Daily Saints, October 24 | അനുദിനവിശുദ്ധർ, ഒക്ടോബർ 24

⚜️⚜️⚜️ October 2️⃣6️⃣⚜️⚜️⚜️
വിശുദ്ധ അന്തോണി ക്ലാരെറ്റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം ലഭിച്ചിരിന്നുവെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി.

ജെസ്യൂട്ട്കാരുടെ ആശ്രമത്തിലും അദ്ദേഹം ചേര്‍ന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീട് സ്പെയിനിലേക്ക് തിരികെ വന്ന വിശുദ്ധന്‍ അവിടത്തെ ഒരു ഇടവകയില്‍ വികാരിയായി. അദ്ദേഹത്തിന്റെ അപ്പോസ്തോലിക പ്രവര്‍ത്തനങ്ങളില്‍ ഗ്രാമ പ്രദേശങ്ങളില്‍ വചന പ്രഘോഷണവും, മത പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും കൂടാതെ ഗ്രന്ഥ രചനയും ഉള്‍പ്പെടുന്നു. ഏതാണ്ട് 150 ഗ്രന്ഥങ്ങളോളം അദ്ദേഹം രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ അസ്വസ്ഥരായ ചില പുരോഹിതന്മാര്‍ അദ്ദേഹതിനെതിരായി തിരിഞ്ഞതിന്റെ ഫലമായി അദ്ദേഹം കാറ്റലോണിയ വിട്ട്‌ 1848-ല്‍ കാനറി ഐലന്റിലേക്ക് പോയി.

ഒരു വര്‍ഷത്തിനുശേഷം തിരിച്ച് കാറ്റലോണിയയില്‍ എത്തിയ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനം തുടര്‍ന്നു. 1849-ല്‍ അന്തോണി 6 പുരോഹിതന്മാരെ കൂട്ടി ക്ളാരെന്‍ഷിയന്‍സ് എന്ന്‍ പരക്കെ അറിയപ്പെടുന്ന ‘മിഷണറി സണ്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി’ എന്ന സഭക്ക്‌ അടിസ്ഥാനമിട്ടു. 1850-ല്‍ സ്പെയിനിലെ രാജ്ഞിയായ ഇസബെല്ല-II ന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി വാഴിച്ചു.

അടുത്ത ഏഴ് വര്‍ഷത്തോളം വിശുദ്ധന്‍ അപ്പോസ്തോലിക സന്ദര്‍ശനങ്ങളും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങളുമായി മുന്നോട്ട് പോയി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിശുദ്ധന് നിരന്തരമായ വധഭീഷണി നേരിടേണ്ടി വന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനുള്ള ശ്രമം വരെ ഉണ്ടായി. 1857-ല്‍ രാജ്ഞിയെ കുമ്പസാരിപ്പിക്കുന്ന പുരോഹിതനായി അദ്ദേഹത്തെ സ്പെയിനിലേക്ക് തിരികെ വിളിച്ചു. ഇത് മൂലം മെത്രാന്മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ കുറെയൊക്കെ സ്വാധീനം ചെലുത്തി എസ്‌കോരിയയില്‍ സഭാ സംബന്ധമായ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രം തുടങ്ങുവാനും, സ്പെയിനിലെ സഭാ ആശ്രമങ്ങള്‍ക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

1869-ല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അദ്ദേഹം റോമിലായിരുന്നു. ഇസബെല്ല-II നാടുകടത്തപ്പെട്ടപ്പോള്‍ അന്തോണിയും രാജ്ഞിയെ പിന്തുടര്‍ന്നു. സ്പാനിഷ് സ്ഥാനപതിയുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം ഫോണ്ട്ഫ്രോയിടെയിലുള്ള സിസ്റ്റെര്‍ഷിയന്‍ ആശ്രമത്തില്‍ വീട്ടു തടങ്കലിലാവുകയും അവിടെ വച്ച് തന്റെ 63-മത്തെ വയസ്സില്‍ നിര്യാതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ പിന്നീട് വിച്ചിലേക്ക് തിരികെ കൊണ്ട് വന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അരേറ്റാസ്

2. ആഫ്രിക്കക്കാരായ ഫെലിക്സ്, ഔടാക്ത്തൂസ്, ജാനുവാരിയൂസ്,ഫോര്‍ത്ത്നാത്തൂസ്,സ്പെതിമൂസ്

3. സ്പെയിനിലെ ബര്‍ണാദ് കാല്‍വോ

4. കാഡ് ഫാര്‍ക്ക്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) October 24th – St. Antony Mary Claret

Advertisements

അനുദിന വിശുദ്ധർ (Saint of the Day) October 24th – St. Antony Mary Claret

Claretian archbishop and founder. Anthony was born in Salient in Catalonia, Spain, in 1807, the son of a weaver. He took up weaving but then studied for the priesthood, desiring to be a Jesuit. Ill health prevented his entering the Order, and he served as a secular priest. In 1849, he founded the Missionary Sons of the Immaculate Heart of Mary, known today as the Claretians, and the Apostolic Training Institute of the Immaculate Conception, Claretian nuns. From 1850 to 1857, Anthony served as the archbishop of Santiago de Cuba, Cuba. He returned to the court of Queen Isabella II as confessor, and went into exile with her in 1868. In 1869 and 1870, Anthony participated in the First Vatican Council. He died in the Cistercian monastery of Fontfroide in southern France on October 24, 1870. Anthony Mary Claret had the gift of prophecy and performed many miracles. He was opposed by the liberal forces of Spain and Cuba and endured many trials.

Advertisements

ഞാന്‍ അങ്ങയുടെ ശക്‌തി പാടിപ്പുകഴ്‌ത്തും;
പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും;
എന്റെ കഷ്‌ടതയുടെ കാലത്ത്‌അങ്ങ്‌ എന്റെ കോട്ടയും അഭയവുമായിരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 59 : 16

Advertisements

പ്രഭാത പ്രാർത്ഥന..🙏

വിനീതന്റെ പ്രാർത്ഥന മേഘങ്ങൾ തുളച്ചു കയറുന്നു..അത് കർത്തൃസന്നിധിയിലെത്തുന്നതു വരെ അവൻ സ്വസ്ഥനാവുകയില്ല.. ന്യായവിധി നടത്തി നിഷ്കളങ്കനു നീതി നൽകാൻ അത്യുന്നതൻ സന്ദർശിക്കുന്നതു വരെ അവൻ പിൻവാങ്ങുകയില്ല.. (പ്രഭാഷകൻ-35/21:22)

പരിശുദ്ധ രാജ്ഞി.. എന്റെ കരുണയുള്ള മാതാവേ..

ആശ്വാസത്തിന്റെ ഉറവിടമായ അവിടുത്തെ ജപമാലയിൽ.. സഹനങ്ങളിൽ ഇഴനെയ്തെടുത്ത ഞങ്ങളുടെ സ്വപ്നങ്ങളെയും.. ജീവിതവ്യഥകളെയും കോർത്തിണക്കി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഞങ്ങളുടെ പ്രാർത്ഥനകൾ മേഘങ്ങൾ തുളച്ചു കയറാത്തതിന്റെയും.. കർത്തൃസന്നിധിയിൽ എത്തിച്ചേരാത്തതിന്റെയും കാരണക്കാർ ഞങ്ങൾ തന്നെയാണെന്ന സത്യം ചിലപ്പോഴെങ്കിലും ഞങ്ങളിൽ തന്നെ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ കൊണ്ടോ.. എന്റെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയോ ശ്രമിച്ചപ്പോൾ അറിഞ്ഞോ അറിയാതെയോ ഞാൻ കാരണം ആരുടെയെങ്കിലും മനസ്സു വേദനിക്കാനിടയായിട്ടുണ്ടെങ്കിൽ.. അവരുടെ മനമുരുകിയ കണ്ണുനീരിന്റെ ചൂടിൽ എന്റെ അർത്ഥനകൾ ഉരുകിത്തീരുന്നുണ്ടാവാം.. മറവിയിലേക്കു മറഞ്ഞു പോയിട്ടും പൊറുക്കപ്പെടാത്ത വെറുപ്പും വിദ്വേഷവും വൈരാഗ്യവുമൊക്കെ ബലപ്പെടുത്തിയിരിക്കുന്ന എന്റെ ഹൃദയഭിത്തികളിൽ തട്ടി പ്രാർത്ഥനാസ്വരങ്ങൾ ചിന്നിച്ചിതറി പോകുന്നതു കൊണ്ടുമാവാം..

അമ്മേ.. മാതാവേ.. ദൈവം എന്നിൽ ചൊരിയാനാഗ്രഹിക്കുന്ന അനുഗ്രഹങ്ങൾക്കുള്ള തടസമായി നിലകൊള്ളുന്ന എന്നിലുള്ള തിന്മയുടെ എല്ലാ സ്വാധീനവലയങ്ങളെയും തകർത്തു കളയണമേ.. ഞങ്ങളുടെ മാനസികതലങ്ങളെ പരിശോധിച്ചറിയുകയും.. ഞങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുകയും.. ചെയ്യണമേ.. അപ്പോൾ അങ്ങയുടെ രക്ഷയുടെ സന്തോഷവും.. നീതിയുടെ നിത്യാനന്ദവും ഞങ്ങൾക്കും സ്വന്തമാവുക തന്നെ ചെയ്യും..

നീതിയുടെ ദർപ്പണമേ.. പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ.. ആമേൻ 🙏

Advertisements

Leave a comment