അനുദിന വിശുദ്ധർ | ഓഗസ്റ്റ് 7 | Daily Saints | August 7

⚜️⚜️⚜️⚜️August 0️⃣7️⃣⚜️⚜️⚜️⚜️
വിശുദ്ധ കജേറ്റന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


1480 ഒക്ടോബര്‍ 1-നാണ് വിശുദ്ധ കജേറ്റന്‍ ജനിച്ചത്. ഭാവിയില്‍ പാപ്പായാകുവാനുള്ള ദൈവനിയോഗം ലഭിച്ചിരുന്ന പോള്‍ നാലാമനൊപ്പം ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭക്ക് രൂപം നല്‍കിയത് വിശുദ്ധ കജേറ്റനാണ്. ദൈവത്തോടുള്ള വിശ്വസ്തതയായിരുന്നു ആ സഭയുടെ അടിസ്ഥാന നിയമം. ആത്മാക്കളുടെ മോക്ഷത്തിനു വേണ്ടി വിശുദ്ധ കജേറ്റന്‍ പ്രകടിപ്പിച്ചിരുന്ന ശക്തമായ തീവ്രാഭിലാഷം മൂലം “ആത്മാക്കളുടെ വേട്ടക്കാരന്‍” എന്നാണു വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. തിയാറ്റൈന്‍സ് (Congregation of Clerics Regular of the Divine Providence) എന്ന സന്യാസി സഭയുടെ സഹ-സ്ഥാപകനായിരുന്ന വിശുദ്ധന്‍ യുവാവായിരിക്കുമ്പോള്‍ തന്നെ ജൂലിയസ് രണ്ടാമന്‍ പാപ്പായില്‍ നിന്നും റോമില്‍ സുപ്രധാനമായൊരു പദവി ലഭിച്ചു.

എന്നാല്‍ 1516-ല്‍ പൗരോഹിത്യ പട്ടം ലഭിച്ചതിനേ തുടര്‍ന്ന് വിശുദ്ധന്‍ പാപ്പാ നല്‍കിയ പദവിയില്‍ നിന്നും വിരമിച്ച് ദൈവസേവനത്തിനായി തന്നെത്തന്നെ സ്വയം സമര്‍പ്പിച്ചു. അത്യുത്സാഹത്തോടെ തന്നെ വിശുദ്ധന്‍ ദൈവമക്കള്‍ക്കിടയില്‍ സേവനം ചെയ്തു. അദ്ദേഹം തന്റെ സ്വന്തം കരങ്ങളാല്‍ അനേകം രോഗികളെ പരിചരിക്കുക വരെയുണ്ടായി. ഇതേ ഉത്സാഹം തന്നെ വിശുദ്ധന്‍ ആത്മാക്കളുടെ മോക്ഷത്തിനും വേണ്ടിയും കാണിച്ചു. സഭയിലെ പുരോഹിതവൃന്ദങ്ങളിലുള്ള അച്ചടക്കത്തിന്റെ നിലവാരം ഉയര്‍ത്തുവാനായി 1524-ലാണ് വിശുദ്ധന്‍, ക്ലര്‍ക്ക്സ് റെഗുലര്‍ എന്ന സന്യാസീ സഭ സ്ഥാപിക്കുന്നത്. ഭൗതീകമായ കാര്യങ്ങളില്‍ ഈ സഭാംഗങ്ങള്‍ക്ക് ഒട്ടും തന്നെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല.

വിശ്വാസികളില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതിഫലങ്ങളും സ്വീകരിക്കാതെ, ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം എന്തു നല്‍കുന്നോ അത് കൊണ്ട് വേണമായിരിന്നു അവര്‍ക്ക് ജീവിക്കുവാന്‍. അതിനാല്‍ തന്നെ ദൈവകാരുണ്യത്തില്‍ അവര്‍ അമിതമായി ആശ്രയിച്ചിരുന്നു. അതിയായ ദൈവഭക്തിയുണ്ടായിരുന്ന വിശുദ്ധ കജേറ്റന്‍ പലപ്പോഴും ദിവസം എട്ട് മണിക്കൂറോളം പ്രാര്‍ത്ഥനയില്‍ മുഴുകി കഴിയുമായിരുന്നു. ക്ലമന്റ് ഏഴാമന്‍ പാപ്പായുടെ കീഴില്‍ നടന്ന്‍ വന്നിരുന്ന ആരാധനക്രമപരമായ നവീകരണങ്ങളില്‍ വിശുദ്ധ കജേടന്‍ ഒരു സജീവ പങ്കാളിയായിരുന്നു.

‘സെന്റ്‌ മേരി ഓഫ് ദി ക്രിബ്’ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകിയിരിക്കെ ഉണ്ണിയായ ദൈവ കുമാരനെ പരിശുദ്ധ മറിയത്തില്‍ നിന്നും തന്റെ കരങ്ങളില്‍ വഹിക്കുവാനുള്ള ഭാഗ്യം വിശുദ്ധന് ലഭിക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. 1527-ല്‍ ചാള്‍സ് അഞ്ചാമന്റെ സൈന്യം റോം ആക്രമിച്ചു കൊള്ളയടിച്ചപ്പോള്‍, പാവങ്ങളെ സഹായിക്കുവാനായുള്ള ദേവാലയത്തിലെ പണം അവര്‍ക്ക് അടിയറവെക്കുവാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ പടയാളികള്‍ വിശുദ്ധനെ ബന്ധനസ്ഥനാക്കി പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്തു. ദുഃഖവും സങ്കടവും കൊണ്ട് പ്രക്ഷുബ്ദനായ വിശുദ്ധന് ക്രമേണ അസുഖം ബാധിച്ചു. 1547 ഓഗസ്റ്റ് 7ന് നേപ്പിള്‍സില്‍ വെച്ചാണ് വിശുദ്ധ കജേറ്റന്‍ അന്ത്യനിദ്ര പ്രാപിച്ചത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️
1. സിസിലിയിലെ ത്രപാനിയിലെ ആള്‍ബെര്‍ട്ട്

2. ഇറ്റലിയിലെ കാര്‍പ്പൊഫോറസ്, എക്സാന്തൂസ്, കാസിയൂസ്, സെവെരിനൂസ്,

സെക്കുന്തൂസ്, ലിസിനിയൂസു

3. ക്ലാവുദിയാ

4. നിസിബിസിലെ ദൊമീഷിയൂസും കൂട്ടുകാരും

5. ദൊണാറ്റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 7th – St. Cajetan


St. Cajetan

In 1523, the Church was in sad shape. People could not get the spiritual nourishment they needed from the large numbers of uneducated and even immoral priests who took their money but returned nothing. When good priests and laypeople turned to the hierarchy for help, they found leaders at best apathetic and indifferent to their concerns.

How should a good Catholic respond to this situation? We all known how Luther and others responded — by splitting away from the Catholic Church when their pleas went unheard.

Cajetan took a different route. Just as concerned as Luther was about what he observed in the Church, he went to Rome in 1523 — not to talk to the pope or the hierarchy but to consult with members of a confraternity called the Oratory of the Divine Love. When he had first come to Rome many years before, he had felt called to some unknown great work there. A few years later he returned to his hometown of Vicenza — his great work seemingly unrealized. He had however studied for the priesthood and been ordained and helped re-establish a faded confraternity whose aims were promoting God’s glory and the welfare of souls.

In the years he had been gone from Rome, he had founded another Oratory in his home town and Verona where he had promoted spiritual life and care for the poor and sick not only with words but with his heroic example. He told his brothers, “In this oratory we try to serve God by worship; in our hospital we may say that we actually find him.” But none of the horrors he saw in the hospitals of the incurables depressed him as much as the wickedness he saw everywhere he looked.


In his former confraternity, he found other clergy who felt the way he did. They didn’t want to split off from the Church, they wanted to restore it. So they decided to form an order based on the lives of the apostles in the hopes that these lives would inspire them and others to live holy lives devoted to Jesus. In order to accomplish this they would focus on moral lives, sacred studies, preaching and pastoral care, helping the sick, and other solid foundations of pastoral life. This new order was known as Theatines Clerks Regular because it was an order of the regular clergy and because a bishop known as Theatensis was their first superior general (although Cajetan is considered the founder).

Not surprisingly, they didn’t find thousands of formerly greedy and licentious priests flocking to their door. But Cajetan and the others persevered even in the face of open opposition from laity and clergy who didn’t want to reform. It was his holy example that converted many as well as his preaching.

Worn out by the troubles he saw in his Church and his home, Cajetan fell ill. When doctors tried to get him to rest on a softer bed then the boards he slept on, Cajetan answered, “My savior died on a cross. Let me died on wood at least.” He died on August 7, 1547

Advertisements

എനിക്ക് നിങ്ങള്‍ക്ക് നല്‍കാന്‍
എന്തെങ്കിലും ഉപദേശമുണ്ടങ്കില്‍
അത് ദിവ്യകാരുണ്യനാഥനോട്
അടുത്തിരിക്കുക എന്നതുമാത്രമാണ്.
– – – – – – – – – – – – – – –
വി.മദര്‍ തെരേസ.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലേ.. (യോഹന്നാൻ : 11/40)


ഞങ്ങളുടെ ദൈവമായ കർത്താവേ..
ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേയ്ക്കു നന്ദിയർപ്പിക്കുകയും ചെയ്യുന്നു.. ഈ പ്രഭാതത്തിൽ അങ്ങയുടെ കരുണയ്ക്കായി പ്രാർത്ഥനയോടെ അണഞ്ഞിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ.. ജീവിതത്തിൽ പല സങ്കടാവസ്ഥകളിലൂടെയും കടന്നു പോകുമ്പോൾ അവയെല്ലാം തരണം ചെയ്യാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഞങ്ങൾ വല്ലാതെ നഷ്ടധൈര്യരായി തീരാറുണ്ട്.. എന്നാൽ ഈ സഹനങ്ങൾക്കപ്പുറം തീർച്ചയായും ഒരു സന്തോഷമുണ്ടാവുമെന്ന നേരിയ പ്രതീക്ഷയാണ് പലപ്പോഴും എല്ലാത്തിനെയും അതിജീവിക്കാൻ ഞങ്ങൾക്ക് കരുത്തു പകരുന്നത്..

ഈശോയേ.. ഞങ്ങളുടെ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന അനുവദനീയമായ എല്ലാ കുരിശനുഭവങ്ങളുടെ പിന്നിലും ഒരു മഹത്വത്തിന്റെ രൂപാന്തരീകരണമുണ്ടാവുമെന്ന സത്യത്തിലേക്ക് ഞങ്ങളുടെ മിഴികളെ പ്രകാശിപ്പിക്കേണമേ.. അപ്പോൾ അങ്ങയുടെ ദൈവീക മഹത്വത്തിൽ ഞങ്ങളും ഒരിക്കൽ പങ്കുകാരാവുകയും.. മനസ്സിന്റെ നവീകരണം വഴി ഞങ്ങൾ നിന്നിൽ രൂപാന്തരപ്പെടുകയും ചെയ്യും.

വിശുദ്ധ പാദ്രേ പിയോ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

ദുശ്‌ചിന്തകള്‍, കൊലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, കള്ളസാക്ഷ്യം, പരദൂഷണം എന്നിവയെല്ലാം ഹൃദയത്തില്‍ നിന്നാണ്‌ പുറപ്പെടുന്നത്‌. ഇവയാണ്‌ ഒരുവനെ അശുദ്‌ധനാക്കുന്നത്‌. കൈകഴുകാതെ ഭക്‌ഷണം കഴിക്കുന്നത്‌ ആരെയും അശുദ്‌ധനാക്കുന്നില്ല.
മത്തായി 15 : 19-20

കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്‌ടതയുടെ കാലത്തു ഞങ്ങളുടെ രക്‌ഷയും ആയിരിക്കണമേ!
ഏശയ്യാ 33 : 2

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s