Daily Saints, November 7 | അനുദിന വിശുദ്ധർ, നവംബർ 7

⚜️⚜️⚜️ November 0️⃣7️⃣⚜️⚜️⚜️
വിശുദ്ധ വില്ലിബ്രോര്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

657-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലാണ് വിശുദ്ധ വില്ലിബ്രോര്‍ഡ് ജനിച്ചത്‌. വില്ലിബ്രോര്‍ഡിനു 20 വയസ്സായപ്പോഴേക്കും തന്നെ അദ്ദഹം സന്യാസ വസ്ത്രം ധരിക്കുകയും ദൈവത്തിന്റെ നുകം വഹിക്കുവാന്‍ ആരംഭിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. വിശുദ്ധ എഗ്ബെര്‍ട്ടിന്റെ കീഴില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം അയര്‍ലന്‍ഡിലേക്ക് പോയി. ഇദ്ദേഹത്തിന്റെ പിതാവ്‌ ഭൗതീക ജീവിതം ഉപേക്ഷിച്ച് ആശ്രമത്തില്‍ ചേരുകയും ട്രെവെസ് രൂപതയിലെ എച്ച്ടെര്‍നാച്ച് ആശ്രമത്തിലെ വിശുദ്ധനായി ആദരിക്കപ്പെടുകയും ചെയ്തിരിന്നു.

അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍ വിശുദ്ധ സ്വിഡ്ബെര്‍ടിനൊപ്പം ഇംഗ്ലണ്ടിലെ 10 സന്യാസിമാരെയും കൂട്ടി റൈന്‍ നദീമുഖത്തിന്‌ ചുറ്റും കിടക്കുന്ന ഫ്രിസണ്‍സുകളുടെ പ്രദേശങ്ങളില്‍ പോയി വിശ്വാസം പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചു. 678-ല്‍ വിശുദ്ധന്‍ ഇവരുടെ ഇടയില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വലിയ ഫലം കണ്ടില്ല. ഈ സന്യാസിമാരുടെ ആഗമന സമയത്ത് യഥാര്‍ത്ഥ ദൈവം അവര്‍ക്ക്‌ അറിയപ്പെടാത്തവനായിരുന്നു.

പിന്നീട് വില്ലിബ്രോര്‍ഡ് റോമിലേക്ക് പോവുകയും വിഗ്രഹാരാധകരുടെ നാടുകളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള അനുവാദം പാപ്പായില്‍ നിന്നും വാങ്ങിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന വിശുദ്ധ സ്വിഡ്ബെര്‍ട് കൊളോണ്‍ നിവാസികളുടെ മെത്രാനായി വാഴിക്കപ്പെട്ടു. ഇതിനിടെ മറ്റ് പതിനൊന്ന്‌ പ്രേഷിതരും ഫ്രഞ്ച് പ്രദേശമായ വ്രീസ്‌ലാന്‍ഡില്‍ സുവിശേഷ വേലകള്‍ ചെയ്തു. ഫ്രാന്‍സിലെ രാജകീയ കൊട്ടാരത്തിലെ മേല്‍നോട്ടക്കാരനായിരുന്ന പെപിന്‍ വിശുദ്ധ വില്ലിബ്രോര്‍ഡിനെ രൂപതാ ഭരണചുമതലകള്‍ക്കായി നിര്‍ദ്ദേശിച്ചു. സെര്‍ജിയൂസ് പാപ്പ ഇദ്ദേഹത്തിന്റെ പേര് ക്ലമന്റ് എന്നാക്കി മാറ്റുകയും ഫ്രിസണ്‍സിന്റെ സഹായക മെത്രാനായി നിയമിക്കുകയും ചെയ്തു.

വിശുദ്ധ മാര്‍ട്ടിന്റെ പള്ളി അദ്ദേഹം പുതുക്കി പണിയുകയും ഇത് പിന്നീട് അവിടത്തെ പ്രധാന പള്ളിയാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹം ലക്സംബര്‍ഗ്ഗിലുള്ള ഏക്‌ടെര്‍നാച്ചില്‍ ഒരു ആശ്രമം പണിതു. പെപിന്‍ എന്ന്‍ പേരായ ചാള്‍സ് മാര്‍ടെലിനെ അദ്ദേഹം ജ്ഞാനസ്നാനപ്പെടുത്തിയിരിന്നു. ഇദ്ദേഹം പില്‍ക്കാലത്ത്‌ ഫ്രാന്‍സിന്റെ രാജാവായി. വില്ലിബ്രോര്‍ഡ് പണിത പള്ളികളുടെ സംരക്ഷകനായിരുന്ന ചാള്‍സ് മാര്‍ടെല്‍ ഉട്രെച്ചിന്റെ പരമാധികാരം പിന്നീട് വിശുദ്ധനെ ഏല്‍പ്പിച്ചു.

വിശുദ്ധ വില്ലിബ്രോര്‍ഡ് ഡെന്മാര്‍ക്കിലും തന്റെ പ്രേഷിത പ്രവര്‍ത്തനം നടത്തിയിരുന്നു. ക്രൂരനായ രാജാവായിരുന്നു അക്കാലത്ത്‌ അവിടെ ഭരിച്ചിരുന്നത്. അദൃശമായ തടസ്സങ്ങളെ മുന്‍കൂട്ടി കണ്ട വിശുദ്ധന്‍ താന്‍ മാമ്മോദീസ മുക്കിയ മുപ്പതോളം കുട്ടികളുമായി തിരികെ ഉട്രെച്ചിലെത്തി. വാള്‍ചെരെന്‍ ദ്വീപിലും അദ്ദേഹം തന്റെ സുവിശേഷ വേല ചെയ്തു. അവിടെ ധാരാളം പേരെ മതപരിവര്‍ത്തനം ചെയ്യുകയും കുറെ പള്ളികള്‍ പണിയുകയും ചെയ്തു. അവിടെ വച്ച് വിഗ്രഹാരാധകനായ ഒരു പുരോഹിതന്‍ വാളിനാല്‍ വെട്ടിയെങ്കിലും വിശുദ്ധനെ മുറിവേല്‍പ്പിക്കുവാന്‍ പോലും സാധിച്ചില്ല. ഈ പുരോഹിതന്‍ അധികം വൈകാതെ മരിച്ചു.

720-ല്‍ വിശുദ്ധ ബോനിഫസ്‌ വിശുദ്ധനൊപ്പം ചേര്‍ന്നു. മൂന്ന് വര്‍ഷത്തോളം അദ്ദേഹം വിശുദ്ധന്റെ കൂടെ ചിലവഴിച്ചതിനു ശേഷം ജര്‍മ്മനിയിലേക്ക്‌ പോയി. ഉട്രെച്ചില്‍ വിശുദ്ധന്‍ പിക്കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരുപാട്‌ സ്കൂളുകള്‍ പണിതു. ധാരാളം അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരിലുണ്ട്. കൂടാതെ പ്രവചനവരവും ഇദ്ദേഹത്തിനുണ്ടായിരുന്നതായി പറയുന്നു. 50 വര്‍ഷക്കാലത്തോളം അദ്ദേഹം മെത്രാനായി വിശ്രമമില്ലാതെ ജോലിചെയ്തു. ഒരേ സമയം അദ്ദേഹം ദൈവത്തെപോലെയും മനുഷ്യനെ പോലെയും ആദരിക്കപ്പെടുകയും മരിക്കുകയും ചെയ്തു. ലക്സംബര്‍ഗ്ഗിലുള്ള ഏക്‌ടെര്‍നാച്ചിലെ ആശ്രമത്തില്‍ ഈ വിശുദ്ധന്‍ അന്ത്യവിശ്രമം കൊള്ളുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. അലക്സാണ്ട്രിയായിലെ ബിഷപ്പായിരുന്ന അക്കില്ലാസ്

2. ആല്‍ബി ബിഷപ്പായിരുന്ന അമരാന്‍റ്

_3. ഫ്രാന്‍സിലെ അമരാന്തൂസ്

4. ബ്രിട്ടനിലെ ബ്ലിന്‍ലിവൈറ്റ്

5. കുംഗാര്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 7th – St. Willibrord

Advertisements
അനുദിന വിശുദ്ധർ (Saint of the Day) November 7th – St. Willibrord
 
Apostle of Frisia, Netherlands, a missionary archbishop. Born in Northumbria, England, circa 658, he studied at Ripon monastery under St. Wilfrid and spent twelve years studying in Ireland at the abbey of Rathmelsigi (most likely Mellifont, County Louth) under Sts. Egbert and Wigbert. After receiving ordination and extensive training in the field of the missions, he set out about 690 with a dozen companions for Frisia, or Friesland. In 693, he went to Rome to seek papal approval for his labors, Pope Sergius I (r. 687-701) gave his full approbation and, during Willibrord’s second Roman visit, the pontiff consecrated him archbishop to the Frisians, in 696, with his see at Utrecht. In his work, Willibrord also received much support and encouragement from the Frankish leader; Pepin of Heristal (r. 687-714). Willibrord founded the monastery of Echternach, Luxembourg, to serve as a center of missionary endeavors, and extended the efforts of missionaries into Denmark and Upper Friesland. He faced chronic dangers from outraged pagans, including one who nearly murdered him after he tore down a pagan idol. In 714, Duke Radbod reclaimed the extensive territories acquired by Pepin, and Willilbrord watched all of the progress he had made be virtually undone. After Radbod’s death, Willibrord started over with great enthusiasm, receiving invaluable assistance, from St. Boniface. Willibrord died on retreat at Echternach on November 7. For his efforts, he is called the Apostle of the Frisians.
Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഏഴാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അഗ്നി കൊണ്ടുണ്ടാകുന്ന വേദന മറ്റെല്ലാ വേദനകളെക്കാള്‍ കാഠിന്യമുള്ളതാണെന്ന് കൊച്ചു കുട്ടികള്‍ക്ക് അടക്കം അറിയാം. ഒരു രാജ്യം പിടിച്ചടക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം അല്ലെങ്കില്‍ ഒന്നു രണ്ട് മണിക്കൂര്‍ നേരം തീയില്‍ കിടക്കേണ്ടി വന്നാല്‍ അതിനു സമ്മതിക്കുന്നവരുണ്ടോ? ഈ ലോകത്തിലുള്ള അഗ്നി ഇത്ര ഭയങ്കരമായ വേദന വരുത്തുന്നു എങ്കില്‍ ശുദ്ധീകരണസ്ഥലത്തിലെ അഗ്നി എങ്ങനെയുള്ളതായിരിക്കും? കല്‍പ്പാറ, ഇരുമ്പ് തുടങ്ങി കടുത്ത ലോഹങ്ങളെയും വൈരക്കലുകളെ കൂടെയും ഉരുക്കത്തക്ക ശക്തിയുള്ള അഗ്നി ശുദ്ധീകരണസ്ഥലത്തിലെ അഗ്നിയോട് താരതമ്യപ്പെടുത്തിയാല്‍ അത് വെറും നിഴലിന് സമാനമെന്ന് പറയാം. സര്‍വ്വനീതി സ്വരൂപനായിരിക്കുന്ന അവിടുത്തെ അളവറ്റ പരിശുദ്ധതയ്ക്കു തക്കവണ്ണം ആത്മാക്കളെ ഈ തീ കൊണ്ട് ശുദ്ധീകരിക്കുന്നു.

കള്ളം, അപഖ്യാതി മുതലായ പാപങ്ങള്‍ക്ക് നാവ് തീയില്‍ വേകുന്നത് പോലെയും വ്യര്‍ത്ഥ സംഭാഷണം, അസഭ്യഭാഷണം തുടങ്ങിയവ കേള്‍ക്കുന്നത് വഴി ചെവിയില്‍ അഗ്നി പാഞ്ഞു കേറുന്നത് പോലെയും കൈകള്‍ കൊണ്ട് ചെയ്ത പാപങ്ങള്‍ക്ക് അത് അഗ്നിയില്‍ ഉരുകുന്നത് പോലെയും അനുഭവം ശുദ്ധീകരണസ്ഥലത്ത് ഉണ്ടാകും. ഈ വേദനകള്‍ സഹിക്കാന്‍ കഴിയുമോ? സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഈ അഗ്നിയില്‍ വീഴാതിരിക്കുവാന്‍ പരിശ്രമിക്കേണ്ടെ? പാപം ചെയ്യാന്‍ തോന്നുമ്പോള്‍ ഒന്ന്‍ ഓര്‍ക്കുക, ഈ പാപത്തിന് അനുഭവിക്കാന്‍ പോകുന്ന പരിഹാര പീഡ എത്ര ഘോരമായിരിക്കും..! ഈ ഭൂമിയിലെ അഗ്നിയെക്കാള്‍ ആയിരം മടങ്ങ് ഘോരമായിരിക്കും ശുദ്ധീകരണസ്ഥലത്തെ അഗ്നി. അവിടെ സഹനമനുഭവിക്കുന്ന ആത്മാക്കളെ അനുസ്മരിച്ച് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.

ജപം
🔷🔷

കരുണാ സമുദ്രമായ സര്‍വ്വേശ്വര, ഞങ്ങള്‍ക്ക് മുന്‍പെ വിശ്വാസത്തിന്റെ മുദ്രയോട് കൂടി മരിച്ചിരിക്കുന്ന അങ്ങേ ദാസരെ കാരുണ്യപൂര്‍വ്വം ഓര്‍ക്കേണമേ. ഈശോ മിശിഹായുടെ പാര്‍ശ്വമായി മരിച്ച മറ്റെല്ലാവര്‍ക്കും നിത്യസമ്മാനവും അസ്തമിക്കാത്ത പ്രകാശവും നല്‍കി അനുഗ്രഹിക്കണമെയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ചവരുടെ മേല്‍ കൃപയുണ്ടാകണമേ

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരണാത്മാക്കളെ അനുസ്മരിച്ച് ഉപവാസമെടുക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻
താൻ ദൈവഭക്തനാണെന്ന് ഒരുവൻ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താൽ അവന്റെ ഭക്തി വ്യർത്ഥമത്രേ.. (യാക്കോബ് :1/26)
സ്നേഹപിതാവായ ദൈവമേ..
ഞങ്ങളുടെ ആത്മാവിന്റെ ആനന്ദവും.. രക്ഷയുടെ വാഗ്ദാനവുമായ അങ്ങയെ ഈ പ്രഭാതത്തിലും ഞങ്ങൾ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു..ആത്മീയ മനുഷ്യരാണെന്ന് ഭാവിക്കുമ്പോഴും ഞങ്ങളുടെ നാവിനെയോ.. കേൾവിയെയോ വേണ്ടവിധം നിയന്ത്രിക്കാൻ പലപ്പോഴും ഞങ്ങൾക്ക് കഴിയാറില്ല.. കുടുംബത്തിലും കൂട്ടായ്മകളിലും വ്യക്തിപരമായും ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്.. സാധിക്കുമ്പോഴൊക്കെ ബലിയർപ്പണത്തിൽ പങ്കുചേരാറുമുണ്ട്.. എങ്കിലും നാലുപേർ കൂടിനിന്നു സംസാരിക്കുന്നതു കാണുമ്പോൾ അത് ആരെക്കുറിച്ചാണെന്നും..എന്തായിരിക്കുമെന്നും അന്വേഷിച്ചറിയാൻ വെമ്പൽ കൊള്ളുന്ന ഒരു ഹൃദയവും.. അനുചിതവും അഹന്ത നിറഞ്ഞതുമായ സംസാരങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുന്ന ഒരു നാവും എന്നിലുള്ളിടത്തോളം കാലം ഹൃദയത്തെ വഞ്ചിച്ചു കൊണ്ട് ഞങ്ങളും വ്യർത്ഥമായ ദൈവഭക്തിയിൽ നിലനിന്നു പോരുകയാണ്..
ഈശോയേ.. ഞങ്ങളിലുള്ള അയോഗ്യതകളാൽ ഒരിക്കലും അങ്ങ് ഞങ്ങളെ വിട്ടു പോകരുതേ..അങ്ങയെ അറിഞ്ഞിട്ടും അനുഭവിച്ചിട്ടും.. വിലകെട്ടവയെ ആസ്വദിച്ചും..ഞങ്ങളിലുള്ള പ്രകാശത്തെ മറച്ചു വച്ചു കൊണ്ട് അന്ധകാരപ്രവൃത്തികളുടെ വഴിയേ സഞ്ചരിച്ചും ജീവിച്ചു പോയതിനെയോർത്ത് ഞങ്ങൾ മാപ്പു ചോദിക്കുന്നു..ഉചിതമായ പെരുമാറ്റത്താലും.. ഉണർവേകുന്ന സത്ചിന്തകളാലും അനുദിനം അങ്ങു തന്നെ ഞങ്ങളെ വഴിനടത്തേണമേ..
വിശുദ്ധ ലെയോനാർഡ്.. അന്ധകാര ശക്തികളുടെ തടവറയിൽ നിന്നുള്ള മോചനത്തിനായി എല്ലാ ആത്മാക്കൾക്കു വേണ്ടിയും മാധ്യസ്ഥം യാചിച്ചു പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

ദൈവത്തിന്റെ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു.
തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക്‌
അവിടുന്ന്‌ കവചമാണ്‌.
അവിടുത്തെ വാക്കുകളോട്‌ഒന്നും കൂട്ടിച്ചേര്‍ക്കരുത്‌;
അങ്ങനെ ചെയ്‌താല്‍, അവിടുന്ന്‌നിന്നെ കുറ്റപ്പെടുത്തും;
നീ നുണയനാവുകയും ചെയ്യും.
സുഭാഷിതങ്ങള്‍ 30 : 5-6

ദൈവമേ, എന്നില്‍നിന്ന്‌ അകന്നിരിക്കരുതേ!
എന്റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
സങ്കീര്‍ത്തനങ്ങള്‍ 71 : 12

“കർത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ അവിടുന്ന് കരുണയും അനുഗ്രഹവും വർഷിക്കും” (ജ്ഞാനം. 3:9 )

Advertisements

Leave a comment