Daily Saints, November 9 | അനുദിന വിശുദ്ധർ, നവംബർ 9

⚜️⚜️⚜️ November 0️⃣9️⃣⚜️⚜️⚜️
വിശുദ്ധ തിയോഡര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു.

എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകള്‍ ഉപയോഗിച്ചു പിച്ചിചീന്തുകയും ചെയ്തു. ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ക്ക് ഇടയിലും വിശുദ്ധന്‍ ഇങ്ങനെ പാടി “ഞാന്‍ എപ്പോഴും എന്റെ ദൈവത്തെ വാഴ്ത്തും; ദൈവസ്തുതികള്‍ എപ്പോഴും നാവിലുണ്ടായിരിക്കും”. പ്രാര്‍ത്ഥനയിലും ദൈവ-സ്തുതികളിലും മുഴുകിയിരിക്കെ നവംബര്‍ 9ന് അദ്ദേഹത്തെ ജീവനോടെ കത്തിക്കുകയാണുണ്ടായത്.

വിശുദ്ധ തിയോഡറിനെ കുറിച്ചുള്ള നിസ്സായിലെ വിശുദ്ധ ഗ്രിഗറിയുടെ പ്രശംസാ വചനങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. മദ്ധ്യയുഗം മുതല്‍ തന്നെ ‘കാജെതായില്‍’ ഈ വിശുദ്ധനെ ആദരിച്ച് തുടങ്ങിയിരുന്നു. ഗ്രീക്കുകാര്‍ ഈ വിശുദ്ധനെ സൈന്യങ്ങളുടെ മദ്ധ്യസ്ഥനായാണ്‌ ബഹുമാനിക്കുന്നത്. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമില്‍ വിശുദ്ധനായി ഒരു പള്ളി സമര്‍പ്പിക്കപ്പെട്ടു. റോമില്‍ വിശുദ്ധ കൊസ്മാസിന്റെയും ഡാമിയന്റെയും ദേവാലയത്തിന്‍റെ ഒരു ഭാഗത്ത്‌ ഈ വിശുദ്ധന്റെ ചിത്രം മാര്‍ബിളില്‍ ആലേഖനം ചെയ്തിരിക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1. സലോണിക്കയിലെ അലക്സാണ്ടര്‍

2. വെയില്‍സിലെ പാബോ

3. യോസ്റ്റോലിയായും സോപ്പാത്രായും

4. വിറ്റോണിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 9th – St. Theodore Tyro

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 9th – St. Theodore Tyro

Roman martyr, considered to be virtually identical with St. Theodore Stratelates. According to custom, he was a recruit (tiro) in the Roman army at Pontus, on the Black Sea. After refusing to participate in a pagan ceremony, he was brought before the tribune of the legion and the governor of the region. Freed temporarily, he immediately went out and set fire to the temple of Cybele near Amasea in Pontus. For this crime, he was burned to death in a furnace. Beyond the legend of his martyrdom, little is known with certainty of his death. Nevertheless, he was greatly venerated in the Eastern Church as one of the three “Soldier Saints,” with George and Demetrios.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

ഒമ്പതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരും എന്ന് ഈശോ അരുളിച്ചെയ്തിരിക്കുന്നു. ഈ വാക്യത്തിന്‍റെ അര്‍ത്ഥം വേദപാരംഗതന്മാരുടെ അഭിപ്രായ പ്രകാരം മരണശേഷം ആര്‍ക്കുംപുണ്യം ചെയ്യാന്‍ പാടില്ല എന്നാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ മനുഷ്യനു സല്‍കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കയുള്ളൂ. അതുകൊണ്ട് ത്യാഗ പ്രവര്‍ത്തികളും” പുണ്യപ്രവര്‍ത്തികള്‍ ഇപ്പോഴാണ് നാം ഉത്സാഹപൂര്‍വ്വം ചെയ്യേണ്ടത്.

പൂര്‍വ്വയൗസേപ്പ് സ്പര്‍ദ്ധകലുഷരായ സഹോദരന്മാരാല്‍ അടിമയായി വില്‍ക്കപ്പെട്ടു. ഒടുവില്‍ ഫറവോന്‍ രാജാവിന്‍റെ കല്‍പനപ്രകാരം തന്‍റെമേല്‍ അന്യായമായി ആരോപിച്ച കുറ്റംമൂലം കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ സഹാവാസിയും ഫറവോന്‍റെ ഉദ്യോഗസ്ഥനുമായ ഒരാള്‍ക്ക് ഒരു വലിയ സഹായം ചെയ്തു കൊടുത്തു. അതിന്‍റെ ശേഷം അയാള്‍ക്ക് നല്ലകാലം വരുമ്പോള്‍ തന്‍റെ കാര്യം പറഞ്ഞു. എങ്കിലും ശുഭസ്ഥിതിയിലെക്കെത്തിയപ്പോള്‍ അയാള്‍ യൗസേപ്പിനെ വിസ്മരിക്കയാണുണ്ടായത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ സ്ഥിതിയും മിക്കവാറും ഇങ്ങനെയാണ്.

മക്കള്‍ മാതാപിതാക്കന്മാരെയും, മാതാപിതാക്കന്മാര്‍ മക്കളെയും സ്നേഹിതന്മാര്‍ സ്നേഹിതന്മാരെയും, ഉപകൃത്യന്‍ ഉപകാരിയെയും മറന്ന് അവരുടെ ആത്മാക്കളുടെ സങ്കടങ്ങളെ കുറയ്ക്കുന്നതിനു ഒന്നും ചെയ്യാതെ പോകുന്നത് സാധാരണമാണല്ലോ. വല്ലതും ചെയ്‌താല്‍ തന്നെയും അതേറ്റവും തുച്ഛമായിരിക്കും. മരിച്ചവര്‍ ശുദ്ധീകരണ സ്ഥലത്തില്‍ ദുസ്സഹമായ വേദനകളെ അനുഭവിക്കുമ്പോള്‍ അവരുടെ മക്കളും ബന്ധുക്കളും ദിഗ്വാസികള്‍, സ്നേഹിതന്മാര്‍ മുതലായവരും ഇവരുടെ സ്വത്തുക്കളെ യഥേഷ്ടം ചെലവഴിച്ച് സന്തോഷചിത്തരായി നടക്കുന്നു.

ആകയാല്‍ ക്രിസ്ത്യാനികളേ! നിങ്ങളെ സംബന്ധിച്ചവര്‍ക്ക് സഹായം ചെയ്യാതെ അവരെ മറന്നു കളയാമോ? അവരെ മറന്നു കളയുന്നത് വലിയ നീചത്വവും കാഠിന്യവുമെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ? ഇനിയെങ്കിലും നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം അവര്‍ക്കാശ്വാസമായിരിപ്പാന്‍ തക്കപോലെ ശുദ്ധ നിയോഗത്തോടു കൂടി ചെയ്ത് ഈ ആത്മാക്കള്‍ക്ക്‌ വേണ്ടി കാഴ്ചവച്ചു കൊള്ളുവിന്‍.

ജപം
🔷🔷

നിത്യനായ സര്‍വ്വേശ്വരാ! ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന അങ്ങേ ദാസന്മാരുടെ ആത്മാക്കളുടെ മേല്‍ അങ്ങേ കൃപയെ ധാരാളമായി വര്‍ഷിക്കണമേ. ജ്ഞാനസ്നാനം വഴിയായി അങ്ങേ തിരുപുത്രന്‍റെ മരണഫലം അനുഭവിപ്പാനിടയായ ഇവര്‍ താമസം കൂടാതെ അങ്ങയെ അഭിമുഖമായി ദര്‍ശിക്കുന്നതിനിട വരുത്തിയരുളണമെന്ന് കര്‍ത്താവേ! ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷

(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)
പ്രാര്‍ത്ഥിക്കാം
🔷🔷🔷🔷🔷🔷🔷

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷

ഈശോയേ, ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷

ശുദ്ധീകരണ സ്ഥലത്തിലുള്ള ആത്മാക്കളെക്കുറിച്ച് ദേവാലയത്തില്‍ എന്തെങ്കിലും കാഴ്ച കൊടുക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

അവൻ ഉയരത്തിൽ നിന്നു കൈനീട്ടി എന്നെ പിടിച്ചു.. പെരുവെള്ളത്തിൽ നിന്ന് എന്നെ വലിച്ചെടുത്തു.. (സങ്കീർത്തനം : 18/15)

കരുണാമയനായ ദൈവമേ..
ഈ പ്രഭാതത്തിലും ഞങ്ങളങ്ങയെ സ്തുതിക്കുകയും അങ്ങ് കാരുണ്യപൂർവം ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ ദാനങ്ങൾക്കും നന്ദിയർപ്പിക്കുകയും ചെയ്യുന്നു.. എല്ലാ കണക്കുക്കൂട്ടലുകൾക്കുമപ്പുറത്ത് തോൽവിയുടെ രുചിയറിഞ്ഞ ചില സാഹചര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലുണ്ടാവാറുണ്ട്.. നിസാര സന്തോഷങ്ങളെ പോലും മാറ്റിവച്ച് ഇത്രകാലം മറ്റുള്ളവർക്കു വേണ്ടി ജീവിച്ചിട്ടും ഞങ്ങൾക്കു വേണ്ടി നിങ്ങൾ എന്തു ചെയ്തുവെന്ന പ്രിയപ്പെട്ടവരുടെ കുറ്റപ്പെടുത്തലുകളുടെ മുൻപിൽ നിസഹായരായി പോകുമ്പോഴും.. ആരെയും വേദനിപ്പിക്കാതെ കടന്നു പോകാൻ പരിശ്രമിച്ചിട്ടും തെറ്റിദ്ധാരണകളും തിരസ്കരണങ്ങളും മാത്രം തിരികെ കിട്ടിയ ദുരനുഭവങ്ങളിൽ മനസ്സു മരവിച്ചു തളർന്നു പോകുമ്പോഴും സർവ്വം നഷ്ടപ്പട്ടവരായി ഞങ്ങൾ വിലപിച്ചു പോകുന്നു നാഥാ..

ഈശോയേ.. ഞങ്ങളുടെ എല്ലാ സങ്കടങ്ങളും അവിടുന്ന് അറിയുന്നുവല്ലോ..പ്രാർത്ഥിക്കാൻ പോലും അശക്തരായി തീരുന്ന ബലഹീനതകളിലും.. അപമാനങ്ങളിലും ഞങ്ങളെ സഹായിക്കാൻ അങ്ങ് അരികിലുണ്ടാവുകയും.. ശക്തനായവൻ കൂടെയുണ്ട് എന്ന വിശ്വാസത്താൽ നയിക്കപ്പെടാൻ കൃപയരുളുകയും ചെയ്യണമേ..
വിശുദ്ധ ഗോഡ്ഫ്രേ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ .

Advertisements

അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്‌; ആദ്യം ആലോചന, പിന്നെ ശാസനം.
കേള്‍ക്കുന്നതിനുമുമ്പു മറുപടി പറയരുത്‌; ഇടയ്‌ക്കുകയറി പറയരുത്‌.
വേണ്ടാത്തകാര്യത്തില്‍ തലയിടരുത്‌;
പാപികളുടെ വിധിത്തീര്‍പ്പില്‍പങ്കാളിയാകരുത്‌.
പ്രഭാഷകന്‍ 11 : 7-9

ദൈവമേ, ഞങ്ങള്‍ അങ്ങേക്കു നന്‌ദി പറയുന്നു,
ഞങ്ങള്‍ അങ്ങേക്കു കൃതജ്‌ഞത അര്‍പ്പിക്കുന്നു;
ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കുകയുംഅങ്ങയുടെ അദ്‌ഭുത പ്രവൃത്തികളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.
സങ്കീര്‍ത്തനങ്ങള്‍ 75 : 1

Advertisements

Leave a comment