വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന

🌿🌹🕯️🕯️🕯️🙏🕯️🕯️🌹🌿

🔥 വിശുദ്ധ യൗസേപ്പിതാവിൻ്റെ നിർമ്മല ഹൃദയത്തിനുള്ള സമ്പൂർണ്ണ സമർപ്പണ പ്രാർത്ഥന.

🌹✨രണ്ടാം ദിവസം🌹✨
💖〰️〰️🔥✝️🔥〰️〰️💖

PART-1️⃣

💫വിശുദ്ധരുടെ മാതൃകയായ വിശുദ്ധ യൗസേപ്പിതാവ്💫

ദൈവവചനം:

“ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിൻ” (1 പത്രോ . 1:16).

💫ധ്യാനം:

നാം എന്തിനെ അധികമായി സ്നേഹിക്കുന്നുവോ അതിലേക്കു വളരാൻ ശ്രമിക്കുക സ്വാഭാവികമാണല്ലോ. വിശുദ്ധരുമായുള്ള ബന്ധം നമ്മെയും വിശുദ്ധരാക്കും. വിശുദ്ധരുടെ കൂട്ടായ്മ എന്നത് നമ്മുടെ നാളെകളെ കുറേക്കൂടി പരിശുദ്ധമാക്കുവാൻ തീർച്ചയായും സഹായിക്കും.

ആത്മീയജീവിതത്തിൽ വളരാൻ കൊതിക്കുന്ന ഒരാത്മാവിനെ ഈശോ ഭരമേല്പിക്കുന്നത് ജോസഫിലാണ്. തന്നെ ജ്ഞാനത്തിലും പ്രായത്തിലും വളരാൻ സഹായിച്ച ആ കരങ്ങളോളം ശക്തവും മനോഹരവുമായ കരം മറ്റൊന്നില്ല എന്ന് ഈശോയ്ക്ക് അറിയാമല്ലോ. വിശുദ്ധർക്കല്ലേ വിശുദ്ധരെ വാർത്തെടുക്കാൻ കഴിയൂ. ജോസഫ് എന്നാൽ വളർത്തുന്നവൻ എന്നല്ലേ അർത്ഥം. അവൻ നമ്മെ ആത്മീയ യാത്രയിൽ സുരക്ഷിതമായി വളർത്തും.

വിശുദ്ധരാകാനുള്ള ആഗ്രഹം ആർക്കാണ് ഇല്ലാത്തത്. എന്നാൽ, അതിനു നൽകേണ്ട വില വലുതാണെന്നറിയുമ്പോൾ പതുക്കെപ്പതുക്കെ വഴിമാറി സഞ്ചരിക്കാൻ തുടങ്ങുന്നു. എന്നിട്ടും, വിശുദ്ധിയോടുള്ള ആഗ്രഹം വിട്ടുകളയാനുമാകുന്നില്ല. കാരണം, സൃഷ്ടിയിലേ ദൈവം സൃഷ്ടാവിന്റെ പരിശുദ്ധിയിലേക്കു വളരാനുള്ള ആഗ്രഹം നമ്മിൽ നിക്ഷേപിച്ചിട്ടുണ്ട്. നമ്മുടെ ക്ലേശങ്ങൾ കൃത്യമായി അറിയാവുന്ന ദൈവം, തന്റെ പ്രിയമുള്ളവർക്ക് രണ്ടുപേരെ നൽകി: മറിയത്തെയും ജോസഫിനെയും. ഇവരുടെ കരങ്ങൾ പിടിച്ച് ഉണ്ണിയേശു വളർന്നതുപോലെ നമുക്കു വളരണം.

വിശുദ്ധിയെന്നാൽ ദൈവഹിതത്തിനു കീഴ്വഴങ്ങുക, എല്ലായിടത്തും എല്ലായ്പ്പോഴും. ദൈവഹിതത്തിനു കീഴ്വഴങ്ങാതെ വിശുദ്ധരാകാൻ കഴിയില്ല. വിശുദ്ധ യൗസേപ്പേ, നിന്നെപ്പോലെ ദൈവേഷ്ടത്തെ കണ്ണുംപൂട്ടി വിശ്വസിച്ചവർ ആരുണ്ട്? ഗർഭിണിയായ മറിയത്തെ സ്വീകരിക്കാൻ പറഞ്ഞപ്പോൾ സ്വീകരിച്ചു. ജനിച്ച ശിശുവുമായി ഈജിപ്തിലേക്കു പോകാൻ പറഞ്ഞപ്പോൾ പോയി. പിന്നീട്, യൂദയായിലേക്ക് മടങ്ങാൻ കൽപിച്ചപ്പോൾ അനുസരിച്ചു. നമ്മെ അനുസരണയിലും എളിമയിലും വളർത്താൻ യൗസേപ്പിനെപ്പോലൊരു അപ്പനെ തന്ന ദൈവത്തെ നമുക്ക് വാഴ്ത്താം . ഇത്തരമൊരു അപ്പനിൽനിന്നേ വിശുദ്ധരായ മക്കൾ ജനിക്കൂ.

വിശുദ്ധ യൗസേപ്പിൽ കയ്യാളിക്കുന്ന ഒരാത്മാവിനെ ഈശോയിലേക്ക് വളർത്താൻ അവൻ തന്നെ മുൻകൈയെടുക്കും. തന്നിലേക്ക് ആരെയും അവൻ ആകർഷിക്കാറില്ല. മൗനമായി, എല്ലാവരേയും തിരുക്കുമാരനിലേക്ക് നയിക്കും. ഒരാത്മാവ് വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറുന്നതുകണ്ട് മാറിനിന്ന് സന്തോഷിക്കും. സ്വയം ദാനം എങ്ങനെ ചെയ്യണമെന്നും ശാന്തമായി ദൈവഹിതം പൂർത്തിയാക്കേണ്ടത് എങ്ങനെയെന്നും ഈ മഹാത്മാവ് നമ്മെ പരിശീലിപ്പിക്കുന്നു.

പഞ്ചേന്ദ്രിയങ്ങളുടെ ചായ്വുകളെ യഥാവിധം കൈകാര്യം ചെയ്യാനും നഷ്ടമായ ദൈവസ്നേഹം വീണ്ടെടുക്കാനും ജോസഫിനെ സമീപിക്കാം. ദുഷ്ടന്റെ പ്രലോഭനങ്ങളിൽ കാലിടറുമ്പോഴും സ്വന്തം താൽപര്യങ്ങളിൽ മനസുടക്കുമ്പോഴും ജോസഫിനെ വിളിക്കാം, ആത്മീയയാത്രയിൽ ആന്തരികതയുടെ വെളിച്ചം മങ്ങുമ്പോൾ ജോസഫിന്റെ ശോഭ നമുക്കു വഴികാണിച്ചു തരാതിരിക്കില്ല. ഒട്ടേറെ വിശുദ്ധർ അഭയം കണ്ടെത്തിയ ഈ പിതാവിൽ നമുക്കും വിശുദ്ധരാകാൻ കഴിയും. വിശുദ്ധിക്ക് ഖ്യാതി നേടിയ ജോസഫിനെ പരിശുദ്ധ മറിയത്തിനു ഭർത്താവായി നൽകിയ അതേ ദൈവം, വിശുദ്ധിക്കായി ദാഹിക്കുന്ന സകലർക്കും സങ്കേതമായും വഴികാട്ടിയായും മാതൃകയായും ഈ പുണ്യപുരുഷനെ തരുന്നു.

💫പ്രാർത്ഥന:

വിശുദ്ധരുടെ മാതൃകയും മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പേ, വിശുദ്ധിയുടെ വഴികളിൽ എന്നെയും നയിക്കണമേ, ആമേൻ.

➖➖➖➖➖➖➖➖➖➖
PART-2️⃣

💫വിശുദ്ധയൗസേപ്പിതാവിനോടുള്ള ലുതിനിയായെക്കുറിച്ച്💫

“വിശുദ്ധ യൗസേപ്പിതാവിന് ദൈവസന്നിധിയിലുള്ള ആശ്ചര്യാവഹമായ സ്വാധീനം മനസ്സിലാക്കിയതിനാൽ, അദ്ദേഹത്തെ പ്രത്യേക ഭക്തിയോടെ ആദരിക്കുന്നതിന് എല്ലാവരെയും പ്രചോദിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോട് പ്രത്യേകമാംവിധം ഭക്തി പുലർത്തിയവരെല്ലാവരും, പുണ്യങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചുകൊണ്ട് മുന്നേറുന്നതും, ഈ സ്വർഗ്ഗീയ മധ്യസ്ഥന്റെ സംരക്ഷണത്തിൽ, തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നവരുടെ ആത്മാക്കളെ ആത്മീയതയിൽ ഔന്നത്യം നേടാൻ വളരെ ശ്രദ്ധേയമായ രീതിയിൽ , വിശുദ്ധൻ സഹായിക്കുന്നതും ഞാൻ എപ്പോഴും കണ്ടിട്ടുണ്ട്.”

✨ആവിലയിലെ വിശുദ്ധ ത്രേസ്യ✨

ഓഷ്വിസിലെ കോൺസെൻട്രേഷൻ ക്യാമ്പിലെ ഒരു തടവുകാരന് വേണ്ടി സ്വന്തം ജീവൻ നൽകിയ വിശുദ്ധ മാക്സിമില്യൻ കോൾബെ എന്ന മഹാധീരനായ വൈദികനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. മരിയ ഭക്തിയും, മരിയ പ്രതിഷ്ഠയും പ്രചരിപ്പിക്കുന്നതിൽ ഏറെ തീക്ഷ്ണതയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ലോകമെങ്ങും മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1917ൽ മിലീറ്റിയ ഇമ്മാക്കുലേറ്റ എന്ന സംഘടന അദ്ദേഹം സ്ഥാപിച്ചു.അതുപോലെ, മരിയ ഭക്തി പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച മറ്റൊരു വ്യക്തിയാണ്, ഫാ. ജോസഫ് കെന്റണിക്ക്. രണ്ടാം ലോക മഹായുദ്ധകാലത്ത് 1941ൽ ഹിറ്റ്ലറിന്റെ രഹസ്യ പോലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജർമനിയിലെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അയയ്ക്കണമെന്ന ഒരു ഉദ്ദേശം നാസികൾക്ക് ഇല്ലായിരുന്നു. എന്നിരുന്നാലും, പരിശുദ്ധ അമ്മയോടുള്ള തീക്ഷ്ണതയാൽ ജ്വലിച്ചുകൊണ്ട് പീഡനങ്ങൾ നിറഞ്ഞ ഡഹാവുവിലുള്ള കോൺസെൻട്രേഷൻ ക്യാമ്പിലേക്ക്, തന്നെ അയയ്ക്കാൻ അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു . 1914ൽ അദ്ദേഹം ആരംഭിച്ച ഷൂയെൻസ്റ്റാറ്റ് എന്ന മരിയൻ പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടി, തന്റെ സഹനങ്ങൾ സമർപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. മരിയൻ സുകൃതങ്ങൾ ജനങ്ങളെ പഠിപ്പിക്കാനും, മരിയ പ്രതിഷ്ഠയിലൂടെ ലോകത്തെ പരിവര്‍ത്തനപ്പെടുത്തുവാനും വേണ്ടി അദ്ദേഹം ആരംഭിച്ചതാണ് ഷൂയെൻസ്റ്റാറ്റ് എന്ന പ്രസ്ഥാനം. മൂന്ന് വർഷത്തോളം ഫാ. കെന്റണിക്ക് ഡഹാവുവിൽ ചിലവഴിച്ചു.

“സ്നേഹത്തിന്റെ ഉടമ്പടി” എന്നാണ് അദ്ദേഹത്തിന്റെ മരിയ പ്രതിഷ്ഠ ശൈലി അറിയപ്പെടുന്നത്.പ.അമ്മയുമായുള്ള സ്നേഹത്തിന്റെ ഉടമ്പടിയിലൂടെ ഷൂയെൻസ്‌റ്റാറ്റ് പ്രസ്ഥാനത്തിലെ അംഗങ്ങളെ “മരിയൻ പ്രത്യക്ഷീകരണങ്ങൾ”ആക്കി മാറ്റി, ലോകത്തെ പരിവർത്തനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.

തീർച്ചയായും അക്ഷരാർത്ഥത്തിൽ ഉള്ള പ്രത്യക്ഷീകരണങ്ങളിലൂടെയല്ല, പകരം, മരിയൻ സുകൃതങ്ങൾ അനുകരിക്കുന്നത് വഴി, ഷൂയെൻസ്‌റ്റേറ്റ് പ്രസ്ഥാനത്തിലെ ഓരോ അംഗങ്ങളും, പരിശുദ്ധ അമ്മയെ പ്രതിഫലിപ്പിക്കുന്നവരാവുകയും അങ്ങനെ ലോകത്തിന്റെ മുൻപിൽ അവർ ഓരോരുത്തരും ഓരോ മരിയൻ “പ്രത്യക്ഷീകരണങ്ങൾ” ആയി മാറുകയും ചെയ്യുന്നതായാണ് അദ്ദേഹം വിഭാവനം ചെയ്തത് . വിശ്വസ്ത സ്നേഹമുള്ള ഭർത്താവും, പിതാവും എന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിത മാതൃകകളും, സുകൃതങ്ങളും, പ്രസരിപ്പിക്കുന്ന സ്ത്രീ-പുരുഷന്മാരിലൂടെ “വിശുദ്ധ യൗസേപ്പിന്റെ ഇത്തരം പ്രത്യക്ഷീകരണങ്ങളെയും” ഇന്ന് തിരുസഭയ്ക്കും ലോകത്തിനും ആവശ്യമാണ്.

ലിംഗ പ്രത്യയ ശാസ്ത്രവും, വിവാഹത്തെയും, കുടുംബത്തെയും കുറിച്ചുള്ള ആശയക്കുഴപ്പവും നിറഞ്ഞ ഇന്നത്തെ ലോകത്ത്, പരിശുദ്ധ അമ്മയുടെയും ,വിശുദ്ധ യൗസേപ്പിതാവിന്റെയും ജീവിത മാതൃകയുടെ പ്രതിഫലനങ്ങൾ വളരെ ആവശ്യമാണ്.വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രതിഷ്ഠയിലൂടെയും, ആ പുണ്യപിതാവിന്റെ സുകൃതങ്ങൾ അനുകരിക്കുന്നതിലൂടെയും ഇത് സാധ്യമാകും.

വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ പ്രാർത്ഥിക്കുന്നത് വഴി, നിങ്ങളുടെ ആത്മീയ പിതാവിന് നിങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും, അദ്ദേഹത്തിന്റെ പുണ്യങ്ങങ്ങളിൽ സദൃശപ്പെടുവാനും പഠിപ്പിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയ ഏകദേശം പതിനാറാം നൂറ്റാണ്ടിലാണ് പ്രചാരത്തിലായത് ,ഒട്ടനവധി വിശുദ്ധർ, വി.യൗസേപ്പിതാവിന്റെ ലുത്തിനിയ ചൊല്ലി പ്രാർത്ഥിച്ചിരുന്നു;നിങ്ങൾ പ്രാർത്ഥിക്കുന്ന ഈ ലുത്തിനിയയുടെ പതിപ്പ് 1900-ൽ വി. പയസ് പത്താമൻ മാർപ്പാപ്പ അംഗീകരിക്കുകയും ദണ്ഡവിമോചനാനുകൂല്യം നല്കുകയും ചെയ്തതാണ്.
ഈ ലുത്തിനിയയിലൂടെ നിങ്ങളുടെ ആത്മീയ പിതാവായ വിശുദ്ധ യൗസേപ്പിതാവിന്റെ സദ്‌ഗുണങ്ങളും, അത്ഭുതങ്ങളും പഠിക്കാനും, അങ്ങനെ ഈ ലോകത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ “പ്രത്യക്ഷീകരണങ്ങൾ” ആകാനും നിങ്ങൾക്ക് സാധിക്കും.


വിശുദ്ധ യൗസേപ്പിതാവേ, ഞാൻ അങ്ങയുടെ കരങ്ങളിൽ അഭയം തേടുന്നു ആയതിനാല്‍ അങ്ങെന്നെ പുണ്യങ്ങളുടെ പാതയിൽ നയിക്കും. –

🌸 വിശുദ്ധ ക്ലമന്റ് മേരി🌸


ഈശോയെയും പരിശുദ്ധ അമ്മയെയും, മറ്റു ആത്മാക്കളെയും സ്നേഹിക്കുന്നതിനായിട്ടുള്ള നിങ്ങളുടെ മാതൃകയാണ് വിശുദ്ധ യൗസേപ്പിതാവ് .മാതൃകകൾ നമുക്ക് അനുകരിക്കാൻ ഉള്ളതാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ സദ്‌ഗുണങ്ങളെ അനുകരിക്കുന്നത് വഴി, അത് നിങ്ങളുടെ സദ്‌ഗുണങ്ങളായി മാറും. അങ്ങനെ നിങ്ങൾ മറ്റൊരു “യൗസേപ്പ് ” ആകണം.


വിശുദ്ധ യൗസേപ്പിതാവിന്റെ ശ്രേഷ്ഠമായ സുകൃതങ്ങളാണ് അദ്ദേഹത്തിന്റെ യോഗ്യതകൾക്കും, നമ്മൾ അദ്ദേഹത്തെ നമ്മുടെ മാതൃകയാക്കുന്നതിനും നിദാനമായിട്ടുള്ളത്.-

♦️ വാഴ്ത്തപ്പെട്ട വില്യം ജോസഫ് ഷാമിനാഡ്♦️

വിശുദ്ധ യൗസേപ്പിതാവ് നമ്മുടെ വഴികാട്ടിയും മാതൃകയും ആണ്. നമ്മുടെ ദൈവവിളി അദ്ദേഹത്തിന്റേതിന് സമാനമായതിനാൽ, നാം അദ്ദേഹത്തിന്റെ ജീവിതം നയിക്കണം, അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾ പരിശീലിക്കണം, അദ്ദേഹത്തിന്റെ ആത്മാവിനെ സ്വാംശീകരിക്കണം. –

🌸 വിശുദ്ധ പീറ്റർ ജൂലിയൻ എയ്മർഡ്.🌸


നമുക്ക് എല്ലാറ്റിനും ഉപരിയായി ഈശോയെ സ്‌നേഹിക്കാം.💕 പരിശുദ്ധ മറിയത്തെ നമ്മുടെ സ്വന്തം അമ്മയായി നമുക്ക് സ്നേഹിക്കാം. ഈശോയോടും പരിശുദ്ധ മറിയത്തോടും അഗാധമായി💓 ഐക്യപ്പെട്ടിരിക്കുന്ന വിശുദ്ധ യൗസേപ്പിതാവിനെയും, അതുപോലെ തന്നെ നമുക്ക് സ്നേഹിക്കാം.💓അദ്ദേഹത്തിന്റെ സുകൃതങ്ങൾ അനുകരിക്കുന്നത് വഴിയാണ് നമുക്ക് അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കാൻ സാധിക്കുന്നത്. വി.ഔസേപ്പിതാവിന്റെ ദൈനംദിന അധ്വാനത്തിനിടയിലും, അദ്ദേഹം ഈശോയെക്കുറിച്ച് ധ്യാനിക്കുകയും, പഠിക്കുകയും, ആരാധിക്കുകയും ചെയ്തിരുന്നു. ഇതാണ് നമ്മൾ മാതൃകയാക്കേണ്ടത്.

🌸 വിശുദ്ധ മഡലീൻ സോഫി ബാർ🌸
➖➖➖➖➖➖➖➖➖➖
PART – 3️⃣

💫ദൈവിക പുണ്യങ്ങൾക്കായുള്ള പ്രാർത്ഥന.

ഈശോ, മറിയം, യൗസേപ്പേ, എന്റെ ആത്മാവും ഹൃദയവും
നിങ്ങൾക്കു ഞാൻ സമർപ്പിക്കുന്നു.
(3 പ്രാവശ്യം).


(i). മഹത്വവാനായ വിശുദ്ധ യൗസേപ്പേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വർഗ്ഗ. 1 ത്രിത്വ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ.

പരിശുദ്ധ റൂഹായേ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തിതരണമേ. അങ്ങനെ ഞാൻ ദൈവമഹത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ.

(i). മഹത്വവാനായ വിശുദ്ധ യൗസേപ്പേ, ”ദൈവശരണം ” എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വർഗ്ഗ. 1 ത്രിത്വ.


(ii). മഹത്വവാനായ വിശുദ്ധ യൗസേപ്പേ, ”ദൈവസ്നേഹം” എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വർഗ്ഗ. 1 ത്രിത്വ.


➖➖➖➖➖➖➖➖➖➖
PART-4️⃣

🔥വിശുദ്ധ യൗസേപ്പിതാവിന്റെ എത്രയും, നിർമ്മലഹൃദയത്തോടുള്ള ലുത്തിനിയ.

കർത്താവേ, കനിയണമേ മിശിഹായേ, കനിയണമേ

കർത്താവേ, കനിയണമേ

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ…)

ലോകരക്ഷകനായ പുത്രനായ ദൈവമേ,

ആത്മാക്കളെ ഉജ്വലിപ്പിക്കുന്ന പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരി. ത്രീത്വമേ,

ഈശോയുടെ അതിപൂജിതമായ തിരുഹൃദയമേ,

പരി. മറിയത്തിന്റെ എത്രയും വിമലഹൃദയമേ,
( ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ…)

വി. യൗസേപ്പിന്റെ എത്രയും നിർമ്മലഹൃദയമേ,

അമ്മയുടെ ഉദരത്തിൽ വച്ച് വിശുദ്ധീകരിക്കപ്പെട്ട
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവികജ്ഞാനത്താൽ അനുഗ്രഹിക്കപ്പെട്ട
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ഉപവിയാൽ അലങ്കരിക്കപ്പെട്ട വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദാവീദിന്റെ പുത്രനായ വി.യൗസേപ്പിന്റെ
നിർമ്മലഹൃദയമേ,

ദുഃഖത്താലും ആശങ്കകളാലും നുറുങ്ങപ്പെട്ട
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

സ്വപ്നത്തിൽ മാലാഖമാരുമായി സംവദിച്ച വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

പരി. കന്യാമറിയത്തിന്റെ സംരക്ഷകനായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എല്ലാ ഭർത്താക്കന്മാരുടെയും
പിതാക്കന്മാരുടെയും സഹായകനായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

രോഗികളുടെ ആരോഗ്യമായ
വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

അനാഥരുടെ പിതാവായ വി. യൗസേപ്പിന്റെ
നിർമ്മലഹൃദയമേ,

ഈശോയുടേയും പരിശുദ്ധമറിയത്തിന്റേയും ഹൃദയങ്ങളോട് സംയോജിക്കപ്പെട്ടിരിക്കുന്ന വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവത്തിന്റെ ഇഷ്ടദാസനായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

തൊഴിലാളികളുടെ അഭയമായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവതിരുമനസ്സിനോട് ഏറ്റം അനുസരണയോടെ വർത്തിച്ച വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ദൈവസ്നേഹത്താൽ കവിഞ്ഞൊഴുകിയ
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എത്രയും നിഷ്കളങ്കനായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എത്രയും വിശ്വസ്തനായ വി. യൗസേപ്പിന്റെ
നിർമ്മലഹൃദയമേ,

പ്രതീക്ഷയുടെ നിറകുടമായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ആനന്ദത്താൽ പൂരിതമായിരിക്കുന്ന വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ക്രിസ്ത്യാനികളുടെ സഹായമായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

നുണകളേയും ദൈവദൂഷണങ്ങളേയും പ്രതിരോധിക്കുന്ന വി.യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

മാലാഖമാരുടെ സ്നേഹിതനായ വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

ഗോത്രപിതാക്കന്മാരുടെ രാജകുമാരനായി വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ, –

കുമ്പസാരക്കാരുടെ രാജകുമാരനായ
വി. യൗസേപ്പിന്റെ നിർമ്മലഹൃദയമേ,

എല്ലാ വിശുദ്ധന്മാരുടെയും രാജകുമാരനായ വി.യൗസേപ്പിന്റെ നിർമ്മല ഹൃദയമേ!


ഭൂലോകപാപങ്ങളേ നീക്കുന്ന ദിവ്യകുഞ്ഞാടേ… (3 പ്രാവശ്യം)

ലീഡർ- ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധികാരിയായി നിയമിച്ചു.

സമൂഹം – തന്റെ സകലസമ്പത്തുകളുടെയും നായകനുമാക്കി.

പ്രാർത്ഥിക്കാം.

അത്യന്തം പരിശുദ്ധയായ
നിർമ്മലകന്യകയ്ക്കു ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ,ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനക ളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നല്കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. ഈ പിതാവിന്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്കു നല്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ.

പരിശുദ്ധ പിതാവിന്റെയും, തിരുസഭയുടെയും എല്ലാ നിയോഗങ്ങൾക്കും വേണ്ടി
(1സ്വർഗ ,1നന്മ ,1ത്രിത്വ)
➖➖➖➖➖➖➖➖➖➖
PART-5️⃣

വിശുദ്ധ,യൗസേപ്പിതാവിൻ്റെ,എത്രയും,നിർമ്മലഹൃദയത്തോടുള്ള,പ്രതിഷ്ഠാജപം.

🔥മഹാവിശുദ്ധനായ യൗസേപ്പിതാവേ, അങ്ങേ തിരുമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മലഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. തിരുസഭയെ വിശുദ്ധിയിൽ പരിപാലിക്കണമെ. ആത്മീയാന്ധത ബാധിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കാൻ അങ്ങു പ്രാർത്ഥിക്കണമേ. അങ്ങേയ്ക്ക പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളെ ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്നതിനായി ഒരുക്കണമേ. അവിടുത്തെ പരിശുദ്ധ മണവാട്ടിയും ഞങ്ങളുടെ അമ്മയുമായ കന്യാമറിയത്തിന്റെ വിമലഹൃദയത്തിന് അനുരൂപരാവാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നിർമ്മലഹൃദയത്തിൽ അടങ്ങിയിരിക്കുന്ന പുണ്യങ്ങളും കൃപകളും അനുകരിച്ച് വിശുദ്ധിയിലേക്കു നടന്നടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ഈശോയുടെ തിരുഹൃദയത്തേയും പരിശുദ്ധഅമ്മയുടെ വിമലഹൃദയത്തേയും ആഴത്തിൽ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങ് ഈശോയേയും പരിശുദ്ധ അമ്മയേയും സംരക്ഷിച്ചതുപോലെ ശാരീരികവും ആത്മീയവുമായ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. വൽസലപിതാവേ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ട് ഞങ്ങളുടെ ഹൃദയങ്ങൾ അങ്ങ് ഏറ്റെടുക്കണമേ. അവയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴിയായി ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കണമേ. അങ്ങനെ വിശുദ്ധി നിറഞ്ഞ ഹൃദയങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾക്കിടയാവുകയും “പരമാർത്ഥഹൃദയർ ദൈവത്തെ ദർശിക്കും” എന്ന തിരുവചനത്തിന്റെ വാഗ്ദാനം ഞങ്ങളിൽ ഫലമണിയുകയും ചെയ്യട്ടെ.
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമേ, യൗസേപ്പിതാവിൻ്റെ നിർമ്മലഹൃദയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ!

സുകൃതജപം

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ സ്നേഹാഗ്നിജ്വാലയുടെ യോഗ്യതയാൽ ശുദ്ധീകരണസ്ഥലത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആത്മാക്കളെ രക്ഷിക്കണമേ. വിശുദ്ധയൗസേപ്പിന്റെ നിർമ്മലഹൃദയത്തിന്റെ യോഗ്യതയാൽ ശുദ്ധീക രണസ്ഥലത്ത് പ്രാർത്ഥിക്കാനാരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ.


ആവേ ആവേ … ആവേ മരിയാ ….


🌹പരിശുദ്ധ ജപമാലസഖ്യം.

💖〰️〰️✝️🔥✝️〰️〰️💖

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s