SUNDAY SERMON MT 17, 14-21

April Fool

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ രണ്ടാം ഞായർ

മത്താ 17, 14-21  

സന്ദേശം

Catholic.net - Turn to Jesus

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ അപസ്മാര രോഗിയെപ്പോലെയുള്ള ധാരാളം വ്യക്തികളെ ഇന്നത്തെ ലോകത്തിൽ ഞാൻ കാണുന്നു. കോവിഡ് എന്ന മഹാമാരി അപസ്മാരംപോലെ ഉറഞ്ഞു തുള്ളുകയാണ് ഇപ്പോഴും. വർത്തമാനപ്പത്രങ്ങളും അപസ്മാരരോഗികളുടെ കഥകളാണ് നമ്മോട് പറയുന്നത്. വാർത്തകളുടെ തലക്കെട്ടുകൾ ഇങ്ങനെയാണ്: “വഴക്കിനെത്തുടർന്ന് യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച്. പിതാവ് അറസ്റ്റിൽ.” “പ്രണയം തള്ളിയ വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു.” “തകഴിയിൽ പോത്തിന്റെ ചെവി വെട്ടിമാറ്റി”. “ഒരു വയസ്സുകാരന്റെ മരണം: മുത്തശ്ശി അറസ്റ്റിൽ”. 2015 ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ അപസ്മാര രോഗികളെപ്പോലെ പെരുമാറിയ അന്നത്തെ കുറെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേര മറച്ചിടുന്നതും, കമ്പ്യുട്ടർ തകർക്കുന്നതും കേരളം live ആയി കണ്ടിട്ടും, ആ അപസ്മാരരോഗികൾ കേരളീയരുടെ നേരെ പല്ലിളിച്ചു് കാണിച്ചിട്ട് ഇപ്പോൾ പുലമ്പുന്നു അതെല്ലാം വ്യാജമെന്ന്! ദീപികയിൽ വന്ന ഒരു വാർത്തയും കേൾക്കൂ: “പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നു, ഭാര്യയേയും വെട്ടി, യുവാവ് ജീവനൊടുക്കി.” അപസ്മാര രോഗത്തിന്റെ വിവിധദൃശ്യങ്ങളല്ലേ ഇവയെല്ലാം? ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്ന ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയവ സ്വയം നശിപ്പിച്ചും, ലോകത്തെയും, വ്യക്തികളെയും, കുടുംബങ്ങളെയും, സമൂഹങ്ങളെയും നശിപ്പിച്ചും അപസ്മാരരോഗികളെപ്പോലെ തകർത്താടുകയാണ്.

ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന്…

View original post 774 more words

Leave a comment