Daily Saints | September 26 അനുദിനവിശുദ്ധർ | സെപ്റ്റംബർ 26

⚜️⚜️⚜️ September 2️⃣6️⃣⚜️⚜️⚜️

വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പഴയ തുര്‍ക്കിയായ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഈ വിശുദ്ധര്‍ ജീവിച്ചിരുന്നതെന്നായി കരുതപ്പെടുന്നത്. വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുദ്ധരെന്നാണിവര്‍ അറിയപ്പെടുന്നത്. വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൗജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്. ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നുവെന്നാണു ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ അറിയപ്പെടുന്ന വൈദ്യന്‍മാര്‍ ആയിരുന്നു.

ഡയോക്ലീഷന്‍ ചക്രവര്‍ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നിലകൊണ്ടവരാണ് ഈ വിശുദ്ധര്‍. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കിയത്. പിന്നീട് ഇരുവരെയും ശിരഛേദനം ചെയ്യുകയായിരിന്നു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കംചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ഇവരുടെ അത്ഭുതകരമായ രോഗശാന്തി മൂലം വൈദ്യന്‍മാരുടെ മധ്യസ്ഥര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാദ്ധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള സ്മരണകളാണ് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും ഉള്‍പ്പെടുന്നു. പശ്ചിമ-പൗരസ്ത്യ നാടുകളില്‍ ഈ വിശുദ്ധര്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു .

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. ഇറ്റലിയിലെ അമാന്‍സിയൂസ്

2. ആഫ്രിക്കക്കാരായ കല്ലിസ്ട്രാറ്റൂസും കൂട്ടുകാരും

3. മുക്കമൂറിലെ കോള്‍മനെലോ

4. നിക്കോമേഡിയായിലെ സിപ്രിയനും ജുസ്തീനായും

5. ബോളോഞ്ഞോയിലെ എവുസെബിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) September 26th – Sts. Cosmas & Damian

Advertisements

അനുദിന വിശുദ്ധർ (Saint of the Day) September 26th – Sts. Cosmas & Damian

Saints Cosmas and Damian’s Story

Little is known of the lives of these two saints except that they suffered martyrdom in Syria during the persecution of the Emperor Diocletian. Being prominent practitioners of medicine, it would have been hard for them to have remained unnoticed.

Legend says that they were twin brothers born in Arabia who were both skilled doctors. They were among those who are venerated in the East as the “moneyless ones” because, purportedly, they did not charge a fee for their services. Being Christians, they were filled with the spirit of charity and never took money for their services. At Egaea in Cilicia, where they lived, they enjoyed the highest esteem of the people. When the persecution under Diocletian broke out, their very prominence rendered them marked objects of persecution. Being apprehended by order of Lysias, governor of Cilicia, they underwent various torments about the year 283. Their feast day is September 26th. They are patron saints of pharmacists.

A church erected on the site of their burial was enlarged by the emperor Justinian. Devotion to the two saints spread rapidly in both East and West, and a famous basilica was erected in their honor in Constantinople. Their names were placed in the Roman Canon probably in the sixth century. Nine centuries later, Francis of Assisi rebuilt the dilapidated San Damiano chapel outside Assisi.

Advertisements

കര്‍ത്താവ്‌ എന്റെ ശക്‌തിയും പരിചയുമാണ്‌;
കര്‍ത്താവില്‍ എന്റെ ഹൃദയംശരണംവയ്‌ക്കുന്നു,
അതുകൊണ്ട്‌ എനിക്കു സഹായംലഭിക്കുന്നു, എന്റെ ഹൃദയംആനന്‌ദിക്കുന്നു,
ഞാന്‍ കീര്‍ത്തനമാലപിച്ച്‌ അവിടുത്തോടു നന്‌ദിപറയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 28 : 7

കര്‍ത്താവിനെ സ്‌തുതിക്കുവിന്‍; കര്‍ത്താവിന്റെ നാമത്തെ
സ്‌തുതിക്കുവിന്‍; കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്‌തുതിക്കുവിന്‍.
കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്നവരേ, ദൈവത്തിന്റെഭവനാങ്കണത്തില്‍ നില്‍ക്കുന്നവരേ,
അവിടുത്തെ സ്‌തുതിക്കുവിന്‍,
സങ്കീര്‍ത്തനങ്ങള്‍ 135 : 1-2

കോപിച്ചുകൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്‌; നിങ്ങള്‍ കിടക്കയില്‍ വച്ചുധ്യാനിച്ചു മൗനമായിരിക്കുക.
ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയുംകര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 4 : 4-5

അവര്‍ തിരിച്ചുവന്ന്‌ എന്റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്‌പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും.
ഹോസിയാ 14 : 7

Advertisements

Leave a comment