അനുദിന വിശുദ്ധർ | ഓഗസ്റ്റ് 23 | Daily Saints | August 23 | St. Rose of Lima | ലിമായിലെ വി. റോസ

⚜️⚜️⚜️ August 2️⃣3️⃣⚜️⚜️⚜️
ലിമായിലെ വിശുദ്ധ റോസ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ ‘വിശുദ്ധ പുഷ്പമാണ്‌’ ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തു. അനുതാപവും സഹനങ്ങളും നിറഞ്ഞ വളരെ കഠിനമായ ഒരു സന്യാസജീവിതമായിരുന്നു വിശുദ്ധ നയിച്ചത്. ഇന്ത്യാക്കാരെ സുവിശേഷവല്‍ക്കരിക്കുക എന്നതായിരുന്നു റോസായുടെ ആഗ്രഹം.

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്, വിശുദ്ധ ജോണ്‍ മസിയാസ് എന്നിവര്‍ വിശുദ്ധയുടെ സുഹൃത്തുക്കള്‍ ആയിരുന്നു. അനുതാപത്തിലും, നന്മയിലും അധിഷ്ടിതമായ ഒരു ജീവിതമായിരുന്നു അവള്‍ നയിച്ചിരിന്നത്. വിശുദ്ധക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ അവള്‍ തന്റെ നിഷ്കളങ്കത ദൈവത്തിനു വേണ്ടി കാത്ത് സൂക്ഷിക്കുമെന്ന് ദൃഡനിശ്ചയം ചെയ്തു.

ഒരു ചെറുപ്പക്കാരിയായിരിക്കുമ്പോള്‍ തന്നെ സാധാരണയിലും കവിഞ്ഞ കഠിനചര്യകളും, ഉപവാസങ്ങളും അവള്‍ അനുഷ്ഠിക്കുമായിരുന്നു. നോമ്പ് കാലം മുഴുവനും അവള്‍ ഭക്ഷണം കഴിക്കുമായിരുന്നില്ല. പകരം ഒരു ദിവസം വെറും അഞ്ച് നാരങ്ങ കൊണ്ട് ജീവന്‍ നിലനിര്‍ത്തി പോന്നു. അതിനു പുറമേ പിശാചിന്റെ നിരവധി പരീക്ഷണങ്ങള്‍ക്കും വിശുദ്ധ വിധേയയായിട്ടുണ്ട്.

വേദനാജനകമായ ശാരീരികാസ്വസ്ഥതകള്‍ കൂടാതെ കുടുംബത്തില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകളും, ശകാരങ്ങളും വിശുദ്ധക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ‘താന്‍ അര്‍ഹിക്കുന്നതിലും അധികമായി ദൈവം തന്നെ പരിപാലിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ ഇതിനെയെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഏതാണ്ട് പതിനഞ്ചു വര്‍ഷത്തോളം അവള്‍ കഠിനമായ ആത്മീയ സഹനങ്ങളും ഒറ്റപ്പെടലുകളും സഹിച്ചു.

1617 ഓഗസ്റ്റ് 24­-ന് പരിശുദ്ധ കന്യകയുടെ കാവല്‍ മാലാഖ അവളെ തന്റെ സ്വര്‍ഗ്ഗീയമണവാളന്റെ പക്കലേക്ക് കൂട്ടികൊണ്ട് പോയി. 1671-ല്‍ ക്ലമന്റ് പത്താമന്‍ പാപ്പായാണ് റോസായെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. തന്റെ വിശുദ്ധീകരണ ലേഖനത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “പെറു കണ്ട് പിടിക്കപ്പെട്ടതിനു ശേഷം ഇതുവരെ അനുതാപത്തിനു വേണ്ടി ഇത്രത്തോളം ജനകീയാവേശം ഉളവാക്കിയ മറ്റൊരു പ്രേഷിത ഉണ്ടായിട്ടില്ല.”

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. ലാക്രെയിലെ അള്‍ട്രീജിയാനൂസും ഹിലരിനൂസും

2. ഫ്രാന്‍സിലെ ക്ലേര്‍മോണ്ട് ബിഷപ്പായിരുന്ന റീംസിലെ അപ്പൊളിനാരിസ്

3. ഓസ്തിയയിലെ ക്വിരിയാക്കൂസ്, മാക്സിമൂസ്, ആര്‍ക്കെലാവൂസ്

4. അഷേലീനാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 23rd – St. Rose of Lima

Historians remember St. Rose of Lima for her piety and chastity. Born in 1586 in Lima, Peru to Spanish colonists, and named Isabel Flores de Olivia, she was exceptionally beautiful.

Her beauty was so great that she was nicknamed “Rose,” a name that remains with her to this day. According to legend, a servant had a vision where her face turned into a rose. At her confirmation in 1597, she officially took the name of Rose.

From an early age, Rose wanted to become a nun. She often prayed and fasted in secret. She performed secret penances, some of which were painful and severe. She performed daily adoration of the Blessed Sacrament and took daily communion.

As a young woman, her beauty began to attract suitors. To deter these men, St. Rose marred her face, rubbing it with pepper to make it blister. She cropped her hair short.

Her parents opposed her plan to take a vow of chastity. This resulted in a clash of wills, because her parents wanted her to marry. Her father eventually relented and gave her a room to herself.

St. Rose kept herself cloistered in her room, spending long periods in prayer. It was said she slept only two hours per night so as to have more time for prayer.


She quit eating meat altogether, an extreme dietary restriction for that time.

When she turned 20, she was permitted to join the Third Order of St. Dominic. She continued a life of extreme prayer, fasting and penance. On one occasion she burned her hands as a self-imposed act of penance.

She was known to wear a heavy silver crown, with spikes that could pierce her flesh. The spikes reminded her of the Crown of Thorns. At one point, one of the spikes become so lodged in her skull that the crown was removed with great difficulty.

St. Rose died in on August 25, 1617, at the age of 31. According to legend, she accurately predicted the date of her death. Her funeral was a major event attended by all the city’s authorities.

Pope Clement IX beatified her in 1667 and Pope Clement X recognized her as a saint, canonizing her in 1671. Her feast day is August 23 around the world, although some countries, like Peru, celebrate her on August 30.

St. Rose is the patroness of embroiderers, gardeners, florists, those who suffer ridicule for their piety, and people who suffer family problems.

Advertisements

🙏പ്രഭാത പ്രാർത്ഥന🙏


കർത്താവേ പ്രഭാതത്തിൽ അങ്ങ്‌ എന്റെ പ്രാർത്ഥന കേൾക്കുന്നു. പ്രഭാതബലി ഒരുക്കി ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു.(സങ്കീർ 5 : 3)

കാരുണ്യവാനായ ദൈവമേ ഇന്നത്തെ ഈ പ്രഭാതം ഞങ്ങൾക്ക് നല്കിയതിനെ ഓർത്തു ഞങ്ങൾ അങ്ങേയ്ക്ക് നന്ദിയും കൃതജ്ഞതയും അർപ്പിക്കുന്നു.ഞങ്ങളെ പൂർണ്ണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

ഈ ദിവസം ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അങ്ങയുടെ ആശിർവാദത്തിനായി സമർപ്പിക്കുന്നു. അങ്ങേ പരിശുദ്ധാന്മ ചൈതന്യത്താൽ ഇന്നെ ദിനം അങ്ങേയ്ക്ക് ഇഷ്ടമുള്ളതുമാത്രം ഞങ്ങൾ അന്വേഷിക്കുവാനും അവ മാത്രം ചെയ്യുവാനും അങ്ങു അനുഗ്രഹിക്കണമേ ഇന്നെ ദിവസം ഞങ്ങൾ ആയിരിക്കുന്ന ഇടങ്ങളെയും ഞങ്ങൾ ഇടപഴകുന്ന വ്യക്തികളെയും ഞങ്ങൾ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെയും എല്ലാം അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു.അവയെല്ലാം ആശീർവദിച്ചു അനുഗ്രഹിക്കണമേ.ഇന്ന് ഈ നിമിഷം വരെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങു ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഇനിയും അങ്ങേ സ്നേഹത്തിൽ വളരുവാനും അങ്ങേ സാക്ഷികളായി ജീവിക്കുവാനും ഞങ്ങൾക്ക് കൃപ തരണമേ.

വി. റോസാ പുണ്യവതി ഞങ്ങളുടെ ഈ ദിവസം അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയാൽ അനുഗ്രഹപൂർണ്ണമാക്കണമേ.
ആമേൻ.

Advertisements

പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
മത്തായി 28 : 20

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെകാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്‌അങ്ങയുടെ വിശ്വസ്‌തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ വിശ്വസ്‌തത ആകാശംപോലെ സുസ്‌ഥിരമാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 89 : 1-2

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s