അനുദിന വിശുദ്ധർ | ഓഗസ്റ്റ് 17 | Daily Saints | August 17

⚜️⚜️⚜️⚜️August 1️⃣7️⃣⚜️⚜️⚜️⚜️
വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ആഫ്രിക്കയിലെ അരിയന്‍ ഗോത്രരാജാവായിരുന്ന ഹെണെറിക്ക് തന്റെ ഭരണത്തിന്റെ ഏഴാം വര്‍ഷത്തില്‍, കത്തോലിക്ക വിശ്വാസികള്‍ക്കെതിരായി ഒരു പുതിയ ഉത്തരവിറക്കി. എല്ലാ ആശ്രമങ്ങളും, ദേവാലയങ്ങളും നശിപ്പിക്കണമെന്നായിരുന്നു ഉത്തരവിന്റെ കാതല്‍. ബൈസാസെനാ പ്രവിശ്യയില്‍ കാസ്പാക്ക് സമീപമുള്ള ഒരു ആശ്രമത്തില്‍ ഏഴോളം സന്യാസിമാരുണ്ടായിരുന്നു. അവരെ കാര്‍ത്തേജിലേക്ക് വിളിച്ചു വരുത്തി. ലിബേരാറ്റൂസ് ആയിരുന്നു അവരുടെ ആശ്രമാധിപന്‍, ബോനിഫസ് ഡീക്കനും, സെര്‍വൂസ്‌, റസ്റ്റിക്കൂസ്‌ എന്നിവര്‍ സഹ-ഡീക്കന്‍മാരുമായിരുന്നു. റൊഗാറ്റസ്, സെപ്റ്റിമസ്, മാക്സിമസ് എന്നിവര്‍ സന്യാസിമാരും.

ആദ്യം ഹെണെറിക്ക് അവരെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ധീരരും ദൈവ ഭക്തരുമായിരുന്ന അവരുടെ മറുപടി ഇപ്രകാരമായിരിന്നു, “ഒരു വിശ്വാസം, ഒരു ദൈവം, ഒരു ജ്ഞാനസ്നാനം. ഞങ്ങളുടെ ശരീരത്തോടു നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക, ഒപ്പം നിങ്ങള്‍ ഞങ്ങള്‍ക്ക്‌ വാഗ്ദാനം ചെയ്ത നശ്വരമായ സമ്പത്തെല്ലാം നിങ്ങള്‍ തന്നെ സൂക്ഷിച്ചു കൊള്ളുക”.

ത്രിത്വൈക ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസത്തിലും, ഏക ജ്ഞാനസ്നാനത്തിലും അവര്‍ ഉറച്ചു നിന്നതോടെ കനത്ത ഇരുമ്പ് ദണ്ഡുകള്‍ ശരീരങ്ങളില്‍ ബന്ധിച്ച് അവരെ ഇരുട്ടറയില്‍ അടച്ചു. എന്നാല്‍ അവിടത്തെ ക്രിസ്തു വിശ്വാസികള്‍ ആ ഇരുട്ടറയുടെ കാവല്‍ക്കാരെ പാട്ടിലാക്കുകയും അവരെ സ്വാധീനിച്ചു ദിനവും രാത്രിയും വിശുദ്ധരെ സന്ദര്‍ശിക്കുകയും അവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ക്രിസ്തുവിന് വേണ്ടി മരണം വരിക്കുവാന്‍ ആ വിശുദ്ധര്‍ പരസ്പരം ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. ഇതേക്കുറിച്ചറിഞ്ഞ രാജാവ്‌ അവരെ അതുവരെ കേള്‍ക്കാത്ത മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുവാനും, കൂടുതല്‍ ഭാരമുള്ള ഇരുമ്പ് ദണ്ഡുകളില്‍ ബന്ധിക്കുവാനും ഉത്തരവിട്ടു. അധികം താമസിയാതെ രാജാവ്‌ അവരെ ഒരു പഴയ കപ്പലില്‍ ഇരുത്തി കടലില്‍ വെച്ച് അഗ്നിക്കിരയാക്കുവാന്‍ ഉത്തരവിട്ടു.

പോകുന്നവഴിയിലുള്ള മുഴുവന്‍ അരിയന്‍ മതവിരുദ്ധവാദികളുടെ അപമാനങ്ങളെ നിന്ദിച്ചുകൊണ്ട്, വളരെ സന്തോഷത്തോടു കൂടിയാണ് ആ രക്തസാക്ഷികള്‍ കടല്‍ തീരത്തേക്ക്‌ പോയത്‌. ചെറുപ്പക്കാരനായിരുന്ന മാക്സിമസിനെ പാട്ടിലാക്കുവാന്‍ പ്രത്യേക ശ്രമം തന്നെ ആ മര്‍ദ്ദകര്‍ നടത്തി; തന്റെ നാമം സ്തുതിക്കുവാന്‍ ചെറിയ കുട്ടികളുടെ നാവിനെപ്പോലും വിശേഷപ്പെട്ടതാക്കുന്ന ദൈവം, അവരുടെ പ്രലോഭനനങ്ങളെ ചെറുക്കുവാനുള്ള ധൈര്യം വിശുദ്ധന് നല്‍കി. ‘ആരുടെയൊപ്പമാണോ താന്‍ നിത്യമഹത്വത്തിനു വേണ്ടി പരിശ്രമിച്ചു കൊണ്ട് അനുതാപ ജീവിതം നയിക്കുന്നത് ആ ദിവ്യനായ ആശ്രമാധിപനില്‍നിന്നും സഹോദരന്‍മാരില്‍ നിന്നും തന്നെ ഒരിക്കലും വേര്‍തിരിക്കുവാന്‍ കഴിയില്ല’ എന്ന് അവന്‍ വളരെ കര്‍ശനമായി തന്നെ പറഞ്ഞു. അതേതുടര്‍ന്ന് ഉണങ്ങിയ വിറക്‌ കൊള്ളികള്‍ നിറച്ച ഒരു പഴയ യാനപാത്രത്തില്‍ ആ ഏഴു പേരെയും കയറ്റി മരത്തില്‍ ബന്ധിച്ചു.

നിരവധി തവണ തീ കൊളുത്തിയെങ്കിലും പെട്ടെന്ന് തന്നെ അത് അണഞ്ഞു പോയി. ആ യാനപാത്രത്തിനു തീ കൊളുത്തുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അതില്‍ കോപാകുലനായ ആ രാജാവ്‌ തുഴകള്‍ ഉപയോഗിച്ച് അവരുടെ തലച്ചോര്‍ തകര്‍ക്കുവാന്‍ ഉത്തരവിടുകയും, അപ്രകാരം ചെയ്യുകയും ചെയ്തു. അവരുടെ മൃതദേഹങ്ങള്‍ കടലിലേക്കെറിഞ്ഞുവെങ്കിലും, ആ തീരത്ത് പതിവില്ലാത്ത രീതിയില്‍ ആ മൃതദേഹങ്ങള്‍ ആ കരക്കടിഞ്ഞു. അവിടത്തെ വിശ്വാസികള്‍ ആ വിശുദ്ധരുടെ മൃതദേഹങ്ങള്‍ എടുത്ത്‌ ബിഗുവായിലെ വിശുദ്ധ സെലെരിനൂസിന്റെ ദേവാലയത്തിന് സമീപം ആദരവോടെ അടക്കം ചെയ്തു. 483-ലാണ് ഈ വിശുദ്ധര്‍ രക്തസാക്ഷിത്വം വരിച്ചത്‌.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. ജര്‍മ്മനിയില്‍ സുവിശേഷ പ്രസംഗം ചെയ്ത അമോര്‍

2. ടെര്‍ണി ബിഷപ്പായിരുന്ന അനസ്റ്റാസിയൂസ്

3. ബെനെദിക്തായും സെസീലിയായും

4. പെറ്റീനായിലെ ഡോണാത്തൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 17th – St. Liberatus and his companions & St. Hyacinth
St. Liberatus and his companions

Martyr with Boniface, Maximus, Rogatus, Rusticus, Septimus, and Servus. Liberatus was abbot of an African monastery near Capsa, Byzeceke. He and the others were martyred by the Arian ruler of the Vandals, Hunneric, in Carthage. Maximus was a young child.

St. Hyacinth
Saint Hyacinth, O.P., (Polish: Święty Jacek or Jacek Odrowąż) (b. ca. 1185 in Kamień Śląski (Ger. Groß Stein) near Opole (Ger. Oppeln), Upper Silesia – d. 15 August 1257, in Kraków, Poland of natural causes) was a priest that worked to reform women’s monasteries in his native Poland. He was a Doctor of Sacred Studies, educated in Paris and Bologna.

Advertisements

🌻പ്രഭാത പ്രാർത്ഥന 🌻

ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! ലൂക്കാ 1/37-38.
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ അയോഗ്യതകൾ കണക്കിലെടുക്കാതെ നീയെന്നെ ഇത്രയും സ്നേഹിക്കുന്നതിനായി ഞാൻ നന്ദി പറയുന്നു. പരിശുദ്ധ അമ്മയെപ്പോലെ അങ്ങയുടെ മുൻപിൽ പൂർണ സമർപ്പണം നടത്തുവാൻ എന്നെയും സഹായിക്കണമേ. മനസ്സിനെ അലട്ടുന്ന ഭാരപ്പെടുത്തുന്ന എല്ലാ ചിന്തകളെയും സാഹചര്യങ്ങളെയും വ്യക്തികളെയും സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു. എന്റെ ആത്മാവിന്റെ നെടുവീർപ്പുകളെ ഞാൻ പ്രാർത്ഥനയാക്കുന്നു. കർത്താവേ മനുഷ്യരിൽ ആശ്രയിക്കാതെ അങ്ങയിൽ ആശ്രയിച്ചുകൊണ്ടു ജീവിക്കുവാൻ എനിക്കു സാധിച്ചിരുന്നെങ്കിൽ… എന്റെ സമർപ്പണം പൂർണമാകാത്തതുകൊണ്ടു തന്നെ എന്റെ സന്തോഷങ്ങളും പൂർണമാകുന്നില്ല. ആത്മ ശരീരങ്ങളെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു. അങ്ങയുടെ ഹിതം നിറവേറ്റുവാൻ കർത്താവേ എന്നെ സഹായിക്കണമേ. ഇന്ന് ലോകം മുഴുവനും അർപ്പിക്കപ്പെടുന്ന ബലിയോട് ഞാൻ എന്നെയും ചേർത്തു വെയ്ക്കുന്നു… നാഥാ നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ…

അമ്മേ പരിശുദ്ധ മറിയമേ, ദൈവഹിതമനുസരിച്ചു ജീവിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണേ…

Advertisements

തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
മത്തായി 23 : 12

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s