Daily Saints, November 14 | അനുദിന വിശുദ്ധർ, നവംബർ 14

⚜️⚜️⚜️November 1️⃣4️⃣⚜️⚜️⚜️
വിശുദ്ധ ലോറന്‍സ്‌ മെത്രാൻ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്റെ 25-മത്തെ വയസ്സില്‍ മെത്രാന്റെ മരണശേഷം ഇദ്ദേഹത്തെ അവിടത്തെ മെത്രാനായി വാഴിച്ചു. അദ്ദേഹം തന്റെ ജനത്തെ വളരെയേറെ നന്മയിലും വിവേകത്തിലും നയിച്ചു. 1161-ല്‍ ഡബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുവാനായി സര്‍വ്വസമ്മതനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1171-ല്‍ വിശുദ്ധ ലോറന്‍സ്‌ തന്റെ രൂപതാ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമനെ സന്ദര്‍ശിച്ചു. അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേക്ക്‌ വരുന്ന വഴി ഒരു സമനില തെറ്റിയവന്‍ വിശുദ്ധനെ വളരെ ക്രൂരമായി ആക്രമിച്ചു. അവിടെ സന്നിഹിതരായവര്‍ മരിക്കത്തക്കവണ്ണം വിശുദ്ധന് മുറിവേറ്റു എന്ന് കരുതിയെങ്കിലും വിശുദ്ധന്‍ കുറച്ച് വെള്ളം ആവശ്യപ്പെടുകയും ഈ വെള്ളം വാഴ്ത്തി തന്റെ മുറിവില്‍ പുരട്ടുകയും ചെയ്തു.

അത്ഭുതകരമായ രീതിയില്‍ രക്തസ്രാവം നിലക്കുകയും ഈ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന തുടരുകയും ചെയ്തു. തന്റെ ദൈവഭക്തിയും, അനുകമ്പയും, വിവേകവും മൂലം ഈ വിശുദ്ധന്‍ വളരെയേറെ പ്രസിദ്ധനായിരുന്നു. കൂടാതെ ഒരു നല്ല മാദ്ധ്യസ്ഥന്‍ എന്ന നിലക്കും വിശുദ്ധന്‍ അറിയപ്പെട്ടിരുന്നു. 1180-ല നോര്‍മണ്ടിയിലെ യൂ (Eu) സ്ഥലത്ത് വച്ച് വിശുദ്ധന്‍ മരണപ്പെടുകയും 1225-ല്‍ ഹോണോറിയസ് മൂന്നാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. .

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️
1. യൂട്രെക്ടിലെ ആല്‍ബെറിക്

2. തെയില്‍സിലെ ക്ലെമെന്തിനൂസ്

3. വെയില്‍സിലെ ദിബ്രിസിയൂസ്

4. പാഫ്ലഗോണിയായിലെ ഹൈപാഷിയൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 14th – St. Lawrence o’Toole

Advertisements

അനുദിന വിശുദ്ധർ (Saint of the Day) November 14th – St. Lawrence o’Toole

St. Lawrence, it appears, was born about the year 1125. When only ten years old, his father delivered him up as a hostage to Dermod Mac Murehad, King of Leinster, who treated the child with great inhumanity, until his father obliged the tyrant to put him in the hands of the Bishop of Glendalough, in the county of Wicklow. The holy youth, by his fidelity in corresponding with the divine grace, grew to be a model of virtues. On the death of the bishop, who was also abbot of the monastery, St. Lawrence was chosen abbot in 1150, though he was only twenty-five years old, and governed his numerous community with wonderful virtue and prudence. In 1161 St. Lawrence was unanimously chosen to fill the new metropolitan See of Dublin. About the year 1171 he was obliged, for the affairs of his diocese, to go over to England to see the king, Henry II, who was then at Canterbury. The Saint was received by the Benedictine monks of Christ Church with the greatest honor and respect. On the following day, as the holy archbishop was going to the altar to officiate, a maniac, who had heard much of his sanctity, and who was led on by the idea of making so holy a man another St. Thomas, struck him a violent blow on the head. All present concluded that he was mortally wounded; but the Saint came to himself, asked for some water, blessed it, and having his wound washed with it, the blood was immediately stopped, and the Archbishop celebrated Mass. In 1175 Henry II of England became offended with Roderic, the monarch of Ireland, and St.Lawrence undertook another journey to England to negotiate a reconciliation between them. Henry was so moved by his piety, charity, and prudence that he granted him everything he asked, and left the whole negotiation to his discretion. Our Saint ended his journey here below on the 14th of November, 1180, and was buried in the church of the abbey at Eu, on the confines of Normandy. His feast day is November 14th.

Advertisements

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം

പതിനാലാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

നമ്മുടെ കര്‍ത്താവായിരിക്കുന്ന ഈശോമിശിഹാ കുരിശില്‍ ബലിയായപ്പോള്‍ തന്‍റെ ദിവ്യമാതാവിനെ മാതാവായിട്ടും മനുഷ്യരെ അവിടുത്തേക്ക് മക്കളായിട്ടും കല്‍പ്പിച്ചു നല്‍കുകയുണ്ടായല്ലോ. ഒരു മാതാവ് സ്വന്തം കുഞ്ഞിനെ മറന്നു എന്നു വരുമോ? അങ്ങനെ സംഭാവിച്ചാലും ദൈവമാതാവ് തന്‍റെ മക്കളായ മനുഷ്യരെ ഒരിക്കലും മറക്കുകയില്ല. അവര്‍ക്കു നന്മ ചെയ്യാതിരിക്കയുമില്ല. എല്ലാ മനുഷ്യര്‍ക്കും ദൈവമാതാവിനെ അമ്മയായിട്ട്‌ നല്‍കിയതിനാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കും ഈ അമ്മയെ പറ്റി ചിന്തിക്കാന്‍ അവസരമുണ്ട്.

എന്തുകൊണ്ടെന്നാല്‍, ഈ ആത്മാവ് ദൈവത്തിനും ഈശോമിശിഹായ്ക്കും ഏറ്റം പ്രിയപ്പെട്ടവരാകയാല്‍ അവരെ ദൈവമാതാവ് ഏറ്റം സ്നേഹിക്കുമെന്നതിനു സംശയമില്ല. അധികം പീഡകള്‍ അനുഭവിക്കുന്ന മക്കളോടു അമ്മമാര്‍ കൂടുതല്‍ സ്നേഹംകാണിക്കുന്നതു പോലെ എല്ലാ തരത്തിലും വേദനകള്‍ അനുഭവിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളോടു ദൈവമാതാവ് അധിക ദയയും സ്നേഹവും കാണിക്കുമെന്ന കാര്യത്തില്‍ സംശയമില്ല!

ദൈവമാതാവിന്‍റെ മദ്ധ്യസ്ഥം മൂലം ശുദ്ധീകരണ സ്ഥലത്തില്‍ നിന്നും രക്ഷ പ്രാപിക്കുന്ന ആത്മാക്കള്‍ക്ക് ഒരു കണക്കുമില്ല. എങ്കിലും ദൈവനീതിക്കു വിശേഷ പരിഹാരക്കടം തീര്‍ക്കേണ്ടവരായ അനവധി ആത്മാക്കള്‍ ഇനിയും ശുദ്ധീകരണ സ്ഥലത്തില്‍ വേദനപ്പെടുന്നുണ്ട്. ഈ കടത്തിന് ഉത്തരവാദം മനുഷ്യര്‍ ചെയ്യുന്നുണ്ടെങ്കില്‍ അതു ദൈവമാതാവിന് എത്രയും പ്രിയമായിരിക്കും. ശുദ്ധീകരണ സ്ഥലത്തില്‍ കിടക്കുന്ന ആത്മാക്കളുടെ നേര്‍ക്ക് നമുക്കുള്ള ഭക്തിക്കൊത്ത പോലെയായിരിക്കും ദൈവമാതാവിന് നമ്മുടെ നേരെയുള്ള സ്നേഹവും ദയയും.

ജപം
🔷🔷
ഞങ്ങളുടെ നിത്യ ദൈവമായിരിക്കുന്ന ഈശോയെ, മോക്ഷരാജ്ഞിയായ ദൈവമാതാവിന്‍റെ അപേക്ഷയാല്‍ സകല മോക്ഷവാസികളുടെയും പ്രാര്‍ത്ഥനകള്‍ ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളെ കാത്തുപരിപാലിച്ചു കൊള്ളണമേ. നിത്യായുസ്സിന്‍റെ ശരണത്തോടു കൂടെ മരിച്ചവരുടെ ആത്മാക്കളെ കൃപയോടു കൂടെ കടാക്ഷിച്ച് അവരെ അങ്ങേപ്പക്കല്‍ ചേര്‍ത്തു കൊള്ളണമേ.

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ.

സൂചന
🔷🔷🔷
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

ശുദ്ധീകരാത്മാക്കളുടെ ലുത്തിനിയ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ, അനുഗ്രഹിക്കണമേ!

കര്‍ത്താവേ, അനുഗ്രഹിക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ!

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,

………(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ,

……..(മരിച്ച വിശ്വാസികള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,

കന്യകകള്‍ക്കു മകുടമാകുന്ന നിര്‍മ്മല കന്യകേ,

വിശുദ്ധ മിഖായേലെ,

ദൈവദൂതന്മാരും മുഖ്യ ദൈവദൂതന്മാരുമായ സകല മാലാഖമാരേ,

നവവൃന്ദ മാലാഖമാരെ,

വിശുദ്ധ സ്നാപക യോഹന്നാനേ,

വിശുദ്ധ യൗസേപ്പേ,

ബാവാന്മാരും ദീര്‍ഘദര്‍ശികളുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ പത്രോസേ,

വിശുദ്ധ പൗലോസേ,

വിശുദ്ധ യോഹന്നാനേ,

ശ്ലീഹന്മാരും സുവിശേഷകന്മാരുമായ സകല വിശുദ്ധന്മാരെ,

വിശുദ്ധ എസ്തപ്പാനോസേ,

വിശുദ്ധ ലൗറന്തിയോസേ,

വേദസാക്ഷികളായ സകല വിശുദ്ധന്മാരേ,

വിശുദ്ധ ഗ്രിഗോറിയോസേ,

വിശുദ്ധ അംബ്രോസീസേ,

വിശുദ്ധ ഈറാനിമ്മോസേ,

മെത്രാന്മാരും വന്ദകന്മാരുമായ സകല‍ വിശുദ്ധന്മാരേ,

വേദപാരംഗതന്‍മാരായ സകല വിശുദ്ധരേ,

ഗുരുക്കന്മാരും ആചാര്യന്മാരുമായ സകല വിശുദ്ധന്മാരെ,

സന്യാസികളും തപോധനന്മാരുമായ സകല വിശുദ്ധന്മാരേ,

വിശുദ്ധ മറിയം മഗ്ദലേനായെ,

വിശുദ്ധ കത്രീനായെ,

വിശുദ്ധ ബാര്‍ബരായെ,

കന്യകകളും വിധവകളുമായ സകല വിശുദ്ധരേ,

ദയാപരനായിരുന്ന്,

………(കര്‍ത്താവേ അവരുടെ പാപങ്ങള്‍ പൊറുത്തരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

ദയാപരനായിരുന്ന്,

……..(കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളണമേ)

സകല തിന്മകളില്‍ നിന്ന്‍,

…….(കര്‍ത്താവേ അവരെ രക്ഷിക്കണമേ)

അങ്ങേ കോപത്തില്‍ നിന്ന്,

അങ്ങേ നീതിയുടെ ഘോരതയില്‍ നിന്ന്‍,

ക്രൂരമായ വ്യാകുലത്തില്‍ നിന്ന്,

കഠിന ശിക്ഷയില്‍ നിന്ന്,

മരണത്തിന്‍റെ ഭയങ്കരമായ ഇരുളില്‍ നിന്ന്‍,

അഗ്നിജ്വാലയില്‍ നിന്ന്‍,

ശുദ്ധീകരണ സ്ഥലമായ പാറാവില്‍ നിന്ന്‍,

അങ്ങേ മനുഷ്യാവതാരത്തെക്കുറിച്ച്,

അങ്ങേ കറയില്ലാത്ത ഉത്ഭവത്തെയും പിറവിയേയും കുറിച്ച്,

അങ്ങേ മാധുര്യമുള്ള തിരുനാമത്തെക്കുറിച്ച്,

അങ്ങേ തിരുബാല പ്രായത്തെക്കുറിച്ച്,

അങ്ങേ ജ്ഞാനസ്നാനത്തെയും ഉപവാസത്തെയും കുറിച്ച്,

അങ്ങേ വലിയ എളിമയെക്കുറിച്ച്,

അങ്ങേ ജാഗ്രതയുള്ള അനുസരണത്തെക്കുറിച്ച്,

അങ്ങേ കൃപാധിക്യത്തെയും അളവില്ലാത്ത സ്നേഹത്തെയും കുറിച്ച്,

അങ്ങേ പീഡാസഹനത്തെക്കുറിച്ച്,

അങ്ങേ ചോര വിയര്‍പ്പേക്കുറിച്ച്,

അങ്ങുന്ന് കെട്ടപ്പെട്ട കെട്ടുകളെക്കുറിച്ച്,

അങ്ങുന്ന് അനുഭവിച്ച അടികളെക്കുറിച്ച്,

അങ്ങേ തിരുമുള്‍‍മുടിയെക്കുറിച്ച്,

അങ്ങേ തിരുക്കുരിശിനെക്കുറിച്ച്,

അങ്ങേ അഞ്ചു തിരുമുറിവുകളെക്കുറിച്ച്,

ഞങ്ങളുടെ മരണത്തെ ജയിച്ച അങ്ങേ അപമാനമുള്ള മരണത്തെക്കുറിച്ച്,

അങ്ങേ വിലമതിയാത്ത തിരുരക്തത്തെക്കുറിച്ച്,

അങ്ങേ മഹിമയുള്ള ഉത്ഥാനത്തെക്കുറിച്ച്,

അങ്ങേ അതിശയമായ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്,

ആശ്വസിപ്പിക്കുന്നവനായ പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ച്,

വിധിയുടെ ദിവസത്തില്‍ പാപികളായിരിക്കുന്ന ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു,

………(കര്‍ത്താവേ, ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമേ)

പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മരണത്തിന്‍റെ താക്കോലും നരകത്തിന്‍റെ താക്കോലും കൈക്കൊണ്ടിരിക്കുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

രക്ഷിപ്പാന്‍ യോഗ്യതയുള്ളവരെ കൃപയോടെ രക്ഷിക്കുന്നതിനായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

ഉപേക്ഷിക്കപ്പെട്ട സകല‍ ആത്മാക്കള്‍ക്കും ദയ ചെയ്തരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

പാപദൂഷ്യത്താല്‍ അവര്‍ക്കുണ്ടായിരിക്കുന്ന ശിക്ഷയെ കുറച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അവരുടെ ആശയെ നിറവേറ്റുവാന്‍ ദയയായിരിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

അങ്ങേ പുണ്യാത്മാക്കളുടെ കൂട്ടത്തില്‍ അവരെ കൈക്കൊള്ളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

സര്‍വ്വേശ്വരന്‍റെ പുത്രാ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു,

കൃപയുടെ ഉറവയെ, അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(അവര്‍ക്ക് നിത്യാശ്വാസം കൊടുത്തരുളണമേ)

ഭൂലോക പാപങ്ങളെ ദിവ്യചെമ്മരിയാട്ടിന്‍ കുട്ടീ,

……..(കര്‍ത്താവേ, അനുഗ്രഹിക്കണമേ)

(തുടര്‍ന്ന്‍ 1 സ്വര്‍ഗ്ഗ. ചൊല്ലുക)

സമാധാനത്തില്‍ അവര്‍ ആശ്വസിക്കട്ടെ,

………(അപ്രകാരം സംഭവിക്കട്ടെ)

കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ കേട്ടരുളണമേ.

…….(ഞങ്ങളുടെ അഭയശബ്ദം അങ്ങേ സന്നിധിയില്‍ എത്തട്ടെ)

പ്രാര്‍ത്ഥിക്കാം

സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ.

നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

മരിച്ച വിശ്വാസികള്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

…….(കര്‍ത്താവേ, അവര്‍ക്കു നിത്യാശ്വാസം കൊടുത്തരുളണമേ)

നിത്യവെളിച്ചം അവര്‍ക്കു ലഭിക്കുമാറാകട്ടെ, ആമ്മേന്‍.

സുകൃതജപം
🔷🔷🔷🔷🔷
ഈശോ മിശിഹായുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
🔷🔷🔷🔷
ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി “പരിശുദ്ധ രാജ്ഞി” എന്ന ജപം ചൊല്ലി പ്രാര്‍ഥിക്കുക.
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്.. എന്റെ കണ്ണീർക്കണങ്ങൾ അങ്ങു കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്.. (സങ്കീർത്തനം : 56/8)
സ്നേഹപിതാവായ ദൈവമേ.. ഞങ്ങളുടെ കണ്ണുനീരുകൾക്കും പ്രാർത്ഥനകൾക്കും ഉത്തരം നൽകുന്നവനേ.. അനുഗ്രഹിക്കപ്പെട്ട ഈ പുതിയ പ്രഭാതത്തിലും നന്ദിയോടെ ഞങ്ങളങ്ങയെ സ്തുതിക്കുന്നു.. പ്രശ്നങ്ങളില്ലാത്ത ജീവിതമില്ലെന്നും.. അതിനെയൊക്കെ തരണം ചെയ്താൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്നുമൊക്കെ എല്ലാവരും പറയാറുണ്ട്.. എങ്കിലും ചിലപ്പോഴെങ്കിലും മുന്നോട്ടു പോകാനാവാത്ത വിധത്തിൽ ഞങ്ങളെ തളർത്തുന്നതും.. തകർക്കുന്നതും സ്വന്തം കുടുംബത്തിനുള്ളിൽ നിന്നു തന്നെ ഞങ്ങൾക്കു നേരെ ഉയരുന്ന പഴിചാരലുകളാണ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പിടിച്ചു നിൽക്കുമായിരുന്നു.. പക്ഷേ എന്റെ കുടുംബം എന്നെ തള്ളിപ്പറഞ്ഞപ്പോഴാണ് ഞാൻ വീണു പോയത് എന്നു സ്വയം തകർന്നു വിലപിക്കുന്ന അനേകർ ഇന്നും ഞങ്ങളുടെയിടയിലുണ്ട്..

ഈശോയേ..പെറ്റമ്മ മറന്നാലും എന്നെ മറക്കാത്ത അങ്ങയുടെ സ്നേഹവായ്പ്പിൽ ഞാനഭയം തേടിയണയുന്നു.. നിന്റെ ഉള്ളം കയ്യിൽ എന്റെ കരങ്ങളും കോർത്തു പിടിച്ചിരിക്കുന്നു എന്ന വിശ്വാസം ഒന്നുമാത്രമാണ് ഇടറി വീഴാതെ എന്നെ ഇന്നും മുന്നോട്ടു നയിക്കുന്നത്.. എന്റെ ജീവിതത്തിലെ നോവിടങ്ങളിൽ അങ്ങയുടെ തിരുഹൃദയത്തിന്റെ സമാധാനം അനുഭവിക്കാനും.. അങ്ങേ തിരുമുറിവുകളാൽ വീണ്ടെടുക്കപ്പെടാനും എന്നെയും യോഗ്യതയുള്ളതാക്കിയരുളേണമേ..

 ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ..എന്റെ സ്നേഹമായിരിക്കേണമേ.. ആമേൻ .

Advertisements

ജീവിച്ചിരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാരാണ്‌ മരിച്ചുപോയവരെന്നു ഞാന്‍ വിചാരിച്ചു.
എന്നാല്‍ ഇരുകൂട്ടരെയുംകാള്‍ ഭാഗ്യവാന്‍മാര്‍ ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനുകീഴേ നടക്കുന്നതിന്‍മകള്‍ കണ്ടിട്ടില്ലാത്തവരുമാണ്‌.
സഭാപ്രസംഗകന്‍ 4 : 2-3

കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ ചൊരിയണമേ!
ഞങ്ങള്‍ക്കു രക്‌ഷപ്രദാനംചെയ്യണമേ!
സങ്കീര്‍ത്തനങ്ങള്‍ 85 : 7

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s