പുലർവെട്ടം 518

{പുലർവെട്ടം 518}
 
Gratitude journal അത്ര പുതിയതല്ലാത്ത ഒരു രീതിയാണ്. ഓരോ ദിവസവും ആ ദിവസത്തിന്റെ സുകൃതങ്ങൾ കോറിയിടുക എന്നതാണ് അതിന്റെ രീതി. ചെറുതും വലുതുമായ കാര്യങ്ങൾക്ക് എന്നേയ്ക്കുമായി പുലർത്തേണ്ട ഓർമ്മയെന്ന നിലയിലാണ് അത് നിഷ്കർഷിക്കപ്പെടുന്നത്.
 
ഡയറിയെഴുത്തല്ല ഈ ജേർണൽ. അവനവനെ കേന്ദ്രമാക്കി ചിലത് എഴുതിവയ്ക്കുക എന്നതിന് പകരമായി എൻ്റെ ജീവിതപരിസരത്തുനിന്ന് സ്വയം കണ്ടെത്തിയ സുകൃതമനുഷ്യർക്കുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വാഴ്ത്താണ് ഇതിന്റെ content. ജീവിതസന്ധ്യയിൽ ഹീബ്രു അക്ഷരമാല പോലെ അതിനെയെടുത്ത് പുറകോട്ടു വായിക്കുമ്പോൾ പുരുഷനാമങ്ങളേക്കാൾ സ്ത്രീകളുടെ പേരുകളായിരിക്കും അതിന്റെ സിംഹഭാഗവും. ആ നാമങ്ങളാണ് കൃതഘ്നരായ നമ്മുടെ ബോധത്തിൽ നിന്ന് മാഞ്ഞുപോയത്.
 
അതങ്ങനെയാണ്. പ്രകൃത്യാ മനുഷ്യർ അത്ര നന്ദിയുള്ള സ്പീഷീസ് ആയി പരിഗണിക്കപ്പെടുന്നില്ല. അവളുടെ നാമത്തെ കുറേക്കൂടി ഓർമ്മിച്ചെടുക്കാനാണ് മനസ്സുകൊണ്ടെങ്കിലും ഒരാൾ എഴുതിത്തുടങ്ങുന്ന ഈ ജേർണൽ നരവംശത്തെ സഹായിക്കേണ്ടത്. അതുകൊണ്ടാണ് ഇത്രയധികം സ്ത്രീപരാമർശങ്ങൾ കൊണ്ട് സുവിശേഷമെന്ന ചെറിയ പുസ്തകം സമ്പന്നമായിരിക്കുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 518

Leave a reply to Nelsapy Cancel reply