അനുദിന വിശുദ്ധർ | ഓഗസ്റ്റ് 28 | Daily Saints | August 28 | St. Augustine | വി. അഗസ്റ്റീനോസ്

⚜️⚜️⚜️ August 2️⃣8️⃣⚜️⚜️⚜️

തിരുസഭയുടെ വേദപാരംഗതനായ

വിശുദ്ധ അഗസ്റ്റീനോസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇത് അവന്റെ അമ്മയായ മോനിക്കയെ സങ്കടത്തിലാക്കി.

തന്റെ കൂടെയായിരിക്കുവാന്‍ അമിതമായി ആഗ്രഹിച്ചിരുന്ന തന്റെ മാതാവിനെ കബളിപ്പിച്ച് അവന്‍ റോമിലെത്തി. അവനെയോര്‍ത്ത് കരയുവാനും, പ്രാര്‍ത്ഥിക്കുവാനും മാത്രമേ മോനിക്കയ്ക്ക് സാധിക്കുമായിരുന്നുള്ളൂ. അവളുടെ സങ്കടം കണ്ടു ഒരിക്കല്‍ ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞു, “ഒരുപാട് കണ്ണുനീരിന്റെ ഈ പുത്രന്‍ നഷ്ടപ്പെടുകയില്ല”. എന്നാല്‍ തിന്മയുടെ ശക്തി അഗസ്തീനോസിനെ കൂടുതല്‍ ധാര്‍മ്മികാധപതനത്തിലേക്കായിരുന്നു നയിച്ചുകൊണ്ടിരുന്നത്.

പതിയെ പതിയെ, തുടര്‍ച്ചയായ മോനിക്കയുടെ പ്രാര്‍ത്ഥന ഫലം കണ്ട് തുടങ്ങി. സുഖലോലപരമായ ജീവിതത്തിന്റെ ശൂന്യതയെയും, മനുഷ്യ ഹൃദയത്തിന്റെ അഗാധതയേയും അദ്ദേഹം മനസ്സിലാക്കി. ഭൗതീകമായ സുഖങ്ങള്‍ ആ അഗാധതയിലേക്കെറിയുന്ന ചെറിയ കല്ലുകളാണെന്ന വസ്തുത അദ്ദേഹത്തിന് പതിയെ പതിയെ ബോധ്യമായി തുടങ്ങി. ‘ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി.

മോനിക്കയുടെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അഗസ്തിനോസ് മാനസാന്തരപ്പെടുകയും, 387-ലെ ഈസ്റ്റര്‍ രാത്രിയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. മിലാനിലെത്തിയ വിശുദ്ധന്റെ മാതാവായ മോനിക്ക വളരെ സന്തോഷത്തോട് കൂടിയാണ്, അഗസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവമായ ജ്ഞാനസ്നാനത്തിനു സാക്ഷ്യം വഹിച്ചത്. അഗസ്തിനോസും തന്റെ മാതാവിനൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഓസ്തിയായില്‍ വെച്ച് അവന്റെ മാതാവ് മരണമടഞ്ഞു. തന്റെ മകന് ഒരു രണ്ടാം ജന്മം നല്‍കുവാന്‍ കഴിഞ്ഞുവെന്ന സന്തോഷത്താലാണ് അവള്‍ മരിച്ചത്.

388-ല്‍ അദ്ദേഹം തഗാസ്തെയില്‍ തിരിച്ചെത്തുകയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സാധാരണ ജീവിതം നയിച്ചു വരികയും ചെയ്തു. പിന്നീട് തന്റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം 391-ല്‍ ഹിപ്പോയില്‍ വെച്ച് അഗസ്തിനോസ് പൗരോഹിത്യ പട്ടം സ്വീകരിക്കുകയുണ്ടായി. 394-ല്‍ മെത്രാനായിരുന്ന വലേരിയൂസിന്റെ സഹായിയായി തീര്‍ന്ന വിശുദ്ധന്‍, വലേരിയൂസിന്റെ മരണത്തോടെ തന്റെ 41-മത്തെ വയസ്സില്‍ ഹിപ്പോയിലെ മെത്രാനായി അഭിഷിക്തനായി. 396 മുതല്‍ 430 വരെ ഹിപ്പോയിലെ മെത്രാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായിരുന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിത്വൈക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരിന്നു. ഒരു നല്ല പ്രഭാഷകനും എഴുത്ത് കാരനും അപാരമായ ആത്മീയതയുമുള്ള ആളായിരുന്നു അദ്ദേഹം. വിശുദ്ധന്റെ രചനകളില്‍ ഏറ്റവും കൂടുതലായി അറിയപ്പെടുന്ന ‘കൺഫഷൻസ്’ എന്ന കൃതിയില്‍ അദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ തെറ്റുകള്‍, അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍, മതപരമായ നിരീക്ഷണങ്ങള്‍ എന്നിവയും ഈ രചനയില്‍ കാണാവുന്നതാണ്.

‘ ദി സിറ്റി ഓഫ് ഗോഡ്’ എന്ന കൃതിയും വിശുദ്ധന്റെ പ്രസിദ്ധമായ ഒരു രചനയാണ്. വിശുദ്ധന്റെ പ്രസംഗങ്ങള്‍, പ്രത്യേകിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷങ്ങളേയും, സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കിയുള്ളവയായിരിന്നു. അഗസ്തീനോസിന്റെ സഭാ ജീവിതം മതവിരുദ്ധ വാദങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളാല്‍ നിറഞ്ഞതായിരുന്നു. ആ പോരാട്ടങ്ങളിലെല്ലാം തന്നെ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയം, ‘ദൈവ കൃപയുടെ ആവശ്യകതയെ’ നിഷേധിക്കുന്ന പെലാജിയൂസിനെതിരായി നേടിയതായിരുന്നു.

ഈ വിജയം അദ്ദേഹത്തിന് ‘കൃപയുടെ പാരംഗതന്‍’ എന്ന വിശേഷണം നേടികൊടുത്തു. വിശുദ്ധന്റെ രചനകളില്‍ മുന്നിട്ട്‌ നിന്നിരുന്ന ദൈവത്തോടുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമായി ക്രിസ്തീയ കലകളില്‍ ജ്വലിക്കുന്ന ഹൃദയവുമായി ചേര്‍ത്തുകൊണ്ടാണ് വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്‌. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുകയും, അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി സ്വീകരിക്കുകയും ചെയ്തു. ഹിപ്പോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ അലക്സാണ്ടര്‍

2. സായിന്‍റസിലെ ബിഷപ്പായിരുന്ന അംബ്രോസ്

3. ഫോര്‍ത്ത്നാത്തൂസ്, കായൂസ്, ആന്തെസ്സ്
4. ഉമ്പ്രിയായിലെ ഫക്കുന്തീനൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

അനുദിന വിശുദ്ധർ (Saint of the Day) August 28th – St. Augustine of Hippo

St. Augustine of Hippo is the patron of brewers because of his conversion from a former life of loose living, which included parties, entertainment, and worldly ambitions. His complete turnaround and conversion has been an inspiration to many who struggle with a particular vice or habit they long to break.

This famous son of St. Monica was born in Africa and spent many years of his life in wicked living and in false beliefs. Though he was one of the most intelligent men who ever lived and though he had been brought up a Christian, his sins of impurity and his pride darkened his mind so much, that he could not see or understand the Divine Truth anymore. Through the prayers of his holy mother and the marvelous preaching of St. Ambrose, Augustine finally became convinced that Christianity was the one true religion. Yet he did not become a Christian then, because he thought he could never live a pure life. One day, however, he heard about two men who had suddenly been converted on reading the life of St. Antony, and he felt terrible ashamed of himself. “What are we doing?” he cried to his friend Alipius. “Unlearned people are taking Heaven by force, while we, with all our knowledge, are so cowardly that we keep rolling around in the mud of our sins!”


Full of bitter sorrow, Augustine flung himself out into the garden and cried out to God, “How long more, O Lord? Why does not this hour put an end to my sins?” Just then he heard a child singing, “Take up and read!” Thinking that God intended him to hear those words, he picked up the book of the Letters of St. Paul, and read the first passage his gaze fell on. It was just what Augustine needed, for in it, St. Paul says to put away all impurity and to live in imitation of Jesus. That did it! From then on, Augustine began a new life.

He was baptized, became a priest, a bishop, a famous Catholic writer, Founder of religious priests, and one of the greatest saints that ever lived. He became very devout and charitable, too. On the wall of his room he had the following sentence written in large letters: “Here we do not speak evil of anyone.” St. Augustine overcame strong heresies, practiced great poverty and supported the poor, preached very often and prayed with great fervor right up until his death. “Too late have I loved You!” he once cried to God, but with his holy life he certainly made up for the sins he committed before his conversion. His feast day is August 28th.

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.. ജീവിക്കുന്ന ദൈവത്തിനു വേണ്ടിത്തന്നെ.. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാൻ കഴിയുക.. (സങ്കീർത്തനം : 42 / 2)
സ്നേഹപിതാവായ ദൈവമേ..

അവിടുത്തെ കാരുണ്യവും വിശ്വസ്ഥതയും അനുസ്മരിച്ചു കൊണ്ട് പുതിയൊരു പ്രഭാതത്തിലേക്ക് ഞങ്ങളെ വിളിച്ചുണർത്തിയതിന് ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും.. പലപ്പോഴും അങ്ങയോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടി വരുമ്പോഴാണ് ഞങ്ങൾ ആത്മാവിൽ ദാരിദ്ര്യമനുഭവിക്കുന്നവരായി മാറിയിട്ടുള്ളത്.. ജീവിത പ്രതിസന്ധികളിൽ ഞങ്ങൾക്കു മുന്നിലുള്ള എല്ലാ പരിഹാരവഴികളും അടയുമ്പോഴും.. കൂടെ നടന്നവരാലും..കൂട്ടായിരുന്നവരാലും ഒരു കൈസഹായവുമില്ലാതെ ഒറ്റപ്പെടുമ്പോഴും.. പ്രാർത്ഥനയല്ലാതെ എനിക്കു വേറൊരാശ്രയവും ഇല്ലാതെ വരുമ്പോഴും.. ദൈവത്തിനല്ലാതെ മറ്റാർക്കും എന്നെ സഹായിക്കാൻ കഴിയില്ല എന്ന അനിശ്ചിതത്വത്തിന്റെ നടുവിൽ നിൽക്കുമ്പോഴുമാണ് എല്ലാറ്റിനുമൊടുവിലായി ഞങ്ങൾ അങ്ങയെ ഓർക്കുന്നതും.. ഞങ്ങളുടെ ദൈവമായി പരിഗണിക്കുന്നതും..


ഈശോയേ.. നിന്നെ മറന്നു തുടങ്ങിയ എന്റെ ഹൃദയമിടങ്ങളിൽ നിന്നും കൂടുതൽ മിഴിവോടെ വീണ്ടും ഓർത്തെടുക്കാനും.. നിന്നിൽ നിന്നും മറഞ്ഞു തുടങ്ങിയ എന്റെ സ്വാർത്ഥതയുടെ ഇരുൾവനങ്ങളിൽ നിന്നും ഉദിച്ചുയർന്ന് കൂടുതൽ തെളിമയോടെ നിന്റെ ചാരത്തണയാനും.. എല്ലാറ്റിലുമുപരി എനിക്കു വേണ്ടി ഇന്നും ജീവിക്കുന്ന നിനക്കായി എന്റെ ആയുസ്സിന്റെ ഒരു ദിവസ്സമെങ്കിലും മുഴുവൻ സ്നേഹവും പകർന്നു നൽകി ജീവിച്ചു മരിക്കാനും എന്നെയും പ്രാപ്തനാക്കേണമേ..

വിശുദ്ധ അഗസ്റ്റീനോസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക്‌ അങ്ങ്‌ അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 4 : 1

കര്‍ത്താവ്‌ എന്റെ യാചന ശ്രവിക്കുന്നു;
അവിടുന്ന്‌ എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു.
എന്റെ സകല ശത്രുക്കളും ലജ്‌ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്‌ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും.
സങ്കീര്‍ത്തനങ്ങള്‍ 6 : 9-10

Advertisements
Advertisements

നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
ഏശയ്യാ 54 : 10

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s