അനുദിനവിശുദ്ധർ

Daily Saints, November 2 All Souls Day | അനുദിന വിശുദ്ധർ, നവംബർ 2, സകല മരിച്ചവരുടെയും ഓർമ്മ

⚜️⚜️⚜️ November 0️⃣2️⃣⚜️⚜️⚜️
സകല മരിച്ചവരുടെയും ഓർമ്മ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

“പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ ഇങ്ങനെ പറയുന്നു, “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും കൂടാതെ തന്റെ മാധ്യസ്ഥത്താല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വര്‍ഗ്ഗീയ നഗരിക്ക് അവകാശികളാക്കുവാന്‍ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു”.

ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി ദണ്ഠവിമോചനം ഈ ദിവസം അനുവദനീയമാണ്, വിശ്വാസികള്‍ക്ക്‌ ഈ ദിവസം സിമിത്തേരിയില്‍ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂര്‍ണ്ണ ദണ്ഠവിമോചനത്തിനായി അപേക്ഷിക്കാം. വര്‍ഷത്തില്‍ നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ പൂര്‍ണ്ണ ദണ്ഠവിമോചനത്തിനും അല്ലാത്ത ദിവസങ്ങളില്‍ ഭാഗിക ദണ്ഠവിമോചനവും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂര്‍ണ്ണ ദണ്ഠവിമോചന പ്രാര്‍ത്ഥന അപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി മാത്രമാണ്.

വിശ്വാസികള്‍ക്ക്‌ വിട്ടു പിരിഞ്ഞ ആത്മാക്കള്‍ക്ക്‌ വേണ്ടി നവംബര്‍ 2ന് (കൂടാതെ നവംബര്‍ 2നു മുമ്പും പിമ്പും വരുന്ന ഞായറുകളിലും, സകല വിശുദ്ധരുടെയും ദിനത്തിലും) ഭക്തിപൂര്‍വ്വം കല്ലറകളില്‍ പോവുകയും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്. സമ്പൂര്‍ണ്ണ പാപമോചനത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുര്‍ബ്ബാന സ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. സിമിത്തേരി സന്ദര്‍ശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്.

എന്നിരുന്നാലും പരിശുദ്ധ കുര്‍ബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദര്‍ശന ദിവസം തന്നെ ചെയ്യുന്നത് ഉത്തമമായിരിക്കും. ഇത് സ്വര്‍ഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും ചൊല്ലികൊണ്ടാവുന്നത് നല്ലതാണ്. തിരുസഭ ഇന്നലെ തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ഗൃഹത്തില്‍ താമസമാക്കിയവരുടെ പേരില്‍ സന്തോഷിക്കുകയും ഇന്ന് ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാല്‍ മറ്റ് വിശുദ്ധര്‍ക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ആരാധനക്രമത്തിലൊരിടത്തും ഇത്ര വ്യക്തമായ ഭാഷയില്‍ വിജയസഭയുടെയും, സമരസഭയുടെയും, സഹനസഭയുടെയും നിഗൂഡ ഐക്യത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരു സമയത്തും ഇത്ര വ്യക്തമായ രീതിയില്‍ ക്രിസ്തുവിന്റെ തിരുശരീരവുമായുള്ള ബന്ധം മൂലം മനുഷ്യനില്‍ നിക്ഷിപ്തമായ ഇരട്ട കര്‍ത്തവ്യങ്ങളായ കരുണയും നീതിയും നിറവേറ്റപ്പെട്ടിട്ടില്ല. വിശുദ്ധരാക്കപ്പെട്ടവരുടെ പ്രബോധന നന്മയും യോഗ്യതയും എല്ലാവരുടെയും പ്രാര്‍ത്ഥനകളും സകലര്‍ക്കും സഹായകമാവും. തിരുസഭയാകട്ടെ വിശുദ്ധര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാനയും, ദണ്ഠവിമോചന പ്രാര്‍ത്ഥനയും, ദാനദര്‍മ്മങ്ങളും തന്റെ മക്കളുടെ ത്യാഗങ്ങളും വഴി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രയത്നിക്കുന്നു.

വിശുദ്ധ കുര്‍ബ്ബാനയിലൂടെ കാല്‍വരിയിലെ പീഡാസഹനം നമ്മുടെ അള്‍ത്താരകളില്‍ തുടരുകയും, മരിച്ചവര്‍ക്കായുള്ള പ്രധാന കടമകള്‍ ചെയ്യുന്നതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക എന്ന കല്‍പ്പന നിറവേറപ്പെടുകയും ചെയ്യുന്നു. മരിച്ചവര്‍ക്കായുള്ള കുര്‍ബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ്‌ കണ്ട് തുടങ്ങിയത്. ക്ലൂണി സഭയുടെ 4-മത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മദിവസം എന്ന ആശയം കൊണ്ടു വന്നത്. ആദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2ന് അതായത് സകല വിശുദ്ധരുടേയും ദിവസം കഴിഞു വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ ആചാരം ക്രമേണ മുഴുവന്‍ ക്രിസ്തീയ രാജ്യങ്ങളിലും പടര്‍ന്നു.

കര്‍ത്താവില്‍ നിദ്ര പ്രാപിച്ചവര്‍ക്കായി കുര്‍ബ്ബാന ക്രമത്തില്‍ ദിവസവും വൈദികന്‍ ഒരു പ്രത്യേക ഓര്‍മ്മപുതുക്കല്‍ നടത്തുന്നു. പ്രകാശപൂരിതവും സന്തോഷവും ശാന്തിയും നിറഞ്ഞതായ ഒരു സ്ഥലം അവര്‍ക്കായി ഒരുക്കണമെന്ന് പുരോഹിതന്‍ ദൈവത്തോടു അപേക്ഷിക്കുന്നു. അതിനാല്‍ മരിച്ചവിശ്വാസികള്‍ക്ക് വേണ്ടി വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു കുര്‍ബ്ബാനയും ഇന്ന്‍ സഭയില്‍ അര്‍പ്പിക്കപ്പെടുന്നില്ല.

ശുദ്ധീകരണ സ്ഥലത്ത് ഒരു ആത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നും എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാനും ഒരമ്മയുടെ ശ്രദ്ധയോടെ അവള്‍ ശ്രമിക്കുന്നു. ബെനഡിക്റ്റ് പതിനഞ്ചാമന്റെ പ്രത്യേക രേഖ വഴി എല്ലാ വൈദികര്‍ക്കും ഇന്ന് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി മൂന്ന് കുര്‍ബ്ബാനകള്‍ അര്‍പ്പിക്കാം. ആത്മാക്കള്‍ക്ക് വേണ്ടി നാം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയും ത്യാഗ പ്രവര്‍ത്തികളും അനേകം ആത്മാക്കളുടെ മോക്ഷത്തിന് കാരണമാകുമെന്ന് ഉറപ്പാണ്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. അസിന്തിനൂസു, പെഗാസുസ്, അഫ്ത്തോണിയൂസ്, എല്‍പിഡെഫോറസ്റ്റ്,അനെമ്പോഡിസ്റ്റൂസ്

2. സ്വിറ്റ്സര്‍ലന്‍ഡിലെ അംബ്രോസ്

3. ഇറ്റലിയിലെ അമിക്കൂസു

4. റമ്പാറ ആബട്ടായ അമിക്കൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 2nd – All Souls Day

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 2nd – All Souls Day

All Souls’ Day commemorates the faithful departed. In Western Christianity, this day is observed principally in the Catholic Church, although some churches of the Anglican Communion and the Old Catholic Churches also celebrate it. The Eastern Orthodox churches observe several All Souls’ Days during the year. The Roman Catholic celebration is associated with the doctrine that the souls of the faithful who at death have not been cleansed from the temporal punishment due to venial sins and from attachment to mortal sins cannot immediately attain the beatific vision in heaven, and that they may be helped to do so by prayer and by the sacrifice of the Mass. In other words, when they died, they had not yet attained full sanctification and moral perfection, a requirement for entrance into Heaven. This sanctification is carried out posthumously in Purgatory.

Historically, the Western tradition identifies the general custom of praying for the dead dating as far back as 2 Maccabees 12:42-46. The custom of setting apart a special day for intercession for certain of the faithful on November 2 was first established by St. Odilo of Cluny (d. 1048) at his abbey of Cluny in 998.[2] From Cluny the custom spread to the other houses of the Cluniac order, which became the largest and most extensive network of monasteries in Europe. The celebration was soon adopted in several dioceses in France, and spread throughout the Western Church. It was accepted in Rome only in the fourteenth century. While 2 November remained the liturgical celebration, in time the entire month of November became associated in the Western Catholic tradition with prayer for the departed; lists of names of those to be remembered being placed in the proximity of the altar on which the sacrifice of the mass is offered.[3]

The legend connected with its foundation is given by Peter Damiani in his Life of St Odilo: a pilgrim returning from the Holy Land was cast by a storm on a desolate island. A hermit living there told him that amid the rocks was a chasm communicating with purgatory, from which perpetually rose the groans of tortured souls. The hermit also claimed he had heard the demons complaining of the efficacy of the prayers of the faithful, and especially the monks of Cluny, in rescuing their victims. Upon returning home, the pilgrim hastened to inform the abbot of Cluny, who then set 2 November as a day of intercession on the part of his community for all the souls in Purgatory.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: രണ്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഈശോ ഈ ലോകത്തെ വീണ്ടും രക്ഷിക്കാന്‍ വേണ്ടി വരുന്നതിനു മുമ്പുണ്ടായിരുന്ന ഏഷ്യക്കാരും, പേര്‍ഷ്യാക്കാരും, ഈജിപ്തുകാരും, ഗ്രീക്കുകാരും റോമാക്കാരും മരിച്ചവരെക്കുറിച്ച് അനേക കര്‍മ്മങ്ങളും, ജപങ്ങളും, ബലികളും നടത്തി വന്നിരുന്നുവെന്നു അവരുടെ ചരിത്രങ്ങളില്‍ നിന്ന്‍ മനസ്സിലാക്കുവാന്‍ സാധിയ്ക്കും. മരിച്ച ആത്മാക്കള്‍ക്ക് ശുദ്ധീകരണ സ്ഥലത്തില്‍ അനുഭവിക്കുന്ന വേദനകള്‍ കുറയുന്നതിനായിട്ട് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം മുതലായ സല്‍കൃത്യങ്ങളുടെ അനുഷ്ഠാനം തിരുസഭയുടെ ആരംഭം മുതല്‍ക്കേ ഉള്ളതാകുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായ പ്രൊട്ടസ്റ്റന്‍റു വിശ്വാസികള്‍ മാത്രമേ ഈ സത്യത്തെ അവിശ്വസിക്കുന്നുള്ളൂ. അവരുടെ ഈ അബദ്ധ പ്രബോധനങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കണം.

മാനസാന്തരപ്പെടാത്ത വലിയ പാപികള്‍ക്കു നിത്യനരകവും പ്രായശ്ചിത്തക്കടം തീര്‍ക്കേണ്ട ആത്മാക്കള്‍ക്ക് മറ്റൊരു മദ്ധ്യസ്ഥ സ്ഥലമുണ്ടെന്നുള്ളത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന സത്യമാകുന്നു. ഈ സ്ഥലത്തില്‍ പ്രായശ്ചിത്തത്തില്‍ കഴിയുന്ന നിരവധി ആത്മാക്കള്‍ അത്യധികമായ വേദനകള്‍ അനുഭവിക്കുന്നുണ്ട്. നരകവും മോക്ഷവുമല്ലാതെ മധ്യസ്ഥലമായ ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ കഷ്ടപ്പെടുന്ന ആത്മാക്കള്‍ക്ക് നമ്മുടെ സല്‍ക്രിയകളാല്‍ ആശ്വാസവും രക്ഷയും വരുത്തുവാന്‍ കഴിയുമെന്നും യാഥാര്‍ത്ഥ്യമാണ്.

ജപം
🔷🔷

സകല വിശ്വാസികളുടെയും സ്രഷ്ടാവും രക്ഷിതാവുമായ സര്‍വ്വേശ്വരാ! മരിച്ച അങ്ങേ അടിയര്‍ക്കു വേണ്ടി ഭക്തിപൂര്‍വ്വം ചെയ്യപ്പെടുന്ന അപേക്ഷയെ കൈക്കൊണ്ട്, അവര്‍ ഏറ്റവും തീക്ഷ്ണമായി യാചിക്കുന്ന പാപപരിഹാരം അവര്‍ക്കു നല്‍കിയരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സദാ ജീവിക്കുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ! ഈ പ്രാര്‍ത്ഥനയെ ദയയോടു കൂടെ കേട്ടരുളണമേ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടാകട്ടെ.

നിത്യപിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയായിരിക്കണമേ .

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോ! ഞങ്ങളുടെമേല്‍ ദയയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കളെ സ്മരിച്ചു ഒരു കുര്‍ബാന ചൊല്ലിക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

നിനക്കു ജന്‍മം നല്‍കിയ പിതാവിനെഅനുസരിക്കുക;
വൃദ്‌ധയായ അമ്മയെ നിന്‌ദിക്കരുത്‌.
എന്തു വില കൊടുത്തും സത്യം നേടുക;
അതു കൈവിടരുത്‌.
ജ്‌ഞാനവും പ്രബോധനവും ബുദ്‌ധിയും നേടുക.
സുഭാഷിതങ്ങള്‍ 23 : 22-23

കര്‍ത്താവേ, ഞാന്‍ അങ്ങയോടുപ്രാര്‍ഥിക്കുന്നു,
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക്‌ ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക്‌ ഉത്തരമരുളണമേ!
സങ്കീര്‍ത്തനങ്ങള്‍ 69 : 13

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s