്നതാണ് പറഞ്ഞു വയ്ക്കുന്ന കാരണം.. എന്റെ സൗഹൃദങ്ങൾ എന്നും പുഞ്ചിരി തൂകുന്നവരാണെങ്കിൽ.. സർവ്വഗുണസമ്പന്നരാണെങ്കിൽ.. സമൂഹത്തിൽ മാന്യമായ ജീവിതനിലവാരം പുലർത്തുന്നവരാണെങ്കിൽ ഞാൻ അവരോട് കൂടുതൽ ചേർന്നിരിക്കും.. ഇനിയെന്തെങ്കിലും പോരായ്മകളുള്ളവരാണെങ്കിൽ.. അവർ എന്തെങ്കിലും ബുദ്ധിമുട്ടുകളെയോ പ്രയാസങ്ങളെയോ അഭിമുഖീകരിക്കുന്നവരാണെങ്കിൽ ഞാൻ പതിയെ അവരിൽ നിന്നും ഒരകലം പാലിച്ചു തുടങ്ങും..

ഈശോ നാഥാ.. ഞങ്ങളുടെ വ്യക്തിബന്ധങ്ങളിൽ മുറിവേറ്റവരെ ചേർത്തു പിടിക്കാനും..കുറവുകളെ അംഗീകരിക്കാനുമുള്ള ഒരു മനസ്സ് പ്രദാനം ചെയ്യണമേ.. നന്മ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങളിൽ ഉപേക്ഷ വിചാരിക്കാതെ സ്വയം ചെറുതാകുവോളം അവരിൽ വളരാനും.. അന്യദുഃഖങ്ങളിൽ കരുണയുള്ളവരാകാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ..

വിശുദ്ധ യൂദാ ശ്ലീഹാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഉറങ്ങും മുൻപ്‌
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

അങ്ങേ മുൻപിൽ ഞങ്ങൾ സ്രാഷ്ടാംഗം പ്രണമിക്കുന്നു… എനിക്കായി മരിച്ചവൻ, എനിക്കായ്‌ ഉയർത്തവൻ, എനിക്കായി ഇന്നും ജീവിക്കുന്നവൻ അങ്ങേ തിരുസന്നിധിയിൽ ഞങ്ങൾ കുമ്പിടുന്നു… അങ്ങേ തിരുമുറിവുകളാൽ ഞങ്ങളെ സുഖമാക്കണമേ.. രോഗങ്ങൾ മാറട്ടെ, ആശങ്കകൾ നീങ്ങട്ടെ.. നിന്റെ സ്നേഹം ഞങ്ങളിൽ നിറയട്ടെ.. ഈ രാത്രിയിൽ നിന്റെ സമാധാനം ഞങ്ങളിൽ വർഷിക്കണമേ.. വാക്കുമാറുന്ന മനുഷ്യർക്ക്‌ നടുവിൽ, വഞ്ചിക്കാനും തകർക്കാനും കാത്തിരിക്കുന്ന എന്റെ ശത്രുക്കൾക്ക്‌ മുൻപിൽ എന്നെ നീ അവിടുത്തെ സാക്ഷിയായി ഉയർത്തണമേ… എന്നെന്നും ഞങ്ങൾക്ക്‌ അഭയമായ ആ തിരുക്കരത്തിൽ ഞാൻ ആശ്രയിക്കുന്നു.. തകർക്കപ്പെട്ടവന്റെ വേദന അവിടുന്ന് അറിയുന്നുവല്ലോ, നിരാശയുടെ അനുഭവങ്ങളിലൂടെ ഒരു സാധാരണ മനുഷ്യനെപ്പോലെ ഈശോയെ നീ കടന്നു പോയിട്ടുണ്ടല്ലോ.. എന്റെ ഭാവികാലം അവിടുന്ന് മഹത്വമണിയിക്കണമേ.. എന്റെ പ്രയത്നങ്ങൾ ഫലദായകമാക്കണമേ… ഈശൊയെന്ന നാമത്തിന്റെ അമൂല്യയോഗ്യതയാൽ ഞങ്ങൾ വിളിക്കുന്നു.. കുരിശിലെ ബലിയുടെ ശക്തിയാൽ എനിക്ക്‌ ഉയർച്ച നൽകേണമേ.. നന്മയും തിന്മയും വിവേചിച്ചറിയുവാനും, സന്തോഷത്തിന്റെ ദിനങ്ങൾ അങ്ങ്‌ തരുമെന്ന് പ്രത്യാശിക്കുവാനും എനിക്ക്‌ ഇടവരുത്തണമേ… അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കുവാനും മറ്റുള്ളവരെ സഹോദരങ്ങളെപ്പോലെ കണ്ട്‌ സ്നേഹിക്കുവാനും കൃപ നൽകണെ… തമ്പുരാന്റെ മക്കൾ എന്നു ഞങ്ങൾ എന്നും വിളിക്കപ്പെടുമാറാകട്ടെ…. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി…
🌹ആമേൻ🌹
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

Advertisements

ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും.
അവിടുന്ന്‌ എന്നേക്കും സ്‌തുതിക്കപ്പെടും!
സങ്കീര്‍ത്തനങ്ങള്‍ 111 : 10

മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.
മത്തായി 7 : 12

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s