Daily Saints, November 8 | അനുദിന വിശുദ്ധർ, നവംബർ 8

⚜️⚜️⚜️ November 0️⃣8️⃣⚜️⚜️⚜️
വിശുദ്ധ ഗോഡ്‌ഫ്രെ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്‌. തന്റെ 5-മത്തെ വയസ്സില്‍ തന്നെ അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്റ്റന്‍ ആശ്രമമായ മോണ്ട്-സെന്റ്‌-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞു സന്യാസിയായി ജീവിക്കുകയും ചെയ്തു. ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ അധിപനായി. എന്നാല്‍ ഈ ആശ്രമം ക്ഷയിക്കുകയും വെറും ആറു സന്യാസിമാരും രണ്ട് കുട്ടികളും മാത്രം അവശേഷിക്കുകയും ചെയ്തു.

എന്നാല്‍ അവിടുത്തെ സന്യാസിമാര്‍ക്ക് ഗോഡ്‌ഫ്രെയെ ഇഷ്ടമായിരിന്നു. അവര്‍ അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനാണെന്ന് തിരിച്ചറിയുകയും സ്വയം ത്യാഗത്തിന്റെതായ ജീവിതം നയിക്കുവാന്‍ ആ മനുഷ്യന് തങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന്‌ അവര്‍ കരുതുകയും ചെയ്തു. അധികം താമസിയാതെ അവര്‍ പുതിയ ആളുകളെ ചേര്‍ത്തു. അങ്ങിനെ ആ ആശ്രമം ആധ്യാത്മിക ആനന്ദത്തിന്റെ സുപ്രധാന കേന്ദ്രമായി മാറി.

അധികം താമസിയാതെ വിശുദ്ധ ഗോഡ്‌ഫ്രെ സഹായക മെത്രാനായി നിയമിതനായി. ഫ്രാന്‍സിലെ ഏറ്റവും അറിയപ്പെടുന്ന രൂപതകളില്‍ ഒന്നായ റെയിംസ് രൂപതയാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ അദ്ദേഹത്തിന് തന്റെ ആശ്രമം ഉപേക്ഷിക്കുന്നതിന് മനസ്സുണ്ടായിരുന്നില്ല, എന്നിരുന്നാലും റെയിംസിലെ ജനങ്ങള്‍ക്ക് തന്റെ സേവനം ആവശ്യമാണെന്നും അദേഹത്തിനറിയാമായിരുന്നു. ഈ സമയത്തും അദ്ദേഹം വളരെ ലളിതമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത്.

വിശുദ്ധന്റെ വീട് വളരെ ചെറുതായിരുന്നു, ഭക്ഷണമാകട്ടെ വളരെ കുറവും. അദ്ദേഹത്തിന്റെ പാചകക്കാരന്‍ വിശുദ്ധനെ സംബന്ധിച്ചിടത്തോളം മുന്തിയതെന്ന് തോന്നിപ്പിക്കുന്ന ഭക്ഷണം പാചകം ചെയ്തിരിന്നു. എന്നാല്‍ പാചകക്കാരന്‍ പോയതിനു ശേഷം അദ്ദേഹം അടുത്തുള്ള ദരിദ്രരെ വിളിച്ചു വരുത്തി ഈ ഭക്ഷണം അവര്‍ക്ക്‌ വീതിച്ചു നല്‍കുമായിരുന്നു.

തന്റെ ഇടവകയിലെ ജനങ്ങളുടെ മദ്യപാനത്തിലും പാപ പ്രവര്‍ത്തികളിലുംഒരു വിട്ടുവീഴ്ചയും കാണിക്കാത്ത മെത്രാനായ ഗോഡ്‌ഫ്രെ ഒരുപാടു സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇവരെ തിരുത്തുവാനുള്ള ശ്രമത്തിന്റെ പേരില്‍ അവരില്‍ കുറേപേര്‍ അദ്ദേഹത്തെ വെറുക്കുകയും അദ്ദേഹത്തെ വധിക്കുവാന്‍ പോലും ശ്രമിക്കുകയും ചെയ്തു. നല്ലവരായ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്തു. മെത്രാനായി രാജിവെക്കാനും സന്യാസിയായി വിരമിക്കുവാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്‌. പക്ഷെ രാജിവെക്കുന്നതിന് മുന്‍പ് തന്നെ തന്റെ അമ്പതാമത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. കസ്തോരിയൂസ്, ക്ലാവുടിയൂസ് , നിക്കൊസ്ട്രാത്തൂസ്, സിംപ്ലീസിയൂസ്, സിംഫോറിയന്‍

2. ക്ലാരൂസ്

3. വെയില്‍സിലെ കൂബി

4. ഡേവൂസു ഡേഡിത്ത്

5. ഐറിഷുവിലെ ജെര്‍വാഡിയൂസ്

6. സ്വിറ്റ്സര്‍ലന്‍ഡിലെ അയിന്‍സീഡെനിലെ‍ ഗ്രിഗറി
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 8th – St. Godfrey of Amiens & Four Crowned Martyrs

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 8th – St. Godfrey of Amiens & Four Crowned Martyrs

St. Godfrey of Amiens:
Godfrey was born about the year 1065 in Soissons, France. When he was only five years old, he was placed in the care of his godfather, the abbot of the Abbey of Mont-Saint-Quentin. Here he grew up and, in due course, became a monk and was ordained to the priesthood. In 1096 he was made the abbot of Nogent-sous-Coucy, a dilapidated abbey in the province of Champagne, where the community numbered a mere half a dozen monks who had become very lax in their discipline. He rebuilt, restored and revitalized the abbey. Under Godfrey’s direction, monastic discipline and order were restored and the community began to flourish. News of his success spread and Godfrey was urged to accept the position of superior of the renowned Abbey of Saint-Remi. This he refused, saying “God forbid I should ever desert a poor bride by preferring a rich one!” In 1097, Godfrey was offered the archbishopric of Rheims. This he likewise refused, counting himself as unworthy of this new honor as the previously-offered one. When, in 1104, he was offered the bishopric of Amiens and once more refused the ecclesiastical dignity, he was ordered by the papal prelate to accept it. A zealous reformer, as Bishop of Amiens, his strict discipline and rigid austerity – first with himself and then with those under his charge – his insistence upon clerical celibacy and his unrelenting struggle against drunkenness and simony, aroused bitter opposition among the lax clergy and even caused attempts upon his life. Godfrey ardently desired to resign and retire as a Carthusian monk during this time, nevertheless, he persevered. Finally, in 1114, he withdrew to the Grand-Chartreuse but, within a few months, the demands of his people won out and he was ordered by a Council held at Soissons and by King Philip himself to return to his diocese. Resigned to the will of God, Godfrey returned to his episcopal see. While on his way to visit his metropolitan in 1115, Godfrey died at the Abbey of Saint-Crépin near Soissons. He was buried at the abbey and his tomb became renowned for the many miracles wrought there.

Four Crowned Martyrs:
Two separate groups who suffered for the faith, called Sancti Quatuor Coronati, “the Four Holy Crowned Ones.” Castorius, Claudius, Nicostratus, and Symphorian were tortured and slain in Pannonia, having been carvers from Sirmium. They refused to carve a pagan statue and were martyred by retired co-Emperor Diocletian. A martyr named Simplicius died with them. The second group of Four Holy Crowned Ones died at Albano, Italy. They were Carpophorus, Secundius, Severian, and Victorinus. A basilica was erected in honor of these martyrs in Rome. Their cult was confined to local calendars in 1969.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

എട്ടാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശുദ്ധീകരണസ്ഥലത്തില്‍ കിടക്കുന്നവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന ജപങ്ങള്‍, ദാനധര്‍മ്മങ്ങള്‍, കുര്‍ബാനകള്‍ മുതലായവ കൊണ്ട് അവരുടെ ശുദ്ധീകരണ ദൈര്‍ഖ്യം കുറയുമെന്നത് സത്യമാണ്. എങ്കിലും തോസ്അക്കെംപ്പീസ് പറയുന്നത് ഇപ്രകാരമാണ്, “ജീവിതകാലത്ത് തന്നെ തന്നെ മറന്നുപോയവനെ മരണശേഷം ആരാണ് ഓര്‍മ്മിക്കുക? ഇപ്രകാരമുള്ള ഒരു അവസ്ഥ നിങ്ങള്‍ക്ക് സംഭവിക്കുമോ ഇല്ലയോയെന്നറിയുന്നതിന് മരിച്ചവര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തുചെയ്തുവരുന്നു എന്ന്‍ പരിശോധിച്ചാല്‍ മതി. നിങ്ങളുടെ പരേതരായ മാതാപിതാക്കള്‍, സഹോദരങ്ങള്‍,സ്നേഹിതര്‍ എന്നിവര്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്യുന്നത് എന്തെല്ലാം? ശുദ്ധീകരണസ്ഥലത്തില്‍ സഹനം അനുഭവിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി വളരെ കുറച്ചു മാത്രമാണു ചെയ്യുന്നതെങ്കില്‍ ദീര്‍ഘകാലത്തേക്ക് നിങ്ങളും അവിടെ കിടന്ന്‍ സഹനമനുഭവിക്കേണ്ടി വരും”.

വേദശാസ്ത്രിയായ ബളര്‍ന്‍മീനോസ് പടയുന്നത് ഇപ്രകാരമാണ്, ചില ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തില്‍ പത്തും ഇരുപതും വര്‍ഷത്തിലധികവും മറ്റ് ചിലര്‍ അഞ്ചൂറു വര്‍ഷത്തിലധികവും സങ്കടമനുഭവിക്കുമെന്ന് എഴുതിയിരിക്കുന്നു. ഈ അഭിപ്രായത്തെ അനേകം വേദപാരംഗതന്‍മാരുടെ വാക്യങ്ങളാലും പുണ്യവന്മാരുടെ സാക്ഷ്യങ്ങളാലും അദ്ദേഹം സ്ഥിതീകരിച്ചിട്ടുണ്ട്. നീതിസ്വരൂപനും സര്‍വ്വജ്ഞനുമായ ദൈവം സകല സത്കൃത്യങ്ങള്‍ക്കും മോക്ഷത്തില്‍ സമ്മാനം കൊടുക്കുന്നതു പോലെ സകലപാപങ്ങള്‍ക്കും ശിക്ഷയും കല്‍പ്പിക്കുന്നുവെന്നത് വലിയ ഒരു സത്യമാണ്.

ജപം
🔷🔷

നിത്യപിതാവായ സര്‍വ്വേശ്വര, ഞങ്ങളുടെ മാതാപിതാക്കന്മാരെ ബഹുമാനിക്കണമെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. ഞങ്ങളുടെ മരിച്ച മാതാപിതാക്കളുടെ ആത്മാക്കള്‍ അങ്ങേ യോഗ്യതയാല്‍ പാപമോചിതരായി നിത്യരാജ്യത്തിലേക്ക് പ്രവേശിക്കുവാന്‍ കൃപ ചെയ്യേണമേ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ചവരുടെ മേല്‍ കൃപയുണ്ടാകണമേ

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

നിങ്ങളുടെ മരിച്ച മാതാപിതാക്കള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്തുവെന്ന് അല്പ്പം നേരം ആത്മശോധന ചെയ്യുക
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

സമ്മാനം അവിടുത്തെ കയ്യിലുണ്ട്.. പ്രതിഫലവും അവിടുത്തെ മുൻപിലുണ്ട്.. (ഏശയ്യാ : 40/10)
ദിവ്യകാരുണ്യ നാഥാ..
ജീവനും സർവ്വസ്വവും അവിടുത്തെ തിരുമുൻപിലണച്ചു കൊണ്ട് ഈ പ്രഭാതത്തിലും ആത്മാവിലും സത്യത്തിലും ഞങ്ങളങ്ങയെ ആരാധിക്കുന്നു.. പലവിചാരമില്ലാതെ ബലിയർപ്പണത്തിൽ പങ്കുചേർന്നാൽ ഇന്ന് നല്ലൊരു ബലിയർപ്പിച്ചു എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങളിൽ പലരും.. എന്നാൽ ചിലപ്പോഴെങ്കിലും ഞങ്ങൾ മറക്കുന്നതോ.. ഞങ്ങളിൽ നിന്നു മറയ്ക്കപ്പെടുന്നതോ ആയ ചില അജ്ഞതകൾ ഞങ്ങളുടെ ബലിയർപ്പണത്തെ അപൂർണമാക്കാറുണ്ട്.. ഞങ്ങളുടെ ബലഹീനതകളെയും ആവശ്യങ്ങളെയും ബലിപീഠത്തിൽ അർപ്പിക്കുമ്പോൾ നശിച്ചുപോകാനിടയുള്ളതും.. എന്നാൽ അവിടുത്തെ സഹായം ഏറ്റവും കൂടുതൽ ആവശ്യമുള്ളതുമായ ഒരാത്മാവിനെയെങ്കിലും കാഴ്ച്ചയർപ്പിക്കാൻ പലപ്പോഴും ഞങ്ങൾ മറക്കുന്നു.. അനുരഞ്ജന കൂദാശ യഥാസമയം സ്വീകരിക്കാതെയും.. എന്റെ സഹോദരരോടുള്ള വിദ്വേഷത്തെ മനസ്സിൽ സൂക്ഷിച്ചും ബലിപീഠത്തെ സമീപിക്കുമ്പോൾ.. ഈശോയെ.. ഇന്നിവിടെ ഒരു ബലിയർപ്പിക്കാൻ ആഗ്രഹിച്ച് ഞാനണഞ്ഞിട്ടുണ്ട്.. യോഗ്യതയില്ലെങ്കിലും ഞാൻ നിന്നെ സ്വീകരിച്ചോട്ടെയെന്ന് ഈശോയോട് മൗനാനുവാദം തേടാനും ചിലപ്പോഴൊക്കെ ഞാൻ മറക്കാറുണ്ട്..

ഈശോ നാഥാ.. ഞങ്ങളുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ പശ്ചാത്തപിക്കുന്ന ഹൃദയത്തോടെയും.. ആത്മാവിൽ എളിമയോടെയും യഥാസമയം ഫലമണിയുന്ന ബലിയർപ്പണത്തിനായി പരിപൂർണതയോടെ പങ്കു ചേരാൻ ഞങ്ങളെ യോഗ്യരാക്കേണമേ.. അപ്പോൾ ഉചിതമായ കൂദാശയർപ്പണത്തിലൂടെ ഞാനും സ്വീകാര്യനാവുകയും.. എന്റെ ജീവിതപ്രശ്നങ്ങൾ കാലോചിതമായി ദിവ്യകാരുണ്യനാഥനിൽ പരിഹരിക്കപ്പെടുകയും ചെയ്യും..
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്.. എന്നേരവും ആരാധനയും.. സ്തുതിയും.. പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.. ആമേൻ .

Advertisements

അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്‌ഷേപം കൂട്ടിവയ്‌ക്കുന്നു.
പ്രഭാഷകന്‍ 3 : 4

ജ്‌ഞാനം താഴ്‌ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു.
അഴകിന്‌ അമിതവില കല്‍പിക്കരുത്‌. അഴകില്ലെന്നോര്‍ത്ത്‌ അവഗണിക്കരുത്‌.
പ്രഭാഷകന്‍ 11 : 1-2

ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ്‌ എന്റെ ആനന്‌ദം; ദൈവമായ കര്‍ത്താവിനെ ഞാന്‍ അഭയം പ്രാപിച്ചിരിക്കുന്നു;
അവിടുത്തെ പ്രവൃത്തികളെ ഞാന്‍ പ്രഘോഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 73 : 28

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s