അനുദിന വിശുദ്ധർ | ഓഗസ്റ്റ് 4 | Daily Saints | August 4 | St. John Maria Vianney | വി. ജോണ്‍ മരിയ വിയാന്നി

⚜️⚜️⚜️⚜️August 0️⃣4️⃣⚜️⚜️⚜️⚜️
വിശുദ്ധ ജോണ്‍ മരിയ വിയാന്നി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1786-ല്‍ ഫ്രാൻസിലെ ഡാര്‍ഡില്ലിയിലാണ് വിശുദ്ധ ജോൺ വിയാന്നി ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് മതപരമായ വിദ്യാലയങ്ങളും, ദേവാലയങ്ങളും അടക്കപ്പെട്ടിരുന്ന ഒരു കാലമായിരിന്നു അത്. കൂടാതെ അക്കാലത്ത് പുരോഹിതന്‍മാര്‍ക്ക് അഭയം നല്‍കുന്നവരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ഡാര്‍ഡില്ലിയിലെ വിയാന്നികളുടെ തോട്ടത്തില്‍ അവര്‍ പുരോഹിതര്‍ക്ക് അഭയം നല്‍കിയിരുന്നു. വിശുദ്ധനെ പ്രഥമ ദിവ്യകാരുണ്യത്തിനായി തയ്യാറാക്കിയത് അതില്‍ ഉള്‍പ്പെട്ട ഒരു പുരോഹിതനായിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കെ ജോണ്‍ കളിമണ്ണുകൊണ്ട് മാതാവിന്റെ ഒരു പ്രതിമയുണ്ടാക്കി. അത് ഒരു പഴക്കമുള്ള വൃക്ഷത്തിന്റെ പൊത്തില്‍ ഒളിച്ചു വെച്ചുകൊണ്ടവന്‍ ഇപ്രകാരം അപേക്ഷിച്ചു: “പ്രിയപ്പെട്ട മറിയമേ, ഞാന്‍ നിന്നെ ഒത്തിരി സ്നേഹിക്കുന്നു; അങ്ങ് യേശുവിനെ അവന്റെ ആലയത്തിലേക്ക് പെട്ടെന്ന്‍ തന്നെ കൊണ്ട് വരണമേ!”

എക്കുല്ലിയിലുള്ള തന്റെ അമ്മായിയെ സന്ദര്‍ശിച്ച വേളയില്‍, തന്റെ അമ്മായി അവിടുത്തെ ഇടവക വികാരിയെ പ്രശംസിക്കുന്നത് ജോണ്‍ കേട്ടു. ഒരു പുരോഹിതനാവാനുള്ള തന്റെ ദൈവനിയോഗത്തെപ്പറ്റി ആ പുരോഹിതന്റെ ഉപദേശമാരായണമെന്ന്‍ ജോണ്‍ നിശ്ചയിച്ചു. സംസാരത്തിലും, വിദ്യാഭ്യാസത്തിലും കുറവുകളുമുണ്ടായിരുന്ന ആ യുവാവിനെ ആ പുരോഹിതന്‍ ശരിയായി തന്നെ വിലയിരുത്തി. പക്ഷേ ആ പുരോഹിതന്‍ ചോദിച്ച ശാസ്ത്രപരമായ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കുവാന്‍ ജോണിന് കഴിഞ്ഞില്ല.

എന്നാല്‍ വേദോപദേശപരമായ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ജോണിന്റെ മുഖം ദീപ്തമായി. മതപരമായ എല്ലാ ചോദ്യങ്ങള്‍ക്കും തന്റെ പ്രായത്തിലും കവിഞ്ഞ രീതിയില്‍ അവന്‍ ശരിയായ ഉത്തരങ്ങള്‍ നല്‍കി. സന്തോഷവാനായ ആ പുരോഹിതന്‍ ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ഒരു അടയാളമായി കണക്കിലെടുത്തു. “നീ ഒരു പുരോഹിതനായി തീരും!” എന്ന് പ്രവചിക്കുകയും ചെയ്തു. കഴിവുകളുടേയും, വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ അപര്യാപ്തതകള്‍ ഉണ്ടായിരുന്നുവെങ്കിലും 1815-ല്‍ ജോണിന് പൗരോഹിത്യ പട്ടം ലഭിച്ചു. മൂന്ന്‍ വര്‍ഷത്തോളം എക്കുല്ലിയില്‍ ചിലവഴിച്ചതിന് ശേഷം വിശുദ്ധന്‍ ആര്‍സിലെ ഇടവക വികാരിയായി നിയമിതനായി.

തന്റെ ജീവിതത്തിലെ നാല്‍പ്പത്തി രണ്ട് വര്‍ഷങ്ങളോളം പ്രാര്‍ത്ഥനയും, സഹനങ്ങളും, പ്രേഷിതപ്രവര്‍ത്തനങ്ങളുമായി വിശുദ്ധന്‍ ഇവിടെയാണ് ചിലവഴിച്ചത്. നിരവധി ആത്മാക്കളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ വിജയം കൈവരിച്ചതിനാല്‍ ക്രിസ്തീയ ലോകത്തില്‍ പൂര്‍ണ്ണമായും വിശുദ്ധന്‍ പ്രസിദ്ധിയാര്‍ജിച്ചിരിന്നു. ഒരു നല്ല അജപാലകനായിരുന്ന ജോണ്‍ വിയാന്നിയുടെ മതപ്രബോധനങ്ങള്‍ കേള്‍ക്കുവാന്‍ നിരവധിപേര്‍ തടിച്ചുകൂടുമായിരുന്നു. തികഞ്ഞ തപോനിഷ്ഠയോടു കൂടിയ ജീവിതമാണ് വിശുദ്ധ ജോണ്‍ വിയാന്നി നയിച്ചത്. ജീവിതത്തിലെ എല്ലാ തുറയില്‍ നിന്നുമുള്ള ആളുകള്‍ വിശുദ്ധന്റെ ഉപദേശത്തിനായി അദ്ദേഹത്തെ സമീപിച്ചു.

തന്റെ സമൂഹത്തിലും ചുറ്റുപാടിലും ഉളവാക്കിയ ആത്മീയ രൂപാന്തരീകരണം അദ്ദേഹത്തിന്റെ പുരോഹിതവൃത്തിയെ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. പാപികള്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ വിശ്രമമില്ലാതെ സേവനം ചെയ്തുകൊണ്ട് ആര്‍സില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പയാണ് ജോണ്‍ വിയാന്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. പിയൂസ് പതിനൊന്നാമന്‍ പാപ്പായാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. പുരോഹിതരുടെ മദ്ധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️
1.വെറോണാ ബിഷപ്പായിരുന്ന അഗാബിയൂസ്

2. അരിസ്റ്റാര്‍ക്കൂസ്

3. ടാര്‍സൂസിലെ എലെവ്ത്തേരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 4th – St. John Baptist Vianney

Jean-Baptiste-Marie Vianney, known as John in English, was born May 8, 1786 in Dardilly, France and was baptized the same day. He was the fourth of six children born to Matthieu and Marie Vianney.

John was raised in a Catholic home and the family often helped the poor and housed St. Benedict Joseph Labre when he made his pilgrimage to Rome.

In 1790, when the anticlerical Terror phase of the French Revolution forced priests to work in secrecy or face execution, young Vianney believed the priests were heroes.

He continued to believe in the bravery of priests and received his First Communion catechism instructions in private by two nuns who lost their convents to the Revolution.

At 13-years-old, John made his first communion and prepared for his confirmation in secrecy.

When he was 20-years-old, John was allowed to leave the family farm to learn at a “prsbytery-school” in Écully. There he learned math, history, geography and Latin.

As his education had been disrupted by the French Revolution, he struggled in his studies, particularly with Latin, but worked hard to learn.

In 1802, the Catholic Church was reestablished in France and religious freedom and peace spread throughout the country.

Unfortunately, in 1809, John was drafted into Napoleon Bonaparte’s armies. He had been studying as an ecclesiastical student, which was a protected title and would normally have excepted him from military services, but Napoleon had withdrawn the exemption in some dioceses as he required more soldiers.

Two days into his service, John fell ill and required hospitalization. As his troop continued, he stopped in at a church where he prayed. There he met a young man who volunteered to return him to his group, but instead led him deep into the mountains where military deserters met.

John lived with them for one year and two months. He used the name Jerome Vincent and opened a school for the nearby village of Les Noes’ children.

John remained in Les Noes and hid when gendarmes came in search of deserters until 1810, when deserters were granted amnesty.

Now free, John returned to Écully and resumed his ecclesiastic studies. He attended a minor seminary, Abbe Balley, in 1812 and was eventually ordained a deacon in June 1815.

He joined his heroes as a priest August 12, 1815 in the Couvent des Minimes de Grenoble. His first Mass was celebrated the next day and he was appointed assistant to Balley in Écully.

Three years later, when Balley passed away, Fr. John Vianney was appointed parish priest of the Ars parish. With help from Catherine Lassagne and Benedicta Lerdet, La Providence, a home for girls, was established in Ars.

When he began his priestly duties, Fr. Vianney realized many were either ignorant or indifferent to religion as a result of the French Revolution. Many danced and drank on Sundays or worked in their fields.

Fr. Vianney spent much time in confession and often delivered homilies against blasphemy and dancing. Finally, if parishioners did not give up dancing, he refused them absolution.

He spent eleven to twelve hours each day working to reconcile people with God. In the summer months, he often worked 16-hour days and refused to retire.

His fame spread until people began to travel to him in 1827. Within thirty years, it is said he received up to 20,000 pilgrims each year.

He was deeply devoted to St. Philomena and erected a chapel and shrine in her honor. When he later became deathly ill but miraculously recovered, he attributed his health to St. Philomena’s intercession.

By 1853, Fr. Vianney had attempted to run away from Ars four times, each attempt with the intention of becoming a monk but decided after the final time that it was not to be.

Six years later, he passed away and left behind a legacy of faith and was viewed as the champion of the poor.

On October 3, 1873, Pope Pius IX proclaimed Fr. Vianney as “venerable” and on January 8, 1905, Pope Pius X beatified him. St. John Vianney was canonized on May 31, 1925. His feast day was declared August 9 but it was changed twice before it fell to August 4.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


ഇതാ ഞങ്ങൾ സ്വന്തമായവയെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു.. (ലൂക്കാ :18/28)
ഞങ്ങളുടെ നല്ല ദൈവമേ..

ഈ പ്രഭാതത്തിലും അങ്ങേയ്ക്കു ഞങ്ങൾ നന്ദി പറയുകയും അങ്ങയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുകയും ചെയ്യുന്നു.. പലപ്പോഴും ഇതെന്റെ ഒരു ശീലമായി പോയി.. മരണം വരെ ഉപേക്ഷിക്കാൻ കഴിയില്ല എന്ന മുഖവുരയോടെ എന്നിൽ വേരുറച്ചിരിക്കുന്ന ചില പിടിവാശികളുണ്ട്.. പ്രിയപ്പെട്ടവർക്ക് പോലും ചിലപ്പോഴെങ്കിലും അരോചകമായി തോന്നുന്ന എന്നിലെ ചില പെരുമാറ്റശീലങ്ങൾ.. മറ്റുള്ളവരുടെ മുൻപിൽ എനിക്കുള്ള വില കുറഞ്ഞു പോകുമോ എന്നു പേടിച്ച് ഒന്നു താഴ്ന്നു കൊടുക്കാനോ.. സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരോടൊപ്പം ഹൃദയം തുറന്നു പെരുമാറാനോ കഴിയാത്ത എന്നിലെ ഗൗരവഭാവം.. ഇങ്ങനെ വിട്ടുകൊടുക്കാൻ മടിച്ച് എന്നെത്തന്നെ നിയന്ത്രിക്കുന്ന ചില സ്വയമിടങ്ങൾ എന്നിലുണ്ട്..

ഈശോയേ.. അൽപ്പനേരത്തേക്ക് പ്രത്യക്ഷപ്പെടുകയും അതിനു ശേഷം മാഞ്ഞു പോവുകയും ചെയ്യുന്ന മൂടൽ മഞ്ഞിനെ പോലെയാണ് ഞങ്ങൾ എന്ന തിരിച്ചറിവിന്റെ ബോധ്യത്തോടെ ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ.. അപ്പോൾ അൽപ്പകാലത്തെ ഈ ലോകജീവിതത്തിൽ സാധ്യമായ നന്മകൾ പ്രവർത്തിക്കാനും.. എളിമയോടെ ദൈവതിരുമുൻപിലും.. മനുഷ്യരുടെയിടയിലും വ്യാപരിക്കുവാനും ഞങ്ങളും സ്വയം സജ്ജരാവുക തന്നെ ചെയ്യും.

വിശുദ്ധ ലിഡിയാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s